Plan an adventurous trip to Kurumbalakotta, don't miss the magic of nature



By RK Nadapuram

Kurumbalakotta wayanad, Meeshappulimala of wayanad, best trucking place in wayanad, top tourist place in wayanad,

ജ്യോതിയും വന്നില്ല തീയും വന്നില്ല 
തറാവീഹ് നമസ്കാരവും ഇടയത്തായവും കഴിച്ച് അത്തായത്തിനുള്ളത് കൈയ്യിലും കരുതി (നോമ്പയിട്ടും ഇന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലാലൊ എന്നൊക്കെ ബാഗ്റൗണ്ടിൽ ചെറുതായിട്ട് മുഴങ്ങുന്നുണ്ട്) ബൈക്കുമെടുത്ത് നേരെ വിട്ടു ബച്ചിറിന്റടുത്തേക്ക് ഒാനാണെങ്കിൽ പതിവ് തെറ്റിക്കാതെയുള്ള തിരിഞ്ഞുകളിയിലാണ്. കിട്ടിയതല്ലാം വാരിക്കൂട്ടി ബാഗിലാക്കി ഒാനുമിറങ്ങി, ഇനിയുള്ളത് നമ്മളെ മഷൂദും പിന്നെ ചങ്ക് ബ്രൊ സത്യയും ( Sathya ) അല്ലപ്പ ഇങ്ങക്ക് സത്യ ആരാന്ന് മനസ്സിലായോ എന്നാ ചോയിക്കണ്ടെ ഭായി! ഒാനാണ് തിരോന്തരത്ത് നിന്ന് സൈക്കിളും ചവിട്ടി കാസ്രോട്ടേക്ക് പുറപ്പെട്ട പുലി, ഒാൻ വടകര വഴി പോവുമ്പോളല്ലെ ഇമ്മളെ മഷൂദ് (Mashood Ck Arur) മോന് ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടോണത്, ഉം അത് പോട്ട് ബാക്കി പറയാം അങ്ങനെ നമ്മ്ള് പുറപ്പെട്ട്. 

നോമ്പായത് കൊണ്ട് കൃത്യമായി പ്ലാനാക്കിയിരുന്നു, ബട്ട് നടന്നതൊക്കെ മറ്റെന്തൊ! (ഇനിയങ്ങോട്ട് മതപ്രഭാഷണ ഷൈലിയിൽ വായിക്കുക, നോമ്പല്ലെ ഒരു മീൻകളി) അങ്ങനെ എന്തെന്നില്ലാത്ത തണുപ്പുമടിച്ച് ഞങ്ങളുടെ വണ്ടികൾ മന്ദം മന്ദം ചുരം കയറിത്തുടങ്ങി, ഒരു കട്ടൻചായ കുടിക്കണമെന്ന ആഗ്രഹം വല്ലാതെ മനസ്സിനെ തൊട്ടുണർത്തുന്നുണ്ട് നിർഭാഗ്യമെന്ന് പറയട്ടെ..... 

ഒരു കടപോലും തുറന്നിട്ടില്ല, പിന്നെയും ഞങ്ങൾ ഒരുപാട് മുന്നോട്ട് നീങ്ങി, സമയം നാലിനോട് അടുക്കുന്നുണ്ട്, ഭക്ഷണം കഴിക്കാനായി ഒരു ബസ് സ്റ്റോപ്പിൽ വണ്ടിനിർത്തി... (പ്രഭാഷണം കഴിഞ്ഞു) ചോറ്, തൊറമാങ്ങ, കുഞ്ഞിപ്പത്തില്, മീൻകറി... ഒന്നും പറേണ്ട ഒരു കളിതന്നെ, ഇനി പത്തുമിനുട്ട് ബാക്കിയുണ്ട് അതുകഴിഞ്ഞാൽ ബാക്കിയുള്ള കഥളിപ്പഴമെല്ലാം അസാധുവാകും ബച്ചിർ (Mubashir Bin Abdulla) അടിച്ച് മാറുന്ന തിരക്കിലാണ് കട്ടൻചായ കുടിക്കാൻ എവിടെയും കടതുറക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കുറുമ്പാലക്കോട്ടയിലേക്ക്

അഞ്ചാം മൈലിൽ നിന്നും ഏകദേശം ഇരുവത് കിലോമീറ്റർ സഞ്ചരിച്ചാൽ വയലുകളും മലകളും നിറഞ്ഞ അതിസുന്ദരമായ കുറുമ്പാലക്കോട്ടയെന്ന ഗ്രാത്തിലെത്താം. അവിടെനിന്ന് കുറച്ച്ദൂരംവരെ നമുക്ക് ബൈക്ക് മുകളിലോട്ട് കൊണ്ടുപോവാനാവും.
പിന്നെ ഒരുകിലോറ്റർ കുത്തനെയുള്ള മലകയറ്റമാണ്, ചെന്നുചേരുന്നത് നാലുഭാഗവും അതിവിശാലമായൊരു വ്യൂപോയിന്റ്. അനേകംപേർ ടെന്റുകളിലും മറ്റുമായി സ്ഥാനംപിടിച്ചിരിക്കുന്നു. 
നമ്മൾ നിൽക്കുന്ന ഭാഗവും ബാണാസുര മലനിരകളുമൊഴികെയുള്ള ഭാഗങ്ങൾ കോഡപുതക്കുന്ന കാഴ്ച കാണാനാണ് സൂര്യനുദിക്കുന്നതിന് മുമ്പേയുള്ള ആളുകളുടെ ഈ മലകയറ്റം. മഴകാരണം ഈ ദിവസങ്ങളിൽ കോഡ ഉണ്ടാവാറില്ലെന്നാണ് നാട്ടുകാരനായ ചായക്കച്ചവടക്കാരൻ പറഞ്ഞത്. വയനാടിന്റെ ഏതാണ്ടെല്ലാ പ്രദേശങ്ങളും കുറുമ്പാലക്കോട്ടയിൽ നിന്ന് കാണാനാവും എന്നതാണ് പ്രത്യേകത. ഏഴുമണിവരെ കാത്തുനിന്നിട്ടും ജ്യോതിയും തീയും ഒന്നും വരാത്തോണ്ട് നമ്മളിങ്ങുപോന്നു.

No comments:

Post a Comment