സമുദ്ര നിരപ്പിൽ നിന്നും 5883 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തണുപ്പിന്റെ ഗ്രാമമാണ് കോത്തഗിരി. ഊട്ടിയിൽ നിന്നും ഏകദേശം 30കിലോമീറ്റർ വളഞ്ഞുപുളഞ്ഞു പോവുന്ന വനമ്പാതകൾ താണ്ടിവേണം അവിടെ എത്താൻ. ഊട്ടിയേക്കാളും ഉയർന്ന പ്രദേശമായതിനാൽ മെയ് മാസത്തിൽ പോലും കൊടും തണുപ്പാണ്. മലനിരകളാൽ ചുറ്റപ്പെട്ട കോത്തഗിരിയിൽ ദിവസവും അനേകം ടൂറിസ്റ്റുകളാണ് എത്തിച്ചേരുന്നത്.
കോത്തഗിരിയിൽ നിന്നും ഏകദേശം18 കിലോമീറ്റർ സഞ്ചരിച്ചാൽ കോടനാട് വ്യൂ പോയിന്റിലെത്താം, എപ്പോഴും മഞ്ഞും കോഡയും മൂടിക്കിടക്കുന്നതിനാൽ ഇവിടെ നിന്നുള്ള കാഴ്ചകൾ അത്ര കൃത്യമല്ല. കോത്തഗിരിയിൽ നിന്ന് വ്യൂ പോയിന്റിലോട്ടുള്ള വഴിയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലാണ് കേത്തരിഫാൾസ്
മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞുപോവുന്ന വീതികുറഞ്ഞ റോഡുകൾ, ഇരുവശങ്ങളിലും കറുത്തപൊടിയാവാൻ കാത്തിരിക്കുന്ന തേയിലത്തോട്ടങ്ങൾ. കോത്തഗിരി മലനിരകളിൽ തേയിത്തോട്ടത്തിന് ജന്മം നൽകിയ എം.ഡി. കോക്ക്ബേർണിന്റെ ഭാര്യയുടെ പേരാണ് വെള്ളച്ചാട്ടത്തിന് നൽകിയത്.
No comments:
Post a Comment