സ്പോർട്സിലൂടെ MCMS ഡിപ്പാർട്ട്മെന്റെിനെ കോളജ് തലത്തിൽ പ്രസിദ്ധമാക്കുന്നതിൽ ഒരു ചാലക ശക്തിയെന്നോണം രാപ്പകൽ അധ്വാനിച്ച റോബിനച്ചന് സമർപ്പിക്കുന്നു...
ആദ്യമൊക്കെ മടിയായിരുന്നു കോളജ് ഗ്രൗണ്ടിൽ പോയി കളി കാണുന്നതൊക്കെ. പ്രത്യേകിച്ച് നിജൂന് അവനത് ഇതുവരെയും മാറിയിട്ടുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഞങ്ങളുടെ അവസാനം നടന്ന സ്പോർട്സ് ഡേയുടെ ഭാഗമായുള്ള ബാസ്കറ്റ് ബോൾ. അന്ന് അവൻ ഉണ്ടായാരുന്നുവെങ്കിൽ നമ്മൾ ജയിക്കുമായിരുന്നുവെടാ എന്ന് പലവട്ടം റോബിൻ പറയുന്നത് കേട്ടിട്ടുണ്ട്. ചിലസമയങ്ങളിൽ എനിക്കും തോന്നിയിട്ടുണ്ട് ഈ കാര്യം. കാരണം അച്ചുവിന്റെടുത്തും സബയുടെ(മഹ്സൂമ) അടുത്തും ഇടയ്ക്കിടെ പുള്ളി പറയുന്നത് കേൾക്കാം ഞാൻ സെമിനാരിയിൽ ആയിരുന്നപ്പോൾ വമ്പിച്ച കളിക്കാരനായിരുന്നു എന്നൊക്കെ. അച്ചൂനെ സംബന്ധിച്ചിടത്തോളം നിജുവണ്ണൻ എന്ത് പറഞ്ഞാലും അതാണ് ഫൈനൽ.
ഈ കാര്യത്തിൽ വളരെ വിഭിന്നമാണ് റോബിന്റെ പ്രകൃതം. എന്താണോ സ്പോർട്സ് സംബന്ധമായി അവൻ ഞങ്ങളടുത്ത് പറഞ്ഞത് അത് അക്ഷരം പ്രതി അവൻ ഗ്രൗണ്ടിൽ കാണിച്ചു.
ഒരുകാലത്തും മനസ്സിൽ നിന്നും മായാത്ത ഒാർമകൾ സമ്മാനിച്ച ദിനമായിരുന്ന ആദ്യവർഷത്തെ സ്പോർട്സ് ഡേ. എല്ലാ ഇനങ്ങളിലും പങ്കടുക്കാൻ പ്രാപ്തരായ ഒരു സംഘം ഞങ്ങൾക്കുണ്ടായിരുന്നു.
ഒാട്ടമൽസരങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവൻ, കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്നവരുടെ പ്രതിനിധിയായി, ചീറിയടിക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റി ഒാളങ്ങൾക്കു മുകളിൽ ചടുല നൃത്തം ചവിട്ടുന്ന, കപ്പലാണോ എന്ന് ചോദിച്ചാൽ കപ്പൽ എന്ന് പറയാൻ പറ്റുന്ന, ഫിക്ഷൻ സ്റ്റോറികളിലെ കഥാപാത്രത്തെ പോലും വെല്ലാൻ കഴിവുള്ള ജീവിതാനുഭവങ്ങളുമായി, നിർഭയത്തത്തോടെ ഒാളങ്ങൾക്കു മുകളിലൂടെ യാത്രചെയ്ത് ഒരു നിയോഗം പോലെ നമ്മളിലേക്ക് വന്നണഞ്ഞ ഒരു മൾട്ടി ടാസ്കർ ആയിരുന്നു ഹറി ഹോപ്സ്.
അത് പോലെ കേരളക്കരയിലെ വോളിബോൾ പ്രേമികളുടെ രോമാഞ്ചമായ കിരണിനോടും ടോമിനോടൊപ്പവുമെല്ലാം കളിച്ച അനുഭവ സമ്പത്തുമായി റോബിനും താൻ വമ്പിച്ച കളിയാന്ന് നാഴികയ്ക്ക് നാൽപത് വട്ടം അച്ചൂന്റെടുത്ത് ഗീർവാണം മുഴക്കുന്ന നിജുവണ്ണനും ഉണ്ടായിരുന്നു ടീമിൽ. പക്ഷെ ഗ്രൗണ്ടിലിറക്കാതെ അവനെ കരയ്ക്കിരുത്തി. ടാ നീ മനേജറാടാന്ന് തട്ടിവിടുകയും ചെയ്തു. നീ കളിക്കണ്ടാന്ന് മുഖത്ത് നോക്കി എങ്ങനയാ പറയാ
ഞങ്ങളൊക്കെ വരുന്നതിന് മുൻപ് തന്നെ കോളജിൽ അറിയപ്പെടുന്ന ഒരു താരമായിരുന്നു ജിഷ്ണു ചേട്ടൻ.
പിന്നെ ഞാനും ഉണ്ടല്ലൊ ഏത്
അമ്മു
അങ്ങനെ കോളജിലെ വമ്പൻ ശ്രാവുകളെയൊക്കെ പരാജയപ്പെടുത്തി വോളിബോൾ കീരീടം ഞങ്ങൾ അടിച്ചെടുത്തു. ഞാൻ വീണ്ടും പറയുന്നു റോബിനാവുന്നു അതിന്റെ ഫുൾ ക്രഡിറ്റും.
എനിക്കേറ്റവും പ്രിയപ്പെട്ട ജൂനിയേർസ് നിങ്ങൾക്ക് ആ ദിവസം നഷ്ടം തന്നെയാണ് കാരണം നമുക്കത് പിറ്റേ വർഷം നിലനിർത്താനായില്ലാലൊ
പറയാതിരിക്കാൻ യാതൊരു നിർവാഹവുമില്ല, #my_dear_seniors നിങ്ങളായിരുന്നു ഞങ്ങളുടെ കരുത്ത്. യഥാർത്ഥത്തിൽ ഞങ്ങൾ ഗ്രൗണ്ടിൽ ചിലവഴിച്ചത്ര തന്നെ ഉൗർജം ഞങ്ങളെ ആവേശഭരിതരക്കാനായി കരയ്ക്കിരുന്ന നിങ്ങളും ചിലവയിച്ചു എന്നതായിരുന്നു ആ വിജയത്തിന്റെ സൂത്രവാക്യം.
തുടരും...
No comments:
Post a Comment