രണ്ടായിരമാണ്ട് പഴക്കമുള്ള ഇന്ത്യയും അറബ്നാടും തമ്മിലുണ്ടായിരുന്ന കച്ചവട, സംസ്കാര വിനിമയത്തിലും കണ്ണികളായി വർത്തിച്ചത് കേരളവും സലാലയുമായിരുന്നു. അന്നത്തെ യമനിന്റെ ഭാഗമായിരുന്ന ഇന്നത്തെ സലാല ഉൾക്കൊള്ളുന്ന ദോഫാർ മേഖലയിൽ നിന്ന് കൊടുങ്ങല്ലൂർ, കൊല്ലം, കൊച്ചി തീരദേശങ്ങളിൽ പായ്ക്കപ്പലുകൾ നങ്കൂരമിട്ടു. അന്നത്തെ ദോഫാറിന്റെ വരുമാനമായിരുന്ന കുന്തിരിക്കവും മറ്റു അറേബ്യൻ വിഭവങ്ങളും നമ്മുടെ കറുത്ത പൊന്നിനും മറ്റു സുഗന്ധദ്രവ്യങ്ങൾക്ക് പകരമായി നൽകി, അതിന് പുറമേ ഇരു കരകളും തമ്മിൽ ഇണപിരിയാത്ത ബന്ധവും കോർത്തുവച്ചു.
കേരത്തിലും മറ്റും കാലവർഷം തെറ്റാറുണ്ടെങ്കിലും കൃത്യമായി വർഷത്തിൽ രണ്ടുമാസം മഴ ലഭിക്കുന്നുണ്ട് സലാലയിൽ. ജുലൈ പകുതി മുതൽ സെപ്തംബർ പകുതി വരെയാണ് കരീഫ് എന്ന പേരിലറിയപ്പെടുന്ന മഴക്കാലം. കരീഫ് സീസണാണ് സലാലയുടെ ഉൽസവ കാലം, വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്ന് ലക്ഷങ്ങളാണ് സലാലയിലേക്ക് ഒഴുകുക. ഈ കാലയളവിൽ സലാലയുടെ വിവിധ ഭാഗങ്ങളിൽ ഫെസ്റ്റുവലുകളും മറ്റു ആഘോഷ പരിപാടികളും നടക്കുന്നു.
salalah oman | rk nadapuram