Showing posts with label Bijapur Food. Show all posts
Showing posts with label Bijapur Food. Show all posts

BIJAPUR (VIJAYAPURA), THE CITY OF ARCHITECT | GOL GUMBAZ | KUDALASANGAMA BAGALKOT

Bijapur, vijayapura karnataka, Gol Gumbaz |  Mohammed Adil Shah | bijapur tourism | Badami | Hampi | Pattadakkal | Bijapur food | Ibrahim Rauza Tomb | Shivgiri Temple | bijapur famous food | bijapur villages | JD patil English medium school mandrup, Solapur | Kudalasangama Bagalkot | Heritage city in india | Hampi | Historical Monuments in India | Historical monuments in Karnataka | 
Bijapur, vijayapura karnataka, Gol Gumbaz
ദീര്‍ഘമായ ഹംമ്പി യാത്ര കഴിഞ്ഞ് സോളാപൂരിലോട്ട് മടങ്ങും വഴിയാണ് ബീജാപൂരിലെ ഗോല്‍ഗുമസ് എന്ന് അത്ഭുത കേന്ദ്രത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ വാസ്തു ശില്‍പ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു അത്ഭുത കുംഭഗോപുരമാണ് ഗോല്‍ഗുമസ്‌
(Gol Gumbaz)വലുപ്പത്തില്‍ ഇത് ഇന്ത്യയിലെ ഒന്നാമതും ലോകത്തില്‍ രണ്ടാമതുമാണ്. പതിനാറാം നൂറ്റാണ്ടിലാണ്ടിലെ ബീജാപൂരിന്റെ സുല്‍ത്താനായിരുന്ന മുഹമ്മദ് ആദില്‍ഷായാണ് ഇതിന്റെ പണികഴിപ്പിച്ചത്. ഏകദേശം മുപ്പത് വര്‍ഷം വേണ്ടിവന്നു 51 മീറ്റര്‍ ഉയരമുള്ള ഈ കുംഭഗോപുരം നിര്‍മിക്കാന്‍.
Bijapur, vijayapura karnataka, Gol Gumbaz
കുംഭഗോപുരത്തിലോട്ട് കേറിപ്പോവാനായി നാല് വഴികളാണുള്ളത്, ഇടുങ്ങിയ കോണിപ്പടികളിലൂടെ കയറിച്ചെല്ലുന്നത് അത്ഭുതപ്പെടുത്തുന്ന വിശാലതയിലേക്കാണ്. ഒരു ശബ്ദം ഏഴ് തവണ പ്രതിധ്വനിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതകളിലൊന്ന്, വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനായി പള്ളി സന്ദര്‍ശകര്‍ക്ക് ഫ്രീയായി തുറന്നുകൊടുക്കുന്നു.
Bijapur, vijayapura karnataka, Gol Gumbaz
ഹിസ്റ്റോറിക്കല്‍ മൊനുമന്‍സിന് പേരുകേട്ട നഗരങ്ങളിലൊന്നാണ് ബീജാപൂര്‍ അഥവ വിജയപുര. നോര്‍ത്ത് കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഈ ഭംഗിയുള്ള നഗരം ഹൈദരാബാദ് സ്‌റ്റൈല്‍ ഭക്ഷണത്തിന്റെ പ്രധാനൊരിടം കൂടിയാണ്. ബീജാപൂര്‍ ഉള്‍പ്പെടുന്ന അന്നത്തെ വലിയൊരു നാട്ടുരാജ്യം 1518ല്‍ ബഹ്മാനി സുല്‍ത്താനേറ്റ് അഞ്ചായി വിഭജിച്ചതില്‍ പ്രധാനപ്പെട്ടൊരു ഭാഗമായിരുന്നു ബിജാപൂര്‍. പിന്നീട് ഭരണം മാറി മാറി വരുകയും യൂസഫ് ആദില്‍ ഷായുടെ കാലഘട്ടത്തില്‍ ബീജാപൂരിനെ സ്വതന്ത്ര്യ നാട്ടുരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി രാജാക്കന്മാര്‍ ബീജാപൂര്‍ കീഴടക്കുകയും ഭരണം നടത്തുകയും ചെയ്തതിന്റെ ഫലമാണെന്ന് തോന്നുന്നു ബീജാപൂര്‍ ഇന്നും റിച്ച് നഗരങ്ങളിലൊന്നാണ്.
Bijapur, vijayapura karnataka, Gol Gumbaz
പഴയ ഓര്‍മകളെ അനുസ്മരിപ്പിക്കുന്ന കുതിര വണ്ടികളും കാളവണ്ടികളും നോര്‍ത്ത് കന്നടയിലെ ഈ നഗരത്തോടുള്ള മുഹമ്പത്ത് കൂട്ടുന്നു. എങ്ങും ഭംഗിയുള്ള ചെറിയ ചെറിയ ഗല്ലികള്‍, കൂടെയുള്ളതിലധികവും മുമ്പ് പലതവണ ബീജാപൂരില്‍ വന്നവരായതിനാല്‍ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അറിയാനും കുറെയധികം  സ്ഥലങ്ങള്‍ കാണാനും സാധിച്ചു. ഭക്ഷണമാണ് ഇവിടത്തെ എടുത്ത് പറയേണ്ട സംഗതികളില്‍ ഒന്ന്. വലിയ മോടിപിടിപ്പിക്കാത്ത തനി ബീജാപൂരിയന്‍ ഹോട്ടലുകളിലെ ഫുഡ് അവരുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ചരിത്രം ചോര്‍ന്നു പോവാത പകര്‍ന്നു തരുന്നതാണ്. 

PLACES AROUND BIJAPUR | VIJAYAPURA

Gulbarga fort
Gulbarga Fort

1. GULBARGA | KALABURAGI 

ബീജാപൂരില്‍ നിന്ന് 159 കിലോമീറ്റര്‍ സഞ്ചരിക്കണം ഗുല്‍ബര്‍ഗയിലെത്താന്‍. കര്‍ണാടകയുടെ വടക്കെ അറ്റത്തു കിടക്കുന്നൊരു ജില്ലയാണ് ഗുല്‍ബര്‍ഗ. വാസ്തു ശില്‍പ്പത്തിന് പേരുകേട്ട നോര്‍ത്ത് കര്‍ണാടകയിലെ മറ്റൊരു നഗരമാണ് ഗുല്‍ബര്‍ഗ അഥവ കല്‍ബുര്‍ഗി. 
Badami Caves Temple Karnataka 
2. BADAMI
ചാലുക്ക്യ സാമ്പ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബദാമിയിലേക്കെത്താന്‍ ബീജാപൂരില്‍ നിന്ന് 132 കിലോമീറ്റര്‍ സഞ്ചരിക്കണം. ചുവന്ന കല്ലുള്ള മലകള്‍ തുരന്നും ചെത്തി മിനുക്കിയും തീര്‍ത്ത ക്ഷേത്രങ്ങളാണ് എങ്ങും, ഗുഹാ ക്ഷേത്രം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന പൈതൃക നഗരങ്ങളിലൊന്നാണ് ബദാമി. 
kudalasangama
kudalasangama Karnataka
3. KUDALASANGAMA 

ബീജാപൂരിനടുത്തുള്ള മറ്റൊരു പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് കുടലസംഗമ. ബീജാപൂരില്‍ നിന്ന് വെറും 43 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.  കൃഷ്ണ, മലപ്രബ പഴകള്‍ സംഗമിക്കുന്ന സ്ഥലമായതിനാലാണ് പ്രദേശത്തിന് കൂടല്‍സംഗമ എന്ന് പേര് ലഭിച്ചത്. പുഴയ്ക്കടിയിലായ് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇവിടത്തെ ആകര്‍ഷണങ്ങളിലൊന്ന്.
Bijapur, vijayapura karnataka, Gol Gumbaz
Main door of Golgumbaz
Bijapur, vijayapura karnataka, Gol Gumbaz
 Bijapur, vijayapura karnataka, Gol Gumbaz
 Bijapur, vijayapura karnataka, Gol Gumbaz