Golden Temple in Kushalnagar, Madikeri | Tibetan Colony in Coorg

kushalnagar tibetan colony
Kushalnagar Tibetan Colony | Bylakuppe golden temple | Coorg | Kodague | best tourist place in coorg kodague | Tibetan settlement in Karnataka | Bylakuppe | Namdroling Monastery |

By RK Nadapuram

ഒറ്റ ദിവസംകൊണ്ട് ഒരു ടിബറ്റൻ യാത്ര 

ലനിറത്തിലുള്ള തോരണങ്ങൾ, അതിൽ ടിബറ്റ് ഭാഷയിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു. വീടുകളിലും കളിസ്ഥലങ്ങളിലും എന്തിനേറെ പറയുന്നു കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങൾപോലും നിറങ്ങളാൾ സമ്പുഷ്ടമാണ്. വസ്ത്ര ധാരണം കൊണ്ടും ശരീര പ്രകൃതം കൊണ്ടും നമ്മളിൽ നിന്ന് നല്ല അകലം ഉള്ളവരാണ് ടിബറ്റൻസ്. മൈസൂർ ജില്ലയിലെ ബൈരകുപ്പയെന്ന ഒരു കൊച്ചു ഗ്രാമദേശം ലോക ഭൂപടത്തിൽ ഇടംപിടിച്ചത് തികച്ചും വിഭിന്നമായൊരു പ്രക്രിയയിലൂടെയാണ്. ബൈരക്കുപ്പയിൽ നിന്ന് ഏകദേശം 2,500ൽ പരം കിലോമീറ്ററുകൾ അകലെയുള്ള ഒരു ജീവിത സംസ്കാരം ഇവിടേക്ക് പറിച്ചു നട്ടതാണ് അതിന്റെ മൂലകാരണം.


kushalnagar tibetan colony
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റൻ സെറ്റിൽമെന്റാണ് ബൈരക്കുപ്പയിലേത്. ഹിമാചൽ പ്രദേശിലെ ദർമശാലയാണ് അതിൽ ഒന്നാമത്തേത്. ബൈരക്കുപ്പയിലെ കൂടാതെ നോർത്ത് കർണാടകയിലെ മുൻഡ്കോടെന്ന ഗ്രാമത്തിൽ മറ്റൊരു കോളനി കൂടി ഉണ്ട് കർണാടകത്തിൽ. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പഠന കേന്ദ്രം (നിയൻഗ്മ)സ്ഥിതി ചെയ്യുന്നതും ബൈരക്കുപ്പയിലാണ്.
kushalnagar tibetan colony
1961ലാണ് ടിബറ്റുകാർക്കായി 12 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം മൈസൂർ സംസ്ഥാന സർക്കാർ (കർണാടകയുടെ ആദ്യത്തെ പേര്) അവർക്ക് വിട്ടുനൽകുന്നത്. ടിബൻറ്റൻസിനായി പ്രത്യേക സ്കൂളുകളും അർഹതപ്പെട്ടവർക്ക് സ്കോളർഷിപ്പുകളും കേന്ദ്ര സർക്കാർ ഏർപ്പാട് ചെയ്തു. കുടാതെ മെഡിക്കൽ, എഞ്ചിനിയറിങ് സീറ്റുകൾ റിസർവേഷൻ ചെയ്യുകയും ചെയ്തു.
kushalnagar tibetan colony
പതിനാറു വയസ്സിന് മുകളിലുള്ള ടിബറ്റ്ൻസ് നിർബന്ധമായും റജിട്രേഷൻ സർട്ടിഫിക്കറ്റ് സൂക്ഷിക്കേണ്ടതുണ്ട്. ഇവർക്ക് ഇന്ത്യയിൽ താമസിക്കുന്നതിനുള്ള പ്രധാന രേഖയും ഇതാണ്. പുറം രാജ്യങ്ങളിൽ പോവുന്നതിന് yello book എന്ന മറ്റൊരു രേഖകൂടി കേന്ദ്രസർക്കാർ ഇവർക്ക് നൽകുന്നുണ്ട്. ടിബറ്റൻ മാർക്കറ്റുകളും വിദ്യഭ്യാസ സ്ഥാപനങ്ങളും ചിക്കു, ഒാഞ്ച് തുടങ്ങിയ തോട്ടങ്ങളും എല്ലാംകുടെ ഒരു ടിബറ്റൻ ഫീലാണ് ആ 12 കിലോമീറ്റർ ചുറ്റളവിൽ.

kushalnagar tibetan colony

kushalnagar tibetan colony

kushalnagar tibetan colony

kushalnagar tibetan colony


2 comments:

  1. Thanks for the amazing post. It is really a great blog to use for the travel lovers it gives more beneficial towards to plan some excellent trips. It was a great post to read which is very sufficient for the travelers.
    Chennai to Tirupati Car Rental
    Chennai to Pondicherry Taxi

    ReplyDelete