A bike ride through Coorg (Kodagu)


By RK Nadapuram
Coorg, kodague, madikkeri, virajpetta, best tourist place in karnataka, natural beauty

മട്ടന്നൂർ ഇരട്ടി വിരാജ് പേട്ട വഴിയുള്ള യാത്രയാണ് കൂർഗിലേക്ക് പോവാൻ ബൈക്ക് യാത്രക്കാർക്കു നല്ലത്. ഇരുവശത്തം ഭംഗിയുള്ള കാട്. വളഞ്ഞു പുളഞ്ഞു പോവുന്ന നല്ല പുതിയ റോഡ്. മരങ്ങളുടെ വൈവിദ്യമാണ് കൂർഗിനെ വ്യത്യസ്ഥമാക്കുന്നത്. തികച്ചും കൃഷിയിലധിഷ്ടിതമായ ഗ്രാമങ്ങൾ. ഞങ്ങൾ 9മണിയായപ്പോഴേക്കും കൂർഗ് ബോർഡറിൽ എത്തിയിരുന്നു. സൂര്യനെ വ്യക്തമായി കാണുന്നില്ല. മഞ്ഞ് പെയ്യുന്നത് കാണാം. കർഷകർ അവരുടെ പാടങ്ങളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. എങ്ങും നെൽപാടങ്ങൾ. ആധുനികതയുടെ പല നിർമിതികളും ഉപയോഗിക്കുന്നവരാണതിലധികവും





മഞ്ഞ് പെയ്യുന്ന കൂർഗിലൂടെ ശരീരം കോച്ചുന്ന തണുപ്പിൽ ബൈക്കിൽ തന്നെ പോവണം. വഴിയരികിൽ ചായക്കടകൾ സജീവമാണ്. കാപ്പിയും തേനും എല്ലാ കടകളിലും സുലഭം. ഉറങ്ങാതെയായിരുന്നു യാത്രതിരിച്ചത്. കുറച്ച് സമയം വഴിയരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ. കാണാനായി അങ്ങനെ കുറേ സ്ഥലങ്ങളൊന്നുമില്ല, ഉള്ള സ്ഥലങ്ങളിലാണെങ്കിൽ വലിയ തിരക്കും. 





കുട്ട തോൽപ്പട്ടി വഴി മാനന്തവാടി വഴിയാണ് രാത്രി യാത്ര നല്ലത്. വഴിയരികിൽ നമ്മെ സ്വീകരിക്കാൻ മാനും മറ്റും സജീവമായിരുന്നു. തിരുനെല്ലിയിലെ കുയ്യപ്പവും കട്ടൻ ചായയും കുടിച്ച് കുറ്റ്യാടി ചുരം ഇറങ്ങി




No comments:

Post a Comment