ആകാശത്ത് നിലാവെളിച്ചം പ്രത്യക്ഷപ്പെടും പോലെ ഒാരോ അലോഷിയുടെയും മനസ്സിൽ ഇടയ്ക്കിടെ നാമ്പിടുന്ന മങ്ങാത്ത ഒാർമകൾ സമ്മാനിച്ച റൂറൽ ക്യാംപിലെ ഏഴുദിനരാത്രങ്ങളുമായി വില്ലേജ് ഡെയ്സ് ആരംഭിക്കുന്നു....
Rural Camp
അലോഷ്യസിലെ ഒാരോ പിജി വിദ്യാർഥിയും നിർബന്ധമായും പങ്കെടുത്തിരിക്കേണ്ട ഒന്നാണ് ഏഴു ദിവസത്തെ വില്ലേജ് ക്യാംപ്. ഉത്തരകന്നടയിലെ ഗോവയുമായി അടുത്തു നിൽക്കുന്ന ഹംഗലും മുംഡുഗോടുമാണ് ക്യാംപിനായി കോളജ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ. കോളജ് ട്രസ്റ്റ് സേവന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്ത ഗ്രാമങ്ങൾ എന്ന പ്രത്രേകതയും ഇവയ്ക്കുണ്ട്.
കോളജിലെ ഇരുപതോളമുള്ള പിജി ഡിപ്പാർമെന്റുകളെ രണ്ട് ഘട്ടങ്ങളിലായാണ് ക്യാംപിന് കൊണ്ടുപോവുന്നത് . യഥാക്രമം സെമസ്റ്റർ വെക്കേഷനിലും ക്രിസ്മസ് വെക്കേഷനിലും. പരസ്പരം പരിചിതരല്ലാത്ത എട്ടുപേരടങ്ങുന്ന ഗ്രൂപ്പുകളായി ഡിവൈട് ചെയ്യുന്നു എന്നതാണ് ക്യാംപിന്റെ ഏറ്റവും വലിയ പ്രത്യേകത(ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ട് ഉണ്ടായാലും പിന്നങ്ങോട്ട് പൊളിക്കും...ഹർമത്തിനൊന്നും ഒരു പ്രയാസവും നേരിടേണ്ടി വന്നിട്ടില്ല ഒാനിക്ക് അറിഞ്ഞൂടാത്ത പെൺപുള്ളേർ അലോഷ്യസിലില്ലാർന്നു എന്നത് മാത്രമാണ് അതിന്റെ വിപക്ഷ)
വെള്ളവും വെളിച്ചവും നെറ്റ് വർക്കുമൊന്നുമില്ലാത്ത കുഗ്രാമങ്ങളിൽ പോയി രാപ്പാർക്കുവിൻ, ഇതര ഡിപ്പാർട്ട്മെന്റെിലുള്ളവരുമായി ചങ്ങാത്തമുണ്ടാക്കാൻ ഇതിലും വലിയൊരു അവസരം നിങ്ങൾക്ക് ജീവിതത്തിൽ കിട്ടില്ല എന്നൊക്കെ ഇടയ്ക്കിടെ സീനിയേർസ് ഒാർപ്പിക്കുമായിരുന്നു.
അങ്ങനെ യാത്രപോവേണ്ട ദിവസം അടുത്തുവന്നു, നിങ്ങൾ എണ്ണത്തിൽ കുറവായതിനാൽ കൂടെ മറ്റേതെങ്കിലും ഡിപ്പും കൂടെയുണ്ടാവുമെന്ന് എച്ചോഡി വന്ന് സൊല്ലിയാച്ചും പോയി. ലാലാലാലാല..... മനസ്സിൽ ലഡു പൊട്ടി.... എന്നും കാണുന്ന ഹമ്ക്കീങ്ങള തന്നെ കാണണ്ടാലൊ എന്നോർത്തപ്പോൾ ഒരു ഇത് ആയിരുന്നു. ആ ഒരു ഇതിന്റെ അത് ആഘോഷിച്ചു തീരും മുമ്പേ എച്ചോഡി വീണ്ടും വന്നു. ഞങ്ങള് കരുതിയത് ഞങ്ങളുടെ അലച്ചിൽ കേട്ട് പച്ച തെറി വിളിക്കാൻ വന്നതാന്ന. അവിചാരിതമായാണ് സാറിന്റെ നാവീന്ന് കിടിലം കൊള്ളിച്ച ആ വാർത്ത കേട്ടത്
തുടരും...
mcms | jishnu s menon | dr juby thomas | vishal nayak | rayees koodatt | rk nadapuram
No comments:
Post a Comment