BEST PLACES NEAR TO KUTTIADY JANAKIKAD ECOTOURISM | PASHUKKADAV | PERUVANNAMUZI DAM

peruvannamuzi dam kuttiady dam
BEST TOURIST PLACES IN KOZHIKODE | KUTTIADY TOURISM | KAKKAYAM | KARIYATHUMPARA | KAKKAYAM DAM | PASHUKKADAV | THOTTILPALAM | JANAKI FOREST | JANAKIKKAD ECOTOURISM | BEST TREKKING PLACES IN CALICUT | TREKKING PLACES IN KAKKAYAM 

ജാനകിക്കാടിനും പെരുവണ്ണാമുഴി ഡാമിനുമിടയിലെ അധികമാരും കാണാത്ത കാഴ്ചകള്‍ തേടിയാണ് യാത്ര. കുറ്റ്യാടിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നൊരു വനം പ്രദേശമാണ് ജാനകിക്കാട്. ജാനകിയമ്മ എന്നു പേരുള്ള ഒരു സ്ത്രീയുടെയായിരുന്നു ഈ ഒരു വലിയ പ്രദേശം, അവരുടെ കാല ശേഷം ഇതിന് ജാനകിക്കാട് എന്ന് പേര് ലഭിച്ചു. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് ജാനകിക്കാട് ഒരു നവ്യാനുഭവമാവും തീര്‍ച്ച.
janakikkad eco tourism kuttiady
പെരുവണ്ണാമുഴി ഡാമിനും കുറ്റ്യാടിക്കുമിടയില്‍ പച്ചവിരിച്ച് നില്‍ക്കുന്ന ഒരു കൊച്ചു വനംപ്രദേശമാണ് ജാനകിക്കാട്. ഇന്ന് ഈ കാട്ടില്‍ കുരങ്ങുകളും എണ്ണിയാലൊതുങ്ങാത്ത പക്ഷികളും വിവിധങ്ങളായ മരങ്ങളും പൂമ്പാറ്റകളും ജാനകിക്കാടിന് മാറ്റ് കൂട്ടുന്നു. ഈ കൊച്ചു വനം പ്രദേശത്തിനുള്ളിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. പ്രസിദ്ധമായ കുറ്റ്യാടിപ്പുഴയുടെ ഒരു കൈ വഴി കൂടിയാണിത്. കുറ്റ്യാടിയേയും മരുതോങ്കരയേയും വേര്‍തിരിക്കുന്നത് യഥാര്‍ത്തത്തില്‍ ഈ പുഴയാണ്. പുഴയുടെ മുകളിലൂടെ ഒരു ചെറിയ പാലമുണ്ട്, കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോവാനുള്ള ഈ പാലത്തിലിരുന്നാണ് ജാനകിക്കാടിന്റെ മൊഞ്ച് ആസ്വാദിക്കേണ്ടത്.
janaki forest kuttiady, janakikkadu eco tourism kuttiady
ജാനകിക്കാട്ടില്‍ നിന്ന് പിന്നെ പോവാനുള്ളത് പെരുവണ്ണാമുഴി ഡാമിലേക്കാണ്. രസകരമായ ചെറിയ മലമ്പാതകള്‍ താണ്ടിവേണം ഇവിടേയ്‌ക്കെത്താന്‍. ഇത് കൂടാതെ മറ്റൊരു വഴികൂടെയുണ്ട് പെരുവണ്ണാമുഴിയിലെത്താന്‍. ജാനകിക്കാട്ടിന്റെ അടുത്തായി സ്ഥിതിചെയ്യുന്ന മറ്റൊരു മലഞ്ചെരുവാണ് പശുക്കടവ്, മലവെള്ളപ്പാച്ചിലില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തോടയാണ് പശുക്കടവിനെയും ഇവിടത്തെ പുഴകളെക്കുറിച്ചും പുറംനാട്ടുകാര്‍ അറിയാന്‍ തുടങ്ങിയത്. വയനാടന്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിക്കുന്ന രണ്ട് പുഴകളാണ് ഈ നാട്ടിലെ പ്രധാന ആകര്‍ഷണം. കൂടാതെ ട്രക്കിങിനായുള്ള കുറേ മലകളും, കൊങ്ങാട് കുരിശ് മലയാണ് അതില്‍ പ്രധാനപ്പെട്ടതാണ്.
kakkayam dam, kuttiady dam
പശുക്കടവ് ടൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ വലതുവശത്തോട്ട് മറ്റൊരു റോഡ് കിട്ടും. അയല്‍ പ്രദേശത്തുള്ളവര്‍ക്കുപോലും ഈ വഴി അത്ര പരിചിതമല്ല. ഏകദേശം മൂന്ന് കിലോമീറ്റര്‍ കൊടും കാട്ടിലൂടെയുള്ള യാത്രയാണ് നമ്മെ കാത്തിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കടുവയും ആനയും പുലിയും കാട്ടുപോത്തുമൊക്കെ ഇറങ്ങുന്ന സ്ഥലമുണ്ടൊ  എന്ന ചോദ്യത്തിന് ഉണ്ട് എന്ന ഉത്തരം മാത്രമാണുള്ളത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് കടുവ ഇറങ്ങിയതായി വനം വകുപ്പ് സ്ഥിതീകരിച്ചിരുന്നു. രാത്രികാലങ്ങളില്‍ ആനയും കാട്ടുപോത്തും ഈ വഴിയില്‍ ഉലാത്താറുണ്ട്.
kakkayam dam, kuttiady dam
 കാട് കഴിഞ്ഞ് കുറച്ചങ്ങ് ചെല്ലുമ്പോള്‍ നേരെ ചെന്ന് കയറുന്നത് പെരുവണ്ണാമുഴി ഡാമിലേക്കാണ്. ഡാമില്‍ നിന്ന് കക്കയം പോവുന്ന വഴിയില്‍ ഇടതുവശത്തായി മുകളിലോട്ട് ചെറുതായൊരു റോഡുകാണാം.  പെരുവണ്ണമുഴി ഡാമിന്റെയും പുഴയുടെയും ഭംഗി യാഥാര്‍ത്തത്തില്‍ ആസ്വദിക്കേണ്ടത് ഇവിടെ നിന്നാണ്. പോവുന്ന വഴിയില്‍ വലിയൊരു സി.ആര്‍.പി.എഫ്. ക്യാംപ് കാണാം. ഡാമില്‍ നിന്ന് വലിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം മറ്റൊരു മലമുകളിലെത്തിച്ച് ശുദ്ധീകരിക്കുന്നതും അതിന്റെ വെയ്‌സ്റ്റ് വെള്ളം മറ്റൊരു വഴിയിലൂടെ താഴോട്ടിറങ്ങി വരുന്ന കാഴ്ചയൊക്കെ കാണേണ്ടത് തന്നെയാണ്. കോഴിക്കോടിന്റെ പലഭാഗങ്ങളിലേക്ക് ശുദ്ധജലം പോവുന്നത് ഇവിടെ നിന്നാണ്.
kakkayam dam, kuttiady dam
 ഡാമിന്റെ വലതു വശത്തായി ചെറിയൊരു വഴിയുണ്ട്, ചെന്നുകയറുന്നത് ഡാമിന്റെ ഉച്ചിയിലുള്ളൊരു വീട്ടിലേക്കാണ്, ഏകദേശം അമ്പത് വര്‍ശഷമായി അവരവിടെ താമസം തുടങ്ങീട്ട്. ഡാമിന്റെ നിര്‍മാണത്തിനൊക്കെ സാക്ഷ്യം വഹിച്ച അമ്മച്ചി ഡാമിനെക്കുറിച്ച് കുറേയധികം കഥകള്‍ പറഞ്ഞുതന്നു. വീടിന്റെ പുറകിലായി ഡാമിലോട്ട് ചെങ്കുത്തായ ഒരിറക്കമുണ്ട്, ചെന്നിറങ്ങുന്നത് വല്ലാത്തൊരു കാഴ്ചയിലേക്കാണ്. ഒരുവശത്ത് പെമുവണ്ണാമുഴിയുടെ സൗന്ദര്യവും മറ്റൊരു വശത്ത് പലനിറങ്ങളില്‍ പരന്നുകിടക്കുന്ന കക്കയത്തിന്റെയും വയനാടിന്റെയും മലനിരകള്‍. പ്രകൃതി ഭംഗി ആസ്വദിക്കുന്നവര്‍ തീര്‍ച്ചയായും എത്തിപ്പെടേണ്ടൊരിടം തന്നെയാണിവിടം.
PERUVANNAMUZI DAM, KUTTIADY DAM