Christ university banglore | Media Meet | MCMS
ΜΕDΙA M Έ Ε Τ ചരിത്ര വിജയത്തിന്റെ അലയൊലികൾ കഴിയും മുമ്പേ നാം പരീക്ഷയിലേക്കെന്ന
ചിന്ത നമ്മെ അലട്ടുന്നുണ്ടായിരുന്നു. ഒരുപക്ഷേ പരീക്ഷാ കാലഘട്ടമാണ് സുവർണ
കാലഘട്ടമെന്ന് മനസ്സിലാക്കാൻ നാം വൈകിപ്പോയതാവാം അതിനു കാരണം. പക്ഷേ
ഹർമത്ത് അത് ആദ്യമേ മനസിലാക്കിയിരുന്നു. നമ്മളിൽ ചിലർ കാഞ്ഞ
പഠിത്തക്കാറായിരുന്നു ആദ്യമൊക്കെ, പക്ഷെ അതിനധികം ആയുസുണ്ടായിരുന്നില്ല,
beyond the syllabus എന്ന തിയറി നാം ഏറ്റെടുക്കുകയായിരുന്നു. ഒാരോരുത്തരുടെ അഭിരുചിക്കനുസൃതമായ മേഖലകൾ തിരെഞ്ഞെടുക്കാൻ നാം നിർബന്ധിതരായി.എന്ത് തന്നെ പറഞ്ഞാലും ആര് തന്നെ പറഞ്ഞാലും media meet നമ്മിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല, അവിടത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ നമ്മിൽ അസൂയ്യ കലർന്നൊരു വാശി ജനിപ്പിക്കാൻ കാരണമായി എന്നത് നിസ്തർക്കമാണ്. നമ്മളത്ര ഒൗട്ട്പുട്ട് അവർക്കില്ലെന്ന വാദഗതികൾ നമ്മുടെ മനസ്സിനെ പറഞ്ഞറിയിക്കാൻ നാമേവരും കിണഞ്ഞു പണിപ്പെട്ടു, ഒരുപക്ഷേ mcms എന്നത് മനസിലാക്കാൻ വൈകിയതും അതിനു കാരണമാവാം.
ആൽഫിയുടെയും നയൻതാരയുടെയും ലീഡർഷിപ്പിലുള്ള ആദ്യവർഷം, ഒരു NRK(non residential kerala) ആണ് നയൻസ്, ഒരു ഉൗരുചുറ്റിപ്പെണ്ണ്, അമ്മ മിൽട്രിയിൽ നേഴ്സ് ആയതിനാൽ ഇവൾ വളർന്നതും പഠിച്ചതുമൊക്കെ പുറത്ത്, മൈ ബോസിലെ മംമതയെ പോലെയൊന്നുമല്ലട്ടൊ തനി കൂറക്കളിയുള്ള മലയാളിക്കുട്ടി, പാട്ടുപാടലാണ് മെയ്ൻ ഹോബി അതിനൊരു വമ്പിച്ചൊരു പാട്ടുകാരൻ കൂടെയുള്ളതായിരുന്നു അവളുടെ ഏക ആശ്വാസം(ഈ ഞാൻ തന്നെ)(നാവ് ഫുള്ളും പുറത്ത് ചാടിയ സ്റ്റിക്കർ രണ്ടെണ്ണം)
പരീക്ഷാ സമയങ്ങളിൽ പഠിക്കാനെന്ന പേരിൽ ഞാനും നിജുമൊക്കെ വൈകുന്നേരങ്ങളിൽ നടക്കാൻ പോവും അടുത്തുളള പാർക്കുകളിൽ വിശ്രമിക്കലാണ് പതിവ് പിന്ന അങ്ങിട് തൊടങ്ങും ഒാന്റെ വളിച്ച കഥകൾ ഒാൻ ആടപ്പൊയതും ഇബ്ടപ്പോയതുമൊക്കെ, ചർച്ചകൾ പലതും കാടുകയറലാണ് പതിവ്(കാടുകേറിയ ചർച്ച എന്നതിന് കാട്ടിലെ പ്രശ്നങ്ങളെന്നും അർത്ഥം). എന്നെന്നും പകച്ചു പോവുന്ന ഒാർമകൾ സമ്മാനിച്ച അത്തരം സായംസന്ധ്യകൾ ഒാർത്തിടുന്നു ഞാൻ നഷ്ട ബോധത്തോടെ ഒരിക്കലും തിരികയില്ലെന്ന വിശ്വാസത്തിൽ.