HAZNABAD VILLAGE COLLEGE DIARY-13


ഹങ്കലെന്ന കടമ്പാസിന്റെ തലസ്ഥാനത്ത് നിന്നും പച്ചവിരിച്ച വയലിനിടയിലൂടെ അൽപം സഞ്ചരിച്ച് ഹസ്നാബാദ് വില്ലേജിലെത്തി. ഏതാണ്ടെല്ലാവരും അവരവരുടെ വില്ലേജുകളിൽ ഇറങ്ങി. അടുത്തത് ഞങ്ങൾക്കുള്ള ഊഴമാണ്.
മുമ്പിൽ നിന്ന് സാർ വിളിച്ചു പറഞ്ഞു...

TEAM HASNABAD
PLEASE GET DOWN

എട്ട് പേരടങ്ങുന്ന ഞങ്ങളെ തികച്ചും അപരിചിതമായ ആ പ്രദേശത്ത് ഇറക്കിവിട്ട് ബസ് ഹസ്നാബാദ് വിട്ട് പോയി.



ഹങ്കലെന്ന കടമ്പാസിന്റെ തലസ്ഥാനത്ത് നിന്നും പച്ചവിരിച്ച വയലിനിടയിലൂടെ അൽപം സഞ്ചരിച്ച് ഹസ്നാബാദ് വില്ലേജിലെത്തി. ഏതാണ്ടെല്ലാവരും അവരവരുടെ വില്ലേജുകളിൽ ഇറങ്ങി. അടുത്തത് ഞങ്ങൾക്കുള്ള ഊഴമാണ്.
മുമ്പിൽ നിന്ന് സാർ വിളിച്ചു പറഞ്ഞു...

TEAM HASNABAD
PLEASE GET DOWN

എട്ട് പേരടങ്ങുന്ന ഞങ്ങളെ തികച്ചും അപരിചിതമായ ആ പ്രദേശത്ത് ഇറക്കിവിട്ട് ബസ് ഹസ്നാബാദ് വിട്ട് പോയി.




ഇനി ഹസ്നാബാദിനെ പറ്റി...

നൂറ്റാണ്ടുകൾക്ക് മുമ്പ് ഹൈദരാബാദിലെ ഹസ്നാബാദെന്ന പ്രദേശത്ത് നിന്ന് കുടിയേറി താമസിച്ചവരാണ് ഇവിടത്തുകാരിലധികവും. അവരുടെ സ്ഥലത്തിന്റെ പേര് തന്നെ ഇവിടയും സ്വീകരിക്കുകയായിരുന്നത്രെ. വികസന സാധ്യതകൾ കണ്ടുതുടങ്ങീട്ടുണ്ട് ഹസ്നാബാദ് എന്ന് വേണം പറയാൻ. അടുത്ത് തന്നെ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുമുണ്ട്. ഏതൊരു ഗ്രാമത്തേയും പോലത്തന്നെ കൃഷിയാണ് ഇവിടത്തെയും പ്രധാന വരുമാന മാർഗം. വീടുകളും മറ്റും ആഡംബരമായി നിർമിക്കുന്നവരല്ല അവർ. അവരിൽ ചിലർ സാമ്പത്തികമായി ഉയർന്നവരായിട്ടു പോലും. വളരെ ചുരുക്കും വീടുകളിൽ മാത്രമാണ് കക്കൂസ് പേരിനെങ്കിലും ഉള്ളത്. ഒരുപക്ഷേ ഞങ്ങൾ അവിടെ നേരിട്ട പ്രശ്നവും അത് മാത്രമായിരിക്കും.





പൈപുകളിൽ വരുന്ന വെള്ളമാണ് അവരുടെ ആശ്രയം. വെള്ളക്കുടവുമായി വില്ലേജിലുടനീളം ആളുകളെ കാണാം. എങ്ങും കാളവണ്ടികളിൽ വയലുകളിലേക്ക് ഭക്ഷണവുമായി പോവുന്ന ഗ്രാമ വാസികൾ. എന്നും രാവിലെ കാണുന്ന ഈ കാഴ്ച ഒരു പക്ഷേ നഗരവാസികൾക്ക് പുതുമ തന്നെയാണ്. പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കുന്നതിൽ അവർ ഏ ഗ്രേഡ് നേടിയിരിക്കുന്നു. മുസ്ലിം മതവിശ്വാസികൾ അധികമായത് കൊണ്ടാണെന്ന് തോന്നുന്നു ഇറച്ചി തന്നെയാണ് പ്രധാന ഭക്ഷണം.

ഒാരോ നേരെത്തെയും ഭക്ഷണം വ്യത്യസ്ഥ വീടുകളിൽ നിന്ന് കഴിക്കണം എന്നതാണ് ക്യാംമ്പിന്റെയൊരു അലികിത നിയമം. രാവിലത്തെ ഭക്ഷണം ഒരു വീട്ടിൽ നിന്ന് കഴിച്ചാൽ ഉച്ചവരെ അവരുടെ കൂടെ ചിലവഴിക്കും. വയലിൽ പോവും വീടിന് പെയിന്റടിക്കും കുട്ടികളെ സ്കൂളിൽ വിടും ഇങ്ങനെ പോവുന്നു ആ രസകരമായ ആചാരങ്ങൾ. പിന്നെ ഉച്ചയ്ക്ക് മറ്റൊരു വീട്ടിൽ വൈകുന്നേരം വരെ അവരെ കൂടെ. ഉറങ്ങാനും ഭക്ഷണത്തിനും മറ്റൊരു വീട്ടിൽ. ഇങ്ങനെ ജീവിതത്തിൽ മറക്കാനിടയില്ലാത്ത ഏഴുദിനരാത്രങ്ങൾ. അലോഷ്യസ് കോളജിനോട് ഭയങ്കരമായ ഒരു മുഹമ്പത്ത് തോന്നിപ്പോവുന്നതിൽ ഒാരോ പിജി വിദ്യാർത്ഥിയും നിർബന്ധമായും പങ്കെടുത്തിരിക്കേണ്ട ഈ വില്ലേജ് ക്യാംമ്പ് മുഖ്യപങ്ക് വഹിക്കുന്നു.

No comments:

Post a Comment