22 പെൺപുള്ളേരും അവർക്കൊരു ആൺതരിയും FST ഡിപ്പാർട്ട്മെന്റ് പൊളിയല്ലെ | st aloysius college mangalore | college diary- 10

st aloysius college mangalore, rk nadapuram, rayees koodatt  (1)

 
RURAL CAMP-2

മറ്റൊന്നുമായിരുന്നില്ല സാറിന് പറയാനുണ്ടായിരുന്നത്. അച്ചും നയൻസും സബയുമൊക്കെ സന്തോഷക്കൊടുമുടിയിലെത്തിയ നിമിഷം അവിസ്മരണീയമാണ്. സാർ തുടർന്നു നിങ്ങടെ കൂടെ വരുന്നത് ഫുഡ് സയൻസ് & ടെക്നോളജി ആണെന്നും അവരിൽ 22 ബോയിസും ഒരു ഗേളുമാണുള്ളത് എന്നതായിരുന്നു സാറ് പറഞ്ഞതിന്റെ സാരാംശം. പിന്ന അച്ചൂന് സന്തോഷം ഉണ്ടായതിന് തെറ്റ് പറയാൻ പറ്റില്ലാലൊ.

st aloysius college mangalore, rk nadapuram, rayees koodatt  (1)
st aloysius college mangalore, rk nadapuram, rayees koodatt  (1)

ആ സമയം ഹർമത്തിന്റെ മുഖം ഒന്ന് കാണണമായിരുന്നു. ക്ഷണിക്കാത്ത കല്ല്യാണത്തിന് ചോറ് തിന്നാൻ ഇരുന്നപ്പോൾ വീട്ടുകാരൻ കല്ല്യാണക്കുറി ചോദിച്ചപോലെ. പിന്ന റോബിൻ പറഞ്ഞു സമാധാനിപ്പിച്ചതൊക്കെ നാം എങ്ങനെയാല്ലെ മറന്നു പോവുക. നീ പേടിക്കണ്ടടാ എംഎ ഇഗ്ലീഷിലെ പുള്ളാർ ഉണ്ടാവൂടാ എന്നു പറഞ്ഞാണ് നീ അവന് ധൈര്യം കൊടുത്തത് എന്നറിയാൻ ഞങ്ങളിച്ചിരി വൈകിപ്പോയട.

st aloysius college mangalore, rk nadapuram, rayees koodatt  (1)

അതിനകം തന്നെ നാം പോലുമറിയാതെ നമുക്കിടയിലെ സംസ്കാരത്തിന്റെ അതിർ വരമ്പുകൾ ബേധിച്ച് നമ്മുടെ സൗഹൃദം അത്രമേൽ ദൃഡമായിക്കഴിഞ്ഞിരുന്നു. കാംപിന് പോവേണ്ട ദിവസം കോളജ് ഉച്ചയ്ക്ക് വിട്ടതും നേരെ നിജൂന്റെ റൂമിലോട്ട് പോയതും ഞാൻ ഒാർക്കുന്നു. 

st aloysius college mangalore, rk nadapuram, rayees koodatt  (1)

രാത്രി എട്ടുമണിക്ക് തന്നെ എല്ലാവരും കോളജിൽ എത്തിയിരുന്നു. വിശാൽ സാറായിരുന്നു ഞങ്ങളുടെ കപ്പിത്താൻ. ബസ്സിലോട്ട് പോവാനുള്ള കൽപന വന്നു. അവിടെയുണ്ടായ ട്യിസ്റ്റ് ജീവിതത്തിലൊരിക്കലും നാം മറക്കില്ലെന്നത് നിസ്തർക്കമാണ്. ദാ കിടക്കുന്നു സാറ് പറഞ്ഞതിന്റെ  ഉൾട്ട . 22 ഗേൾസും ഒരു ബോയൂം. ഹർമത്തിനെ ടെൻഷനാക്കാൻ മനപൂർവം പറഞ്ഞതാണ് സാറ് പിന്നീട് പറഞ്ഞു. ഇങ്ങള് കാസർഗോട്ടെ പെൺപുള്ളാരെ കണ്ടിക്കാ ഇങ്ങള് പയ്യന്നൂരിലെ മൊഞ്ചത്ത്യേള കണ്ടിക്ക.... എന്ന തരത്തിലുള്ള പാട്ടുകൾ വ്യാപകമായി ഇറങ്ങുന്ന ഒരു സമയമായിരുന്നു അത്.

st aloysius college mangalore, rk nadapuram, rayees koodatt  (1)

ഏക ആൺ തരിയോഫ്ദി ഡിപ്പാർട്ട്മെന്റ് സൽഗുണ സമ്പന്നൻ മൊഞ്ചാണെങ്കിൽ പിന്ന പറയണ്ട അത് അവനെ കഴിച്ചിട്ടെ ബാക്കിയുള്ളു ഒരു നല്ല കാസർഗോട്ടുകാരന്റെ എല്ലാഗുണങ്ങളും അവനിൽ ഇൻബിൽട്ടാണെന്ന് വഴിയേ ഞാൻ അറിഞ്ഞു. ആത്മബന്ധത്തിന്റെ പട്ടികയിൽ എന്നന്നേക്കുമായി അങ്ങനെ ആ പേരുകൂടി ഞാൻ കുറിച്ചിട്ടു ഉദൈഫ് ..... എെടി ബ്ലോക്കിലെ MCMSൽ നിന്ന് Arupe ബ്ലോക്കിലുള്ള FST ഡിപ്പാർമെന്റിലേക്ക് അവിട്ന്നങ്ങോട്ട് ദൂരം കുറയുകയായിരുന്നു. നല്ല സൗഹൃദത്തിന്റെ പടവുകൾ അതിവേകം നാം പടുത്തുയർത്തു. പകരം നമുക്കിടയിലുണ്ടായിരുന്ന അകൽച്ചയുടെ മതിൽ നാം നിലംപരിശാക്കുകയും ചെയ്തു.

st aloysius college mangalore, rk nadapuram, rayees koodatt  (1)

ബസ് ഒാടിത്തുടങ്ങിയതും അത് അൻപതിൽപരം കിലോമീറ്റർ താണ്ടിയതൊന്നും നാം അറിഞ്ഞിരുന്നില്ല അല്ലെങ്കിൽ നാം ശ്രദ്ധിച്ചിരുന്നില്ല. രണ്ട് ഡിപ്പാർട്ട്മെന്റുകാരുടെയും വാശിയേറിയ ഡാൻസും പാട്ടും ഒാർക്കുമ്പോൾ ഇപ്പോഴും ആ നിമിഷങ്ങളോട് അസൂയ്യ തോന്നുന്നു. MCMSന്റെ മുത്ത് ജിഷ്ണു ഉള്ളോണ്ട് ഞങ്ങൾ ആരോടും തോൽക്കാൻ തയ്യാറല്ലായിരുന്നു. അതിരാവിലെ തന്നെ ഞങ്ങൾ ലക്ഷ്യസ്ഥലത്ത് എത്തി ഭക്ഷണം കഴിച്ച് ഹോളിലേക്ക് വരാൻ പറഞ്ഞു. വില്ലേജിലേക്ക് പോവാനുള്ള ഡീമുകൾ സെറ്റ് ചെയ്യാൻ വേണ്ടി...

തുടരും....

mcms | rk nadapuram | jishnu s menon | dr juby thomas | vishal nayak | rayees koodatt

നോർത്ത് കന്നടയിലെ ഒരു കുഗ്രാമത്തിലെ ഏഴു ദിനരാത്രങ്ങൾ | st aloysius college mangalore | college diary- 9

st aloysius college mangalore, rk nadapuram, rayees koodatt (3)

ആകാശത്ത് നിലാവെളിച്ചം പ്രത്യക്ഷപ്പെടും പോലെ ഒാരോ അലോഷിയുടെയും മനസ്സിൽ ഇടയ്ക്കിടെ നാമ്പിടുന്ന മങ്ങാത്ത ഒാർമകൾ സമ്മാനിച്ച റൂറൽ ക്യാംപിലെ ഏഴുദിനരാത്രങ്ങളുമായി വില്ലേജ് ഡെയ്സ് ആരംഭിക്കുന്നു....

Rural Camp

അലോഷ്യസിലെ ഒാരോ പിജി വിദ്യാർഥിയും നിർബന്ധമായും പങ്കെടുത്തിരിക്കേണ്ട ഒന്നാണ് ഏഴു ദിവസത്തെ വില്ലേജ് ക്യാംപ്.  ഉത്തരകന്നടയിലെ ഗോവയുമായി അടുത്തു നിൽക്കുന്ന ഹംഗലും മുംഡുഗോടുമാണ് ക്യാംപിനായി കോളജ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ. കോളജ് ട്രസ്റ്റ് സേവന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്ത ഗ്രാമങ്ങൾ എന്ന പ്രത്രേകതയും ഇവയ്ക്കുണ്ട്. 

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt

കോളജിലെ ഇരുപതോളമുള്ള പിജി ഡിപ്പാർമെന്റുകളെ രണ്ട് ഘട്ടങ്ങളിലായാണ് ക്യാംപിന് കൊണ്ടുപോവുന്നത് . യഥാക്രമം സെമസ്റ്റർ വെക്കേഷനിലും ക്രിസ്മസ് വെക്കേഷനിലും. പരസ്പരം പരിചിതരല്ലാത്ത എട്ടുപേരടങ്ങുന്ന ഗ്രൂപ്പുകളായി ഡിവൈട് ചെയ്യുന്നു എന്നതാണ് ക്യാംപിന്റെ ഏറ്റവും വലിയ പ്രത്യേകത(ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ട് ഉണ്ടായാലും പിന്നങ്ങോട്ട് പൊളിക്കും...ഹർമത്തിനൊന്നും ഒരു പ്രയാസവും നേരിടേണ്ടി വന്നിട്ടില്ല ഒാനിക്ക് അറിഞ്ഞൂടാത്ത പെൺപുള്ളേർ അലോഷ്യസിലില്ലാർന്നു എന്നത് മാത്രമാണ് അതിന്റെ വിപക്ഷ)

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt

വെള്ളവും വെളിച്ചവും നെറ്റ് വർക്കുമൊന്നുമില്ലാത്ത കുഗ്രാമങ്ങളിൽ പോയി രാപ്പാർക്കുവിൻ, ഇതര ഡിപ്പാർട്ട്മെന്റെിലുള്ളവരുമായി ചങ്ങാത്തമുണ്ടാക്കാൻ ഇതിലും വലിയൊരു അവസരം നിങ്ങൾക്ക് ജീവിതത്തിൽ കിട്ടില്ല എന്നൊക്കെ ഇടയ്ക്കിടെ സീനിയേർസ് ഒാർപ്പിക്കുമായിരുന്നു.

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt

അങ്ങനെ യാത്രപോവേണ്ട ദിവസം അടുത്തുവന്നു, നിങ്ങൾ എണ്ണത്തിൽ കുറവായതിനാൽ കൂടെ മറ്റേതെങ്കിലും ഡിപ്പും കൂടെയുണ്ടാവുമെന്ന് എച്ചോഡി വന്ന് സൊല്ലിയാച്ചും പോയി. ലാലാലാലാല..... മനസ്സിൽ ലഡു പൊട്ടി.... എന്നും കാണുന്ന ഹമ്ക്കീങ്ങള തന്നെ കാണണ്ടാലൊ എന്നോർത്തപ്പോൾ ഒരു ഇത് ആയിരുന്നു. ആ ഒരു ഇതിന്റെ അത് ആഘോഷിച്ചു തീരും മുമ്പേ എച്ചോഡി വീണ്ടും വന്നു. ഞങ്ങള് കരുതിയത് ഞങ്ങളുടെ അലച്ചിൽ കേട്ട് പച്ച തെറി വിളിക്കാൻ വന്നതാന്ന. അവിചാരിതമായാണ് സാറിന്റെ നാവീന്ന്  കിടിലം കൊള്ളിച്ച ആ വാർത്ത കേട്ടത് 

തുടരും...

mcms | jishnu s menon | dr juby thomas | vishal nayak | rayees koodatt | rk nadapuram 

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt



കോളജിന്റെ വോളിബോൾ കിരീടം കൈക്കലാക്കിയ സുന്ദര നിമിഷം | st aloysius college mangalore | college diary- 8

st aloysius college mangalore, rk nadapuram, rayees koodatt

സ്പോർട്സിലൂടെ MCMS ഡിപ്പാർട്ട്മെന്റെിനെ  കോളജ് തലത്തിൽ പ്രസിദ്ധമാക്കുന്നതിൽ ഒരു ചാലക ശക്തിയെന്നോണം രാപ്പകൽ അധ്വാനിച്ച റോബിനച്ചന് സമർപ്പിക്കുന്നു...

ആദ്യമൊക്കെ മടിയായിരുന്നു കോളജ് ഗ്രൗണ്ടിൽ പോയി കളി കാണുന്നതൊക്കെ. പ്രത്യേകിച്ച് നിജൂന് അവനത് ഇതുവരെയും മാറിയിട്ടുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഞങ്ങളുടെ അവസാനം നടന്ന സ്പോർട്സ് ഡേയുടെ ഭാഗമായുള്ള ബാസ്കറ്റ് ബോൾ. അന്ന് അവൻ ഉണ്ടായാരുന്നുവെങ്കിൽ നമ്മൾ ജയിക്കുമായിരുന്നുവെടാ എന്ന് പലവട്ടം റോബിൻ പറയുന്നത് കേട്ടിട്ടുണ്ട്. ചിലസമയങ്ങളിൽ എനിക്കും തോന്നിയിട്ടുണ്ട് ഈ കാര്യം. കാരണം അച്ചുവിന്റെടുത്തും സബയുടെ(മഹ്സൂമ) അടുത്തും ഇടയ്ക്കിടെ പുള്ളി പറയുന്നത് കേൾക്കാം ഞാൻ സെമിനാരിയിൽ ആയിരുന്നപ്പോൾ വമ്പിച്ച കളിക്കാരനായിരുന്നു എന്നൊക്കെ. അച്ചൂനെ സംബന്ധിച്ചിടത്തോളം നിജുവണ്ണൻ എന്ത് പറഞ്ഞാലും അതാണ് ഫൈനൽ.

jishnu s menon, st aloysius college mangalore, rk nadapuram, rayees koodatt

ഈ കാര്യത്തിൽ വളരെ വിഭിന്നമാണ് റോബിന്റെ പ്രകൃതം. എന്താണോ  സ്പോർട്സ് സംബന്ധമായി അവൻ ഞങ്ങളടുത്ത് പറഞ്ഞത് അത് അക്ഷരം പ്രതി അവൻ ഗ്രൗണ്ടിൽ കാണിച്ചു. ഒരുകാലത്തും മനസ്സിൽ നിന്നും മായാത്ത ഒാർമകൾ സമ്മാനിച്ച ദിനമായിരുന്ന ആദ്യവർഷത്തെ സ്പോർട്സ് ഡേ. എല്ലാ ഇനങ്ങളിലും പങ്കടുക്കാൻ പ്രാപ്തരായ ഒരു സംഘം ഞങ്ങൾക്കുണ്ടായിരുന്നു.

st aloysius college mangalore, rk nadapuram, rayees koodatt

ഒാട്ടമൽസരങ്ങളിൽ  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവൻ, കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്നവരുടെ പ്രതിനിധിയായി, ചീറിയടിക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റി ഒാളങ്ങൾക്കു മുകളിൽ ചടുല നൃത്തം ചവിട്ടുന്ന, കപ്പലാണോ എന്ന് ചോദിച്ചാൽ കപ്പൽ എന്ന് പറയാൻ പറ്റുന്ന, ഫിക്ഷൻ സ്റ്റോറികളിലെ കഥാപാത്രത്തെ പോലും വെല്ലാൻ കഴിവുള്ള ജീവിതാനുഭവങ്ങളുമായി, നിർഭയത്തത്തോടെ ഒാളങ്ങൾക്കു മുകളിലൂടെ യാത്രചെയ്ത് ഒരു നിയോഗം പോലെ നമ്മളിലേക്ക് വന്നണഞ്ഞ ഒരു മൾട്ടി ടാസ്കർ ആയിരുന്നു ഹറി ഹോപ്സ്.

st aloysius college mangalore, rk nadapuram, rayees koodatt

അത് പോലെ കേരളക്കരയിലെ വോളിബോൾ പ്രേമികളുടെ രോമാഞ്ചമായ കിരണിനോടും ടോമിനോടൊപ്പവുമെല്ലാം കളിച്ച അനുഭവ സമ്പത്തുമായി റോബിനും താൻ വമ്പിച്ച കളിയാന്ന് നാഴികയ്ക്ക് നാൽപത് വട്ടം അച്ചൂന്റെടുത്ത് ഗീർവാണം മുഴക്കുന്ന നിജുവണ്ണനും ഉണ്ടായിരുന്നു ടീമിൽ. പക്ഷെ ഗ്രൗണ്ടിലിറക്കാതെ അവനെ കരയ്ക്കിരുത്തി. ടാ നീ മനേജറാടാന്ന് തട്ടിവിടുകയും ചെയ്തു. നീ കളിക്കണ്ടാന്ന് മുഖത്ത് നോക്കി എങ്ങനയാ പറയാ😜

st aloysius college mangalore, rk nadapuram, rayees koodatt

ഞങ്ങളൊക്കെ വരുന്നതിന് മുൻപ് തന്നെ കോളജിൽ അറിയപ്പെടുന്ന ഒരു താരമായിരുന്നു ജിഷ്ണു ചേട്ടൻ. പിന്നെ ഞാനും ഉണ്ടല്ലൊ ഏത്😋😜 അമ്മു😍അങ്ങനെ  കോളജിലെ വമ്പൻ ശ്രാവുകളെയൊക്കെ പരാജയപ്പെടുത്തി  വോളിബോൾ കീരീടം ഞങ്ങൾ അടിച്ചെടുത്തു. ഞാൻ വീണ്ടും പറയുന്നു റോബിനാവുന്നു അതിന്റെ ഫുൾ ക്രഡിറ്റും. എനിക്കേറ്റവും പ്രിയപ്പെട്ട ജൂനിയേർസ് നിങ്ങൾക്ക് ആ ദിവസം നഷ്ടം തന്നെയാണ് കാരണം നമുക്കത് പിറ്റേ വർഷം നിലനിർത്താനായില്ലാലൊ😪

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt
പറയാതിരിക്കാൻ യാതൊരു നിർവാഹവുമില്ല, my dear seniors നിങ്ങളായിരുന്നു ഞങ്ങളുടെ കരുത്ത്. യഥാർത്ഥത്തിൽ ഞങ്ങൾ ഗ്രൗണ്ടിൽ ചിലവഴിച്ചത്ര തന്നെ ഉൗർജം ഞങ്ങളെ ആവേശഭരിതരക്കാനായി കരയ്ക്കിരുന്ന നിങ്ങളും  ചിലവയിച്ചു എന്നതായിരുന്നു ആ വിജയത്തിന്റെ സൂത്രവാക്യം. 

തുടരും...

mcms | dr juby thomas | jishnu s menon | harmath khan | rk nadapuram | rayees koodatt

അമ്റീനെന്ന സീനിയറുമായി പ്രണയത്തിലായ കഥ അത് വല്ലാത്തൊരു കഥയാണ് 😜 | st aloysius college mangalore | college diary- 6

st aloysius college mangalore, rayees koodatt (5)

ഏതാണ്ട് ആഷികി-2 ഒക്കെ ഇറങ്ങുന്നതിന് കുറച്ച് മുമ്പ് , മനുഷ്യന്റെ മനസമാധാനം കളയാനായി പി.ജി ഒാഫിസിലെ ചേച്ചി വന്നു ക്ലാസ്സിന്റെ വാതിലിൽ മുട്ടി, ചേച്ചിയെ കണ്ടതും എല്ലാരുടെയും കണ്ണുകൾ എന്നിലേക്കു തിരിഞ്ഞു, മറ്റൊന്നും കൊണ്ടല്ല ഞാൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ മുഴുവനായി സബ്മിറ്റ് ചെയ്യാത്തതിനാൽ പതിവാണ് എന്നെ അന്വേഷിച്ചുള്ള ഈ വരവ് (അച്ചു കരുതിക്കാണും ഞാൻ മറ്റേ സംഭവം പറയാൻ പോവുവാന്ന്, അമ്പട പുളുസു😜)

പക്ഷെ സർവ്വരുടെയും പ്രതീക്ഷകൾ അസ്ഥാനത്താക്കി ആദ്യ സെമസ്റ്ററിലെ ആദ്യ ഇന്റേണൺ എക്സം ഡെയ്റ്റും തന്ന് ചേച്ചി പോയി. ചേച്ചി ദാ വന്ന് ദേ പോയി പണികിട്ടിയത് നമ്മക്കും ദാ കിടക്കുന്നു പെരുന്നാളിന്റെ തലേന്നും പിറ്റേന്നും പരീക്ഷ, ഹയവാനാത്ത് പിജി ഒാഫിസിലെ ചേച്ചി ജിബ്രലക്ക പകച്ചു പോയി എന്റെ പെരുന്നാളുകൾ. ഏതായാലും നാട്ടിൽ പോവാൻ ഞാൻ തീരുമാനിച്ചു കൂടെ സീനിയറിലെ ലിജോന്റെ ഉപദേശവും നീ പോയി അടിച്ചു പൊളിച്ച് വാടാ അതൊക്കെ നമുക്ക് റീ ടെസ്റ്റ് എഴുത നമ്മളൊക്കെ എത്ര എഴുതീക്കിണ് , അതുകേട്ടപ്പൊ എന്തെന്നില്ലാത്ത സന്തോഷം തോന്നി എനിക്ക്.  

st aloysius college mangalore, rayees koodatt (5)

ഇതുകേട്ട് ഹർമത്തും ചാടിപ്പൊറപ്പെട്ടു കൊച്ചിക്ക് പോവാൻ, ഒാൻ ഊര് ലക്ഷദ്വീപ് ആയോണ്ട് ഒാനിക്ക് പെട്ടന്ന് പോയി വരാൻ കജ്ജൂലാലൊ അത് കൊണ്ട് കൊച്ചിക്കാണ് ചാടിപ്പൊറപ്പെടാറ് ഒാനെന്തിന്ന ആടപ്പരിവാടിന്നറിയാൻ ഒാനോടെന്നെ ചോയിക്കെണ്ടേരും. എന്തായാലും ലിജോ അങ്ങനൊക്കെ പറഞ്ഞതല്ലെ എന്നാപ്പിന്ന സംഗതിക്കൊരു ഇത് കെടക്കട്ടേന്ന് കരുതി ഞാൻ പരീക്ഷ കഴിയോളം നാട്ടിൽ പൊരുന്നാളാഘോഷിക്കാൻ തീരുമാനിച്ചു. 

വീട്ടിൽ ഒളിഅറക്കൽ(ബലി) ഉണ്ടായിരുന്നു അതിന് ഞാൻ അവിടെ ഉണ്ടാവൽ നിർബന്ധമായ ഒരു ഇതാണ് എന്നൊക്കെയുള്ള കള്ളക്കഥയുമായി ഞാൻ മംഗലാപുരത്തേക്ക് വണ്ടി കയറി, പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ച സമയത്ത് എന്നും തറാവീഹ് നമസ്കരിക്കാൻ പോവാറുള്ള ഉഡായിപ്പ് വേലകൾ നടപ്പില്ലാന്ന് hodയെ കണ്ട് retest നുള്ള ഫോം കൊടുത്തപ്പത്തന്നെ മനസ്സിലായി, അടുത്ത ഊയം ഡീനിനെ കാണലാണ്, അതാണ് അവസാനത്തെ കച്ചിത്തുരുംമ്പും. 

st aloysius college mangalore, rayees koodatt (5)

അയാള് സമ്മതിക്കൂടാ നുമ്മ സ്വന്തം ആളല്ലെ എന്ന് വീമ്പൂം വിട്ട് ഹർമത്ത് മുമ്പേ നടന്നു, അപ്പൊഴാണ് മനസ്സിലായത് ഞങ്ങളപ്പോലെത്തന്നെ പെരുന്നാളാഘോഷിച്ചവർ കോളജിൽ വേറയും ഉണ്ടെന്ന്, ഞങ്ങൾ അകത്ത് കടന്നു... ദാ കിടക്കുന്നു ട്വിസ്റ്റ്... അനുരാഗത്തിൻ വേളയിൽ വരവായി... മംഗലാപുരത്തെ കടാപുറത്ത് നിന്നുള്ള തണുത്ത കാറ്റൊന്നും തട്ടത്തിലും മുടീലൊന്നും തട്ടിത്തടവാത്തോണ്ട് ചുറ്റുമുള്ളതെല്ലാം കാണാമായിരുന്നു, അങ്ങനെ ഞങ്ങളുടെ സൗഹൃദത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നു, അന്ന് ആ ഡീനിന്റെ മുറീന്ന് മനസ്സിലുറപ്പിച്ചത് കൊണ്ടാവാം വഴിയിൽ വച്ച് വീണ്ടും കാണാനും പരിചയപ്പെടാനും സാധിച്ചത് (ബെർതെ)

പിന്ന ഡീനിനെ കണ്ടതും ഒരു പരീക്ഷ മാത്രം എഴുതാൻ സമ്മതിച്ചതൊക്കെ ഒരു സ്വപ്നം പോലെ ഒാർക്കുന്നു. നല്ല കുറേ നാളുകൾ...ഹംതെരെ ബിനിഅബ് രഹനബി സക്തെ....ഇപ്പം ലാലാ ലല ലാല.ല ലല ലലല...

തുടരും...

mcms | dr juby thomas | rk nadapuram | rayees koodatt

പരീക്ഷയും മംഗലാപുരത്തെ തെരുവുകളും | st aloysius college mangalore | college diary- 5

st aloysius college mangalore, rayees koodatt

സത്യത്തിൽ നീണ്ടൊരു ശ്വാസം വിടൽ സാധ്യമായിരുന്നില്ല media meet  ചരിത്ര വിജയത്തിന്റെ അലയൊലികൾ കഴിയും മുമ്പേ  നാം പരീക്ഷയിലേക്കെന്ന ചിന്ത നമ്മെ അലട്ടുന്നുണ്ടായിരുന്നു. ഒരുപക്ഷേ പരീക്ഷാ കാലഘട്ടമാണ് സുവർണ കാലഘട്ടമെന്ന് മനസ്സിലാക്കാൻ നാം വൈകിപ്പോയതാവാം അതിനു കാരണം. പക്ഷേ ഹർമത്ത് അത് ആദ്യമേ മനസിലാക്കിയിരുന്നു. നമ്മളിൽ ചിലർ കാഞ്ഞ പഠിത്തക്കാറായിരുന്നു ആദ്യമൊക്കെ, പക്ഷെ അതിനധികം ആയുസുണ്ടായിരുന്നില്ല, beyond the syllabus എന്ന തിയറി നാം ഏറ്റെടുക്കുകയായിരുന്നു. ഒാരോരുത്തരുടെ അഭിരുചിക്കനുസൃതമായ മേഖലകൾ തിരെഞ്ഞെടുക്കാൻ നാം നിർബന്ധിതരായി.

എന്ത് തന്നെ പറഞ്ഞാലും ആര് തന്നെ പറഞ്ഞാലും media meet നമ്മിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല, അവിടത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ നമ്മിൽ അസൂയ്യ കലർന്നൊരു വാശി ജനിപ്പിക്കാൻ കാരണമായി എന്നത് നിസ്തർക്കമാണ്. നമ്മളത്ര ഒൗട്ട്പുട്ട് അവർക്കില്ലെന്ന വാദഗതികൾ നമ്മുടെ മനസ്സിനെ പറഞ്ഞറിയിക്കാൻ നാമേവരും കിണഞ്ഞു പണിപ്പെട്ടു, ഒരുപക്ഷേ mcms എന്നത് മനസിലാക്കാൻ വൈകിയതും അതിനു കാരണമാവാം.st aloysius college mangalore, rayees koodattആൽഫിയുടെയും  നയൻതാരയുടെയും ലീഡർഷിപ്പിലുള്ള ആദ്യവർഷം, ഒരു NRK(non residential kerala) ആണ് നയൻസ്, ഒരു ഉൗരുചുറ്റിപ്പെണ്ണ്, അമ്മ മിൽട്രിയിൽ നേഴ്സ് ആയതിനാൽ ഇവൾ വളർന്നതും പഠിച്ചതുമൊക്കെ പുറത്ത്, മൈ ബോസിലെ മംമതയെ പോലെയൊന്നുമല്ലട്ടൊ തനി കൂറക്കളിയുള്ള മലയാളിക്കുട്ടി, പാട്ടുപാടലാണ് മെയ്ൻ ഹോബി അതിനൊരു വമ്പിച്ചൊരു പാട്ടുകാരൻ കൂടെയുള്ളതായിരുന്നു അവളുടെ ഏക ആശ്വാസം(ഈ ഞാൻ തന്നെ)(നാവ് ഫുള്ളും പുറത്ത് ചാടിയ സ്റ്റിക്കർ രണ്ടെണ്ണം)

st aloysius college mangalore, rayees koodatt

പരീക്ഷാ സമയങ്ങളിൽ പഠിക്കാനെന്ന പേരിൽ ഞാനും നിജുമൊക്കെ വൈകുന്നേരങ്ങളിൽ നടക്കാൻ പോവും അടുത്തുളള പാർക്കുകളിൽ വിശ്രമിക്കലാണ് പതിവ് പിന്ന അങ്ങിട് തൊടങ്ങും ഒാന്റെ വളിച്ച കഥകൾ ഒാൻ  ആടപ്പൊയതും ഇബ്ടപ്പോയതുമൊക്കെ, ചർച്ചകൾ പലതും കാടുകയറലാണ് പതിവ്(കാടുകേറിയ ചർച്ച എന്നതിന് കാട്ടിലെ പ്രശ്നങ്ങളെന്നും അർത്ഥം). എന്നെന്നും പകച്ചു പോവുന്ന ഒാർമകൾ സമ്മാനിച്ച അത്തരം സായംസന്ധ്യകൾ ഒാർത്തിടുന്നു ഞാൻ നഷ്ട ബോധത്തോടെ ഒരിക്കലും തിരികയില്ലെന്ന വിശ്വാസത്തിൽ.

തുടരും...


mcms | dr juby thomas| rk nadapuram

Christ Universityൽ അലോഷ്യസിനെ അടയാളപ്പെടുത്തിയ ദിനം | st aloysius college mangalore | college diary- 4

st aloysius college mangalore, rayees koodatt

ബസ്സിൽ പോവാം എന്ന് Rj Sudeep ഉം Jishnu S Menon നും വേണ്ട ട്രെയിനിൽ പോവാന്ന് ജാനറ്റും ജീനയും ഏതിലായാലും പോയാൽ മതിയെന്ന് സൈഡിലിരുന്ന് ഇടറിയ ശബ്ദത്തിൽ ഹർമത്തും, ബ്ലാംഗ്ലൂർ ക്രൈസ്റ്റ് യൂനിവേയ്സിറ്റിയിൽ വർഷന്തോറൂം നടക്കുന്ന നാഷനൽ മീഡിയ മീറ്റിന് പോകാനുള്ള തയ്യാറെടുപ്പുകളുടെ അവസാനഘട്ട ചർച്ച തകൃതിയായി നടക്കുകയാണ് ഡിപ്പാർട്ട്മെന്റെിൽ. 

മുൻപിലുള്ള ചെയറിൽ നിന്നും Arun Lucas(junior Arnab Goswami) ഈ പ്രാവശ്യം അർണബ് ആണ് ചീഫ് ഗസ്റ്റ് അത് കൊണ്ട് ആരും വരാതിരിക്കരുത് സൈഡീന്ന് ഹർമത്ത് നിജൂനോട് ഒരു ചോദ്യം ആരാ മോനെ ഈ അർണബ്  നിജു അറിയാവുന്ന മട്ടിൽ നിനക്കറിയില്ല കഷ്ഠം തന്നെ, നമ്മളീ ഹിന്ദിപ്പടങ്ങളൊന്നും ബല്ലാണ്ട് കാണലില്ലപ്പാന്ന് ഹർമത്തും, ഇത് കേട്ട് അച്ചു സൈഡീന്ന് പൂരച്ചിരി സബയുടെ ഭാഷയിൽ(മഹ്സൂമാന്റെ മറ്റൊരു പേരാണ് സബ അവൾ വിളിക്കാൻ ഇഷ്ടപ്പെടുന്ന പേര്) പറഞ്ഞ ഒാള് ബെല്ലാത്തൊരു ഫേനാണ് ഹിന്ദി പടങ്ങളുടെ അത് കൊണ്ട് ഞാനും കരുതി  ഒാള് പറഞ്ഞത് ശരിയായിരിക്കൂന്ന് പൊട്ടന്മാരെ അതൊരു ബംഗാളി ഡയറക്ടറാന്ന് അച്ചു, എനിക്കറിയായിരുന്നു ഞാൻ നിന്നെ പറ്റിച്ചതാണെന്ന് നിജു അല്ലെലും വീണ പായിൽ ഉരുളൽ അവന്റെ കൂടപ്പിറപ്പ, എല്ലാറ്റിനും തീർപ്പ് കൽപിച്ച് റോബിന്റെ മറുപടി അർണബ് സാഹിത്യകാരന വിശ്വസിക്കാതിരിക്കാൻ യാതൊരു നിർവാഹവും ഇല്ല കാരണം ഉറങ്ങാതെ സിനിമ കാണുന്നവനാണല്ലൊ ലവൻ...

st aloysius college mangalore, rayees koodatt

അങ്ങനെ ഭൂരിപക്ഷം മാനിച്ച് ബസ്സിൽ പോവാൻ തീരുമാനിച്ചു. on stageൽ തകർക്കാൻ Rj Sudeep Jishnu S Menon Robin Chittuparambil Maxy Pia Fernandez... എന്നിവരൊക്കെ ഉള്ളത് കൊണ്ട് ഒരു ധൈര്യമായിരുന്നു. അങ്ങനെ പോവേണ്ട ആ ദിവസം വന്നണഞ്ഞു, ബസ്സ് കൃത്യം 8 മണിക്ക് പുറപ്പെടുമെന്ന് Laxmi Shenoy നിന്നും വിവരം വന്നു, മാമിനായിരുന്നു യാത്രയുടെ ഇൻചാർജ്.

st aloysius college mangalore, rayees koodatt
ബസ്സ് യാത്രയിൽ റൂറൽ ക്യാബ്ബ് യാത്ര മാറ്റി നിർത്തിയാൽ മറക്കാനാവാത്ത ഒാർമ്മകൾ  സമ്മാനിച്ച ഒന്നായിരുന്നു അത്. സുന്ദരമായതെന്ന് അവർ മാത്രം വിശ്വസിക്കുന്ന നിജൂന്റെയും അച്ചൂന്റെയൊക്കെ വളിച്ച പാട്ടുകൾ അതിന് വലിയ കാരണങ്ങളായി വർത്തിക്കുന്നു. അതിരാവിലത്തന്നെ യാത്രയുടെ ലക്ഷ്യസ്ഥാനത്ത് എത്തി. പല്ലുതേപ്പും കുളിയും മറ്റു പ്രഭാത ശീലങ്ങളൊന്നും കഴിയാത്ത ഞങ്ങൾ ബല്ലാത്തൊരു കോലത്തിലായിരുന്നു, ഇതൊന്നും കഴിയാതെ ഒരു യൂനിവേയ്സിറ്റിയുടെ മുൻ ഗേറ്റ് കടന്നതിന്റെ സന്തോഷം ഹർമത്തുമായി പങ്ക് വച്ചപ്പോൾ ഇതൊക്കെ എന്ത് എത്ര പ്രാവശ്യം ഇമ്മള് പോയിക്കിണ് എന്നായിരുന്നു അവന്റെ മറുപടി.
st aloysius college mangalore, rayees koodatt

ഫുഡ് നല്ലതല്ലായിരുന്നെങ്കിലും പോഷ് റൂമായിരുന്നു(അതേ റൂമുകൾ കിട്ടുമെന്ന് കരുതി പിറ്റേ വർഷവും പോയി ഡോർമറ്ററിയിൽ കിടന്ന് ശശിയായവരുടെ കഥ പിന്നെ പറയാം. കളി ചിരിയുടെയും ഉറക്കൻ പ്രസംഗങ്ങളുടെയും മൽസരങ്ങളുടെയും കുറേ മണിക്കൂറുകൾ കടന്ന് പോയി... സൂപ്പർ സീനിയേർസിലെ Dona George ചേച്ചിയെയൊക്കേ അവിടുന്നാണ് പരിചയപ്പെടുന്നത്, കട്ട സപ്പോർട്ടായിരുന്നു അവരൊക്കെ.

st aloysius college mangalore, rayees koodatt

വേദിയിൽ അവസാനഘട്ട ചടങ്ങുകൾ തുടങ്ങി, നമ്മളേവരും അന്തം വിട്ട് മുഖത്തോട് മുഖം നോക്കി നിന്ന നിമിഷം first place goes to St Aloysius college mangalore കിട്ടില്ലാ എന്ന ഉറച്ച വിശ്വാസം നമ്മിലുള്ളതാവാം നാം മൗനിയാവാൻ കാരണം... രണ്ടാമത്തെ വിളിയും ജിഷ്ണൂന്റെയും ഹർമത്തിന്റെയൊക്കെ അലറിയുള്ള ചാട്ടവും ഒരേ സമയത്തായിരുന്നു... പിന്നെയൊന്നും പറയണ്ട കെയ്ക് മുറിക്കലും യാതൊരു ഇന്നവേഷനില്ലാത്ത ഇന്നവേഷൻ ഫിലിം സിറ്റിയിൽ പോകും...ഒാർക്കുന്പോൾ ഒന്ന് കൂടി ആ സൂന്ദര നിമിഷങ്ങളിൽ രാപ്പാർക്കാൻ കൊതിച്ചു പോവുന്നു...

തുടരും...

mcms | dr juby thomas | christ university banglore | rk nadapuram | rayees koodatt

അലോഷ്യസിൽ ഞങ്ങൾക്ക് വഴി തെളിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സീനിയേർസ് | st aloysius college mangalore | college diary- 3

st aloysius college mangalore, rayees koodatt

എഴുത്തിനിടയിൽ വിളിച്ച് താളുകൾ നഷ്ടപ്പെടുത്തിയ അച്ചുവിന് അനിഷ്ടത്തോടെ സമർപ്പിക്കുന്നു

അപ്രതീക്ഷിതമായി ഞങ്ങക്ക് കിട്ടിയൊരനുഗ്രഹമായിരുന്നു സീനിയേർസ്, വിവിധങ്ങളായ മേഖലകളിൽ കഴിവ് തെളിയിച്ചവർ, അറിവ് പകർന്നു തരുന്നതിൽ ഒട്ടും വിമുഗത കാണിക്കാത്തവർ, അറിവിൽ തെല്ലും അഹങ്കാരം തൊട്ടു തീണ്ടാത്തവർ, അവർക്കിടയിൽ പാകിയ ഒരു വിത്ത് മാത്രമായിരുന്നു ഞങ്ങൾ, നിങ്ങൾ വെള്ളവും വളവും തളിച്ച് വളർത്തിയെടുത്ത പടു വൃക്ഷമാണ് ഞങ്ങളെന്ന് അഭിമാനത്തോടെ എന്നും ഞങ്ങൾ പറയും, തീർത്താൽ തീരാത്ത കടപ്പാടുണ്ട് നിങ്ങളിൽ പലരുമായി ഞങ്ങൾക്ക്, അതിരില്ലാത്ത വർക്കുകൾക്കിടയിലും തോരാതെ കാത്തു വച്ചു നാം നമ്മുടെ സൗഹൃദം.

st aloysius college mangalore, rayees koodatt

പഠനവും അതിനോട് തുലനം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള മറ്റ് പ്രവർത്തനങ്ങളും നമ്മുടെ ഉയർച്ചയ്ക്ക് മാറ്റ് കൂട്ടി. നമുക്കിടയിൽ ഒരുപാട് സുവർണ്ണ നിമിഷങ്ങളുണ്ടായിരുന്നു നമ്മൾ ഇടകലർന്ന് ജീവിച്ച മനോഹരമായ നിമിഷങ്ങൾ. ,,,,,,ക്യാമറയുടെ ചലനവും എഡിറ്റിങ്ങെന്ന അനുഗ്രഹിത കലയും സ്വായത്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നിങ്ങൾക്ക് നന്ദി,,,,,,

ഫ്രഷേർസ് ഡേ(ഞാൻ പങ്ക് ചേരാതെ പോയ ഒരു അപൂർവ്വ നിമിഷം, മായാതെ കിടക്കുന്ന ചിത്രങ്ങളിൽ നിന്നും ഇന്നും ഞാൻ വായിച്ചെടുക്കുന്നു... ഗോൾഡൻ ഇൻസിഗ്നിയ,മീഡിയാ മന്തൻ(മറക്കാനാവാത്ത ഡാൻസ് -തൂനെമാരിയെൻഡ്രിയാരെ, പാനി പാനി പാനി...ജിഷ്ണുവെന്ന മഹാ ഡാൻസറെ നേരിൽക്കണ്ട ദിവസം, പിന്നെ ലിജോ ദാലു നിങ്ങളുടെ തൊലിക്കട്ടി സമ്മദച്ച്ക്ക്) ഫിലിം ക്ലബ്-സീനാമ്മയുടെ ഉറക്ക സമയം) 40s 50s സിനിമകൾ ക്ഷമയോടെ കാണാൻ പഠിപ്പിച്ച വിഷാൽ സാറിനും ജിഷ്ണുവിനും ജാനമ്മയ്ക്കും അരുൺ സാറിനും പ്രത്യേക നന്ദി...ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ സെമിനാറിനായി നിങ്ങളോടൊത്ത് യാത്ര ചെയ്ത നിമിഷങ്ങൾ, പിജി ഡേ.....
st aloysius college mangalore, rayees koodatt
st aloysius college mangalore, rayees koodattഎല്ലാം മായാത്ത ഒാർമകളായി ഹൃദയത്തിലെവിടയോ തറച്ചു നിൽക്കുന്നു. നമ്മുടെ ഒാരോ ചിത്രങ്ങൾക്കും ഒരായിരം കഥകൾ പറയാനുണ്ട്, ലോകത്ത് ഏതെങ്കിലും കഥകളോട് എനിക്ക് അസൂയ്യ തോന്നുന്നുവെങ്കിൽ അത് അത്തരം ഒാർമകളോടാണ്. 
st aloysius college mangalore, rayees koodatt
st aloysius college mangalore, rayees koodatt

ജിഷ്ണു-ക്യാമറാമേനോൻ- ക്യാമറയും എഡിറ്റിങ്ങും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നത് കണ്ട് അന്തം വിട്ടിട്ടുണ്ട് പലവട്ടം, നാഷനൽ ഡാൻസ് ഫെയിം....അങ്ങനെ ഒാർത്തിരിക്കാൻ ഒരുപാടുണ്ട് നിന്നെക്കുറിച്ച്

st aloysius college mangalore, rayees koodatt

സീനാമ്മ-ശ്രുതി വൈകിയെത്തിയ ഞാനുമായി സൗഹൃദം കൂടിയ ആദ്യ സീനിയേർസ്, #റയ്യു എന്ന വിളിയിൽ ലോകത്തിലെ ഒരു സീനിയേർസും ഒരു ജൂനിയറിനെ ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല 

എന്ന് തോന്നിപ്പോഴ നിമിഷം, അവരുടെ കുഞ്ഞനുജനായിക്കഴിഞ്ഞ നിമിഷങ്ങളോട് എനിക്കസൂയ്യ തോന്നീട്ടുണ്ട് പലപ്പോഴും.

ജാനമ്മ- വെറുതെ നിൽക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിത്വത്തിനുടമ, പെണ്ണിന്റ ശരീരവും ആണിന്റെ മനക്കരുത്തും, ഒരു പഴയ NCC കാഡറ്റായത് കൊണ്ടാവാം എന്ന പ്രഭലമായ അഭിപ്രായക്കാരുമുണ്ട്.  


Arun Lucas RJ Sudeep Jeena Elizabeth John Dalu Jose Lijo Abraham #shiga 

mcms | rk nadapuram | dr juby thomas

തുടരും

ബന്തറിലെ മുളക് കെട്ടിടത്തിന് മുകളിൽ അന്തിയുറക്കം | St Aloysius College Mangalore | college diary- 2

st aloysius college mangalore, rk nadapuram
രാവിലത്തെ ഉണരൽ ചടപ്പ് മാറ്റി നിർത്തിയാൽ കൊള്ളാമായിരുന്നു കോളജ്... പകുതി മലയാളികളും, ബാക്കി പാതി മറ്റുള്ളവരും ഉൾക്കൊള്ളുന്നതായിരുന്നു ഞങ്ങൾ. മംഗലാപുരത്തിന്റെ ഒരറ്റമായ(അപ്പുറം കടലാണ് അത) ബന്തറിലായിരുന്നു എന്റെ ആദ്യകാല സുഖവാസം. സൗത്ത് ഇന്ത്യയിലെ  പേരു കേട്ട ഹാർബർ കൂടിയാണ് ബന്തർ.
st aloysius college mangalore, rk nadapuram
മൽസ്യ ബന്ധനത്തിനാവശ്യമായ ബോട്ടുകൾ നിർമ്മിക്കുന്ന ഫാക്ടറികളും ഇവിടെ സജീവം, മംഗലാപുരത്തിന്റെ ധാന്യപ്പുര എന്ന് വിശേഷിപ്പിക്കുന്ന ബന്തർ പുരാതന മംഗലാപുരത്തിന്റെ പ്രൗഢി തെല്ലും ചോർന്നു പോവാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു. പഴയ ഒാടു മേന്ന കെട്ടിടങ്ങൾ അതിനിടയിലൂടെ ഇടുങ്ങിയ ചെറിയ റോഡുകൾ എങ്ങും തിങ്ങി നിൽക്കുന്ന ഗോഡൗണുകൾ മാത്രം. ഹർമത്തും ബന്തറും കട്ട കട്ട ബന്ധമാണെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്, ഒാന്റെ കപ്പൽ നങ്കൂരമിടുന്നത് ഇവിടാത്രെ, അശ്വതിയാണെ കേട്ടിട്ട് പോലുമില്ല ഈ സ്ഥലം. 
st aloysius college mangalore, rk nadapuram

നിജുവിന് സ്ഥലം നല്ല പരിചയം ഉണ്ടത്രെ,  അവൻ മുൻപ് അവിടെവിടയൊ വ്യജ്ജരിപ്പിക്കാൻ പോയിട്ടുണ്ട്. ഒരു മുളക് ഗോഡൗണ്ണിന്റെ രണ്ടാം നിലയിലായിരുന്നു ഈയുള്ളവന്റെ അന്തിയുറക്കം, അവിടുന്ന് നീരാടലൊക്കെ കഴിഞ്ഞ്  ക്ലാസിലേത്തുബോഴേക്കും ജൂബി മാം കളരി തുടങ്ങീട്ടുണ്ടാവും. എച്ചോഡിയുടെയും ഡീനിന്റെയുമൊക്കെ ടെസ്റ്റുകൾ പാസായാൽ മാത്രമേ ക്ലാസിലെത്തുള്ളു, ചുരുക്കിപ്പറഞ്ഞാൽ ഒരുസീൻ കോൺണ്ട്ര മോണിങ്. ഹർമത്ത് ഇതൊന്നും അറിയാറില്ല (എണീറ്റിട്ട് വേണ്ടെ കോളജിലെത്താൻ)
st aloysius college mangalore, rk nadapuram

st aloysius college mangalore, rk nadapuram

ജൂബി മിസ്

ഞങ്ങളുടെ ഒരേയൊരു മലയാളി ടീച്ചർ, ഷില്ലോങ്ങിൽ നിന്ന് ജേർണലിസത്തിൽ ബിരുദവും ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് അതേ വിഷയത്തിൽ പിജിയും അതേ വർഷം തന്നെ നെറ്റും ക്ലിയർ ചെയ്തു. റിസേർച്ചാണ് പ്രധാന ഹോബി അതിനായി രാവും പകലും ലൈബ്രറികളിൽ. മിസ്സിന് ഞങ്ങൾക്കുമുണ്ട് ഒത്തിരി പഠിപ്പിക്കാൻ. ആദ്യമൊക്കെ എന്റെ പ്രിൻസിപ്പിൾസും മാമിന്റെ പ്രൻസിപ്പിൾസും തമ്മിൽ ഒത്ത് പോയെങ്കിലും അതിനതികം ആയുസ്സ് ഉണ്ടായിരുന്നില്ല.

തുടരും...


dr juby thomas | mcms | rk nadapuram | rayees koodatt