BIJAPUR (VIJAYAPURA), THE CITY OF ARCHITECT | GOL GUMBAZ | KUDALASANGAMA BAGALKOT

Bijapur, vijayapura karnataka, Gol Gumbaz |  Mohammed Adil Shah | bijapur tourism | Badami | Hampi | Pattadakkal | Bijapur food | Ibrahim Rauza Tomb | Shivgiri Temple | bijapur famous food | bijapur villages | JD patil English medium school mandrup, Solapur | Kudalasangama Bagalkot | Heritage city in india | Hampi | Historical Monuments in India | Historical monuments in Karnataka | 
Bijapur, vijayapura karnataka, Gol Gumbaz
ദീര്‍ഘമായ ഹംമ്പി യാത്ര കഴിഞ്ഞ് സോളാപൂരിലോട്ട് മടങ്ങും വഴിയാണ് ബീജാപൂരിലെ ഗോല്‍ഗുമസ് എന്ന് അത്ഭുത കേന്ദ്രത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ വാസ്തു ശില്‍പ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു അത്ഭുത കുംഭഗോപുരമാണ് ഗോല്‍ഗുമസ്‌
(Gol Gumbaz)വലുപ്പത്തില്‍ ഇത് ഇന്ത്യയിലെ ഒന്നാമതും ലോകത്തില്‍ രണ്ടാമതുമാണ്. പതിനാറാം നൂറ്റാണ്ടിലാണ്ടിലെ ബീജാപൂരിന്റെ സുല്‍ത്താനായിരുന്ന മുഹമ്മദ് ആദില്‍ഷായാണ് ഇതിന്റെ പണികഴിപ്പിച്ചത്. ഏകദേശം മുപ്പത് വര്‍ഷം വേണ്ടിവന്നു 51 മീറ്റര്‍ ഉയരമുള്ള ഈ കുംഭഗോപുരം നിര്‍മിക്കാന്‍.
Bijapur, vijayapura karnataka, Gol Gumbaz
കുംഭഗോപുരത്തിലോട്ട് കേറിപ്പോവാനായി നാല് വഴികളാണുള്ളത്, ഇടുങ്ങിയ കോണിപ്പടികളിലൂടെ കയറിച്ചെല്ലുന്നത് അത്ഭുതപ്പെടുത്തുന്ന വിശാലതയിലേക്കാണ്. ഒരു ശബ്ദം ഏഴ് തവണ പ്രതിധ്വനിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതകളിലൊന്ന്, വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനായി പള്ളി സന്ദര്‍ശകര്‍ക്ക് ഫ്രീയായി തുറന്നുകൊടുക്കുന്നു.
Bijapur, vijayapura karnataka, Gol Gumbaz
ഹിസ്റ്റോറിക്കല്‍ മൊനുമന്‍സിന് പേരുകേട്ട നഗരങ്ങളിലൊന്നാണ് ബീജാപൂര്‍ അഥവ വിജയപുര. നോര്‍ത്ത് കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഈ ഭംഗിയുള്ള നഗരം ഹൈദരാബാദ് സ്‌റ്റൈല്‍ ഭക്ഷണത്തിന്റെ പ്രധാനൊരിടം കൂടിയാണ്. ബീജാപൂര്‍ ഉള്‍പ്പെടുന്ന അന്നത്തെ വലിയൊരു നാട്ടുരാജ്യം 1518ല്‍ ബഹ്മാനി സുല്‍ത്താനേറ്റ് അഞ്ചായി വിഭജിച്ചതില്‍ പ്രധാനപ്പെട്ടൊരു ഭാഗമായിരുന്നു ബിജാപൂര്‍. പിന്നീട് ഭരണം മാറി മാറി വരുകയും യൂസഫ് ആദില്‍ ഷായുടെ കാലഘട്ടത്തില്‍ ബീജാപൂരിനെ സ്വതന്ത്ര്യ നാട്ടുരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി രാജാക്കന്മാര്‍ ബീജാപൂര്‍ കീഴടക്കുകയും ഭരണം നടത്തുകയും ചെയ്തതിന്റെ ഫലമാണെന്ന് തോന്നുന്നു ബീജാപൂര്‍ ഇന്നും റിച്ച് നഗരങ്ങളിലൊന്നാണ്.
Bijapur, vijayapura karnataka, Gol Gumbaz
പഴയ ഓര്‍മകളെ അനുസ്മരിപ്പിക്കുന്ന കുതിര വണ്ടികളും കാളവണ്ടികളും നോര്‍ത്ത് കന്നടയിലെ ഈ നഗരത്തോടുള്ള മുഹമ്പത്ത് കൂട്ടുന്നു. എങ്ങും ഭംഗിയുള്ള ചെറിയ ചെറിയ ഗല്ലികള്‍, കൂടെയുള്ളതിലധികവും മുമ്പ് പലതവണ ബീജാപൂരില്‍ വന്നവരായതിനാല്‍ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അറിയാനും കുറെയധികം  സ്ഥലങ്ങള്‍ കാണാനും സാധിച്ചു. ഭക്ഷണമാണ് ഇവിടത്തെ എടുത്ത് പറയേണ്ട സംഗതികളില്‍ ഒന്ന്. വലിയ മോടിപിടിപ്പിക്കാത്ത തനി ബീജാപൂരിയന്‍ ഹോട്ടലുകളിലെ ഫുഡ് അവരുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ചരിത്രം ചോര്‍ന്നു പോവാത പകര്‍ന്നു തരുന്നതാണ്. 

PLACES AROUND BIJAPUR | VIJAYAPURA

Gulbarga fort
Gulbarga Fort

1. GULBARGA | KALABURAGI 

ബീജാപൂരില്‍ നിന്ന് 159 കിലോമീറ്റര്‍ സഞ്ചരിക്കണം ഗുല്‍ബര്‍ഗയിലെത്താന്‍. കര്‍ണാടകയുടെ വടക്കെ അറ്റത്തു കിടക്കുന്നൊരു ജില്ലയാണ് ഗുല്‍ബര്‍ഗ. വാസ്തു ശില്‍പ്പത്തിന് പേരുകേട്ട നോര്‍ത്ത് കര്‍ണാടകയിലെ മറ്റൊരു നഗരമാണ് ഗുല്‍ബര്‍ഗ അഥവ കല്‍ബുര്‍ഗി. 
Badami Caves Temple Karnataka 
2. BADAMI
ചാലുക്ക്യ സാമ്പ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബദാമിയിലേക്കെത്താന്‍ ബീജാപൂരില്‍ നിന്ന് 132 കിലോമീറ്റര്‍ സഞ്ചരിക്കണം. ചുവന്ന കല്ലുള്ള മലകള്‍ തുരന്നും ചെത്തി മിനുക്കിയും തീര്‍ത്ത ക്ഷേത്രങ്ങളാണ് എങ്ങും, ഗുഹാ ക്ഷേത്രം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന പൈതൃക നഗരങ്ങളിലൊന്നാണ് ബദാമി. 
kudalasangama
kudalasangama Karnataka
3. KUDALASANGAMA 

ബീജാപൂരിനടുത്തുള്ള മറ്റൊരു പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് കുടലസംഗമ. ബീജാപൂരില്‍ നിന്ന് വെറും 43 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.  കൃഷ്ണ, മലപ്രബ പഴകള്‍ സംഗമിക്കുന്ന സ്ഥലമായതിനാലാണ് പ്രദേശത്തിന് കൂടല്‍സംഗമ എന്ന് പേര് ലഭിച്ചത്. പുഴയ്ക്കടിയിലായ് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇവിടത്തെ ആകര്‍ഷണങ്ങളിലൊന്ന്.
Bijapur, vijayapura karnataka, Gol Gumbaz
Main door of Golgumbaz
Bijapur, vijayapura karnataka, Gol Gumbaz
 Bijapur, vijayapura karnataka, Gol Gumbaz
 Bijapur, vijayapura karnataka, Gol Gumbaz



തെങ്ങ് കയറാനും കൃഷിപ്പണിക്കുമായി മലയാളികൾ പോവുന്ന ഗൾഫ് നാടിനെ കുറിച്ച് കേട്ടിട്ടുണ്ടൊ

https://youtu.be/zOirJ6ZuUYQ

തെങ്ങ് കയറാനും കൃഷിപ്പണിക്കുമായി മലയാളികൾ പോവുന്ന ഗൾഫ് നാടിനെ
കുറിച്ച് കേട്ടിട്ടുണ്ടൊ

തോട്ടങ്ങൾ പാട്ടത്തിനെടുത്ത് തെങ്ങും,
വാഴയും, കരിമ്പും വിളയിക്കുന്നവർ

ബംഗാളികളെ വരെ തെങ്ങുകയറ്റം പഠിപ്പിച്ച മലയാളികളുടെ തോട്ടങ്ങളെകുറിച്ച്

salalah tourism | kl18 times

Salkar Food Fest in Calicut | രുചിയുടെ രാജാക്കന്മാര്‍ ഒരുമിക്കുന്നു

Salkar Food Fest Calicut
Hotel Rahmath | Paragon Hotel Calicut | Bombay Hotel Calicut | Zam Zam Hotel Calicut | Top Form Hotel | Hotel Raha | Sagar Hotel | Yara Restaurant |  

ആള്‍ കേരളാ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സ്വപ്‌ന നഗരിയില്‍ രുചിയുടെ രാജാക്കന്മാര്‍ ഒരുമിച്ച് നടത്തുന്ന ഭക്ഷ്യമേള ഭക്ഷണ പ്രേമികളുടെ ഉല്‍സവമായി മാറിയിരിക്കുകയാണ്. കേരത്തിലെ പ്രത്യേകിച്ച് മലബാറിലെ പ്രധാന ഹോട്ടലുകളെല്ലാം നഗരിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജനുവരി 22 ആരംഭിച്ച മേള ജനുവരി 29നാണ് അവസാനിക്കുന്നത്.
Salkar Food Fest Calicut

Salkar Food Fest Calicut

Salkar Food Fest Calicut

Salkar Food Fest Calicut

Salkar Food Fest Calicut

Salkar Food Fest Calicut

Salkar Food Fest Calicut




Solapur Sugar Factory | Mandrup Sugarcane Farms | Maharashtra, India's Second Biggest sugar Producing State

Solapur Sugar Factory | Mandrup Sugarcane Farms |

Solapur Sugar Factories | Sugar Farms in Solapur | Mandrup Village in Maharashtra | solapur famous food | JD Patil | JD Patil English Medium School Mandrup, Mandrup, Solapur - CBSE, 

ആ പ്രദേശത്തുകാര്‍ ശ്വസിക്കുന്നത്
പോലും മധുരമാണ്

മധുരം മാത്രം മണക്കുന്ന ഒരു പ്രദേശം, ഫാക്ടറിയുടെ ഒരു ഡോറിലൂടെ കരിമ്പ് കയറിപ്പോയി അത് പഞ്ചസാരയായി മറ്റൊരു ഡോറിലൂടെ ഇറങ്ങിവരുന്ന കാഴ്ച ലൈവായിക്കണ്ടു. ഇന്ത്യയിലെ അറിയപ്പെടുന്ന ഷുഗര്‍ ഫാകടറികള്‍ നിലനില്‍ക്കുന്നത് ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ സോളാപൂര്‍ (Solapur Maharashtra)  ജില്ലയിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഷുഗര്‍ ഫാക്ടറികള്‍ നിലനില്‍ക്കുന്നതും മഹാരാഷ്ട്രയിലാണ്. 1945ലാണ് മഹാരാഷ്ട്രയില്‍ ആദ്യമായി ഷുഗര്‍ ഫാകടറി (Sugar Factory) നിലവില്‍ വന്നത്. ലോകത്ത് കരിമ്പ് ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ അറിയപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Solapur Sugar Factory | Mandrup Sugarcane Farms |
 1824ല്‍ ഫ്രഞ്ചുകാരാണ് ഇന്ത്യയില്‍ ആദ്യമായി കരിമ്പ് കൃഷിക്ക് തുടക്കം കുറിക്കുന്നത്. സര്‍ക്കാറിന്റെയും സ്വകാര്യ മേഖലയിലുമായി ഏകദേശം 453 വലിയ ഷുഗര്‍ മില്ലുകളാണ് നമ്മുടെ രാജ്യത്തുള്ളത്. ഏകദേശം രണ്ടരക്കോടി ജനങ്ങളാണ് രാജ്യത്ത്‌ കരിമ്പ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മഹാരാഷട്ര കഴിഞ്ഞാല്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, തമിഴ്‌നാട്, പഞ്ചാബ്, കര്‍ണാടക, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. കൂടുതല്‍ ഫാകടറികള്‍ നിലനില്‍ക്കുന്നതും ഈ സംസ്ഥാനങ്ങളിലാണ്. (Sugar Mills in India).
Solapur Sugar Factory | Mandrup Sugarcane Farms |
 സോളാപൂരിന്റെ ഗ്രാമങ്ങള്‍ അതി സുന്ദരമാണ്, എങ്ങും പച്ചവിരിച്ച കരിമ്പിന്റെയും മുന്തിരിയുടെയും പാടങ്ങള്‍. സോളാപൂരിലെ ഭംഗിയുള്ള ഗ്രാമങ്ങളിലൊന്നാണ് മന്‍ഡ്രൂബ്. ഈ ഗ്രാമത്തിലെ പ്രധാന കൃഷികളില്‍ ഒന്നാണ് കരിമ്പ്. കരിമ്പ് കൂടാതെ മുന്തിരി, ഉറുമാമ്പഴം, പയറു വര്‍ഗങ്ങള്‍ എന്നിവയും ഇവിടുത്തുകാരുടെ പ്രധാന കൃഷികളില്‍ ചിലതാണ്. മഹാരാഷ്ട്രയിലെ തന്നെ അറിയപ്പെടുന്ന കരിമ്പ് ഫാക്ടറിയായ ലോക്മന്‍ഗല്‍ ഷുഗര്‍ ഫാക്ടറി (Lokmangal Group) മന്‍ഡ്രുബ് ഗ്രാമത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.  ഫാക്ടറിക്കുള്ളില്‍ മൊബൈല്‍ അലൗഡ് അല്ലാത്തോണ്ട് കൂടുതല്‍ ചിത്രങ്ങളൊന്നും പകര്‍ത്താന്‍ കഴിഞ്ഞില്ല
Solapur Sugar Factory | Mandrup Sugarcane Farms |
 Solapur Sugar Factory | Mandrup Sugarcane Farms |

Solapur Sugar Factory | Mandrup Sugarcane Farms |

Solapur Sugar Factory | Mandrup Sugarcane Farms |
Mandrup, solapur
JD Patil English Medium School Mandrup, Mandrup, Solapur - CBSE

JD Patil English Medium School Mandrup, Mandrup, Solapur - CBSE

Solapur Sugar Factory | Mandrup Sugarcane Farms |




.

Gopalswamy Bett Temple | Bandipur Forest Karnataka



Wildlife Sanctuary | mudumalai national park stay | bandipur national park stay | mudumalai jungle resort | greenwoods nature camp mudumalai tamil nadu | bangalore to mudumalai | mudumalai cottage | bandipur wildlife resort | Masinagudi | karnataka government guest house in bandipur | masinagudi jungle hut

ഏകദേശം പതിനഞ്ച് കിലോമീറ്റർ സഞ്ചരിക്കണം ഗോപാൽസ്വാമി ഹിൽസിന്റെ താഴ്വരയിലെത്താൻ. ബന്ദീപൂർ കടുവാ സങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ മുടിയാണ് ഗോപാൽസ്വാമി ഹിൽ. അയ്യായിരത്തോളം അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മലയുടെ മുകളിലോട്ട് പോവാൻ സ്വകാര്യ വാഹനങ്ങൾക്ക് അനുവാദമില്ല, കർണാടക സർക്കാറിന്റെ ബസ് ഉണ്ട് അരമണിക്കൂർ ഇടവെട്ട്. ഞങ്ങളെത്തിയത് ഉച്ചസമയമായതിനാൽ സന്ദർശകർ വളരെ കുറവായിരുന്നു. കഷ്ടിച്ച് ഒരു ബസ്സിന് മാത്രം കടന്നുപോവാൻ പറ്റുന്ന വീതിയിലുള്ള ചെറിയൊരു റോഡ്. അവിടുന്നങ്ങോട്ട് കുത്തനെ മലകയറ്റമാണ്, ബന്ദീപൂരിന്റെ കാനന ഭംഗി ഉയരത്തിലിരുന്ന് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോവാൻ പറ്റിയ ഒരിടമാണിവിടം. വളഞ്ഞുപുളഞ്ഞ് പോവുന്ന ഈ റോഡിൽ ഇടയ്ക്കിടയ്ക്ക് വന്യമൃഗങ്ങൾ ഇറങ്ങി വരാറുണ്ട്. അതിനാലാണ് സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നിഷേധിക്കുന്നത്. അപകടം പിടിച്ച വളവുകൾ താണ്ടി മുകളിലെത്തിയാൽ മുകളിൽ വലിയൊരു ക്ഷേത്രമുണ്ട്. ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഗുണ്ടൽപേട്ട ഊട്ടി റോഡിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

GOPALSWAMI HILLS | BANDIPUR FOREST | MUDUMALAI NATIONAL PARK



Wildlife Sanctuary | mudumalai national park stay | bandipur national park stay | mudumalai jungle resort | greenwoods nature camp mudumalai tamil nadu | bangalore to mudumalai | mudumalai cottage | bandipur wildlife resort | Masinagudi | karnataka government guest house in bandipur | masinagudi jungle hut