ബല്‍മാറ്റ എന്ന പുരാതനമായ പ്രസ് കാണാനായി ഞാനും എന്റെ ക്ലാസ്‌മേറ്റ്‌സും കൂടെ ഞങ്ങളുടെ ലക്ഷ്മി ടീച്ചറും സെന്റ് അലോഷ്യസ് കോളേജില്‍ നിന്നും പുറപ്പെട്ടു. മീഡിയാ സ്റ്റുഡന്‍സ് ആയത് കൊണ്ടായിരിക്കാം വളരെ ആവേശത്തിലായിരുന്നു.അങ്ങനെ ബല്‍മാറ്റ പ്രസ്സ് ലക്ഷ്യമാക്കി വില്‍സനെന്ന ഞങ്ങളുടെ ക്ലാസ്‌മേറ്റ്‌സിന്റെ പിന്നിലായി ഞങ്ങള്‍ നടന്നു നീങ്ങി.ഞാന്‍ എന്നും കോളേജിലേക്ക് പോവുന്ന വഴിലായിരുന്നു ഈ പ്രസ്സ്.
ഒരു മതില്‍ക്കെട്ടിനുള്ളില്‍ കുറെ പഴയ കെട്ടിടങ്ങള്‍ വളര പ്രതീക്ഷയോടെ ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു. പ്രസ്സ് കൂടാതെ മറ്റുചില സ്ഥാപനങ്ങളും അവിടെ ഉണ്ടായിരുന്നു കംപ്യൂട്ടര്‍ സെന്റെര്‍,കര്‍ണാടക ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കൊമേഴ്‌സ്. ഞങ്ങള്‍ പ്രസ്സിന്റെ ഭാഗത്തേക്ക് പോയി. പ്രസ്സിന് വലിയ ഒരു കഥ തന്നെ ഞങ്ങളോട് പറയാനുണ്ടായിരുന്നു.
1841 ല്‍ ജര്‍മനിയിലെ ക്രിസ്റ്റ്യന്‍ മിഷ്‌നറിമാരാണ് ബേസില്‍ മിഷന്‍ എന്ന ഈ പ്രസ്സിന്റെ സ്ഥാപകര്‍.ബൈബിളും ജര്‍മന്‍ പുസ്തകങ്ങളും പ്രചരിപ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ആദ്യമവര്‍ കല്ലുകള്‍ക്കൊണ്ടുള്ള അക്ഷരങ്ങള്‍ ഉപയോഗിച്ചു.പിന്നീട് അച്ചടിക്കായി ഉപയോഗിക്കുന്ന ടൈപ്‌സ് ബ്ലോക്‌സ് ജര്‍മനിയില്‍ നിന്ന് കൊണ്ടുവന്നു.പഴയ മെഷീനുകള്‍ അടക്കിവെച്ച മുറിയിലേക്ക് മാനേജര്‍ ഞങ്ങളെ കൊണ്ടുപോയി. ആ മുറിയില്‍ ഞങ്ങള്‍ ചിലവഴിച്ച അരമണിക്കൂര്‍ 175 വര്‍ഷത്തെ ചരിത്രം ഞങ്ങള്‍ക്ക് വരച്ചു തരുന്നതായിരുന്നു. ഇന്‍സി ഇടയ്ക്കിടയ്ക്ക് ഇറ്റ്‌സ് ഫ്രം ജര്‍മനീ സാര്‍ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മാനേജര്‍ ഞങ്ങളുടെ ഒപ്പംനിന്ന് എല്ലാം വിവരിച്ചു തന്നു.
മനസ്സിനെ വിശ്വസിപ്പിക്കാന്‍ പറ്റാത്ത വിധത്തിലുള്ള അത്രയും പഴക്കംചെന്ന മെഷീനുകള്‍ ഒരു തിരക്കഥ പോല ഞങ്ങളത് കണ്ടുനിന്നു. ചെറിയ ചെറിയ കല്ലുകളിലും പലകളിലും തീര്‍ത്ത അക്ഷരക്കൂട്ടങ്ങളായിരുന്നു അതിലധികവും. പ്രസ്സ് പൂര്‍ണ്ണമായി ആധുനിക വല്‍ക്കരിച്ചുവെന്ന് പറയാന്‍ പറ്റില്ല കാരണം പുരാതനമായ എംപോസിങ് പോലുള്ള മെഷീനുകള്‍ ഇന്നും പ്രസ്സില്‍ ഉപയോഗിച്ചു വരുന്നു.തേക്കിന്‍ തടികള്‍ക്കൊണ്ടും ഓടു കൊണ്ടും നിര്‍മ്മിച്ച ഉയരത്തിലുള്ള ആ പഴയ കെട്ടിടം പഴയമയുടെ പ്രൗഢി ഇന്നും നിലനിര്‍ത്തുന്നു. കയറ്റിറക്കങ്ങളുടെ മറുകര കണ്ട ഈ പ്രസ്സ് മലയാളം,കന്നട,ഇംഗ്ലീഷ് ഭാഷകള്‍ക്ക് ഇന്നും വെളിച്ചം പകരുന്നു.
പ്രസ്സിങ്,മോണോടൈപ്പ്,ബ്ലോക്ക് മേക്കിങ്,ഹാന്‍ഡ് പ്രൂഫ് റീഡിങ്,ബോക്ക് കട്ടിങ്,റൂളിങ്,ഗോള്‍ഡ് എംപോസിങ്,കംപോസിങ് ലീഡ് ടൈപര്‍ തുടങ്ങിയ അനവധി മെഷീനുകള്‍ നിധിപോലെ തലമുറകളായി ഒരു മുറിക്കുള്ളില്‍ സൂക്ഷിച്ചു വരുന്നു.
ജര്‍മനിയില്‍ നിന്നുള്ള 150 തൊഴിലാളികളായിരുന്നു തുടക്കത്തില്‍ ഇവിടെ ജോലി ചെയ്തിരുന്നത. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് കുറച്ചു പേര്‍ ജര്‍മനിയിലേക്ക് മടങ്ങിപ്പോയതോടു കൂടി പ്രസ്സ് പ്രതിസന്ധിയിലായി.തുടര്‍ന്ന് കര്‍ണാടക ക്രിസ്റ്റന്‍ സൊസൈറ്റി ഏറ്റെടുത്തു.1950കളില്‍ മാംഗ്ലൂര്‍ സമാചാര്‍ എന്ന ദിനപത്രം ഇവിടെ പ്രിന്റെ് ചെയ്തു.ഈ പ്രസ്സില്‍ പ്രിന്റെ് ചെയ്ത ആദ്യ ദിനപത്രമായിരുന്നു അത്. വസ്തുതകള്‍ ജനങ്ങളിലെത്തിക്കുക എന്ന ആത്യന്തിക ലക്ഷമായിരുന്നു പത്രാധിപര്‍ക്ക് .സ്‌കൂളുകളിലും കോളജുകളിലും സൗജ്യന്യമായി വിതരണം ചെയ്തു.ചെറിയൊരു കര്യം പോലും അപവാദമായി ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ആ കാലത്ത് കാര്യങ്ങള്‍ വ്യക്തമായി ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യമായിരുന്നു മാംഗ്ലൂര്‍ സമാചാറിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. പഴയതും പുതിയതുമായ മെഷീനുകള്‍ ഉപയോഗിച്ച് ഇന്നും ഈ പ്രസ്സില്‍ പാഠ്യപുസ്തകങ്ങളും മറ്റും പ്രിന്റെ് ചെയ്യുന്നു. 2016 ആവുമ്പോഴത്തേയ്ക്കും ഒരു പൈതൃക സെന്റെറായി ഉയര്‍ത്താനാണ് ആഗ്രഹമെന്ന് മാനേജര്‍ ഞങ്ങളോട് പറഞ്ഞു.
No comments:
Post a Comment