ബ്രിട്ടീഷ് കാലത്തെ തിരികെ വിളിക്കുന്ന പുരാതന കെട്ടിടങ്ങൾ, അതാണ് ഞങ്ങളുടെ അലോഷ്യസ് കോളജ് | St Aloysius College Mangalore | college diary- 1

st aloysius college mangalore, rk nadapuram, rayees koodatt, mcms
ഐക്യം ഒന്ന് മാത്രമായിരുന്നു ഞങ്ങളെ മുന്നോട്ട് നയിച്ച ചാലക ശക്തി. ഞങ്ങൾക്കിടയിൽ തെലുങ്കും കന്നടയും ഹിന്ദിയും മറാത്തിയും മലയാളവും  ബ്യാരിയും തുളുവും കൊങ്കിണിയും തമിഴും തുടങ്ങി ദേശീയവും പ്രാദേശികവുമായ ഒട്ടനവധി ഭാഷാ സംസ്ക്കാരങ്ങൾ, കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഞങ്ങളൊരു സമ്മിശ്ര സംസ്കാരത്തിനുടമയായിത്തീർന്നു. 
st aloysius college mangalore, rk nadapuram, rayees koodatt, mcms
അതായിരുന്നു ഞങ്ങളുടെ കലാലയം, തികച്ചും കേരളത്തിലെ കോളജ് ശൈലിയോട് തുലനം ചെയ്യാൻ പറ്റുന്ന അന്തരീക്ഷം, മംഗലാപുരത്തിന്റെ ഹൃദയ ഭാഗത്തായി ബ്രിട്ടീഷ് ഇന്ത്യയുടെ ഒാർമകളെ അയവിറപ്പിക്കുന്ന തരത്തിൽ 140ൽ അധികം വർഷത്തോളം പഴക്കമുള്ളൊരു കെട്ടിടം അതാണ് ഞങ്ങളുടെ അലോഷ്യസ് കോളജ്.

st aloysius college mangalore, rk nadapuram, rayees koodatt, mcms
ജേർണലിസം തലക്കു പിടിച്ചു നടക്കുന്ന ഹർമത്തിന്റെയും (ജന്മംക്കൊണ്ടൊരു ലക്ഷ്വദ്വീപ് കാരനാണെങ്കിലും ഒരു തനി മലയാളി പയ്യൻ പിന്നെ സ്വഭാവം അതിന്റെ കാര്യം പറയുകയേ വേണ്ട തങ്കപ്പെട്ട വ്യക്തിത്വത്തിനുടമ) അശ്വതിയുടെയും പിന്നെ യാതൊരു തൊലിക്കട്ടിയുമില്ലാതെ ഡിഗ്രിയും അതേ കോളജിൽ തന്നെ പിജിയും ചെയ്യാൻ തയ്യാറായ മഹ്സൂമയും (സമ്മദിച്ചരിക്കിന്ന് മളേ) പിന്നെ സഹിക്കാൻ പറ്റാത്ത രണ്ട് സൈക്കോളജിസ്റ്റുകൾ ഇവരായിരുന്നു ആദ്യകാല സുഹൃത്തുക്കൾ


(തുടരും)

st aloysius college mangalore
mcms | rk nadapuram | rayees koodatt

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഞ്ച് കാടുകളിലൂടെ ഒരു ബൈക്ക് യാത്ര | Bandipur Forest | Masinagudi otty | Rayees Koodatt

Rayees koodatt, rk nadapuram, bandipur forest, masinagudi

കോഴിക്കോട് നിന്ന് കാലത്ത് 4 മണിക്ക് യാത്ര പുറപ്പെട്ട ഞങ്ങൾ 9 മണിയായപ്പോയേക്കും ഗുണ്ടൽപ്പേട്ടയെത്തി. അവിടുന്ന് ബന്ദീപ്പൂർ, മുതുമലയ് ടൈഗർ റിസേർവിട് ഫോറസ്റ്റുകൾ കടന്ന് ഊട്ടിയിലേക്ക്. ഇലപൊഴിഞ്ഞ കാട്ടിലൂടെയുള്ള ആ യാത്ര ഒാർമയിലെ നല്ലൊരു അനുഭവമാണ്. 

Rayees koodatt, rk nadapuram, bandipur forest, masinagudi

കറുത്ത ചെറു പാതകളാൽ വളഞ്ഞുപുളഞ്ഞു പോവുന്ന മസിനഗുഡി ചുരവും കടന്ന് ഊട്ടിയിലേക്ക്. ചെറിയൊരു ചാറ്റൽ മഴ നനഞ്ഞാണ് ഞങ്ങൾ ഊട്ടിയിലെത്തിയത്. 

Rayees koodatt, rk nadapuram, bandipur forest, masinagudi

ഊട്ടിയിലെ കൊടും തണുപ്പിൽ അസഹനീയമായിരുന്നു ആ മഴ. എന്നാലും ബൈക്കിലിരുന്ന് ചാറ്റൽ മഴ കൊള്ളുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാ

Rayees koodatt, rk nadapuram, bandipur forest, masinagudi

മഴ നനയുന്ന ഊട്ടിയുടെ സൗന്ദര്യം അത് കണ്ടവർക്കറിയാം. എങ്ങും തിരക്കു പിടിച്ച കൊച്ചു ടൗണുകൾ അതിനിടയിലൂടെ ചെറു പാതകൾ. ഊട്ടിക്ക് പകരം ഊട്ടി മാത്രം. കൊടും തണുപ്പിൽ ചാറ്റൽ മഴയും കൊണ്ട് ഗുഡല്ലൂർ നിലമ്പൂർ കാട് വഴി കോഴിക്കോട്ടേക്ക്

 #travel #bandipurnationalpark #Otty #rayeeskoodatt #rknadapuram #calicut #kerala #karnataka #tamilnadutourism

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi


ഒരു ദിവസം 3 സംസ്ഥാനം 6 ജില്ലകള്‍, 7 ഘോര വനങ്ങളിലൂടെ ഒരു അടിപൊളി യാത്രപോയി വരാം | Chekadi Wayanad | Muthumalai | Bandipur Reserved Forest | Masinagudi | Rayees Koodatt

chekady wayanad

ഒരു ദിവസം കൊണ്ട് 3 സംസ്ഥാനങ്ങിലൂടെ 6 ജില്ലകള്‍ കടന്ന് കടുവയും പുലിയും കരടിയും ആനയും കാട്ടുപോത്തും ഉലാത്തുന്ന 7 ഘോര വനങ്ങള്‍ താണ്ടി ബൈക്കില്‍ ഒരു അടിപൊളി യാത്രപോവാം. ഇതൊക്കെ സാധിക്കുമോ എന്നായിരിക്കും നിങ്ങളില്‍ പലരും ചിന്തിക്കുന്നത്. എന്നാല്‍ മനസ്സ് വെച്ചാല്‍ ഒരുദിവസം കൊണ്ട് ബൈക്കില്‍ പോയിവരാനാവും. രാവിെല നാല് മണിക്ക് കോഴിക്കോട് നിന്നും പുറപ്പെട്ട് താമരശ്ശേരി കല്‍പ്പറ്റ വഴി പുല്‍പ്പള്ളിക്കടുത്ത് കൊടും വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ചേകാടി എന്ന അതിമനോഹരമായ ഗ്രാമത്തിലേക്കാണ് ആദ്യ യാത്ര. 

chekadi wayanad

പട്രി റിസര്‍വ്ട് ഫോറസ്റ്റിനുള്ളിലാണ് ചേകാടിയെന്ന അതിമനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. കല്‍പ്പറ്റ വഴി വരുന്നവര്‍ മുട്ടില്‍ കേണിച്ചിറ വഴി പുല്‍പ്പള്ളിക്കൊ അല്ലെങ്കില്‍ കേണിച്ചിറ നിന്ന് നടവയല്‍ വഴി പുല്‍പ്പള്ളിക്കെ വന്ന് അവിടെ നിന്ന് ഫോറസ്റ്റ് വഴി ചേകാടിക്ക് പോവാവുന്നതാണ്. കേരള കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അടിപൊളി ഗ്രാമമാണ് ചേകാടി. മൂന്ന് ഭാഗം ഫോറസ്റ്റും ഒരു ഭാഗം കബനിപ്പുഴയാലും വലയം ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് ചേകാടിക്ക്. മലബാര്‍ മാന്വലില്‍ ചേകാടിയെന്ന ഗ്രാമത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 

chekady wayanad, rk nadapuram

chekady wayanad, rk nadapuram

കബനിപ്പുഴയ്ക്ക് കുറുകെയുള്ള പാലവും കടന്ന് ബാവലി ചെക്‌പോസ്റ്റിലേക്ക്. ചേകാടിയില്‍ നിന്ന് വെറും 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാവലി ചെക്‌പോസ്റ്റിലെത്താം. പ്രസിദ്ധമായ കുറുവാ ദ്വീപ് ചേകാടി ഗ്രാമത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ബാവലി ചെക്‌പോസ്റ്റില്‍ നിന്ന് 93 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൈസൂരിലെത്താം. ശ്രദ്ധിക്കേണ്ടത് രാത്രി 9 മണിക്ക് ചെക്‌പോസ്റ്റ് അടയ്ക്കും. രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്കിലൂടെയും നാഗര്‍ഹോള ടൈഗര്‍ റിസര്‍വ്ട് ഫോറസ്റ്റിലൂടെയുമുള്ള മൈസൂരിലേക്കുള്ള യാത്ര എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതായിരിക്കും. ആനക്കൂട്ടങ്ങളും മാന്‍ക്കൂട്ടങ്ങളും ഇടയ്ക്കിടെ ദര്‍ശനം നല്‍കിക്കൊണ്ടേയിരിക്കും. ഭാഗ്യമുണ്ടെങ്കില്‍ കടുവയും പുലിയൊക്കെ വന്നെന്നും ഇരിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഈ വഴിയിലുള്ള മച്ചൂര് എന്ന പ്രദേശത്ത് കടുവയിറങ്ങി രണ്ട് പേരെ കൊന്നിരുന്നു. 

rk nadapuram, chekady wayanad

rk nadapuram, rayees koodatt

rk nadapuram, rayees koodatt

മൈസൂരിനെ ചെറുതായി നോക്കിക്കാണാനെ ഈ യാത്രയില്‍ സത്യത്തില്‍ സമയം കിട്ടുകയുള്ളു. ഇനി പോവാനുള്ളത് ബന്ദീപൂരിലേക്കാണ്, മൈസൂരില്‍ നിന്ന് നെഞ്ചന്‍കോട് ഗുണ്ടല്‍പേട്ട് വഴി ബന്ദീപൂരിലേക്ക്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കടുവാ സങ്കേതങ്ങളിലൊന്നാണ് ബന്ദീപുര്‍. കര്‍ണാടകയിലെ ചാമരാജനഗര്‍, വയനാട്, തമിഴ്‌നാട്ടിലെ നീലഗിരി എന്നീ മൂന്ന് ജില്ലകളിലായാണ് ബന്ദീപൂര്‍ ടൈഗര്‍ റിസര്‍വ്ട് ഫോറസ്റ്റ് സ്ഥിതിചെയ്യുന്നത്. മൂന്ന് ജില്ലകളുടേയും അതിര്‍ത്തി പങ്കിടുന്നത് മുത്തങ്ങയ്ക്ക് അടുത്തായാണ്. 

rayees koodatt, chekady wayanad

bandipur reserve forest, rayees koodatt

bandipur, rk nadapuram

ബന്ദീപൂരില്‍ പ്രധാനമായും കാണാനുള്ളത് ഗോപാല്‍സ്വാമി ബേട്ട് ടെംപിള്‍ ആണ്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം അയ്യായിരം അടി ഉയരത്തിലാണ് ഗോപാല്‍ സ്വാമി ടെംപിള്‍ സ്ഥിതി ചെയ്യുന്നത്. ബന്ദീപൂര്‍ ഫോറസ്റ്റിനുള്ളിലെ ഏറ്റവും ഉയരം കൂടിയ മുടി കൂടിയാണിത്. ബന്ദീപൂര്‍ ഫോറസ്റ്റ് കഴിഞ്ഞ് നേരെ ചെല്ലുന്നത് തമിഴ്‌നാട് ബോര്‍ഡറിലേക്ക്. പിന്നീടങ്ങോട്ട് മുതുമല റിസര്‍വ്ട് ഫോറസ്റ്റ് വഴിയാണ് യാത്ര. മനസ്സിനെ കുളിരണിയിപ്പിക്കുന്ന തിങ്ങിനിറഞ്ഞ ഘോരവനം ഇടയ്ക്ക് പേടിപ്പെടുത്താന്‍ ആനക്കൂട്ടങ്ങളും കാട്ടുപോത്തും വന്നുകൊണ്ടോയിരിക്കും, സിംഹവാലന്‍ കുരങ്ങുകള്‍ കൂടുതലായും കണ്ടുവരുന്നത് ഈ ഭാഗങ്ങളിലാണ്. 

rayees koodatt, bandipur

rayees koodatt, bandipur

rayees koodatt, rk nadapuram

bandipur forest, masinagudi, rk nadapuram

മറ്റൊരു പ്രധാനപ്പെട്ട സംഗതി ബന്ദീപൂരിലും മുതുമലയിലും ഫോറസ്റ്റിനുള്ളില്‍ സര്‍ക്കാറിന്റെ താമസ സൗകര്യം ഉണ്ട്. 1600 രൂപ കൊടുത്ത് മുന്‍കൂട്ടി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കാട്ടിനുള്ളില്‍ താമസിക്കാനാവും. ജീവിതത്തില്‍ ഒരിക്കലും മറക്കാനാത്ത ഒരു അനുഭവം ആയിരിക്കും അത് എന്നത് നിസ്തര്‍ക്കമാണ്. ബുക്ക് ചെയ്യാന്‍ https://www.mudumalaitigerreserve.com/  മുതുമല ഫോറസ്റ്റിനുള്ളില്‍ വരുന്ന തെപ്പക്കാട് എന്ന് പ്രദേശത്ത് നിന്ന് റോഡ് രണ്ടായി തിരിയും. ഒന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മസിനഗുഡി വഴി ഊട്ടിയിലേക്കും മറ്റൊന്ന് ഗുഡല്ലൂര്‍ വഴി ഊട്ടിക്കും. ഊട്ടിക്കുള്ള നാഷനല്‍ ഹൈവേ കടന്ന് പോവുന്നത് ഗുഡല്ലൂര്‍ വഴിയാണ് ഏകദേശം 70 കിലോമീറ്ററുണ്ട് തെപ്പക്കാട് നിന്ന് ഊട്ടിക്ക്. എന്നാല്‍ വെറും 36 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മസിനഗുഡി വഴി ഊട്ടിയ്‌ലെത്താം. 

bandiour, rk nadapuram, rayees koodatt

rayees koodatt, rk nadapuram

rk nadapuram, rayees koodatt, masinagudi

തെപ്പക്കാട് നിന്ന് മൊയാര്‍ പുഴയ്ക്ക് കുറുകെയുള്ള വളരെ വീതികുറഞ്ഞ പാലം കടന്നാണ് ഊട്ടിക്ക് പോവേണ്ടത്. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ കഴിയില്ല. പാലം കടന്നാല്‍ ഫോറസ്റ്റിനുള്ളിലൂടെയുള്ള വളരെ വീതികുറഞ്ഞ റോഡ്, ചെന്നുചേരുന്നത് മസിനഗുഡിയെന്ന കാട്ടിനുള്ളിലെ ചെറിയൊരു ടൗണിലേക്ക്. അവിടുന്നങ്ങോട്ട് കുറച്ച് സഞ്ചരിച്ചാല്‍ കണ്ണെത്താ ദൂരത്തേക്ക് പരന്നുകിടക്കുന്ന മലനിരകള്‍ നമ്മളിലേക്ക് സഞ്ചരിക്കുന്നത് പോലെ തോന്നും. അപകടം പതിയിരിക്കുന്ന  36 കൂറ്റന്‍ ഹെയര്‍പിഞ്ഞുകള്‍ താണ്ടി ഊട്ടിപ്പട്ടണത്തിലേക്ക്. അവിടുന്ന് ഗുഡല്ലൂര്‍, നാടുകാണി ചുരം, നിലമ്പൂര്‍ ഫോറസ്‌റ് വഴി കോഴിക്കോട്ടേക്ക്.

rk nadapuram, rayees koodatt, bandipur

rayees koodatt, rk nadapuram, masinagudi

rayees koodatt, techoriz, rknadapuram

rk nadapuram, rayees koodatt


പുഴ കടന്നാൽ കേരളമാണ് | Chekady Village Wayanad | Rayees Koodatt

 മൂന്ന് ഭാഗം കൊടും കാടും ഒരു ഭാഗം കബനി പുഴയുടെ കൈവഴിയാലും ചുറ്റപ്പെട്ട കേരള-കർണാടക അതിർത്തിയിലെ പുരാതന ഗ്രാമമാണ് ചേകാടി. വന്യമൃഗങ്ങൾ സ്വര്യവിഹാരം നടത്തുന്ന ചേകാടി ഗ്രാമ ഭംഗിയുടെ തറവാടാണ്. കാടും വയലും പുഴയും മലയും അങ്ങനെ എല്ലാം കൂടെ ചേർന്നൊരു ഹരിതാപഭൂമി




best place to visit in wayanad

rayees koodatt, rk nadapuram, chekadi wayanad, chekady wayanad