മനസിൽ കൂരമ്പ് തറയ്ക്കുന്ന കാഴ്ചകൾ
രണ്ടു ദിവസമായി അഗ്നി ഭക്ഷിക്കുന്ന കാടുകളെയാണ് കാണുന്നത്. വനമെന്നത് ഒഴിവ് സമയങ്ങളിൽ നമുക്ക് കുളിർമ പകരാൻ മാത്രമുള്ള ടൂറിസ്റ്റു സ്പോട്ടുകൾ മാത്രമല്ല മറിച്ച് ഭൂമിയുടെ ശ്വാസകോശം കൂടിയാണ്. പ്രകൃതി സംരക്ഷണത്തെ പണ്ട് മുതലേ സിലബസിന്റെ ഭാഗമാക്കി പഠിച്ച നമുക്ക് അറിവില്ലായ്മ എന്ന് പറയുവാൻ സാധിക്കില്ല. അറിഞ്ഞു കൊണ്ട് ചെയ്യുന്നതിനെ അബദ്ധം എന്നും വിളിക്കാൻ സാധിക്കില്ല. ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ഉണ്ടായ തീ പിടുത്തത്തിൽ ഹെക്ടറോളം വനഭൂമി ഓർമയായി കൂടെ ഒട്ടേറെ മൃഗങ്ങളും.
മുളക്കൂട്ടങ്ങളും മരച്ചില്ലകളും തമ്മിലുരസി കാട്ടു തീ ഉണ്ടായി എന്ന് നൂറു ശതമാനം ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല. വെറുതെ വലിച്ചെറിയുന്ന സിഗററ്റ് കുറ്റി കൊണ്ടും ഒരു കാട് സംഹരിക്കപ്പെടാം. ഇത് വേനൽ കാലമാണ് ഒരു 10 മിനിറ്റ് വേനലിൽ നടന്നാൽ നാം തളരുന്നു അപ്പോൾ ദാഹ ജലത്തിന് വേണ്ടി പായുന്ന വൃക്ഷ വേരുകളുടെയും വന്യ മൃഗങ്ങളുടെയും കാര്യമോ!! കൊടും പട്ടിണിയിലായ സസ്യ ഭുക്കുകൾ കാട്ടിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറും കഴിക്കുന്നു. മാംസ ഭുക്കുകളായ മൃഗങ്ങൾ കടന്നു കയറുന്ന നമ്മളെ തന്നെ ആഹാരമാക്കിയേക്കാം.
പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്ക് വേനലിൽ ഉണങ്ങി കരിഞ്ഞു നിൽക്കുന്ന കാട്ടു മരങ്ങളും പുൽമേടുകളും ഒരു മന സുഖവും തരില്ല . വേനലിൽ കാടിനെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്. ഒരു കാടും നമുക്ക് അതിഥി ദേവോ ഭവ: പറയില്ല കാരണം അത് സംരക്ഷിച്ചു കൊണ്ട് പോകുന്ന പ്രകൃതിയുടെ സന്തുലിനാവസ്ഥയിൽ കൈ കടത്താൻ നമ്മളിൽ ചിലത് മതിയെന്ന് അതിനറിയാം. ബഹു:വനം വന്യ ജീവി വകുപ്പ് നിലവിലുള്ള നിയമങ്ങൾ പ്രബലമാക്കുക.
*വേനൽ കാലത്ത് ട്രെക്കിങ് വേണ്ട
*വന്യ ജീവി സങ്കേതങ്ങളിലേക്കും റിസർവുകളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുക
*കാടിനുള്ളിൽ കൂടിയുള്ള ഗതാഗതം നിയന്ത്രിക്കുക. വന അതിർത്തിയിൽ നിർത്തിയിട്ടുള്ള ഭക്ഷണ പാകം ചെയ്യൽ എന്നിവ വേണ്ട. പെർ കിലോമീറ്ററിൽ നിന്ന് ഒരു 500 പ്ലാസ്റ്റിക് കുപ്പിയെങ്കിലും കാണും.
* നേരിയ പുക എങ്കിലും കണ്ടാൽ ഫോറെസ്റ് അധികൃതരെ അറിയിക്കുന്നതിലൂടെ ഹെക്ടറോളം വന ഭൂമിയെ രക്ഷിക്കാനാകും. കാട്ടു തീ നിയന്ത്രണത്തിലും അപ്പുറം പോകാം. കാട്ടിൽ അഗ്നി രക്ഷാ ഉപകരണങ്ങൾക്ക് പരിമിതിയുണ്ട്. വിദേശ രാജ്യങ്ങളിലെന്ന പോലെ കാട്ടു തീ ഹെലികോപ്റ്ററിൽ കൂടി കെടുത്തുന്ന സംവിധാനം അടിയന്തിരമായി നമുക്കില്ല.
#Prevent Forest Fire
#Save Wild Life
-unni