ബ്രിട്ടീഷ് കാലത്തെ തിരികെ വിളിക്കുന്ന പുരാതന കെട്ടിടങ്ങൾ, അതാണ് ഞങ്ങളുടെ അലോഷ്യസ് കോളജ് | St Aloysius College Mangalore | college diary- 1

st aloysius college mangalore, rk nadapuram, rayees koodatt, mcms
ഐക്യം ഒന്ന് മാത്രമായിരുന്നു ഞങ്ങളെ മുന്നോട്ട് നയിച്ച ചാലക ശക്തി. ഞങ്ങൾക്കിടയിൽ തെലുങ്കും കന്നടയും ഹിന്ദിയും മറാത്തിയും മലയാളവും  ബ്യാരിയും തുളുവും കൊങ്കിണിയും തമിഴും തുടങ്ങി ദേശീയവും പ്രാദേശികവുമായ ഒട്ടനവധി ഭാഷാ സംസ്ക്കാരങ്ങൾ, കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഞങ്ങളൊരു സമ്മിശ്ര സംസ്കാരത്തിനുടമയായിത്തീർന്നു. 
st aloysius college mangalore, rk nadapuram, rayees koodatt, mcms
അതായിരുന്നു ഞങ്ങളുടെ കലാലയം, തികച്ചും കേരളത്തിലെ കോളജ് ശൈലിയോട് തുലനം ചെയ്യാൻ പറ്റുന്ന അന്തരീക്ഷം, മംഗലാപുരത്തിന്റെ ഹൃദയ ഭാഗത്തായി ബ്രിട്ടീഷ് ഇന്ത്യയുടെ ഒാർമകളെ അയവിറപ്പിക്കുന്ന തരത്തിൽ 140ൽ അധികം വർഷത്തോളം പഴക്കമുള്ളൊരു കെട്ടിടം അതാണ് ഞങ്ങളുടെ അലോഷ്യസ് കോളജ്.

st aloysius college mangalore, rk nadapuram, rayees koodatt, mcms
ജേർണലിസം തലക്കു പിടിച്ചു നടക്കുന്ന ഹർമത്തിന്റെയും (ജന്മംക്കൊണ്ടൊരു ലക്ഷ്വദ്വീപ് കാരനാണെങ്കിലും ഒരു തനി മലയാളി പയ്യൻ പിന്നെ സ്വഭാവം അതിന്റെ കാര്യം പറയുകയേ വേണ്ട തങ്കപ്പെട്ട വ്യക്തിത്വത്തിനുടമ) അശ്വതിയുടെയും പിന്നെ യാതൊരു തൊലിക്കട്ടിയുമില്ലാതെ ഡിഗ്രിയും അതേ കോളജിൽ തന്നെ പിജിയും ചെയ്യാൻ തയ്യാറായ മഹ്സൂമയും (സമ്മദിച്ചരിക്കിന്ന് മളേ) പിന്നെ സഹിക്കാൻ പറ്റാത്ത രണ്ട് സൈക്കോളജിസ്റ്റുകൾ ഇവരായിരുന്നു ആദ്യകാല സുഹൃത്തുക്കൾ


(തുടരും)

st aloysius college mangalore
mcms | rk nadapuram | rayees koodatt

No comments:

Post a Comment