പുഴയും വെള്ളച്ചാട്ടവും കൊടും കാടും, മഴ നനഞ്ഞ് പശുക്കടവെന്ന മലയോര ഗ്രാമത്തിലേക്ക് ഒരു യാത്ര പോവാം | Pashukkadav Kuttiady

rayees koodatt, rk nadapuram, pashukkadav

മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ട്, വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന കൊടും കാടും പുഴകളും വെള്ളച്ചാട്ടവുമൊക്കെയുള്ള കോഴിക്കോടിന്റെ വടക്ക് കിഴക്കായി പുഴകളുടെ തലോടലിൽ പച്ചപുതയ്ച്ച് കിടക്കുന്ന ഒരു ഉൾനാടൻ മലയോര ഗ്രാമമാണ് പശുക്കടവ്. 

rayees koodatt, rk nadapuram, pashukkadav

ഇവിടെ നിന്ന് മലകൾ കയറി ചെല്ലുന്നത് മലവയൽ നാടായ വയനാട്ടിലേക്കാണ്. മഴക്കാല യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണിവിടം, മഴ തുടങ്ങിയാൽ തോരാൻ സമയമെടുക്കുന്ന സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു പശുക്കടവ്.  പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വന്ന മലവെള്ളത്തിൽപ്പെട്ട് 6 പേർ മരിക്കാനിടയായ സംഭവത്തോടെയാണ് പശുക്കടവ് എന്ന ചെറിയൊരു മലയോര ഗ്രാമത്തെ കേരളമറിഞ്ഞത്. കുറ്റ്യാടിയിൽ നിന്ന് വടക്ക് ഭാഗത്തേക്ക് 20 കിലോ മീറ്റർ സഞ്ചരിച്ചാൽ വയനാടിന്റെ മലഞ്ചെരുവിൽ സ്ഥിതിചെയ്യുന്ന പശുക്കടവിലെത്താം.

rayees koodatt, rk nadapuram, pashukkadav

പ്രധാനപ്പെട്ട രണ്ട് പുഴകളുടെ ഉൽഭവ കേന്ദ്രമാണിവിടം. അതിലൊന്നാണീ ചതിയൻ പുഴ എന്നറിയപ്പെടുന്ന കടന്തറ പുഴ. വയനാടൻ കാടുകളിൽ മഴ പെയ്യുമ്പോൾ പുഴയിലെ വെള്ളം പെട്ടെന്ന് കൂടുകയും കാര്യങ്ങൾ നിയന്ത്രണാധീതമാവുകയും ചെയ്യും. അത് കാരണമാണീ പുഴയ്ക്ക് ചതിയൻ പുഴ എന്ന് പേര് ലഭിച്ചത്. പൂഴിത്തോട് പവർ ഹൗസ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. പശുക്കടവിൽ നിന്ന് ഏകദേശം 4കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.  

rayees koodatt, rk nadapuram, pashukkadav
പശുക്കടവ് കുരുടന്‍ കടവ് പാലം


കുരുടൻകടവ് പുഴയാണ് പശുക്കടവിൽ നിന്ന് ഉൽഭവിക്കുന്ന മറ്റൊരു പുഴ. പുഴയുടെ ഇടത് വശത്തുള്ള കാട്ടിലൂടെ സഞ്ചരിച്ചാൽ വയനാട്ടിലെ നിരവിൽപുഴ എന്ന പ്രദേശത്ത് എത്താം. കുരുടൻ കടവ് പലം കടന്ന് ഏകദേശം 5 കിലോമീറ്റർ കുത്തനെ മലകയറിയാൽ നല്ല ഒരു വ്യൂ പോയിന്റും ഉണ്ട്. സഞ്ചാരികളെ ആകർശിക്കാനുള്ള പ്രകൃതി ഭംഗി ഉണ്ടായിട്ടും പശുക്കടവിലേക്ക് വളരെ ചുരുക്കം പേർ മാത്രമാണ് എത്തിച്ചേരുന്നത്.
rayees koodatt, rk nadapuram, pashukkadav

പ്രസിദ്ധമായ വട്ടിപ്പനമല കോറി സ്ഥിതിചെയ്യുന്നത് പശുക്കടവിലാണ്. നാട്ടുകാരുടെ നിരന്തരമായ സമരം കാരണം നിരവധി തവണ പാറപൊട്ടിക്കുന്നതിന് അധികാരികൾ വിലക്കേർപ്പെടുത്തിയിരുന്നു. കോറിയുടെ ഒരു കിലോമീറ്ററിനുള്ളിൽ സംരക്ഷിത വനമേഖല ഉണ്ടെങ്കിൽ മലതുരന്ന് പാറപൊട്ടിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തിയാണ് കോറി പ്രവർത്തിക്കുന്നതെന്നാണ് സമരക്കാരുടെ ഭാഷ്യം.

മാത്രവുമല്ല കോറി പ്രവർത്തിക്കുന്ന മലയുടെ ഏതാനും അകലെ സ്ഥിതിചെയ്യുന്ന മറ്റൊരു മലയാണ് വയനാട്ടിലെ ബാണാസുറ സാഗർ ഡാമിന്റെ റിസർവെയറെന്നാണ് ഇവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വാദം, ഇത് വലിയ രീതിയിലുള്ള അപകടം അതിവിദൂരമല്ലാത്ത ഭാവിയിൽ വിളിച്ചുവരുത്തുമെന്നും സമരക്കാർ ഉന്നയിക്കുന്നു. 

rayees koodatt, rk nadapuram, pashukkadav

മഴക്കാലമായാൽ പശുക്കടവെന്ന മലയോര ഗ്രാമത്തിന്റെ സൗന്ദര്യം വിവരണാധീതമാണ്. നിറഞ്ഞുകവിഞ്ഞൊഴുകുന്ന അരുവിയും പുഴയും വെള്ളച്ചാട്ടവും പച്ചവിരിച്ച മലയോര പാതകളും ആ കൊച്ചു ഗ്രാമത്തിന്റെ തനിനാടൻ ഭംഗി തെല്ലും ചോരാതെ നിലനിർത്തുന്നു. 

rayees koodatt, rk nadapuram, pashukkadav

pashukkadav kuttiady, rk nadapuram, kakkayam dam, vattippana mala pashukkavu, maruthongara panchayath, kavilumpara panchayath, rayees koodatt

2 comments: