ALKHOR PARK, THE BEST TOURIST PLACE IN QATAR | ഖത്തറിലെ തനിനാടൻ കാഴ്ചകൾ
BY RK Nadapuram Qatar al khor park, Qatar Natural Beauty, Tourist places in Qatar Doha, Alkhor park നഗര ജീവിതത്തിന്റെ വീർപ്പ് മുട്ടലിനും നിത്യ കാഴ്ചയുടെ അലോസരപ്പെടുത്തലിനുമപ്പുറം പച്ചവിരിച്ച നാടൻ ഒാർമകളെ ഒാർമപ്പെടുത്തുംവിധം അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് ഖത്തറിലെ അൽഖോർ പുരാതന പാർക്ക്. നഗര കോലാഹലങ്ങളിൽ നിന്നും മാറി വിജനമായ പ്രദേശത്താണ് 28500sqmൽ പാർക്ക് സംവിധാനിച്ചിട്ടുള്ളത്.
പുൽമേടകളിലും തിങ്ങിനിറഞ്ഞ മരങ്ങൾക്കുമിടയിൽ മാനുകളും സീബ്രയും മറ്റനേകം വന്യമൃഗങ്ങളും വസിക്കുന്ന കൂടാരങ്ങൾ, മയിലുകൾക്കും മറ്റു പക്ഷികൾക്കും പറന്നു നടക്കാൻ ഫുട്ബോൾ സ്റ്റേഡിയ മാതൃകയിൽ ഒരു വൻ കൂടാരം. പുതുമയാർന്ന കാഴ്ചകളൊരുക്കി ഖത്തർവാസികൾക്ക് നവ്യാനുഭവമാകുകയാണ് അൽഖോറിലെ പുരാതന പാർക്ക്.
ഒരു തനിനാടൻ അനുഭവം ആർക്കെങ്കിലും ഫീൽ ആയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല.
No comments:
Post a Comment