ST. ALOYSIUS COLLEGE MANGLORE | FILM STUDY | THE BEST FILM OF ALFRED HITCHCOCK
നോർമൻ്റെ അച്ഛൻ മരിച്ചതിന് ശേഷം അവന് ഏക ആശ്രയം അമ്മയായിരുന്നു. അമ്മയുമൊത്ത് ജീവിച്ച പത്ത് വർഷം അവൻ്റെ ജീവിതത്തിൽ സന്തോഷങ്ങൾ സമ്മാനിച്ച നാളുകളായിരുന്നു. അവർ രണ്ട് പേരും മാത്രമായ അവരുടേതായ ലോകം. കൂട്ടിനു പോലും ആരുമുണ്ടായിരുന്നില്ല ..
അതിരുകളില്ലാത്ത അവന്റെ സന്തോഷങ്ങൾക്ക് തിരശ്ശീലയിടുംവിധം അവിചാരിതമായാണ് ഒരാൾ അവന്റെ അമ്മയുടെ മനസ്സിൽ കടന്നുകൂടിയത്
അവൾ അയാൾക്ക് വേണ്ടി അവനെ ഒഴിവാക്കി, ദുരിതങ്ങളുടെ കയറ്റിറക്കം കണ്ട അവനെ സംബന്ധിച്ചിടത്തോളം അത് സഹിക്കാൻ പറ്റുന്നതിലപ്പുറമായിരുന്നു. അങ്ങനെ നോർമൻ അവന്റെ അമ്മയെയും കാമുകനെയും കൊന്നു. മാതൃഹത്യ പാപങ്ങളിൽ വെച്ച് ഏറ്റവും വലുതാണെന്ന ചിന്ത നോർമനെ വേട്ടയാടി. ആ കുറ്റം മായ്ച്ചുകളയാനായി നോർമൻ കണ്ടെത്തിയ മാർഗമായിരുന്നു അമ്മയുടെ ശവശരീരം മോഷ്ടിക്കുക എന്നുള്ളത്
അങ്ങനെ മൃതദേഹം മോഷ്ടിച്ച് വേണ്ടവിധത്തിൽ അവന്റെ വീട്ടിലെ ഒരു അടഞ്ഞ മുറിയിൽ സംരക്ഷിക്കുന്നു. പലസമയങ്ങളിലും തൊട്ടടുത്തുള്ള അവൻ്റെ ടൂറിസ്റ്റ് ഹോമിൽ നിന്നും അമ്മയുടെ ചേതനയറ്റ ശരീരം പാത്ത് വച്ച വീട്ടിലേക്ക് കേറിപ്പോവുന്നത് കാണാം. മാസ്റ്റർ ഒാഫ് സസ്പെൻസറുടെ (ഹിച്ച് കോക് ) മൂവിയായതിനാൽ കഥാപാത്രത്തിന്റെ സ്വഭാവം എന്താണെന്നോ അമ്മയ്ക്ക് എന്താണ് പ്രശ്നം , ജീവനുണ്ടോ തുടങ്ങിയ കാര്യങ്ങൾ അവ്യക്തമാണ്.
അങ്ങനെ നോർമൻ അവന്റെ അമ്മയ്ക്ക് വേണ്ടി ചിന്തിക്കാനും സംസാരിക്കാനും തുടങ്ങി. അവൻ ഒരേ സമയം രണ്ട് വ്യക്തിത്വമായി ജീവിക്കുന്നു
അവർ പരസ്പരം സംസാരിക്കുന്നു. അവനിപ്പോൾ നോർമൻ മാത്രമല്ല ചില സമയങ്ങളിൽ അവൻ അവന്റെ അമ്മയുമാകുന്നു. അവന്റെ ധാരണയിൽ (രോഗത്തിൽ) അവനിലെ അമ്മയ്ക്ക് അവനോടും അവന് അമ്മയോടും അസൂയ്യയാണ്. ഈ ഒരു അവസരത്തിലാണ് ലില(നായിക) അവന്റെ വീടിനോട് ചേർന്ന് കിടക്കുന്ന ഹോട്ടലിൽ താമസത്തിന് വരുന്നത് . ക്രമേണ അവനവളിൽ ആകൃഷ്ടനാവുന്നു. അവന്റെ മനസ്സിൽ അവളോടുള്ള ആഗ്രഹം വർദ്ധിച്ചു.
( അങ്ങനെയാണ് ലോക ഫിലിം ചരിത്രത്തിലെ തന്നെ സുപ്രധാന ഏടുകളിലൊന്നായ "ഷവർ സീൻ" ഹിച്ച് കോക് ലോകത്തിന് സമ്മാനിച്ചത്. കുറഞ്ഞ സെക്കന്റെുകൾക്കൊണ്ട് നിരവധി ഷോട്ടുകൾ മിന്നി മറയുന്ന "മൊണ്ടാഷ് " എന്ന എഡിറ്റിങ് വിദ്യയിലൂടെയാണ് ഈ സീൻ ചെയ്തിരിക്കുന്നത് .)
കുളിക്കുന്നതിനിടയിൽ അവളുടെ മുറിയിൽ കൊലപാതകം നടക്കുന്നു. പക്ഷെ അതവന്റെ അമ്മയുടെ അസൂയ്യ കാരണം അവർ അവളെ കൊന്നു (നോർമന്റെ മനസ്സിൽ അവൻ കുടിയിരുത്തിയ അവന്റെ അമ്മ) എന്ന് അവൻ വിശ്വസിച്ചു. കുറ്റം ചെയ്തത് അവന്റെ അമ്മയാണെന്നും തെളിവുകൾ നശിപ്പിക്കേണ്ടത് ഒരു മകന്റെ ഉത്തരവാദിത്യമാണെന്നുമുള്ള തോന്നലുകൾ അവനിലുണ്ടാവുകയും അവനിലെ നോർമൻ അത് നിർവഹിക്കുകയും ചെയ്യുന്നു. അവനിലെ രണ്ട് വ്യക്തിത്വങ്ങൾ ഏറ്റൂമുട്ടുകയായിരുന്നു സത്യത്തിൽ.
തുടരും...

No comments:
Post a Comment