കോഡയും ഇടിമിന്നലും കാരണം മുകളിലോട്ടുള്ള പ്രവേശനം നിർത്തിവച്ചെന്നുള്ള അറിയിപ്പ് താഴെയുള്ള ചെക്പോസ്റ്റിൽ നിന്നും ലഭിച്ചു. എന്നിട്ടും രണ്ടും കൽപിച്ചു കയറാൻ തന്നെ തീരുമാനിച്ചു. കോഡപുതച്ചു കിടക്കുന്ന മലനിരകൾ കാറ്റിനോട് പിണങ്ങി നടക്കുന്ന കാമുകനെ പോലെ ഇടയ്ക്കിടെ വരുന്ന ചാറ്റൽ മഴ, തമിഴ്നാടും കേരളവും ഇരുഭാഗങ്ങളിൽ നമ്മൾ മറ്റേതോ ലോകത്തും, വയനാടൻ മലനിരകൾ മാത്രം കണ്ടുശീലിച്ച ഉമ്മാക്കും അനീസാക്കും റിനൂനും അവിശ്വസിനിയമായ നിമിഷങ്ങളായിരുന്നു. ആ തണുത്ത കാറ്റിലും ചാറ്റൽ മഴയിലും ഇറങ്ങിയുള്ള ഫോട്ടം പിടുത്തം ഞാൻ പതിവാക്കി.
വാക്കുകൾ കൊണ്ടൊ ഫോട്ടോ കൊണ്ടൊ വിവരണാധീതമായ കാഴ്ചയാണ് പൊൻമുടിക്ക് മുകളിലെത്തുമ്പോൾ, താഴെ ചെക്പോസ്റ്റിൽ നിന്ന് കിട്ടിയതുപോലുള്ള യാതൊരുവിധ തടസ്സവും അവിടെയുണ്ടായിരുന്നില്ല. രണ്ട് മണിക്കൂർ കറങ്ങി ചുരമിറങ്ങുമ്പോൾ ആർക്കും വയറുനിറയാത്ത അവസ്ഥയായിരുന്നു, രാവിലെ വന്ന് ഇവിടെ ഇരിക്കായിരുന്നെന്നാണ് ഉമ്മ പറഞ്ഞത്. 17ാം വളവിലുള്ള ചായക്കടയിൽ നിന്ന് പഴം പൊരിയും ചായയും കഴിച്ച് മനസ്സില്ലാ മനസ്സോടെ പൊൻമുടിയോട് റ്റാറ്റ പറഞ്ഞു.
Thank you Nikita Bhardwaj
ReplyDelete