പൂക്കളുടെ നഗരത്തിലെ അലാഹുദ്ദീൻ ഹസൻ ബഹ്മാൻ ഷായുടെ സാമ്രാജ്യം | Gulbarga Fort Karnataka
കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഞ്ച് കാടുകളിലൂടെ ഒരു ബൈക്ക് യാത്ര | Bandipur Forest | Masinagudi otty | Rayees Koodatt
കോഴിക്കോട് നിന്ന് കാലത്ത് 4 മണിക്ക് യാത്ര പുറപ്പെട്ട ഞങ്ങൾ 9 മണിയായപ്പോയേക്കും ഗുണ്ടൽപ്പേട്ടയെത്തി. അവിടുന്ന് ബന്ദീപ്പൂർ, മുതുമലയ് ടൈഗർ റിസേർവിട് ഫോറസ്റ്റുകൾ കടന്ന് ഊട്ടിയിലേക്ക്. ഇലപൊഴിഞ്ഞ കാട്ടിലൂടെയുള്ള ആ യാത്ര ഒാർമയിലെ നല്ലൊരു അനുഭവമാണ്.
കറുത്ത ചെറു പാതകളാൽ വളഞ്ഞുപുളഞ്ഞു പോവുന്ന മസിനഗുഡി ചുരവും കടന്ന് ഊട്ടിയിലേക്ക്. ചെറിയൊരു ചാറ്റൽ മഴ നനഞ്ഞാണ് ഞങ്ങൾ ഊട്ടിയിലെത്തിയത്.
ഊട്ടിയിലെ കൊടും തണുപ്പിൽ അസഹനീയമായിരുന്നു ആ മഴ. എന്നാലും ബൈക്കിലിരുന്ന് ചാറ്റൽ മഴ കൊള്ളുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാ
മഴ നനയുന്ന ഊട്ടിയുടെ സൗന്ദര്യം അത് കണ്ടവർക്കറിയാം. എങ്ങും തിരക്കു പിടിച്ച കൊച്ചു ടൗണുകൾ അതിനിടയിലൂടെ ചെറു പാതകൾ. ഊട്ടിക്ക് പകരം ഊട്ടി മാത്രം. കൊടും തണുപ്പിൽ ചാറ്റൽ മഴയും കൊണ്ട് ഗുഡല്ലൂർ നിലമ്പൂർ കാട് വഴി കോഴിക്കോട്ടേക്ക്
#travel #bandipurnationalpark #Otty #rayeeskoodatt #rknadapuram #calicut #kerala #karnataka #tamilnadutourism
തൊള്ളായിരം കണ്ടിയിലെ മണ്‍വീട് | 900 KANDI WAYANAD | AN ADVENTURE TREKKING SPOT IN WAYANAD
വന്യ മൃഗങ്ങള്‍ വസിക്കുന്ന കാടും, വെള്ളച്ചാട്ടവും, മലനിരകളും അതിന്റെ ഉച്ചിയില്‍ മണ്ണില്‍ തീര്‍ത്തൊരു മണ്‍വീടും ഉണ്ടെങ്കില്‍ എന്ന് സ്വപ്‌നം കണ്ടുനോക്കിയെ! അടിപൊളിയാവില്ലെ, എന്നാല്‍ അത് വെറും സ്വപ്‌നമല്ല അങ്ങനെയൊരു സ്ഥലമുണ്ട്. ഒരു യാത്രികന് ഏറ്റവും ഇഷ്ടപ്പെട്ടതെല്ലാം ഒറ്റ ഫ്രയിമില്‍ വരുന്നൊരിടം. വയനാട്ടിലെ മേപ്പാടിയില്‍ നിന്ന് സൂചിപ്പാറ-ചൂരമല റൂട്ടില്‍ ഏകദേശം 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാടിന്റെ കാനന ഭംഗിയുടെ തലസ്ഥാനമായ തൊള്ളായിരം കണ്ടിയിലെത്താം. തിങ്ങിനിറഞ്ഞ വനം പ്രദേശത്തിനിടയിലൂടെ വളരെ വീതികുഞ്ഞ താറിട്ട റോഡ് രണ്ട് കിലോമീറ്റര്‍ മുകലിലോട്ട് എത്തുമ്പോള്‍ കുറേ റിസോട്ട് ഒക്കെ കാണാനാവും.
അവിടുന്നങ്ങോട്ട് റോഡിന്റെ ഇരുവശങ്ങള്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത ചെറിയ റോഡ്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോവാന്‍ കഴിയുന്ന വീതിയലാണ് റോഡുള്ളത്. കുറേയങ്ങ് മുകളിലെത്തുമ്പോള്‍ വലിയൊരു കുളം കാണാം, നാട്ടിന്‍ പ്രദേശങ്ങളില്‍ നിന്ന് പിടിക്കുന്ന പാമ്പുകളെ ഇവിടെയാണ് കൊണ്ടിടുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുകളില്‍ വലിയൊരു വ്യൂ പോയിന്റും വെള്ളച്ചാട്ടവുമുണ്ട്.
വെള്ളച്ചാട്ടത്തിനും വ്യൂ പോയിന്റിലേക്കും പോവുന്നതിന്റെ മുമ്പാണ് നമ്മുടെ സ്വപ്‌നമായ മണ്‍വീട് കിടക്കുന്നത്. മൂക്കില്‍ തുളച്ചു കയറുന്ന കാപ്പിപ്പൂവിന്റെയും പൂത്തുനില്‍ക്കുന്ന ഏലത്തിന്റെയൊക്കെ വര്‍ണാതീതമായ മണങ്ങള്‍ ആസ്വദിച്ചാണ് മണ്‍വീട്ടിലേക്ക് പോവേണ്ടത്. തീര്‍ത്തും മണ്ണില്‍ പണികഴിച്ചൊരു കൊച്ചുവീട്. ഒരു കിച്ചനും ഒരു വലിയ ബെഡ് റൂം, ഇരിക്കാനൊക്കെയായി പുറത്ത് കാപ്പിവടിയില്‍ തീര്‍ത്തൊരു അടിപൊളി ഇരിപ്പിടം, തൊട്ടടുത്ത് തന്നെ ടോയ്‌ലറ്റും.
കഴിഞ്ഞ ശക്തമായ മഴയിലും ഉരുള്‍പ്പൊട്ടലിലും വീടിന് അങ്ങിങ്ങായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓലയും പുല്ലുമാണ് മുകള്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. മലമുകളില്‍ നിന്ന് പൈപ്പുമാര്‍ഗം വരുന്ന ശുദ്ധമായ വെള്ളം ഏത് കാലാവസ്ഥയിലും ലഭ്യമാണ്. തിങ്ങിനില്‍ക്കുന്ന മലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സൂചിപ്പാറ വെള്ളച്ചാട്ടം തയുയര്‍ത്തി നില്‍ക്കുന്ന ചെമ്പ്ര പീകും ഒക്കെ സമീപ പ്രദേശങ്ങളില്‍ തന്നെയാണ്.
രാത്രി ഏറെ വൈകിയാണ് ഞങ്ങള്‍ തൊള്ളായിരം കണ്ടിയിലെത്തിയത് മേപ്പാടിയില്‍ നിന്ന് വാങ്ങിയ മീനും ചിക്കനുമൊക്കെ അടിപൊളിയില്‍ ഉണ്ടാക്കി വിശപ്പടക്കിയാണ് കിടന്നുറങ്ങിയത്. ശരീരം കോച്ചുന്ന തണുപ്പാണ് ഈ ചൂടന്‍ കലാവസ്ഥയിലും തൊള്ളായിരം കണ്ടിയില്‍, രാവിലെ എണീറ്റ് തീക്കണലിട്ട് നല്ല കട്ടന്‍ല ചായയും കഞ്ഞിയും ഉണ്ടാക്കി, മലമുകളില്‍ നിന്ന് വരുന്ന പനനീര്‍ വെള്ളത്തില്‍ അടിപൊളിയായി കുളിയും കഴിഞ്ഞാണ് തൊള്ളായിരം കണ്ടിയോട് വിടപറഞ്ഞത്.
ഇനി വയനാട്ടില്‍ പോവാന്‍ ചുരം കയറേണ്ട | BEST OFF ROAD RIDE TO WAYANAD | BEST TREKKING PLACE IN CALICUT | WAYANAD
വയനാട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക വളഞ്ഞു പുളഞ്ഞുപോവുന്ന ചുരങ്ങളും അതില്‍ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങളുമായിരിക്കും. വയനാട് ജില്ലയിലോട്ട് പോവണമെങ്കില്‍ ചുരം
കയറല്‍ നിര്‍ബന്ധമാണ്. താമരശ്ശേരി ചുരം, പാല്‍ ചുരം, നാടുകാണി ചുരം, കുറ്റ്യാടി ചുരം തുടങ്ങിയവയാണ് വയനാട്ടിലേക്കുള്ള പ്രധാന മാര്‍ഗങ്ങള്‍. എന്നാല്‍ ചുരമില്ലാതെ വയനാട്ടിലേക്കെത്താവുന്ന ഒരു വഴിയാണ് പരിചയപ്പെടുത്തുന്നത്. തൊട്ടില്‍പാലത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാം കുറ്റ്യാടി ചുരത്തിലെത്തും. കുറ്റ്യാടി ചുരത്തിന് തൊട്ടില്‍പാലം ചുരമെന്നും പക്രംതളം ചുരമെന്നൊക്കെ പേരുണ്ട്. താമരശ്ശേരി ചുരം കഴിഞ്ഞാല്‍ വയനാട്, മൈസൂര്‍, ബാംഗ്ലൂര്‍, തുടങ്ങിയ സ്ഥലങ്ങലിലേക്ക് പോവാന്‍ കോഴിക്കോട് ജില്ലയിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് കുറ്റ്യാടി ചുരമാണ്.
ചുരം തുടങ്ങുന്നതിന്റെ കുറച്ച് മുമ്പ് പൂതംമ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് ഇടത്തോട്ട് പോവുന്ന ചെറിയൊരു റോഡ്, ആ വഴിയില്‍ ഏകദേശം 9കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെത്താം. മെയിന്‍ റോഡില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ നല്ല താറിങ് ചെയ്ത റോഡ് കിട്ടും പിന്നിടങ്ങോട്ട് പോവുമ്പോല്‍ നല്ല പൊട്ടിപ്പൊളിഞ്ഞ റോഡാണ്. റോഡിന്റെ ഇരുവശങ്ങളിലും നല്ല ഭംഗിയുള്ള പ്രദേങ്ങളാണ്, ചിലയിടങ്ങളില്‍ പച്ചക്കറി കൃഷിയും മറ്റും കാണാം
Cultural Diversity of Kurichiyar Tribe in Wayanad
വാളാട്ടെ പിട്ടനും പിട്ടത്തിയും
ആദിവാസി വിഭാഗത്തിലെ ഏറ്റവും ഉയർന്ന വിഭാഗക്കാരാണ് കുറിച്യർ. അമ്പും വില്ലും അനായാസം കൈകാര്യം ചെയ്യുന്നവർ, പുതുതലമുറയിലുമുണ്ട് ധാരാളം. അവരുടെ വീടുകളിൽ ഇന്നും സൂക്ഷിച്ചുവരുന്നുണ്ട് ആ പഴയ ഒാർമകൾ. വ്യത്യസ്ഥങ്ങളായ ആചാരങ്ങൾ തുടർന്നുവരുന്നവരാണിതിലധികവും. മെൻസസ് ആവുന്ന സ്ത്രീകൾ വീടിനുള്ളിൽ പ്രവേശിക്കാൻ പാടില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. മിക്കതറവാടുകളുടെ പുറകിലും മെൻസസ് ആവുന്ന സ്ത്രീകൾക്ക് താമസിക്കാൻ പ്രത്യേക റൂം സംവിധാനിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ വീട്ടിലേക്ക് പ്രവേശിക്കാനൊ അവിടെയിരുന്ന് ഭക്ഷണം കഴിക്കാനൊ പാടില്ല. അങ്ങനെ പ്രവേശിച്ചാൽ വീട് അശുദ്ധമാവുമെന്നാണ് അവരുടെ വിശ്വാസം. സ്വന്തം ജാതിയിൽപ്പെട്ടവരെ മാത്രം വിവാഹം കഴിക്കുന്ന കുറിച്യർ മരുമക്കത്തായ സമ്പ്രദായമാണ് പിൻതുടരുന്നത്. വീട്ടിലെ കാരണവരെ പിട്ടനെന്നും കാരണവത്തിയെ പിട്ടത്തിയുമെന്നാണ് വിളിക്കുക.
കുറ്റിച്ചിറ വിശേഷങ്ങൾ | Kuttichira Tales
By RK Nadapuram
Kuttichira History, Mishkal palli, mishkal masjid, Tippu Sulthan, Kuttichira Food, muslim culture, calicut beach
calicut valiya kazi, zamorin, samoodhiri
അറബിക്കടലിന്റെ തീരത്ത് ആയിരം കൊല്ലത്തെ ഒാർമകളെ തെല്ലും ചോർന്നുപോവാതെ കാത്തുസൂക്ഷിക്കുകയാണ് കുറ്റിച്ചിറയെന്ന പ്രദേശം. ആയിരത്തിൽപരം വർഷം പഴക്കമുള്ള പള്ളികളും വീടുകളും ഇടവഴികളും കണ്ണിന് കുളിർമ തരുന്നതും അവയിൽ ചിലതിന്റെ നിർമാണങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നതുമാണ്. മുസ്ലീംങ്ങളാണ് പ്രദേശത്തുകാരിലധികവും.
കോഴിക്കോട് വലിയ ഖാസിയുടെ കേന്ദ്രവും ഇവിടെയാണ്. പള്ളിക്ക് മുമ്പിലായി വലിയൊരു പൊതുകുളമുണ്ട്, വൈകുന്നേരമായാൽ ഈ കുളത്തിന്റെ തിണ്ണയിലിരുന്നാണ് ഇവിടുത്തുകാർ നാട്ടുവർത്തമാനങ്ങൾ പറയുന്നത്. തൊട്ടടുത്തായി ഒന്നിച്ചിരുന്നു ടി.വി. കാണാനുള്ള സംവിധാനവും. ചിലസമയങ്ങളിൽ ഇവരോട് ശരിക്കും അസൂയ തോന്നിപ്പോവും, എങ്ങനെയാണ് ഇവർക്ക് ഇതൊക്കെ നിലനിർത്തിപ്പോവാനെന്നോർത്ത്.