അലോഷ്യസിൽ ഞങ്ങൾക്ക് വഴി തെളിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സീനിയേർസ് | st aloysius college mangalore | college diary- 3

st aloysius college mangalore, rayees koodatt

എഴുത്തിനിടയിൽ വിളിച്ച് താളുകൾ നഷ്ടപ്പെടുത്തിയ അച്ചുവിന് അനിഷ്ടത്തോടെ സമർപ്പിക്കുന്നു

അപ്രതീക്ഷിതമായി ഞങ്ങക്ക് കിട്ടിയൊരനുഗ്രഹമായിരുന്നു സീനിയേർസ്, വിവിധങ്ങളായ മേഖലകളിൽ കഴിവ് തെളിയിച്ചവർ, അറിവ് പകർന്നു തരുന്നതിൽ ഒട്ടും വിമുഗത കാണിക്കാത്തവർ, അറിവിൽ തെല്ലും അഹങ്കാരം തൊട്ടു തീണ്ടാത്തവർ, അവർക്കിടയിൽ പാകിയ ഒരു വിത്ത് മാത്രമായിരുന്നു ഞങ്ങൾ, നിങ്ങൾ വെള്ളവും വളവും തളിച്ച് വളർത്തിയെടുത്ത പടു വൃക്ഷമാണ് ഞങ്ങളെന്ന് അഭിമാനത്തോടെ എന്നും ഞങ്ങൾ പറയും, തീർത്താൽ തീരാത്ത കടപ്പാടുണ്ട് നിങ്ങളിൽ പലരുമായി ഞങ്ങൾക്ക്, അതിരില്ലാത്ത വർക്കുകൾക്കിടയിലും തോരാതെ കാത്തു വച്ചു നാം നമ്മുടെ സൗഹൃദം.

st aloysius college mangalore, rayees koodatt

പഠനവും അതിനോട് തുലനം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള മറ്റ് പ്രവർത്തനങ്ങളും നമ്മുടെ ഉയർച്ചയ്ക്ക് മാറ്റ് കൂട്ടി. നമുക്കിടയിൽ ഒരുപാട് സുവർണ്ണ നിമിഷങ്ങളുണ്ടായിരുന്നു നമ്മൾ ഇടകലർന്ന് ജീവിച്ച മനോഹരമായ നിമിഷങ്ങൾ. ,,,,,,ക്യാമറയുടെ ചലനവും എഡിറ്റിങ്ങെന്ന അനുഗ്രഹിത കലയും സ്വായത്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നിങ്ങൾക്ക് നന്ദി,,,,,,

ഫ്രഷേർസ് ഡേ(ഞാൻ പങ്ക് ചേരാതെ പോയ ഒരു അപൂർവ്വ നിമിഷം, മായാതെ കിടക്കുന്ന ചിത്രങ്ങളിൽ നിന്നും ഇന്നും ഞാൻ വായിച്ചെടുക്കുന്നു... ഗോൾഡൻ ഇൻസിഗ്നിയ,മീഡിയാ മന്തൻ(മറക്കാനാവാത്ത ഡാൻസ് -തൂനെമാരിയെൻഡ്രിയാരെ, പാനി പാനി പാനി...ജിഷ്ണുവെന്ന മഹാ ഡാൻസറെ നേരിൽക്കണ്ട ദിവസം, പിന്നെ ലിജോ ദാലു നിങ്ങളുടെ തൊലിക്കട്ടി സമ്മദച്ച്ക്ക്) ഫിലിം ക്ലബ്-സീനാമ്മയുടെ ഉറക്ക സമയം) 40s 50s സിനിമകൾ ക്ഷമയോടെ കാണാൻ പഠിപ്പിച്ച വിഷാൽ സാറിനും ജിഷ്ണുവിനും ജാനമ്മയ്ക്കും അരുൺ സാറിനും പ്രത്യേക നന്ദി...ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ സെമിനാറിനായി നിങ്ങളോടൊത്ത് യാത്ര ചെയ്ത നിമിഷങ്ങൾ, പിജി ഡേ.....
st aloysius college mangalore, rayees koodatt
st aloysius college mangalore, rayees koodattഎല്ലാം മായാത്ത ഒാർമകളായി ഹൃദയത്തിലെവിടയോ തറച്ചു നിൽക്കുന്നു. നമ്മുടെ ഒാരോ ചിത്രങ്ങൾക്കും ഒരായിരം കഥകൾ പറയാനുണ്ട്, ലോകത്ത് ഏതെങ്കിലും കഥകളോട് എനിക്ക് അസൂയ്യ തോന്നുന്നുവെങ്കിൽ അത് അത്തരം ഒാർമകളോടാണ്. 
st aloysius college mangalore, rayees koodatt
st aloysius college mangalore, rayees koodatt

ജിഷ്ണു-ക്യാമറാമേനോൻ- ക്യാമറയും എഡിറ്റിങ്ങും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നത് കണ്ട് അന്തം വിട്ടിട്ടുണ്ട് പലവട്ടം, നാഷനൽ ഡാൻസ് ഫെയിം....അങ്ങനെ ഒാർത്തിരിക്കാൻ ഒരുപാടുണ്ട് നിന്നെക്കുറിച്ച്

st aloysius college mangalore, rayees koodatt

സീനാമ്മ-ശ്രുതി വൈകിയെത്തിയ ഞാനുമായി സൗഹൃദം കൂടിയ ആദ്യ സീനിയേർസ്, #റയ്യു എന്ന വിളിയിൽ ലോകത്തിലെ ഒരു സീനിയേർസും ഒരു ജൂനിയറിനെ ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല 

എന്ന് തോന്നിപ്പോഴ നിമിഷം, അവരുടെ കുഞ്ഞനുജനായിക്കഴിഞ്ഞ നിമിഷങ്ങളോട് എനിക്കസൂയ്യ തോന്നീട്ടുണ്ട് പലപ്പോഴും.

ജാനമ്മ- വെറുതെ നിൽക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിത്വത്തിനുടമ, പെണ്ണിന്റ ശരീരവും ആണിന്റെ മനക്കരുത്തും, ഒരു പഴയ NCC കാഡറ്റായത് കൊണ്ടാവാം എന്ന പ്രഭലമായ അഭിപ്രായക്കാരുമുണ്ട്.  


Arun Lucas RJ Sudeep Jeena Elizabeth John Dalu Jose Lijo Abraham #shiga 

mcms | rk nadapuram | dr juby thomas

തുടരും

ബന്തറിലെ മുളക് കെട്ടിടത്തിന് മുകളിൽ അന്തിയുറക്കം | St Aloysius College Mangalore | college diary- 2

st aloysius college mangalore, rk nadapuram
രാവിലത്തെ ഉണരൽ ചടപ്പ് മാറ്റി നിർത്തിയാൽ കൊള്ളാമായിരുന്നു കോളജ്... പകുതി മലയാളികളും, ബാക്കി പാതി മറ്റുള്ളവരും ഉൾക്കൊള്ളുന്നതായിരുന്നു ഞങ്ങൾ. മംഗലാപുരത്തിന്റെ ഒരറ്റമായ(അപ്പുറം കടലാണ് അത) ബന്തറിലായിരുന്നു എന്റെ ആദ്യകാല സുഖവാസം. സൗത്ത് ഇന്ത്യയിലെ  പേരു കേട്ട ഹാർബർ കൂടിയാണ് ബന്തർ.
st aloysius college mangalore, rk nadapuram
മൽസ്യ ബന്ധനത്തിനാവശ്യമായ ബോട്ടുകൾ നിർമ്മിക്കുന്ന ഫാക്ടറികളും ഇവിടെ സജീവം, മംഗലാപുരത്തിന്റെ ധാന്യപ്പുര എന്ന് വിശേഷിപ്പിക്കുന്ന ബന്തർ പുരാതന മംഗലാപുരത്തിന്റെ പ്രൗഢി തെല്ലും ചോർന്നു പോവാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു. പഴയ ഒാടു മേന്ന കെട്ടിടങ്ങൾ അതിനിടയിലൂടെ ഇടുങ്ങിയ ചെറിയ റോഡുകൾ എങ്ങും തിങ്ങി നിൽക്കുന്ന ഗോഡൗണുകൾ മാത്രം. ഹർമത്തും ബന്തറും കട്ട കട്ട ബന്ധമാണെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്, ഒാന്റെ കപ്പൽ നങ്കൂരമിടുന്നത് ഇവിടാത്രെ, അശ്വതിയാണെ കേട്ടിട്ട് പോലുമില്ല ഈ സ്ഥലം. 
st aloysius college mangalore, rk nadapuram

നിജുവിന് സ്ഥലം നല്ല പരിചയം ഉണ്ടത്രെ,  അവൻ മുൻപ് അവിടെവിടയൊ വ്യജ്ജരിപ്പിക്കാൻ പോയിട്ടുണ്ട്. ഒരു മുളക് ഗോഡൗണ്ണിന്റെ രണ്ടാം നിലയിലായിരുന്നു ഈയുള്ളവന്റെ അന്തിയുറക്കം, അവിടുന്ന് നീരാടലൊക്കെ കഴിഞ്ഞ്  ക്ലാസിലേത്തുബോഴേക്കും ജൂബി മാം കളരി തുടങ്ങീട്ടുണ്ടാവും. എച്ചോഡിയുടെയും ഡീനിന്റെയുമൊക്കെ ടെസ്റ്റുകൾ പാസായാൽ മാത്രമേ ക്ലാസിലെത്തുള്ളു, ചുരുക്കിപ്പറഞ്ഞാൽ ഒരുസീൻ കോൺണ്ട്ര മോണിങ്. ഹർമത്ത് ഇതൊന്നും അറിയാറില്ല (എണീറ്റിട്ട് വേണ്ടെ കോളജിലെത്താൻ)
st aloysius college mangalore, rk nadapuram

st aloysius college mangalore, rk nadapuram

ജൂബി മിസ്

ഞങ്ങളുടെ ഒരേയൊരു മലയാളി ടീച്ചർ, ഷില്ലോങ്ങിൽ നിന്ന് ജേർണലിസത്തിൽ ബിരുദവും ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് അതേ വിഷയത്തിൽ പിജിയും അതേ വർഷം തന്നെ നെറ്റും ക്ലിയർ ചെയ്തു. റിസേർച്ചാണ് പ്രധാന ഹോബി അതിനായി രാവും പകലും ലൈബ്രറികളിൽ. മിസ്സിന് ഞങ്ങൾക്കുമുണ്ട് ഒത്തിരി പഠിപ്പിക്കാൻ. ആദ്യമൊക്കെ എന്റെ പ്രിൻസിപ്പിൾസും മാമിന്റെ പ്രൻസിപ്പിൾസും തമ്മിൽ ഒത്ത് പോയെങ്കിലും അതിനതികം ആയുസ്സ് ഉണ്ടായിരുന്നില്ല.

തുടരും...


dr juby thomas | mcms | rk nadapuram | rayees koodatt

ബ്രിട്ടീഷ് കാലത്തെ തിരികെ വിളിക്കുന്ന പുരാതന കെട്ടിടങ്ങൾ, അതാണ് ഞങ്ങളുടെ അലോഷ്യസ് കോളജ് | St Aloysius College Mangalore | college diary- 1

st aloysius college mangalore, rk nadapuram, rayees koodatt, mcms
ഐക്യം ഒന്ന് മാത്രമായിരുന്നു ഞങ്ങളെ മുന്നോട്ട് നയിച്ച ചാലക ശക്തി. ഞങ്ങൾക്കിടയിൽ തെലുങ്കും കന്നടയും ഹിന്ദിയും മറാത്തിയും മലയാളവും  ബ്യാരിയും തുളുവും കൊങ്കിണിയും തമിഴും തുടങ്ങി ദേശീയവും പ്രാദേശികവുമായ ഒട്ടനവധി ഭാഷാ സംസ്ക്കാരങ്ങൾ, കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഞങ്ങളൊരു സമ്മിശ്ര സംസ്കാരത്തിനുടമയായിത്തീർന്നു. 
st aloysius college mangalore, rk nadapuram, rayees koodatt, mcms
അതായിരുന്നു ഞങ്ങളുടെ കലാലയം, തികച്ചും കേരളത്തിലെ കോളജ് ശൈലിയോട് തുലനം ചെയ്യാൻ പറ്റുന്ന അന്തരീക്ഷം, മംഗലാപുരത്തിന്റെ ഹൃദയ ഭാഗത്തായി ബ്രിട്ടീഷ് ഇന്ത്യയുടെ ഒാർമകളെ അയവിറപ്പിക്കുന്ന തരത്തിൽ 140ൽ അധികം വർഷത്തോളം പഴക്കമുള്ളൊരു കെട്ടിടം അതാണ് ഞങ്ങളുടെ അലോഷ്യസ് കോളജ്.

st aloysius college mangalore, rk nadapuram, rayees koodatt, mcms
ജേർണലിസം തലക്കു പിടിച്ചു നടക്കുന്ന ഹർമത്തിന്റെയും (ജന്മംക്കൊണ്ടൊരു ലക്ഷ്വദ്വീപ് കാരനാണെങ്കിലും ഒരു തനി മലയാളി പയ്യൻ പിന്നെ സ്വഭാവം അതിന്റെ കാര്യം പറയുകയേ വേണ്ട തങ്കപ്പെട്ട വ്യക്തിത്വത്തിനുടമ) അശ്വതിയുടെയും പിന്നെ യാതൊരു തൊലിക്കട്ടിയുമില്ലാതെ ഡിഗ്രിയും അതേ കോളജിൽ തന്നെ പിജിയും ചെയ്യാൻ തയ്യാറായ മഹ്സൂമയും (സമ്മദിച്ചരിക്കിന്ന് മളേ) പിന്നെ സഹിക്കാൻ പറ്റാത്ത രണ്ട് സൈക്കോളജിസ്റ്റുകൾ ഇവരായിരുന്നു ആദ്യകാല സുഹൃത്തുക്കൾ


(തുടരും)

st aloysius college mangalore
mcms | rk nadapuram | rayees koodatt