എഴുത്തിനിടയിൽ വിളിച്ച് താളുകൾ നഷ്ടപ്പെടുത്തിയ അച്ചുവിന് അനിഷ്ടത്തോടെ സമർപ്പിക്കുന്നു
അപ്രതീക്ഷിതമായി ഞങ്ങക്ക് കിട്ടിയൊരനുഗ്രഹമായിരുന്നു സീനിയേർസ്, വിവിധങ്ങളായ മേഖലകളിൽ കഴിവ് തെളിയിച്ചവർ, അറിവ് പകർന്നു തരുന്നതിൽ ഒട്ടും വിമുഗത കാണിക്കാത്തവർ, അറിവിൽ തെല്ലും അഹങ്കാരം തൊട്ടു തീണ്ടാത്തവർ, അവർക്കിടയിൽ പാകിയ ഒരു വിത്ത് മാത്രമായിരുന്നു ഞങ്ങൾ, നിങ്ങൾ വെള്ളവും വളവും തളിച്ച് വളർത്തിയെടുത്ത പടു വൃക്ഷമാണ് ഞങ്ങളെന്ന് അഭിമാനത്തോടെ എന്നും ഞങ്ങൾ പറയും, തീർത്താൽ തീരാത്ത കടപ്പാടുണ്ട് നിങ്ങളിൽ പലരുമായി ഞങ്ങൾക്ക്, അതിരില്ലാത്ത വർക്കുകൾക്കിടയിലും തോരാതെ കാത്തു വച്ചു നാം നമ്മുടെ സൗഹൃദം.
പഠനവും അതിനോട് തുലനം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള മറ്റ് പ്രവർത്തനങ്ങളും നമ്മുടെ ഉയർച്ചയ്ക്ക് മാറ്റ് കൂട്ടി. നമുക്കിടയിൽ ഒരുപാട് സുവർണ്ണ നിമിഷങ്ങളുണ്ടായിരുന്നു നമ്മൾ ഇടകലർന്ന് ജീവിച്ച മനോഹരമായ നിമിഷങ്ങൾ. ,,,,,,ക്യാമറയുടെ ചലനവും എഡിറ്റിങ്ങെന്ന അനുഗ്രഹിത കലയും സ്വായത്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നിങ്ങൾക്ക് നന്ദി,,,,,,
ജിഷ്ണു-ക്യാമറാമേനോൻ- ക്യാമറയും എഡിറ്റിങ്ങും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നത് കണ്ട് അന്തം വിട്ടിട്ടുണ്ട് പലവട്ടം, നാഷനൽ ഡാൻസ് ഫെയിം....അങ്ങനെ ഒാർത്തിരിക്കാൻ ഒരുപാടുണ്ട് നിന്നെക്കുറിച്ച്
സീനാമ്മ-ശ്രുതി വൈകിയെത്തിയ ഞാനുമായി സൗഹൃദം കൂടിയ ആദ്യ സീനിയേർസ്, #റയ്യു എന്ന വിളിയിൽ ലോകത്തിലെ ഒരു സീനിയേർസും ഒരു ജൂനിയറിനെ ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല
എന്ന് തോന്നിപ്പോഴ നിമിഷം, അവരുടെ കുഞ്ഞനുജനായിക്കഴിഞ്ഞ നിമിഷങ്ങളോട് എനിക്കസൂയ്യ തോന്നീട്ടുണ്ട് പലപ്പോഴും.
ജാനമ്മ- വെറുതെ നിൽക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിത്വത്തിനുടമ, പെണ്ണിന്റ ശരീരവും ആണിന്റെ മനക്കരുത്തും, ഒരു പഴയ NCC കാഡറ്റായത് കൊണ്ടാവാം എന്ന പ്രഭലമായ അഭിപ്രായക്കാരുമുണ്ട്.
Arun Lucas RJ Sudeep Jeena Elizabeth John Dalu Jose Lijo Abraham #shiga
mcms | rk nadapuram | dr juby thomas
തുടരും
No comments:
Post a Comment