Kudalasangama bijapur, krishna river, bheema river, karnataka, mandrup, jdp school mandrup
By RK Nadapuram
ആദില്‍ ഷായുടെ ഭരണസിരാകേന്ദ്രമായ ബീജാപൂരില്‍ നിന്നും ഏകദേശം 90 കിലോമീറ്റര്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ കൃഷ്ണ, ഭീമ നദികളുടെ സംഗമകേന്ദ്രത്തിലെത്തും, രണ്ട് പുഴകള്‍ സംഗമിക്കുന്നതിനാണ് ഇതിന് കുടലസംഗമ എന്ന് പേര് ലഭിച്ചത്.
ഹിന്ദുസമുദായത്തിലെ താരതമ്യേന ഉയര്‍ന്ന വിഭാഗമെന്ന് വിശ്വസിക്കുന്ന ലിങ്കായത്ത് വിഭാഗക്കാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രംകൂടിയാണിവിടം. മഹാശിവയുടെ അനുയായിയും കന്നടയിലെ പ്രധാന കവിയും ഫിലോസഫറുമായിരുന്ന ബസവയാണ് 12ാം നൂറ്റാണ്ടില്‍ ലിങ്കായത്ത് സമുദായത്തിന് രുപം നല്‍കുന്നത്. ബസവ സമാതിയായ പ്രദേശം എന്നനിലയിലാണ് കൃഷ്ണ നദിയുടെ അടിത്തട്ടിലായ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. 121 പടികള്‍ ഇറങ്ങിവേണം ഈ ക്ഷേത്രത്തിലോട്ട് പോവാന്‍.
No comments:
Post a Comment