Unexplored tourist places in vilangad | Thirukkayam water falls | Chittari Mala | Nadapuram Mudi | vayamala

Vilangad mala, kozhikode

Vilangad Mala | Vanimal | Nadapuram Mudi | Chittari Mala | Thirukkayam water falls | Karingad Mala | 

By RK Nadapuram

പറഞ്ഞു തീരാത്ത വിലങ്ങാട്

കോഴിക്കോട് വയനാട് കണ്ണൂർ വനാതിർത്തിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങൾക്കൊണ്ടും ചിത്രശലഭങ്ങൾക്കൊണ്ടും സമ്പുഷ്ടമാണ്. ട്രക്കിങ്ങ് പ്രദേശങ്ങളും പുഴകളുടെ ഉൽഭവവുമൊക്കെ ഈ മലയോര ഗ്രാമത്തിന്റെ ഏതാനും ചില പ്രത്യേകതകൾ മാത്രം. 
Vilangad mala, kozhikode
തിരുക്കയം വെള്ളച്ചാട്ടം അതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്.  നാദാപുരംമുടിയാണ് ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്ന മറ്റൊരു അത്ഭുതം. മലമുകളിലെത്തുമ്പോൾ യൂസഫലി കേച്ചേരിയുടെ പാട്ടിൽ പറയുന്ന ആ പഴയ നാദാപുരം പള്ളി (നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ...) കാണാൻ കഴിയുന്നത് കൊണ്ടാണ് ഈ മലനിരയ്ക്ക് നാദാപുരം മുടി എന്ന് പേര് ലഭിച്ചത്.
Vilangad mala, kozhikode
ചിറ്റാരിമല സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം നാലായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പുറം നാടുകളിലേക്ക് ഹൈറേഞ്ചുകൾ തേടിപ്പോവുന്നവർ ഒന്ന് കണേണ്ടത് തന്നെയാണ്
പാഞോം മുതൽ കുഞ്ഞോം വരെ വിലങ്ങാട്ട് പാഞോത്ത് നിന്ന് വയനാട്ടിലെ കുഞ്ഞോത്തേക്ക് എത്താൽ വനത്തിലൂടെ വെറും ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ മതി

Vilangad mala, kozhikode

Vilangad mala, kozhikode

Vilangad mala, kozhikode

Vilangad mala, kozhikode

Vilangad mala, kozhikode

Vilangad mala, kozhikode

Vilangad mala, kozhikode

No comments:

Post a Comment