Beemapally, Zoo and trivandrum Museum in family frame

ഉമ്മയും ഉപ്പയുമായൊക്കെ എങ്ങോട്ടേലൊക്കെ പോണോന്ന് ചിന്തിക്കാൻ തുടങ്ങീട്ട് കുറച്ചായി അപ്പൊപ്പിഞ്ഞെ തിരുവന്തപുരത്തോട്ടാവാന്ന് കരുതി പെങ്ങളും അളിയനും ഇവിട ഉള്ളോണ്ട് കാര്യങ്ങൾ എളുപ്പമാണല്ലൊ. യാത്രാനുഭവങ്ങളിൽ വേറിട്ടു നിൽക്കുന്നതും പുതിയ അനുഭവങ്ങളാൽ സമ്പന്നവുമാണ് കുടുംബയാത്ര. ഒന്നിച്ചുള്ള യാത്രയും ഭക്ഷണവും സ്ഥലങ്ങളെ കുറിച്ചുള്ള ചർച്ചയുമൊക്കെ ജീവിതത്തിലെ പുതിയ ഏടുകളിൽ പകർത്തപ്പെട്ടുകഴിഞ്ഞു. 


പലവട്ടം പോയ സ്ഥലങ്ങളായിരുന്നിട്ടും അവരുമൊത്ത് കാണുമ്പൊ അതിനോട് വേറൊരു മുഹമ്പത്ത് തന്നെയാണ് മൃഗശാലയും നിയമസഭയും ബീമാപ്പള്ളിയും കോവളം ബീച്ചും വിഴിഞ്ഞം തുറമുഖവും അവസാനം വിഴിഞ്ഞത്തെ ഹോട്ടലിലെ സീ ഫുഡും കഴിച്ച് റൂമിലോട്ട്, പെങ്ങളും അളിയനും തിരോന്തരത്ത് താമസമായോണ്ട് ഒന്നും പേടിക്കാനില്ല സ്വന്തം വീട് പോലെ സമാധാനത്തിൽ കേറിക്കിടക്കാം.







Neyyar Dam on the foot of Western Ghats


By RK Nadapuram

Neyyar Dam Trivandrum, Neyyar Wildlife Sanctuary, neyyar dam aquarium, 

neyyar dam swimming pool, Kerala tourism 

 

Neyyar Dam
കുടുംബ കഥയിലെ അനന്തപുരി PART- 2
വെളുപ്പിനെ ഇറങ്ങണമെന്ന ആലോചനയിലാണ് തലേദിവസം കിടന്നുറങ്ങിയതെങ്കിലും പെങ്ങളുടെയും ഉമ്മാന്റെയും അണിഞ്ഞൊരുങ്ങൾ കണക്ക് കൂട്ടലുകൾമൊത്തം തെറ്റിച്ചു. ഭാഗ്യമെന്നു തന്നെ പറയണം 12മണിക്ക് മുമ്പ് തന്നെ റൂം വിട്ട് പുറത്തിറങ്ങി, നെയ്യാർ ഡാമാണ് യാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം. ഞാനും അളിയനുമൊക്കെ(Shakeer Vanimal) കുളിക്കാനുള്ള തോർത്തൊക്കെ കയ്യിൽ കരുതിയിരുന്നു. കടുത്ത ചൂടിനെ കുളിരണിയിപ്പിക്കാൻ നല്ല ചാറ്റൽ മഴ സജ്ജമായിരുന്നു നെയ്യാർ ഡാമിൽ. ഡാമിലെന്തിന ഇത്രവെള്ളം തുടങ്ങിയ താത്വികമായ ചിന്തകളായിരുന്നു റിനുവിന്റെ മനസ്സിൽ, ചാറ്റൽ മഴയും കൊണ്ട് ഡാമിലാകെ ചുറ്റിയടിച്ചു. ഉമ്മയൊക്കെ നമ്മളെ തോൽപ്പിക്കുന്ന യാത്രികരാണ് ബായ്...





Ponmudi hill station in Thiruvananthapuram | top tourist place in kerala

ponmudi trekking | ponmudi climate | ponmudi temperature | trivandrum to ponmudi bus |ponmudi eco tourism | ponmudi dam | golden valley ponmudi

കുടുംബവുമൊത്തൊരു പൊന്‍മുടി യാത്ര
കുടുംബ കഥയിലെ അനന്തപുരി PART- 3

By RK Nadapuram

നെയ്യാർ ഡാമിലെ ചാറ്റൽ മഴയോട് യാത്രപറഞ്ഞു മലയിറങ്ങി, ഇനി പൊൻമുടിയിലേക്കാണ് ഏകദേശം 50 കിലോമീറ്റർ ഇനിയും സഞ്ചരിക്കണം. നമ്മളിതൊക്കെ മുമ്പേ കണ്ടതാണെന്നുള്ള ഭാവത്തിലാണ് പെങ്ങളുടെ ഇരുപ്പ്. ഉമ്മയും റിനുവും അനീസയും എന്തെന്നില്ലാത്ത ആവേശത്തിലാണ്, ഇടയ്ക്കുള്ള ചാറ്റൽ മഴയാണ് അവരുടെ പ്രശ്നം നമുക്കാണെ അതില്ലാതെ പറ്റാതെയുമായി. 

പറയാതിരിക്കാൻ പറ്റില്ല വിതുര മുതൽ പൊൻമുടിവരെയുള്ള കാനന പാതയ്ക്ക് വല്ലാത്തൊരു മൊഞ്ച് തന്നെയാണ്, 22 ഹെയർ പിൻ വളവുകൾ കയറി വേണം പൊൻമുടിയിലെത്താൻ. ഔരോ വളവുകളും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകളാൽ ധന്യമാണ്. പൊൻമുടിയുടെ ഏതൊ കൈകളിൽ നിന്ന് ഒഴുകിവരുന്ന കല്ലാറിൽ നിന്ന് കുളിക്കാൻ തോർത്ത് കരുതിയിരുന്നെങ്കിലും സമയ പരിമിധികൊണ്ട് വേണ്ടാന്നുവച്ചു.

കോഡയും ഇടിമിന്നലും കാരണം മുകളിലോട്ടുള്ള പ്രവേശനം നിർത്തിവച്ചെന്നുള്ള അറിയിപ്പ് താഴെയുള്ള ചെക്പോസ്റ്റിൽ നിന്നും ലഭിച്ചു. എന്നിട്ടും രണ്ടും കൽപിച്ചു കയറാൻ തന്നെ തീരുമാനിച്ചു. കോഡപുതച്ചു കിടക്കുന്ന മലനിരകൾ കാറ്റിനോട് പിണങ്ങി നടക്കുന്ന കാമുകനെ പോലെ ഇടയ്ക്കിടെ വരുന്ന ചാറ്റൽ മഴ, തമിഴ്നാടും കേരളവും ഇരുഭാഗങ്ങളിൽ നമ്മൾ മറ്റേതോ ലോകത്തും, വയനാടൻ മലനിരകൾ മാത്രം കണ്ടുശീലിച്ച ഉമ്മാക്കും അനീസാക്കും റിനൂനും അവിശ്വസിനിയമായ നിമിഷങ്ങളായിരുന്നു. ആ തണുത്ത കാറ്റിലും ചാറ്റൽ മഴയിലും ഇറങ്ങിയുള്ള ഫോട്ടം പിടുത്തം ഞാൻ പതിവാക്കി.
വാക്കുകൾ കൊണ്ടൊ ഫോട്ടോ കൊണ്ടൊ വിവരണാധീതമായ കാഴ്ചയാണ് പൊൻമുടിക്ക് മുകളിലെത്തുമ്പോൾ, താഴെ ചെക്പോസ്റ്റിൽ നിന്ന് കിട്ടിയതുപോലുള്ള യാതൊരുവിധ തടസ്സവും അവിടെയുണ്ടായിരുന്നില്ല. രണ്ട് മണിക്കൂർ കറങ്ങി ചുരമിറങ്ങുമ്പോൾ ആർക്കും വയറുനിറയാത്ത അവസ്ഥയായിരുന്നു, രാവിലെ വന്ന് ഇവിടെ ഇരിക്കായിരുന്നെന്നാണ് ഉമ്മ പറഞ്ഞത്. 17ാം വളവിലുള്ള ചായക്കടയിൽ നിന്ന് പഴം പൊരിയും ചായയും കഴിച്ച് മനസ്സില്ലാ മനസ്സോടെ പൊൻമുടിയോട് റ്റാറ്റ പറഞ്ഞു.








See the beauty of Masinagudi hairpin


Masinagudi, best place for travellers | Otty | kotagiri | coonoor 
katary falls | kodanad view point | Noolpuzha to otty | 


RK Nadapuram 


മസിനഗുഡി വഴി കോത്തഗിരിലേക്ക് പോവണമെന്നായിരുന്നു നൗഷാദിന്റെ ആഗ്രഹം, രാത്രി ഏറെ വൈകിയതിനാൽ നൂൽപുഴ ഗുഡല്ലൂർ വഴിയാണ് യാത്ര തിരിച്ചത്. തമിഴ്നാട് ചെക്പോസ്റ്റ് കഴിഞ്ഞതും ദാ കിടക്കുന്നു റോഡിലൊരു കൊമ്പൻ പരിസരത്തൊന്നും ഒരു വാഹനവും ഇല്ല, നൗഷാദ് കിടുകിടാ വിറക്കുന്നുണ്ട്, ഒാന് ആദ്യമായിട്ടാത്രെ ആനേന ഇത്രയടുത്തൂന്ന് കാണുന്നെ. ആന വണ്ടിയുടെ അടുത്തോട്ട് വരാൻ തുടങ്ങിയപ്പോൾ റിവേഴ്സിലിട്ട് വണ്ടി ഒരു വീട്ടിൽ കയറ്റിയിട്ടു. പിന്നെ എല്ലാരും വാതിലിൽ ചറപറ അടിയാണ് ചേച്ചീ...ചേച്ചീ... വാതിൽ തുറക്കു...


സമുദ്ര നിരപ്പിൽ നിന്നും 5883 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തണുപ്പിന്റെ ഗ്രാമമാണ് കോത്തഗിരി. ഊട്ടിയിൽ നിന്നും ഏകദേശം 30കിലോമീറ്റർ വളഞ്ഞുപുളഞ്ഞു പോവുന്ന വനമ്പാതകൾ താണ്ടിവേണം അവിടെ എത്താൻ. ഊട്ടിയേക്കാളും ഉയർന്ന പ്രദേശമായതിനാൽ മെയ് മാസത്തിൽ പോലും കൊടും തണുപ്പാണ്. മലനിരകളാൽ ചുറ്റപ്പെട്ട കോത്തഗിരിയിൽ ദിവസവും അനേകം ടൂറിസ്റ്റുകളാണ് എത്തിച്ചേരുന്നത്.


കോത്തഗിരിയിൽ നിന്നും ഏകദേശം18 കിലോമീറ്റർ സഞ്ചരിച്ചാൽ കോടനാട് വ്യൂ പോയിന്റിലെത്താം, എപ്പോഴും മഞ്ഞും കോഡയും മൂടിക്കിടക്കുന്നതിനാൽ ഇവിടെ നിന്നുള്ള കാഴ്ചകൾ അത്ര കൃത്യമല്ല. കോത്തഗിരിയിൽ നിന്ന് വ്യൂ പോയിന്റിലോട്ടുള്ള വഴിയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലാണ്  കേത്തരിഫാൾസ്
മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞുപോവുന്ന വീതികുറഞ്ഞ റോഡുകൾ, ഇരുവശങ്ങളിലും കറുത്തപൊടിയാവാൻ കാത്തിരിക്കുന്ന തേയിലത്തോട്ടങ്ങൾ. കോത്തഗിരി മലനിരകളിൽ തേയിത്തോട്ടത്തിന് ജന്മം നൽകിയ എം.ഡി. കോക്ക്ബേർണിന്റെ ഭാര്യയുടെ പേരാണ് വെള്ളച്ചാട്ടത്തിന് നൽകിയത്.

Plan an adventurous trip to Kurumbalakotta, don't miss the magic of nature



By RK Nadapuram

Kurumbalakotta wayanad, Meeshappulimala of wayanad, best trucking place in wayanad, top tourist place in wayanad,

ജ്യോതിയും വന്നില്ല തീയും വന്നില്ല 
തറാവീഹ് നമസ്കാരവും ഇടയത്തായവും കഴിച്ച് അത്തായത്തിനുള്ളത് കൈയ്യിലും കരുതി (നോമ്പയിട്ടും ഇന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലാലൊ എന്നൊക്കെ ബാഗ്റൗണ്ടിൽ ചെറുതായിട്ട് മുഴങ്ങുന്നുണ്ട്) ബൈക്കുമെടുത്ത് നേരെ വിട്ടു ബച്ചിറിന്റടുത്തേക്ക് ഒാനാണെങ്കിൽ പതിവ് തെറ്റിക്കാതെയുള്ള തിരിഞ്ഞുകളിയിലാണ്. കിട്ടിയതല്ലാം വാരിക്കൂട്ടി ബാഗിലാക്കി ഒാനുമിറങ്ങി, ഇനിയുള്ളത് നമ്മളെ മഷൂദും പിന്നെ ചങ്ക് ബ്രൊ സത്യയും ( Sathya ) അല്ലപ്പ ഇങ്ങക്ക് സത്യ ആരാന്ന് മനസ്സിലായോ എന്നാ ചോയിക്കണ്ടെ ഭായി! ഒാനാണ് തിരോന്തരത്ത് നിന്ന് സൈക്കിളും ചവിട്ടി കാസ്രോട്ടേക്ക് പുറപ്പെട്ട പുലി, ഒാൻ വടകര വഴി പോവുമ്പോളല്ലെ ഇമ്മളെ മഷൂദ് (Mashood Ck Arur) മോന് ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടോണത്, ഉം അത് പോട്ട് ബാക്കി പറയാം അങ്ങനെ നമ്മ്ള് പുറപ്പെട്ട്. 

നോമ്പായത് കൊണ്ട് കൃത്യമായി പ്ലാനാക്കിയിരുന്നു, ബട്ട് നടന്നതൊക്കെ മറ്റെന്തൊ! (ഇനിയങ്ങോട്ട് മതപ്രഭാഷണ ഷൈലിയിൽ വായിക്കുക, നോമ്പല്ലെ ഒരു മീൻകളി) അങ്ങനെ എന്തെന്നില്ലാത്ത തണുപ്പുമടിച്ച് ഞങ്ങളുടെ വണ്ടികൾ മന്ദം മന്ദം ചുരം കയറിത്തുടങ്ങി, ഒരു കട്ടൻചായ കുടിക്കണമെന്ന ആഗ്രഹം വല്ലാതെ മനസ്സിനെ തൊട്ടുണർത്തുന്നുണ്ട് നിർഭാഗ്യമെന്ന് പറയട്ടെ..... 

ഒരു കടപോലും തുറന്നിട്ടില്ല, പിന്നെയും ഞങ്ങൾ ഒരുപാട് മുന്നോട്ട് നീങ്ങി, സമയം നാലിനോട് അടുക്കുന്നുണ്ട്, ഭക്ഷണം കഴിക്കാനായി ഒരു ബസ് സ്റ്റോപ്പിൽ വണ്ടിനിർത്തി... (പ്രഭാഷണം കഴിഞ്ഞു) ചോറ്, തൊറമാങ്ങ, കുഞ്ഞിപ്പത്തില്, മീൻകറി... ഒന്നും പറേണ്ട ഒരു കളിതന്നെ, ഇനി പത്തുമിനുട്ട് ബാക്കിയുണ്ട് അതുകഴിഞ്ഞാൽ ബാക്കിയുള്ള കഥളിപ്പഴമെല്ലാം അസാധുവാകും ബച്ചിർ (Mubashir Bin Abdulla) അടിച്ച് മാറുന്ന തിരക്കിലാണ് കട്ടൻചായ കുടിക്കാൻ എവിടെയും കടതുറക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കുറുമ്പാലക്കോട്ടയിലേക്ക്

അഞ്ചാം മൈലിൽ നിന്നും ഏകദേശം ഇരുവത് കിലോമീറ്റർ സഞ്ചരിച്ചാൽ വയലുകളും മലകളും നിറഞ്ഞ അതിസുന്ദരമായ കുറുമ്പാലക്കോട്ടയെന്ന ഗ്രാത്തിലെത്താം. അവിടെനിന്ന് കുറച്ച്ദൂരംവരെ നമുക്ക് ബൈക്ക് മുകളിലോട്ട് കൊണ്ടുപോവാനാവും.
പിന്നെ ഒരുകിലോറ്റർ കുത്തനെയുള്ള മലകയറ്റമാണ്, ചെന്നുചേരുന്നത് നാലുഭാഗവും അതിവിശാലമായൊരു വ്യൂപോയിന്റ്. അനേകംപേർ ടെന്റുകളിലും മറ്റുമായി സ്ഥാനംപിടിച്ചിരിക്കുന്നു. 
നമ്മൾ നിൽക്കുന്ന ഭാഗവും ബാണാസുര മലനിരകളുമൊഴികെയുള്ള ഭാഗങ്ങൾ കോഡപുതക്കുന്ന കാഴ്ച കാണാനാണ് സൂര്യനുദിക്കുന്നതിന് മുമ്പേയുള്ള ആളുകളുടെ ഈ മലകയറ്റം. മഴകാരണം ഈ ദിവസങ്ങളിൽ കോഡ ഉണ്ടാവാറില്ലെന്നാണ് നാട്ടുകാരനായ ചായക്കച്ചവടക്കാരൻ പറഞ്ഞത്. വയനാടിന്റെ ഏതാണ്ടെല്ലാ പ്രദേശങ്ങളും കുറുമ്പാലക്കോട്ടയിൽ നിന്ന് കാണാനാവും എന്നതാണ് പ്രത്യേകത. ഏഴുമണിവരെ കാത്തുനിന്നിട്ടും ജ്യോതിയും തീയും ഒന്നും വരാത്തോണ്ട് നമ്മളിങ്ങുപോന്നു.

ALKHOR PARK, THE BEST TOURIST PLACE IN QATAR | ഖത്തറിലെ തനിനാടൻ കാഴ്ചകൾ

alkhore park doha qatar
alkhore park doha qatar

B‌Y RK Nadapuram
Qatar al khor park, Qatar Natural Beauty, Tourist places in Qatar Doha, Alkhor park

നഗര ജീവിതത്തിന്റെ വീർപ്പ് മുട്ടലിനും നിത്യ കാഴ്ചയുടെ അലോസരപ്പെടുത്തലിനുമപ്പുറം പച്ചവിരിച്ച നാടൻ ഒാർമകളെ ഒാർമപ്പെടുത്തുംവിധം അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് ഖത്തറിലെ അൽഖോർ പുരാതന പാർക്ക്. നഗര കോലാഹലങ്ങളിൽ നിന്നും മാറി വിജനമായ പ്രദേശത്താണ് 28500sqmൽ പാർക്ക് സംവിധാനിച്ചിട്ടുള്ളത്. 
alkhore park doha qatar

പുൽമേടകളിലും തിങ്ങിനിറഞ്ഞ മരങ്ങൾക്കുമിടയിൽ മാനുകളും സീബ്രയും മറ്റനേകം വന്യമൃഗങ്ങളും വസിക്കുന്ന കൂടാരങ്ങൾ, മയിലുകൾക്കും മറ്റു പക്ഷികൾക്കും പറന്നു നടക്കാൻ ഫുട്ബോൾ സ്റ്റേഡിയ മാതൃകയിൽ ഒരു വൻ കൂടാരം. പുതുമയാർന്ന കാഴ്ചകളൊരുക്കി ഖത്തർവാസികൾക്ക് നവ്യാനുഭവമാകുകയാണ് അൽഖോറിലെ പുരാതന പാർക്ക്.
ഒരു തനിനാടൻ അനുഭവം ആർക്കെങ്കിലും ഫീൽ ആയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല.
R K P H O T O G R A P H Y
alkhore park doha qatar

alkhore park doha qatar

alkhore park doha qatar

alkhore park doha qatar

alkhore park doha qatar

alkhore park doha qatar

alkhore park doha qatar

alkhore park doha qatar

alkhore park doha qatar

alkhore park doha qatar

alkhore park doha qatar

rk nadapuram

alkhore park doha qatar

alkhore park doha qatar