നീലഗിരി മലനിരകളിൽ താമസിക്കുന്ന 'ബഡുഗാസ്' സമുദായക്കാരുടെ ഒരുകൊച്ചു ആഘോഷമായിരുന്നു അത്. നീലഗിരി ഹിൽസിലെ പ്രബല വിഭാഗമായ ഇവർ ഏകദേശം അഞ്ഞൂറോളം ഗ്രാമങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ഇവർക്ക് സ്വന്തമായി ഒരു ഭാഷാ സംസ്കാരം തന്നെയുണ്ട്, 'ബഡുഗു' എന്നുപേരുള്ള ഈ ഭാഷയ്ക്ക് ലിപിയൊന്നുമില്ലെങ്കിലും അവർക്കിടയിലതിന് നല്ല പ്രചാരമാണ്.
വിദ്യഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരാണ് ഇതിലധികമെങ്കിലും പുറം നാട്ടുകാരുമായി സംസാരിക്കാൻ ഇംഗ്ലീഷും ചെറുതായി വശമുണ്ടിവർക്ക്. ഡ്രസ്സിനു മുകളിൽ വെളുത്ത തുണി പുതച്ചാണ് സ്ത്രീകൾ പുറത്തിറങ്ങുന്നത്. സ്നേഹിക്കാൻ മാത്രമേ ഇവർക്ക് അറിയു, അവരുടെ തിരക്കിനിടയിലും കേരളത്തിലെ ദുരിതത്തെക്കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്.
ഒടുവിൽ ഭക്ഷണം കഴിക്കാതെ വിടില്ല എന്നായി, അവിട നടക്കുന്ന പൂജയൊന്നും കഴിയാതെ അവർ ഭക്ഷണം കഴിക്കില്ല. ഞങ്ങളെ രണ്ടുപേരേയും മരംകൊണ്ടു നിർമിച്ച ഒരു കൊച്ചുവീട്ടിൽ കൊണ്ടിരുത്തി ഞങ്ങൾക്കുള്ളതിങ്ങ് തന്നു, കുറേ സമയം അവരുടെ ആഘോഷങ്ങളിൽ ഞങ്ങളും പങ്കുചേർന്നു. മുള്ളി ചുരത്തിലെ ആ സൗഹൃദം എന്നും മായാതെ നിൽക്കും
No comments:
Post a Comment