Nadapuram Peak | Vilangad | Nadapuram | Vadakara | Kozhikode | Best Trekking place in calicut | top trekking place in kerala | Nadapuram Masjid |
RK Nadapuram
കോഴിക്കോട്, വയനാട്, കണ്ണൂർ വനാന്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത പ്രദേശമാണ് നാദാപുരം മുടി. സഞ്ചാരികളായി അധികമാരും വരാത്തതിനാൻ നാട്ടുകാർക്കിടയിൽപോലും അത്ര പ്രസിദ്ധമല്ല ഈ പ്രദേശം. ഈ മുടിയിൽ നിന്നും നാദാപുരം പള്ളി കാണുന്നത് കൊണ്ടാണ് ഇതിന് നാദാപുരം മുടി എന്ന് പേര് ലഭിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ അതിർത്തി ഗ്രാമമായ വിലങ്ങാട് വഴിയാണ് നാദാപുരം മുടിയിലേക്ക് പോവേണ്ടത്.
അവിടുന്നങ്ങോട്ട് മലകയറ്റമാണ്, സ്ഥിരമായി ആനയുടെ ശല്യമുണ്ടെന്നും എന്നാൽ മറ്റു മൃഗങ്ങളുടെ ശല്യമൊന്നുമില്ലെന്നും കോളനിക്കാർ പറഞ്ഞു. കുറേ കാലത്തിനുശേഷം രണ്ടുദിവസം മുമ്പ് ഒരു പുലി എന്റെ വളർത്തുപട്ടിയെ കടിച്ചിട്ടുണ്ടെന്ന് മറ്റൊരാൾ പറഞ്ഞു. ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞങ്ങൾ മുന്നോട്ട് നീങ്ങി. മൂക്കിനുള്ളിൽ തുളച്ചുകയറുന്ന കാപ്പിപൂവിന്റെ മണം, അതെ അവിടെയാണ് കാടിന്റെ തുടക്കം.
About Vilangad village
രണ്ട് വരികളുള്ള ഒരു റോഡ് ഇവിടെ തീരുകയാണ്, അപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ച. ഒരു ഭാഗത്ത് പുഴയുടെ ആരംഭവും മറ്റൊരു ഭാഗത്ത് മാനം മുട്ടാനെന്നപോലെ മലനിരകളും. സമാനമായ സംസ്കാരങ്ങൾക്കിടയിൽ ഒരു വേലിക്കെട്ടെന്നപോലെ മറയായി നിൽക്കുന്ന വനം പ്രദേശം, കോഴിക്കോടിന്റെയും വയനാടിന്റെയും കണ്ണൂരിന്റെയും അതിർത്തി ഗ്രാമമായ വിലങ്ങാട് എന്തുകൊണ്ടും വേറിട്ടൊരനുഭവമാണ്.
വിലങ്ങാട്ടെ പാനോം എന്ന പ്രദേശത്തു നിന്ന് വയനാട്ടിലെ കുഞ്ഞോം പഞ്ചായത്തിന്റെ അതിർത്തിയിലെത്താൻ വനത്തിലൂടെ നടന്നാൽ വെറും 6കിലോ മീറ്റർ മാത്രം. ചുരമില്ലാതെ പോവാൻ പറ്റുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പണ്ടുകാലങ്ങളിൽ ഈ പ്രദേശത്തുകാർ വനത്തിലൂടെ നടന്നുപോവാറുണ്ടത്രെ. എന്നാൽ ഇന്ന് വഴികൾ കാട് മൂടിയതിനാൽ യാത്ര ദുഷ്കരമാണ്.
അപൂർവയിനം പക്ഷികളാലും പാമ്പുകളാലും സമൃദ്ധമാണ് ഈ പശ്ചിമഘട്ട മേഖല. ഈ വഴിയേ വയനാട്ടിലേക്ക് റോഡ് പണിയാനുള്ള ചർച്ച ഏറെകാലമായി സജീവമാണ്. മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കുള്ള റെഡ് കോറിഡോർ സജീവമാണെന്നും പറയപ്പെടുന്നു. ആധുനിക സജീകരണങ്ങളുമായുള്ള സേനാംഗങ്ങളെ പരിസര പ്രദേശങ്ങളിൽ നമുക്ക് കാണാൻ കഴിയും.
പാനോം വഴി കുഞ്ഞോത്തേക്ക് പോവാൻ ചില തടസ്സങ്ങൾ ഉള്ളതിനാലാൽ നാദാപുരം മുടിയിലേക്ക് പോവാൻ തീരുമാനിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ അവിടം അങ്ങനൊരു പ്രദേശം ഉണ്ടെന്ന് കോളനിയിലുള്ളവർ പറഞ്ഞപ്പോഴാണ് ഞങ്ങളറിയുന്നത്.
പാനോം വഴി കുഞ്ഞോത്തേക്ക് പോവാൻ ചില തടസ്സങ്ങൾ ഉള്ളതിനാലാൽ നാദാപുരം മുടിയിലേക്ക് പോവാൻ തീരുമാനിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ അവിടം അങ്ങനൊരു പ്രദേശം ഉണ്ടെന്ന് കോളനിയിലുള്ളവർ പറഞ്ഞപ്പോഴാണ് ഞങ്ങളറിയുന്നത്.
114ഉം 104ഉം കിലോയൊക്കെ ഉള്ളവർ കൂട്ടത്തിലുണ്ടായിരുന്നത് തത്വത്തിൽ മലകയറൻ പ്രയാസമായിരുന്നെങ്കിലും നിശ്പ്രയാസം കയറിയിറങ്ങുകയായിരുന്നു. 8കിലോമീറ്ററോളം കാട്ടിലൂടെ അങ്ങനെ, വ്യത്യസ്ഥങ്ങളായ സസ്യലതാധികളും പക്ഷികളും പൂമ്പാറ്റകളാലും ധന്യമാണീ വനാന്തരം. ഒരു ഭീമൻ പുലിമടയുണ്ട് വഴിയിൽ, ചൂടുകാലമായാൽ മൃഗങ്ങൾ വെള്ളം തേടിയിറങ്ങുമെന്ന പൊതുബോധം മാത്രമായിരുന്നു ആശ്വാസം.
നെല്ലിയാമ്പതിയും കുടജാദ്രിയുമൊന്നുമല്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ചമ്മന്തിയും ചോറും ചുട്ട പപ്പടവും ഞങ്ങൾ കയ്യിൽ കരുതിയിരുന്നു. അതുപോലെ ആസ്വദിച്ച് മുമ്പൊരിക്കലും ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ആ വീശിയടിക്കുന്ന തണുത്തകാറ്റും എണ്ണിലൊടുങ്ങാത്ത മലനിരകളും ഇമവെട്ടാതെ നോക്കിയാൽ മാത്രം കാണുന്ന വലുപ്പത്തിൽ യൂസഫലി കേച്ചേരിയുടെ പാട്ടിലെ നാദാപുരത്തെ പഴയ ജുമാമസ്ജിദും മറ്റൊരു വശത്ത് കരിഞ്ഞമർന്ന
ചേമ്പ്ര പീക്കും ചുരത്തിന്റെ ദൂരക്കാഴ്ചയും ഇങ്ങനെ കുളിർമയേറിയ അനേകം കാഴ്ചയൊരുക്കി വനാന്തരത്തിൽ അങ്ങനെ തലയുയർത്തി നിൽക്കുകയാണ് നാദാപുരം മുടി. വെറും 20കിലോമീറ്റർ ദൂരമാണ് മാനന്തവാടിക്കുള്ളത്. വയനാട്ടിലെ മക്കിയാട് എന്ന പ്രദേശമാണ് അടുത്ത മറ്റൊരു സ്ഥലം. കുറ്റ്യാടി ചുരത്തിന്റെ പാതിയിൽ നിന്ന് നടന്ന് പോവുന്ന മറ്റൊരു വഴികൂടിയുണ്ട് ഇവിടേക്ക് എത്തിച്ചേരാൻ.
Route onn paranju tharuo
ReplyDeleteThis comment has been removed by the author.
ReplyDelete