ഇനി വയനാട്ടില്‍ പോവാന്‍ ചുരം കയറേണ്ട | BEST OFF ROAD RIDE TO WAYANAD | BEST TREKKING PLACE IN CALICUT | WAYANAD

best trekking in calicut
BEST TREKKING PLACE IN KERALA | BEST TOURIST PLACE IN CALICUT | WAYANAD | NADAPURAM MUDI | KARINGAD MALA | LADAK MALA | KORANGAPPARA |

വയനാട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക വളഞ്ഞു പുളഞ്ഞുപോവുന്ന ചുരങ്ങളും അതില്‍ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങളുമായിരിക്കും. വയനാട് ജില്ലയിലോട്ട് പോവണമെങ്കില്‍ ചുരം
കയറല്‍ നിര്‍ബന്ധമാണ്. താമരശ്ശേരി ചുരം, പാല്‍ ചുരം, നാടുകാണി ചുരം, കുറ്റ്യാടി ചുരം തുടങ്ങിയവയാണ് വയനാട്ടിലേക്കുള്ള പ്രധാന മാര്‍ഗങ്ങള്‍. എന്നാല്‍ ചുരമില്ലാതെ വയനാട്ടിലേക്കെത്താവുന്ന ഒരു വഴിയാണ് പരിചയപ്പെടുത്തുന്നത്. തൊട്ടില്‍പാലത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാം കുറ്റ്യാടി ചുരത്തിലെത്തും. കുറ്റ്യാടി ചുരത്തിന് തൊട്ടില്‍പാലം ചുരമെന്നും പക്രംതളം ചുരമെന്നൊക്കെ പേരുണ്ട്. താമരശ്ശേരി ചുരം കഴിഞ്ഞാല്‍ വയനാട്, മൈസൂര്‍, ബാംഗ്ലൂര്‍, തുടങ്ങിയ സ്ഥലങ്ങലിലേക്ക് പോവാന്‍ കോഴിക്കോട് ജില്ലയിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് കുറ്റ്യാടി ചുരമാണ്.
best trekking in calicut
ചുരം തുടങ്ങുന്നതിന്റെ കുറച്ച് മുമ്പ് പൂതംമ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് ഇടത്തോട്ട് പോവുന്ന ചെറിയൊരു റോഡ്‌, ആ വഴിയില്‍ ഏകദേശം 9കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെത്താം. മെയിന്‍ റോഡില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ നല്ല താറിങ് ചെയ്ത റോഡ് കിട്ടും പിന്നിടങ്ങോട്ട് പോവുമ്പോല്‍ നല്ല പൊട്ടിപ്പൊളിഞ്ഞ റോഡാണ്. റോഡിന്റെ ഇരുവശങ്ങളിലും നല്ല ഭംഗിയുള്ള പ്രദേങ്ങളാണ്, ചിലയിടങ്ങളില്‍ പച്ചക്കറി കൃഷിയും മറ്റും കാണാം
best trekking in calicut
പിന്നിടങ്ങോട്ട് മലഞ്ചെരുവിലൂടെയുള്ള യാത്രയാണ്. വളരെ ചുരുങ്ങിയ വീടുകളാണ് ഈ പ്രദേശങ്ങളിലുള്ളത്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന റൂട്ടാണിത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് കയറിപ്പോവാന്‍ നിരവധി ചെറിയ കുന്നുകളും മലനിരകളും ഈ വഴിയിലുണ്ട്. പ്രസിദ്ധമായ നാദാപുരം മുടിയിലോട്ട് പോവേണ്ട പ്രധാന വഴികളിലൊന്ന് ഈ റോഡില്‍ നിന്നാണ് തുടങ്ങുന്നത്. കൂടാതെ കരിങ്ങാട് മല കൊരണപ്പാറ ലടാക്ക് മല തുടങ്ങിയ മല നിരകളിലേക്കുള്ള വഴികളെല്ലാം തുടങ്ങുന്നത് ഈ വഴിയില്‍ നിന്നാണ്‌. കൂറെ മുകളിലെത്തുമ്പോള്‍ വീതി കൂടിയ വലിയൊരു റോഡ് കിട്ടും തൊട്ടടുത്തായി വലിയൊരു ക്രഷര്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവിടേക്കുള്ള വഴിയാണ് മുകളിലോട്ട് പോവുന്നത്, വലിയ റോഡില്‍ നിന്ന് താഴോട്ട് കാണുന്ന റോഡിലാണ് നമുക്ക് പോവാനുള്ളത്.  
best trekking in calicut
സ്ഥലത്തെക്കുറിച്ച് ചോദിക്കാനും മറ്റും വഴിയിലൊന്നും ആരേയും കണ്ടില്ല. കഴിഞ്ഞ ശക്തമായ മഴയില്‍ ഉരുള്‍ പൊട്ടിയതിന്റെ ബാക്കി പത്രങ്ങള്‍ വഴിയില്‍ അങ്ങിങ്ങായി കാണാം. ഏകദേശം ഒമ്പതാം വളവിന് സമാന്തരമായി എത്തുന്ന സ്ഥലത്ത് നല്ലരീതിയില്‍ സജീകരിച്ച ചെറിയൊരു റിസോര്‍ട്ട് കാണാം, അതിന്റെ തൊട്ട് മുകളിലായി മറ്റൊരു വീട് കൂടിയുണ്ട്, പക്ഷെ അവിടങ്ങളിലൊന്നും ആരും ഉണ്ടായിരുന്നില്ല. അവിടെ നിന്ന് കുറച്ച് ദൂരം മാത്രമാണ് മെയിന്‍ റോഡിലെത്താനുള്ളത്. പക്രംതളത്തിലെ കപ്പല്‍ ബില്‍ഡിങ് ഒരു വൈഡ് ഫ്രയിമില്‍ കാണാം. കാട്ടുവഴികള്‍ താണ്ടി മെയിന്‍ റോഡില്‍ എത്തുമ്പോള്‍ വല്ലാത്തൊരു ഫീലാണ്. ബൈക്ക് യാത്രക്കാര്‍ക്ക് അടിപൊളിയായി പോയി ആസ്വദിക്കാന്‍ പറ്റിയ സൂപ്പര്‍ സ്ഥലമാണിത്‌.
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut


2 comments:

  1. വണ്ടർഫുൾ
    എനിക്ക് ആ താഴ് വാരങ്ങളിലൂടെ പാറി പറന്ന് പ്രകൃതി ഭംഗി പൂർണമായി ആസ്വദിക്കണമായിരുന്നു. മലകളെയും, മരങ്ങളെയും, പക്ഷിലതാതികളെയും, ചുംബനം വെച്ച് ആ യാത്രയിൽ നാം രാത്രിയെ നീ വരരുതെ എന്ന് ആശിച്ചിട്ടുണ്ടാവാം ഹാ എന്തു ചെയ്യാൻ പടച്ചവന്റെ വിധി അത് സന്തോശത്തോടെ നാം സ്വീകരിക്കുക.

    ReplyDelete
  2. ഇങ്ങളെ ഞാൻ ഒരുനാൾ കൊണ്ടുപോവും ഗഫൂർക്ക

    ReplyDelete