ബന്തറിലെ മുളക് കെട്ടിടത്തിന് മുകളിൽ അന്തിയുറക്കം | St Aloysius College Mangalore | college diary- 2

st aloysius college mangalore, rk nadapuram
രാവിലത്തെ ഉണരൽ ചടപ്പ് മാറ്റി നിർത്തിയാൽ കൊള്ളാമായിരുന്നു കോളജ്... പകുതി മലയാളികളും, ബാക്കി പാതി മറ്റുള്ളവരും ഉൾക്കൊള്ളുന്നതായിരുന്നു ഞങ്ങൾ. മംഗലാപുരത്തിന്റെ ഒരറ്റമായ(അപ്പുറം കടലാണ് അത) ബന്തറിലായിരുന്നു എന്റെ ആദ്യകാല സുഖവാസം. സൗത്ത് ഇന്ത്യയിലെ  പേരു കേട്ട ഹാർബർ കൂടിയാണ് ബന്തർ.
st aloysius college mangalore, rk nadapuram
മൽസ്യ ബന്ധനത്തിനാവശ്യമായ ബോട്ടുകൾ നിർമ്മിക്കുന്ന ഫാക്ടറികളും ഇവിടെ സജീവം, മംഗലാപുരത്തിന്റെ ധാന്യപ്പുര എന്ന് വിശേഷിപ്പിക്കുന്ന ബന്തർ പുരാതന മംഗലാപുരത്തിന്റെ പ്രൗഢി തെല്ലും ചോർന്നു പോവാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു. പഴയ ഒാടു മേന്ന കെട്ടിടങ്ങൾ അതിനിടയിലൂടെ ഇടുങ്ങിയ ചെറിയ റോഡുകൾ എങ്ങും തിങ്ങി നിൽക്കുന്ന ഗോഡൗണുകൾ മാത്രം. ഹർമത്തും ബന്തറും കട്ട കട്ട ബന്ധമാണെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്, ഒാന്റെ കപ്പൽ നങ്കൂരമിടുന്നത് ഇവിടാത്രെ, അശ്വതിയാണെ കേട്ടിട്ട് പോലുമില്ല ഈ സ്ഥലം. 
st aloysius college mangalore, rk nadapuram

നിജുവിന് സ്ഥലം നല്ല പരിചയം ഉണ്ടത്രെ,  അവൻ മുൻപ് അവിടെവിടയൊ വ്യജ്ജരിപ്പിക്കാൻ പോയിട്ടുണ്ട്. ഒരു മുളക് ഗോഡൗണ്ണിന്റെ രണ്ടാം നിലയിലായിരുന്നു ഈയുള്ളവന്റെ അന്തിയുറക്കം, അവിടുന്ന് നീരാടലൊക്കെ കഴിഞ്ഞ്  ക്ലാസിലേത്തുബോഴേക്കും ജൂബി മാം കളരി തുടങ്ങീട്ടുണ്ടാവും. എച്ചോഡിയുടെയും ഡീനിന്റെയുമൊക്കെ ടെസ്റ്റുകൾ പാസായാൽ മാത്രമേ ക്ലാസിലെത്തുള്ളു, ചുരുക്കിപ്പറഞ്ഞാൽ ഒരുസീൻ കോൺണ്ട്ര മോണിങ്. ഹർമത്ത് ഇതൊന്നും അറിയാറില്ല (എണീറ്റിട്ട് വേണ്ടെ കോളജിലെത്താൻ)
st aloysius college mangalore, rk nadapuram

st aloysius college mangalore, rk nadapuram

ജൂബി മിസ്

ഞങ്ങളുടെ ഒരേയൊരു മലയാളി ടീച്ചർ, ഷില്ലോങ്ങിൽ നിന്ന് ജേർണലിസത്തിൽ ബിരുദവും ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് അതേ വിഷയത്തിൽ പിജിയും അതേ വർഷം തന്നെ നെറ്റും ക്ലിയർ ചെയ്തു. റിസേർച്ചാണ് പ്രധാന ഹോബി അതിനായി രാവും പകലും ലൈബ്രറികളിൽ. മിസ്സിന് ഞങ്ങൾക്കുമുണ്ട് ഒത്തിരി പഠിപ്പിക്കാൻ. ആദ്യമൊക്കെ എന്റെ പ്രിൻസിപ്പിൾസും മാമിന്റെ പ്രൻസിപ്പിൾസും തമ്മിൽ ഒത്ത് പോയെങ്കിലും അതിനതികം ആയുസ്സ് ഉണ്ടായിരുന്നില്ല.

തുടരും...


dr juby thomas | mcms | rk nadapuram | rayees koodatt

No comments:

Post a Comment