KUTTIADY FOREST | JANAKIKKADU | KUTTIADY RIVER | PERUVANNAMUZYI DAM | PASHUKKADAV | PANNIKKOTTURE | KAKKAYAM | KARIYATHUMPARA | MARUTHONGARA PANCHAYATH | RK NADAPURAM | KL18 TIMES |
കുറ്റ്യാടിയില്‍ ഇങ്ങനൊരു സ്ഥലം നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല
കുറ്റ്യാടിയില്‍ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന അധി മനോഹരമായൊരു പ്രദേശമാണ് പന്നിക്കോട്ടൂര്‍. കുറ്റ്യാടിയില്‍ നിന്ന് പശുക്കടവ് റൂട്ടില്‍ ഏകദേശം 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ജാനകിക്കാട് ഇക്കോ ടൂറിസത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന പാലത്തിനടിയിലൂടെയുള്ള ചെറിയ വഴിയില്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പന്നിക്കോട്ടുരിലെത്താം.കുറ്റ്യാടി പുഴയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഭംഗിയുള്ള കുറേ തുരുത്തുകളാണ് മലഞ്ചെരുവിനും പുഴയ്ക്കിടയിലുമായി സ്ഥിതി ചെയ്യുന്ന പന്നിക്കോട്ടൂരെന്ന ഗ്രാമത്തിന്റെ പ്രധാന ആകര്‍ഷണം. പുഴയില്‍ അങ്ങിങ്ങായുള്ള പാറക്കെട്ടുകള്‍ വിവിധങ്ങളായ മരങ്ങള്‍ എന്നിവയൊക്കെ പന്നിക്കോട്ടൂരിനെ കൂടുതല്‍ ആകര്‍ഷമുള്ളതാക്കുന്നു. കാട്ടില്‍ മഴ പെയ്തത് കാരണമായി പുഴയില്‍ വെള്ളം ഉയര്‍ന്ന് അഞ്ചുപേര്‍ മുങ്ങി മരിച്ച കടവന്തറ പുഴ കുറ്റ്യാടി പുഴയുമായി ലയിച്ച് ചേരുന്നത് ഇതിനടുത്ത് വച്ചാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനും പുഴയില്‍ കുളിക്കാനും നിരവദി ആളുകളാണ് ഇവിടെയെത്തുന്നത്. ജാനകിക്കാട്ടില്‍ പോവുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിവിടം. വിവിധ തരം പക്ഷികളാല്‍ ധന്യമാണ് തുരുത്തുകള്‍, നല്ല ഭംഗിയുങ്ങ വനംപ്രദേശം, പുഴകളുടെ സ്വന്തം നാടായ പശുക്കടവാണ് അടുത്തുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം.
No comments:
Post a Comment