KODACHADRI (KUDAJADRI), THE BEAUTIFUL HILL STATION OF KARNATAKA | MOOKAMBIKA TEMPLE IN KOLLUR

Kudajadri Hills (Shimoga), Sri Mookambika Temple
Kudajadri Trekking | Kudajadri Hills (Shimoga) | Sri Mookambika Temple Kollur | Jog Waterfalls Shimoga districtKarnataka | Kodachadri Hills | shimoga tourism | kollur tourism | sagar waterfall | sagar River | st aloysius college mangalore | Mookambika Trekking |Kollur Tourist Places | sree sankaracharya | 

കുടജാദ്രിയിലെ കുളിര്‍ക്കൊള്ളാനുള്ള ആഗ്രഹം തുടങ്ങീട്ട് കുറേക്കാലമായി. മംഗലാപുരം പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ് പ്ലാനാന്‍. പല കാരണങ്ങളാലും അന്നത് നടന്നില്ല. അങ്ങനെ കോഴിക്കോട് നിന്ന് ഞാനും ചളിയനും കൊണ്ടോട്ടിന്ന് അക്ബറും കോട്ടക്കലീന്ന് സാബിത്തും ഇറങ്ങിത്തിരിച്ചു. തുടക്കം തന്നെ പോഷായിട്ടായിരുന്നു കളി ട്രെയിന്‍ വരാന്‍ ഇനിയും രണ്ട് മണിക്കൂര്‍. കൊതുക് കടി കൊള്ളാന്‍ വയ്യാന്ന് അക്ബര്‍, അങ്ങനെ റെയില്‍വേയിലെ ഏസി ലോഞ്ചില്‍ കയറിക്കിടന്നു.




മവേലി വരാനായെന്ന അനൗണ്‍സ്മെന്റ് കേട്ടപ്പോള്‍ ചാടിയേണീറ്റ് ഓടി. മംഗലാപുരം വരെ പൂരം ഉറക്കായിരുന്നു. കാലത്ത് 8മണിക്കു മുമ്പ് തന്നെ അവിടെയെത്തി. കോളജ് കാലത്തെ ആ രണ്ട് വര്‍ഷം വല്ലാത്തൊരു അനുഭവമാണ് മംഗലാപുരം തന്നത്, അതാവും ആ നഗരത്തോട് വല്ലാത്തൊരു പ്രേമം. ഞാന്‍ ഓടിപ്പോയി ആ കോളജ് ഒന്ന് കണ്ടു. അപ്പൊഴേക്കും കൂടെയുള്ളവര്‍ റൂമെടുത്ത് ഫ്രഷ് ആയി. മംഗലാപുരത്ത് നിന്ന് ഉടുപ്പി വഴിയാണ് അവിടേയ്ക്കുള്ള പോവേണ്ടത്.

Kudajadri Hills (Shimoga), Sri Mookambika Temple
56കിലോ മീറ്റര്‍ ഉണ്ട് ഉടുപ്പിക്ക്. അവിടുന്ന് ഷിമോഗ മൂകാംബിക ബസ്സില്‍ 77 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കൊല്ലൂരിലെത്തും. കൊല്ലൂരില്‍ നിന്ന് നിട്ടൂര്‍ ബസ്സ് കയറി കൊടജാന്ത്രിയെന്ന് പറഞ്ഞാല്‍ ഒരു കാനന പാതയില്‍ ഇറക്കിത്തരും.
Kudajadri Hills (Shimoga), Sri Mookambika Temple
15കിലോമീറ്ററോളം കോണ്‍ക്രീറ്റ് ചെയ്ത സൂപ്പര്‍ റോഡാണ് ആ വഴി. അവിടുന്നങ്ങോട്ട് 10കിലോ മീറ്റര്‍ കുത്തനെ മലകയറ്റമാണ്. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും വൈകീട്ട് നാലര മണി ആയി. റോഡിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന തിരക്കിലായിരുന്നു ഫോറസ്റ്റ് ഓഫിസറും പണിക്കാരും.
Kudajadri Hills (Shimoga), Sri Mookambika Temple
4മണിക്കു ശേഷം മുകളിലോട്ട് ആരെയും വിടരുതെന്നാണ് ഓര്‍ഡറെന്ന് ഓഫിസര്‍ പറഞ്ഞു. നിന്നിട്ട് യാതൊരു പ്രയോജനവും ഇല്ലാന്ന് മനസ്സിലായി. മൂകാംബികയില്‍ പോയി താമസിച്ച് കാലത്ത് വന്നോളൂന്ന് ഓഫിസര്‍ പറഞ്ഞു. കന്നടയില്‍ ലേലു അല്ലു മാത്രം അറിയാന്നോണ്ട് മൂകാംബികയ്ക്കുള്ള 'വളി' അന്വേഷിച്ച് ഞങ്ങളിങ്ങു പോന്നു.
Kudajadri Hills (Shimoga), Sri Mookambika Temple
ഷിമോഗയില്‍ നിന്ന് വരികയായിരുന്ന ഒരു ലോറി ഞങ്ങള്‍ക്ക് ലിഫ്റ്റ് തന്നു. വടക്കന്‍ സെല്‍ഫിയില്‍ ചെന്നൈയ്ക്ക് സിനിമ പിടിക്കാന്‍ പോയ നിവിന്‍ പോളി തിരികെ വന്ന അതേ വേഗതയില്‍ ഞങ്ങള്‍ മൂകാംബികയിലെത്തി. എങ്ങും ഭക്തി സാന്ദ്രമായ കാഴ്ചകള്‍ മാത്രം. ഒരു കൊച്ചു മലയോര ഗ്രാമം തീര്‍ത്ഥാടകര്‍ക്കുവേണ്ടി സംവിധാനിച്ചിരിക്കുന്നു. നല്ലൊരു ശതമാനം ഭക്തരും മലയാളികള്‍ തന്നെ.
JOG FALLS
അതുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ജോലിക്കാരുപോലും നന്നായി മലയാളം സംസാരിക്കുന്നു. ലോറിയില്‍ നിന്ന് ഇറങ്ങിയത് മുതല്‍ റൂമ് വാടകയ്ക്ക് കൊടുക്കുന്നവര്‍ പിന്നാലെ കൂടി. ഒരു വീടിന് മുകളില്‍ നാലുപേര്‍ക്ക് കിടക്കാനുള്ള റൂം കിട്ടി അതും 500രൂപയ്ക്ക്. മൂകാംബിക ക്ഷേത്രത്തിന്റെ തൊട്ടുപിറകിലാണ് ഞങ്ങള്‍ താമസിക്കുന്ന ഈ റൂം.
Kudajadri Hills (Shimoga), Sri Mookambika Temple
സന്ധ്യാ പ്രാര്‍ത്ഥന സമയമായതിനാല്‍ നല്ല തിരയ്ക്കുണ്ട് ക്ഷേത്ര നടയില്‍. ഒരുപാട് കേട്ടിട്ടുണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തെക്കുറിച്ച്. നല്ല വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം പ്രവേശിക്കാന്‍. ബര്‍മുഡയും മറ്റും ധരിച്ചുവന്നവരെ സെക്യൂരിറ്റി പുറത്തുനിര്‍ത്തി, വിശദമായ പരിശോധനയ്ക്കു ശേഷം ഞങ്ങള്‍ അകത്തു കറയി.
Kudajadri Hills (Shimoga), Sri Mookambika Temple
ചുറ്റുമതില്‍ക്കടന്ന് ഉള്ളിലെത്തിയാല്‍ അതിപുരാണമായ ഒരു ചെറുക്ഷേത്രമാണതിനുള്ളില്‍. അവിടെയാണ് മുകാംബിക ദേവിയുടെ പ്രതിഷ്ഠയുള്ളത്. അവിടേയ്ക്ക് പ്രവേശിക്കാന്‍ ഷര്‍ട്ട് അഴിക്കണമെന്ന് സെക്യൂരിറ്റി പറഞ്ഞു. ക്ഷേത്രത്തെക്കുറിച്ച്...കുടജാദ്രി മലമുനമ്പില്‍ തപസ്സിരുന്ന ശ്രീ ശങ്കരാചാര്യരുടെ അടുത്ത് ദേവി പ്രത്യക്ഷപ്പെടുകയും അവരുടെ കൂടെ മലയിറങ്ങുകയും ചെയ്തു.
Kudajadri Hills (Shimoga), Sri Mookambika Temple
ദേവി പറഞ്ഞിട്ടുണ്ടായിരുന്നത്രെ പിന്നിലോട്ട് തിരിഞ്ഞ് നോക്കരുതെന്ന് ഏകദേശം ഇന്ന് ആ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോല്‍ പിന്നില്‍നിന്ന് ചിലങ്കയുടെ ശബ്ദം അപ്രത്യക്ഷമാവുകയും ശങ്കരാചാര്യര്‍ തിരിഞ്ഞ് നോക്കുകയും ചെയ്തു. തല്‍ഫലമായി ദേവി അവിടെ ഇരിക്കുകയും ചെയ്തു. ആ സ്ഥലത്താണ് മുകാംബിക ക്ഷേത്രം പണിതത് എന്നാണ് ഐതീഹ്യം.
Kudajadri Hills (Shimoga), Sri Mookambika Temple
രാത്രിയുടെ നല്ലൊരു ഭാഗം ക്ഷേത്ര പരിസരങ്ങളില്‍ ചിലവയിച്ചാണ് ഉറങ്ങാനായി പോയത്. ക്ഷേത്ര പരിസരത്തുനിന്നുതന്നെ കുടജാദ്രിക്ക് ജീപ്പ് പോവുന്നുണ്ട്. ഒരാള്‍ക്ക് 350രൂപയാണ് ചാര്‍ജ് കൂടാതെ ചെക്പോസ്റ്റില്‍ 25രൂപയും. കാലത്ത് 6മണിക്കാണ് സര്‍വീസ് തുടങ്ങുന്നത് 8പേരാണ് ഒരു ജീപ്പില്‍ യാത്ര ചെയ്യുക. ആറുമണിക്ക് തന്നെ ഞങ്ങള്‍ സ്ഥലത്തെത്തി പക്ഷെ ഇനിയും വേണം നാലുപേര്‍ കുറേ സമയം നിന്നു ആരുമില്ല.
Kudajadri Hills (Shimoga), Sri Mookambika Temple
മുകാംബിക അതിരാവിലെ തന്നെ ഉണരുന്നു. നാലുമണിമുതല്‍തന്നെ ക്ഷേത്രനടയില്‍ ക്യൂ കാണാം. ഡ്രൈവര്‍ വിളിക്കുന്നതിന്റെ ഇരട്ടി ശബ്ദത്തില്‍ ഞങ്ങളും വിളിച്ചു.....കുടജാദ്രി..... കുടജാദ്രി.....
Kudajadri Hills (Shimoga), Sri Mookambika Temple
ഞങ്ങളുടെ അലറലിന്റെ പരിണിത ഫലമെന്നോണം കോട്ടയത്തുകാരായ പ്രായമായ ഒരു അമ്മച്ചിയും ഒരപ്പച്ചനും ഒപ്പം കൂടി. ഇപ്പോള്‍ ഞങ്ങള്‍ ആറുപേര്‍ ഇനിയും വേണം രണ്ടുപേര്‍....അസഹനീയമായിരുന്നു ആ കാത്തിരിപ്പ്. രണ്ടുപേരുടെ പൈസ ഞങ്ങള്‍ തരാമെന്ന കണ്ടീഷനില്‍ ഡ്രൈവര്‍ വണ്ടിയെടുത്തു. റോഡിനെ മഞ്ഞ് നന്നായി ആലിംഗനം ചെയ്തിരിക്കുന്നു. തലേദിവസം കാണാതെ മടങ്ങിയതാവാം എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.
Kudajadri Hills (Shimoga), Sri Mookambika Temple
തലേദിവസം ഞങ്ങളെയിറക്കിയ സ്ഥലം കഴിഞ്ഞ് ജീപ്പ് കുറേയധികം മുന്നോട്ട് പോയിരിക്കുന്നു. ഇനി ഈ ടാറിട്ട റോഡ് മാര്‍ഗമാണൊ അവിടെ ചെല്ലുക, ഞങ്ങള്‍ നിരാശരായി. കാരണം കാട്ടിലൂടെയുള്ള ആ പത്ത് കിലോമീറ്റര്‍ നടന്ന് അതിന്റെ മുകളില്‍ തന്നെ താമസിക്കണം എന്നതായിരുന്നു ആഗ്രഹം.
Kudajadri Hills (Shimoga), Sri Mookambika Temple
എന്തയാലും പ്രതീക്ഷിച്ചതിലും 25ഓളം കിലോമീറ്റര്‍ അധികം താണ്ടി ഞങ്ങള്‍ റോഡ് അവസാനിക്കുന്ന കട്ടിനഹൊല്ല എന്ന സ്ഥലത്തെത്തി. ഡ്രൈവര്‍ ജീപ്പ് നിര്‍ത്തി മുമ്പിലത്തെ ഗ്ലാസ്സ് പൊക്കിവച്ചു. മനസ്സിലുറപ്പിച്ചു ഇതൊരു യുദ്ധത്തിനുള്ള പുറപ്പാടാണെന്ന്. പിന്നെയുള്ള 8കിലോമീറ്റര്‍ അതിസാഹസികമായ യാത്രയായിരുന്നു. 
പാറകളും ഇടയ്ക്കിടെ വരുന്ന നീരുറവകളും താണ്ടിയുള്ള യാത്ര.
Kudajadri Hills (Shimoga), Sri Mookambika Temple
ലോകത്ത് മറ്റൊരു വാഹനത്തോടും തോന്നാത്ത ബഹുമാനം ജീപ്പിനോടുണ്ടായ നിമിഷം. 2800രൂപ ഇത്തിരി കൂടുതലല്ലെയെന്ന ഞങ്ങളുടെ ചോദ്യത്തിന് ഞങ്ങളാല്‍ ഉത്തരം കണ്ടെത്തുകയായിരുന്നു, എന്ത് ലാഭമാണ് അവര്‍ക്കുണ്ടാവുക എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞങ്ങള്‍ പരസ്പരം ആരാഞ്ഞു. ഒടുവില്‍ മലമുകളിലെത്തി ആശ്വസമായി എന്നുകരുതി, കാരണം ആ പരുവത്തിലായിരുന്നു ഞങ്ങള്‍. ആ കാണുന്ന മലകൂടി കയറണമെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ സത്യം പറഞ്ഞ വിശ്വസിക്കാന്‍ പറ്റിയില്ല. ഓടുകള്‍ മേഞ്ഞ ചെറിയ രണ്ട് ക്ഷേത്രങ്ങള്‍, ഡ്രൈവര്‍ വണ്ടി നിര്‍ത്തി. സമയം 8മണി....
Kudajadri Hills (Shimoga), Sri Mookambika Temple
ആ കാണുന്ന മലയിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് ശങ്കരാചാര്യര്‍ തപസ്സിരുന്ന സര്‍വജ്ഞ പീഠത്തിലെത്താമെന്ന് ഡ്രൈവര്‍ പറഞ്ഞു, അത് കേട്ടതും കൂടെയുള്ള അപ്പാപ്പയും അമ്മയും നിങ്ങള് പോയിവരൂ മക്കളെ എന്നും പറഞ്ഞ് യാത്രയാക്കി. ശങ്കരാചാര്യര്‍ തപസ്സിരുന്ന മലനിരകളാണ് കുടജാദ്രി എങ്ങനെയാണദ്ദേഹം അവിടെയെത്തിപ്പെട്ടത് അത്ഭുതം തന്നെ.
Kudajadri Hills (Shimoga), Sri Mookambika Temple
അക്ബറിന്റെയും സാബിത്തിന്റെയും നടത്തം കണ്ടപ്പൊ ഇതിലും ബേധം ആ പ്രായമായവരാണ് ജോറെന്ന് തോന്നിപ്പോയി(എന്തൊരു തോല്‍വിയാടെ). ഞാനും ചളിയനബ്ബാസും ഒരു കുതിപ്പാര്‍ന്നു, കാരണം ഒന്നര മണിക്കൂറാണ് ഡ്രൈവര്‍ അനുവദിച്ച സമയം. രണ്ട് മൂന്ന് മലകള്‍ കേറി, നല്ല ഉയരത്തില്‍ ഒരു കുന്നിന്റെ അങ്ങേ തലയ്ക്ക് പാറയില്‍ തീര്‍ത്ത ഒരു ചെറിയ ക്ഷേത്രം, കണ്ണെത്താ ദുരത്തേക്ക് അടുക്കി വച്ചിരിക്കുന്ന പര്‍വത നിരകളും മഞ്ഞുകൊണ്ടു മൂടപ്പെട്ട താഴ്വരകളും വീശിയടിക്കുന്ന കുളിര്‍ക്കാറ്റുമല്ലാതെ മറ്റൊന്നുമില്ല കൂട്ടിന്. സര്‍വ്വജ്ഞ പീഠത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ ആ കറുത്ത കൂടാരത്തിന്റെ വിവിധ ഭാവങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ചെരുപ്പഴിച്ച് മുറ്റത്തേക്ക് കയറി.
Kudajadri Hills (Shimoga), Sri Mookambika Temple

Kudajadri Hills (Shimoga), Sri Mookambika Temple
അസഹനീയമായ തണുപ്പാണ് പാറയില്‍. ക്ഷേത്രത്തിന് പിന്നില്‍ ഭൂമിയുടെ അറ്റമെന്ന ഗമയില്‍ മറ്റൊരു കുന്ന്കൂടിയുണ്ട്. ആ കുന്നില്‍ നിന്നുള്ള കാറ്റാണ് കാറ്റ്. അവിടെനിന്ന് ക്ഷേത്രത്തിന്റെ വ്യൂ നല്ല രസമാണ്. പശ്ചിമഘട്ടത്തെ കെട്ടിപ്പുണര്‍ന്നങ്ങനെ കിടക്കുവാണ് കുടജാദ്രി. ഒരു ഗസ്റ്റ് ഹൗസ് ഉണ്ട് കുടജാദ്രി മലയില്‍. ഒരാള്‍ക്ക് 200രൂപയാണ് ഒരുദിവസത്തെ ചാര്‍ജ്. ഒരു രാത്രി അവിടെ തങ്ങാന്‍ പറ്റാത്ത സങ്കടം ഉള്ളിലൊതുക്കി ഞങ്ങള്‍ മലയിറങ്ങി. എവിടെ നിന്ന് മടങ്ങുമ്പോഴും അടുത്ത തവണ വരുമ്പൊ അങ്ങനാക്കണം... ഇങ്ങനാക്കണം... എന്നുള്ള പതിവ് ചര്‍ച്ച ഇവിടെയും ഉണ്ടായി.
11.30ആവുമ്പോഴത്തേക്കും ഞങ്ങള്‍ മുകാംബിക എത്തി. ഇനി അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പാണ്. ഭക്ഷണവും കുളിയും വേഗതയില്‍ കടന്നുപോയി. രണ്ട് ഓപ്ഷനുകള്‍ ഒന്ന് സെന്റ് മേരീസ് ഐവന്റ് രണ്ടമത്തേത് ജോഗ് വാട്ടര്‍ ഫാള്‍സ്. ജോഗില്‍ പോവാന്ന് ഭൂരിപക്ഷം...
Kudajadri Hills (Shimoga), Sri Mookambika Temple
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് ജോഗ്. ഷിമോഗ ജില്ലയിലെ സാഗര്‍ താലൂക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊല്ലുരില്‍ നിന്ന് നേരിട്ട് ബസ്സ് ഇല്ലാത്തോണ്ട് സാഗറിലേക്ക് ബസ്സ് കയറി. കൊല്ലൂരില്‍ നിന്ന് 65കിലോ മീറ്ററുണ്ട് സാഗറിലേക്ക് അതിലധികവും കാനന പാതകള്‍. കുഗ്രാമങ്ങളിലൂടെയും മലനിരകളിലൂടെയും ബസ്സ് കടന്നുപോയി. അവസാനം ബസ്സ് വലിയൊരു തടാകത്തിനരില്‍ ചെന്നുനിന്നു.
Kudajadri Hills (Shimoga), Sri Mookambika Temple
ഞങ്ങളുടെ വരവും കാത്ത് നിന്നതുപോലെ ഒരു ജെങ്കാര്‍ നില്‍പുണ്ടവിടെ. ഞങ്ങളെയും വഹിച്ച് ബസ്സ് ജങ്കാറില്‍ കയറി. തണുത്ത കാറ്റ് മാത്രം വീശുന്ന നിറയെ കൊച്ചു കൊച്ചു തുരുത്തുകളുള്ള ആ തടാകത്തിലൂടെ അങ്ങനെ കുറച്ച് സമയം. എത്തിയത് തികച്ചും വ്യത്യസ്ഥ സ്വഭാവമുള്ള മറ്റൊരു കരയില്‍.
Kudajadri Hills (Shimoga), Sri Mookambika Temple
സാഗര്‍ തിരക്കുപിടിച്ച ഒരു നഗരമാണ്. അവിടെനിന്ന് 30കിലോമീറ്റര്‍ വീണ്ടും ബസ്സ് യാത്ര. ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരു ഹൈവയിലൂടെ അങ്ങനെ. 
വെള്ളം വറ്റിക്കിടക്കുന്ന ജോഗ് നിരാശ തോന്നിപ്പോയി. കുളിക്കാന്‍ പറ്റുന്ന ഒരിടത്തിനായി അലഞ്ഞു. വെള്ളച്ചാട്ടത്തിന്റടുത്തീന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇത് ഉല്‍ഭവിക്കുന്ന സ്ഥലത്തെത്താമെന്ന് അറിഞ്ഞു. ഒരാള്‍ നൂറ് രൂപ കൊടുത്താല്‍ ഓട്ടോറിക്ഷ വരാന്‍ തയ്യാര്‍. ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചു. ഒരു ലോറി വീണ്ടും തുണച്ചു. വലിയ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഒരു പുഴ. വെള്ളം കുറവായതാണ് അനുഗ്രഹം. വെള്ളകുറവായതിനാല്‍ പുഴയില്‍ നിറയെ പാറയുടെ തുരുത്തുകളാണ്.
JOG FALLS
തുരുത്തുകളില്‍ നിന്ന് തുരുത്തുകളിലേക്ക് നീന്തി അങ്ങനെ ഒന്നര മണിക്കൂര്‍. 8മണിക്ക് നേരിട്ട് ബസ്സുണ്ട് ജോഗില്‍ നിന്ന് മംഗലാപുരത്തേക്ക്, അതിന് മുമ്പ് ജോഗിലെ ഒരു മ്യൂസിക്കല്‍ ലേസര്‍ ഷോയും.ട്രക്കിങ്ങും പാട്ടും കുളിയും താമസവും....അങ്ങനെ എല്ലാം ചേര്‍ന്നൊരു അടിപൊളി യാത്ര...