Janakikkadu Eco tourism, the best adventure place in kuttiady | Janaki forest

Janakikkadu Kuttiady, Janaki Forest | Janakikkau eco tourism kuttiady

By RK Nadapuram

പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ജാനകിക്കാട് ഒരു നവ്യാനുഭവമാവും തീർച്ച. പെരുവണ്ണാമുഴി ഡാമിനും കുറ്റ്യാടിക്കുമിടയിൽ പച്ചവിരിച്ച് നിൽക്കുന്ന ഒരു കൊച്ചു വനംപ്രദേശമാണ് ജാനകിക്കാട്. ജാനകിയമ്മ എന്നു പേരുള്ള ഒരു സ്ത്രീയുടെ സ്ഥലമായത് കൊണ്ടാവാം പിന്നീടതിന് ജാനകിക്കാട് എന്ന് പേര് ലഭിച്ചത്. വിവിധങ്ങളായ മരങ്ങളും അതിലധിവസിക്കുന്ന അനേകം പക്ഷികളും പൂമ്പാറ്റകളും ജാനകിക്കാടിന് മാറ്റ് കൂട്ടുന്നു. ഈ കൊച്ചു വനം പ്രദേശത്തിനുള്ളിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. പ്രസിദ്ധമായ കുറ്റ്യാടിപ്പുഴയുടെ ഒരു കൈ വഴി കൂടിയാണിത്.

Janakikkad kuttiady
വിശേഷിച്ചും ഉഷ്ണ കാലത്താണ് ജാനകിക്കാടിലേക്ക് ധാരാളമായി ആളുകൾ എത്തുന്നത്. ജാനകിക്കാടിനെ തട്ടിത്തലോടി ഒഴുകുന്ന ആ തണുത്ത വെള്ളത്തിലിറങ്ങി ഒന്ന് കുളിക്കാൻ ആരുമൊന്ന് കൊതിച്ചു പോവും. ചൂട് കാലം തുടങ്ങിയാപ്പിന്നെ കുളിക്കാൻ പോക്ക് ഞങ്ങൾക്കൊരു നിത്യ സംഭവമാണ്. അങ്ങനെ തടിയന്റെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം കുളിക്കാൻ പോവാൻ വേണ്ടി സാലിയും മുനീറും റെഡിയായി നിപ്പുണ്ട്, പിന്നാല ദാ വരുന്നു പരിപ്പിലെ അജിനാസും കൃഷ്ണൻ കണ്ടി അജിനാസും, പിന്ന മുബാറകും ബച്ചിറും കൂടിയായപ്പൊ സംഗതിയുടെ റെയ്ഞ്ച് അങ്ങ്ട് മാറി. ആ പഴയ പ്രതീതി തിരിച്ച് കിട്ടിയത് പോലൊരു തോന്നൽ. മൂത്താളത്തിൽ മുനീർക്ക നിങ്ങളും കൂടി വേണമായിരുന്നു,

Janakikkad kuttiady

വെള്ളത്തിലിറങ്ങാൻ പേടിയാണെങ്കിലും കരയ്ക്കിരുന്നുള്ള ഇങ്ങളുടെ കത്തിവെക്കൽ നല്ല റസായിരിക്കും, മീൻ പിടിത്തത്തിന്റെയും കുളിക്കാൻ പോവലിന്റെയും ബ്രാൻഡ് അംബാസിഡറായ ഞണ്ട് അജ്മലിനെയും ഈ അവസരത്തിൽ ഞങ്ങളോർത്തു. എല്ലാവരുമൊരുമിച്ച് നാട്ടിലുണ്ടാവൽ അസാധ്യമാണല്ലൊ. അങ്ങനെ ജാനകിക്കാട്ടിലേക്കുള്ള ഈ കൊല്ലത്തെ ആദ്യ കുളിക്കാൻ പോവലിന് തുടക്കമായി ഒരു നല്ല ഞാറായ്ച സമ്മാനിച്ച എല്ലാ ചങ്കുകൾക്കും ഒറ്റവാക്കിൽ നന്ദി രേഖപ്പടുത്തുന്നു.

Janakikkad kuttiady

Janakikkad kuttiady

Janakikkad kuttiady

No comments:

Post a Comment