കേരളക്കരയിലെ വണ്ടിക്കടവ് കോളനിയിൽ ഇരുന്ന് കർണാടക വനത്തിലെ കടുവയെയും ആനകളെയും കാണാം | Vandikkadav Colony Wayanad

ബന്ദിപൂർ-കബനി ഫോറസ്റ്റ് അതിർത്തികളിലെ   കേരളാ ഗ്രാമങ്ങളിലൂടെ- ഭാഗം 1 

bandipur forest wayan, rk nadapuram

വയനാടിന്റെ വടക്ക്‌ കിഴക്ക് കേരളാ കർണാടക അതിർത്തികളെ വേർതിരിച്ച് കബനിയുടെ പ്രധാന കൈവഴികളിൽ ഒന്നായ കണ്ണംപുഴ ശാന്തമായി ഒഴുകുകയാണ്. സുൽത്താൻ ബത്തേരിൽ നിന്ന് ഇരുളം-പുൽപ്പള്ളി ഫോറസ്റ്റ്, കാപ്പിസെറ്റ് വഴി ഏകദേശം 35KM ഉൾനാടൻ ഗ്രാമങ്ങളിലൂടെയും കാനന പാതയിലൂടെയും സഞ്ചരിച്ചാൽ കേരളാ കർണാടക അതിർത്തിയിലെ വണ്ടിക്കടവ് കോളനിയിൽ എത്താം. ബത്തേരിയിൽ നിന്ന് തുടങ്ങുന്ന ഒരു താറിട്ട റോഡ് ഈ കോളനിയിൽ അവസാനിക്കുന്നു, വളരെ അപൂർവമായി മാത്രം കാണുന്നൊരു കാഴ്ച ആണത്.
bandipur forest wayan, rk nadapuram
കോളനി സ്ഥിതി ചെയ്യുന്നത് പുഴയോട് ചേർന്നാണ്. പുഴക്ക് അക്കരെ കർണാടകയും, വന്യ മൃഗങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടുവാ സങ്കേതമായ ബന്ദിപൂർ, കബനി വനമേഖലയാണ് അക്കരെ. വന്യമൃഗ ശല്യം കാരണം സുഖകരമായ ഒരു ജീവിത സാഹചര്യമല്ല അവരുടേത്. ഏത് സമയവും കടുവയും പുലിയും ആനയും മറ്റു വന്യ മൃഗങ്ങളും ഇറങ്ങാൻ സാഹചര്യമുള്ള ഒരു ജനവാസ കേന്ദ്രം, പല തവണ ഇത്തരം വന്യ മൃഗങ്ങൾ ഇറങ്ങിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോളനിയിലെ പ്രായം ചെന്നൊരാൾ സാക്ഷ്യപ്പെടുത്തുന്നു. വണ്ടിക്കടവിൽ നിന്ന് ഏകദേശം 10KM സഞ്ചരിച്ചാൽ കബനി പുഴയുടെയും കണ്ണമ്പുഴയുടേയും സംഗമ ഭൂമി ആയ കൊളവള്ളി വ്യൂ പോയിന്റിൽ എത്താം...
തുടരും....

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram


Vandikkadav colony wayanad

No comments:

Post a Comment