കോഴിക്കോട് വയനാട് കണ്ണൂർ വനാതിർത്തിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങൾക്കൊണ്ടും ചിത്രശലഭങ്ങൾക്കൊണ്ടും സമ്പുഷ്ടമാണ്. ട്രക്കിങ്ങ് പ്രദേശങ്ങളും പുഴകളുടെ ഉൽഭവവുമൊക്കെ ഈ മലയോര ഗ്രാമത്തിന്റെ ഏതാനും ചില പ്രത്യേകതകൾ മാത്രം.
തിരുക്കയം വെള്ളച്ചാട്ടം അതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. നാദാപുരംമുടിയാണ് ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്ന മറ്റൊരു അത്ഭുതം. മലമുകളിലെത്തുമ്പോൾ യൂസഫലി കേച്ചേരിയുടെ പാട്ടിൽ പറയുന്ന ആ പഴയ നാദാപുരം പള്ളി (നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ...) കാണാൻ കഴിയുന്നത് കൊണ്ടാണ് ഈ മലനിരയ്ക്ക് നാദാപുരം മുടി എന്ന് പേര് ലഭിച്ചത്.