"കടലുണ്ടി ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കും" കടലുണ്ടിക്കാർക്ക് നിങ്ങളിൽ തികഞ്ഞ പ്രതീക്ഷയുണ്ട് | Kadalundi Tourism | Responsible Tourism in Kerala

rk nadapuram, kadalundi tourism

പാലക്കാട് ജില്ലയിലെ സൈലന്റ് വാലിയിൽ നിന്ന് ഉൽഭവിച്ച് മലപ്പുറത്തുകാരോട് കഥകൾ പറഞ്ഞ് അറബിക്കടലിൽ പതിക്കുന്ന കടലുണ്ടി പുഴയ്ക്കും വയനാട്ടിലെ എളിമ്പിലേരി മലനിരകളിൽ നിന്ന് ഉൽഭവിച്ച് കോഴിക്കോട്ടുകാരുടേയും മലപ്പുറത്തുകാരുടേയും കിസ്സകൾ കേട്ട് അറബിക്കടലിൽ ചെന്നിറങ്ങുന്ന ചാലിയാറിന്റേയും ഇടയിൽ കടലുണ്ടി എന്ന ചെറിയൊരു ഗ്രാമമുണ്ട്. പ്രകൃതി ഭംഗിയുടെ മടിത്തട്ട് എന്ന് വിശേഷിപ്പിച്ചാൽ അത്  അതികമാവില്ല. 

rk nadapuram, kadalundi tourism

ജില്ലാ ടുറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്യ ടൂറിസം (Responsible Tourism Dept Kozhikode) പദ്ധതിയുടെ ആദ്യഘട്ട പഠനം എന്ന ഉത്തരവാദിത്യത്തോടെയാണ് ഞങ്ങൾ കടലുണ്ടിയിലെത്തുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഉള്ള എല്ലാ ജില്ലകളിൽ നിന്നും ക്യാംപിൽ പ്രതിനിധികളുണ്ട്. മിക്കവരും എം.എസ്.ഡബ്ലൂ (MSW) വിഭാഗത്തിൽ പഠനം നടത്തുന്നവരാണ്. 

rk nadapuram, kadalundi tourism

പ്രധാനമായും അഞ്ച് തരം പദ്ധതികളാണ് കടലുണ്ടിയിൽ നടപ്പിലാക്കാൻ ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. പദ്ധതികളെ കുറിച്ച് വിശദീകരിക്കാൻ പ്രിയ സുഹൃത്തും ജില്ലാ ടൂറിസം വകുപ്പ് കോർഡിനേറ്ററുമായ ശ്രീകലാ ലക്ഷ്മി നേരത്തെ തന്നെ എത്തിച്ചേർന്നു. 'STREET' (sustainable, tangible, responsible, experiential, ethnical, tourism hub) എന്നതാണ് പദ്ധതിയുടെ പേര്. 

rk nadapuram, kadalundi tourism

Food Street, Art Street, Green Street, Water Street, Village Experience Street ഇങ്ങനെ പേര് നൽകിയ അഞ്ച് പദ്ധതികൾ അടിസ്ഥാനമാക്കിയാണ് ക്യാംപിന്റെ പ്രവർത്തനങ്ങൾ. ആറ് പേരടങ്ങിയ ടീമിനെ സഞ്ചമാക്കി വേണ്ട നിർദേശങ്ങൾ നൽകി ഒാരോ സ്ട്രീറ്റിനും നേരത്തെ തീരുമാനിച്ചത് പോലെ അനുയോജ്യമായ സ്ഥലങ്ങളിലോട്ട് ഞങ്ങൾ പോവുകയും അവിടെ നടപ്പാക്കാൻ പോവുന്ന പദ്ധതിക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ഞങ്ങളുടെ കണ്ടത്തലുകൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തി പഞ്ചായത്തിനും ജില്ലാ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്കും മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു. 

rk nadapuram, kadalundi tourism

പാതിരാവ് വരെ പാട്ടുപാടിയും കഥപറഞ്ഞും കളിയും തമാശയുമൊക്കെയായി നല്ല കുറച്ച് ദിനരാത്രങ്ങൾ സമ്മാനിച്ച ജില്ലാ ടൂറിസം വകുപ്പിനും, ഇത്രമനോഹരമായൊരു ക്യാംപ് സംഘടിപ്പിച്ച 'Captains' എന്ന കൂട്ടായ്മയ്ക്കും ഹൃദയത്തിൽ തൊട്ട നന്ദി ഉണ്ട്. നായകൻ അഫ്സൽക്ക, ജാസിം, ഫസ്ന, ആദർശ്, Solo ജിന്ന്, നിങ്ങളുടെ Dedication അടിപൊളിയാണ് Broz. 

rk nadapuram, kadalundi tourism
rk nadapuram, kadalundi tourism

എവിടുന്നൊക്കെയോ വന്ന് 3ദിവസം ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ഒപ്പമിരുന്ന് ആടിയും പാടിയും ഹൃദയം കവർന്നവരെ നിങ്ങളെന്നും ഒാർമയിൽ ഉണ്ടാവും നമ്മളിനിയും കണ്ടുമുട്ടും കഥകൾ പറയും കടലുണ്ടിയെന്ന മനോഹര ഗ്രാമത്തെ നാളെ ലോകം അറിയുമ്പോൾ കടലുണ്ടിയിലെ ഒാരോ മണൽത്തരികളും നമ്മെ ഒാർക്കും...

rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourism
rk nadapuram, kadalundi tourismrk nadapuram, kadalundi tourism

The Rajiv Gandhi National Institute of Youth Development (RGNIYD) | jdt college kozhikode | labour india college marangattupilly | st aloysius college mangalore | MSW Courses in kerala | msw courses in calicut | RK Nadapuram | Rayees Koodatt

തെങ്ങ് കയറാനും കൃഷിപ്പണിക്കുമായി മലയാളികൾ പോവുന്ന അറബ് നാട് | Salalah Oman

 salalah oman, rk nadapuram

തെങ്ങ് കയറാനും കവുങ്ങിൽ കയറാനും മറ്റ് കൃഷി ആവശ്യങ്ങൾക്കുമായി കടൽ കടന്നുപോവുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടൊ? എന്നാൽ അങ്ങനെയൊരു നാടുണ്ട് അറേബ്യയിൽ. കേരളവുമായി വാണിജ്യപരമായും ഭൂമിശാസ്ത്രപരമായും ഏറെ സാദൃശ്യമുള്ളൊരു അറബ് നാട്. 

salalah oman, rk nadapuram

കേരളത്തിലുള്ളത് പോലെ നാണ്യവിളകളും ധാന്യവിളകളും ധാരാളമായി വിളവെടുക്കുന്ന ലോകത്തിലെ മറ്റൊരു കേരളമെന്നും അറേബ്യയിലെ പൂന്തോട്ടമെന്നും അറിയപ്പെടുന്ന സുന്ദരമായൊരു നാടാണ് സലാല. കണ്ണെത്താ ദൂരത്തോട്ട് പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകൾ, ഇടതൂർന്ന് നിൽക്കുന്ന വാഴത്തോട്ടങ്ങൾ, തിങ്ങിനിറഞ്ഞ കവുങ്ങിൻ തോപ്പുകൾ പച്ചപടർന്ന വെറ്റില വള്ളികളും കപ്പയും, ചക്കയും, മാങ്ങയും, മാതളവും പച്ചക്കറികളും എല്ലാം വിളയുന്ന നാടാണ് സലാല. തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നവും കൃഷിചെയ്യുന്നവരും കൂടുതൽ മലയാളികൾ തന്നെ. കൃഷിക്കനുയോജ്യമായ കാലാവസ്ഥയും തെളിനീരൊഴുകുന്ന അരുവികളും ഫലഭൂഷ്ടമായ മണ്ണുമാണ് ഇതിൽ പ്രധാനപ്പെട്ടത്. 
salalah oman, rk nadapuram

രണ്ടായിരമാണ്ട് പഴക്കമുള്ള ഇന്ത്യയും അറബ്നാടും തമ്മിലുണ്ടായിരുന്ന കച്ചവട, സംസ്കാര വിനിമയത്തിലും കണ്ണികളായി വർത്തിച്ചത് കേരളവും സലാലയുമായിരുന്നു.  അന്നത്തെ യമനിന്റെ ഭാഗമായിരുന്ന ഇന്നത്തെ സലാല ഉൾക്കൊള്ളുന്ന ദോഫാർ മേഖലയിൽ നിന്ന് കൊടുങ്ങല്ലൂർ, കൊല്ലം, കൊച്ചി തീരദേശങ്ങളിൽ പായ്ക്കപ്പലുകൾ നങ്കൂരമിട്ടു. അന്നത്തെ ദോഫാറിന്റെ വരുമാനമായിരുന്ന കുന്തിരിക്കവും മറ്റു അറേബ്യൻ വിഭവങ്ങളും നമ്മുടെ കറുത്ത പൊന്നിനും മറ്റു സുഗന്ധദ്രവ്യങ്ങൾക്ക് പകരമായി നൽകി, അതിന് പുറമേ ഇരു കരകളും തമ്മിൽ ഇണപിരിയാത്ത ബന്ധവും കോർത്തുവച്ചു.

salalah oman, rk nadapuram

കേരത്തിലും മറ്റും കാലവർഷം തെറ്റാറുണ്ടെങ്കിലും കൃത്യമായി വർഷത്തിൽ രണ്ടുമാസം മഴ ലഭിക്കുന്നുണ്ട് സലാലയിൽ. ജുലൈ പകുതി മുതൽ സെപ്തംബർ പകുതി വരെയാണ് കരീഫ് എന്ന പേരിലറിയപ്പെടുന്ന മഴക്കാലം. കരീഫ് സീസണാണ് സലാലയുടെ ഉൽസവ കാലം, വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്ന് ലക്ഷങ്ങളാണ് സലാലയിലേക്ക് ഒഴുകുക. ഈ കാലയളവിൽ സലാലയുടെ വിവിധ ഭാഗങ്ങളിൽ ഫെസ്റ്റുവലുകളും മറ്റു ആഘോഷ പരിപാടികളും നടക്കുന്നു.

salalah oman | rk nadapuram

പൂക്കളുടെ നഗരത്തിലെ അലാഹുദ്ദീൻ ഹസൻ ബഹ്മാൻ ഷായുടെ സാമ്രാജ്യം | Gulbarga Fort Karnataka

 Gulbarga Fort

ഡൽഹി സുൽത്താന്മാരുമായുള്ള കൂട്ടുഭരണം ഉപേക്ഷിച്ചതിന് ശേഷമാണ് അലാഹുദ്ദീൻ ഹസൻ ബഹ്മാൻ ഷാ ഗുൽബർഗ കേന്ദ്രമാക്കി അദ്ദേഹത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ഹൈദരാബാദിൽ നിന്ന് 200ഉം ബാംഗ്ലൂരിൽ നിന്ന് 623 കിലോ മീറ്ററും അകലെയായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു നഗരമാണ് ഗുൽബർഗ കൽബുർഗി.

Gulbarga Fort

യൂറോപ്യൻ മിലിട്ടറി നിർമാണ ശൈലിയിൽ ബഹ്മാൻ ഷാ നിർമിച്ച ഭരണസിരാ കേന്ദ്രമായിരുന്നു ഗുൽബർഗ ഫോർട്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നീണ്ടുപരന്നു കിടക്കുന്ന ഈ കോട്ട അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതം തന്നെയാണ്. ഇരുവത്തി ആറോളം പടുകൂറ്റൻ പീരങ്കികൾ അതും ലോകത്തിലെ തന്നെ ഏറ്റവും വലിയ പീരങ്കി ഉള്ളതും ഈ കോട്ടയിലാണ്. കോട്ടയുടെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത ഇതിനുള്ളിലെ Jamia Masjid ആണ് (പള്ളിയെ കുറിച്ച് മറ്റൊരു പോസ്റ്റിൽ പറയാം). ഇരുന്നൂറിൽപരം കുടുംബങ്ങൾ ഇന്നും ഈ കോട്ടക്കുള്ളിൽ താമസിച്ചുവരുന്നു. ചരിത്ര യാത്രകൾ നടത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണിവിടം. ഗുൽബർഗ റയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

Gulbarga Fort

ഇനിഅൽപം ഗുൽബർഗയെക്കുറിച്ച്

ഗുൽബർഗ എന്നാൽ പൂക്കളുടെ നഗരം എന്ന് അർത്ഥം വരുന്ന ഒരു ഉർദു വാക്കാണ്. കൽബുർഗി എന്നാൽ കല്ലുകളുടെ കോട്ട എന്ന കന്നട വാക്കിൽ നിന്നുമാണ് ഈ നഗരത്തിന് ഈ പേരുകൾ ലഭിച്ചത്. 1347ലാണ് ബഹ്മാൻ ഷാ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന് തുടക്കം കുറിക്കുന്നത്, ഗുൽബർഗ കേന്ദ്രമാക്കിയായിരുന്നു ഷായുടെ ഭരണം. 1428ൽ അദ്ദേഹത്തിന്റെ ഭരണം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ സാമ്രാജ്യം Bijapur, Bidar, Berar, Ahmednager, and Golconda എന്നിങ്ങനെ അഞ്ച് സ്വതന്ത്രഭരണ പ്രദേശങ്ങളായി മാറിയിരുന്നു. ഗുൽബർഗ ബിജാപൂരിന്റെ അധീനതയിലും പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് ഗുൽബർഗ ഗോൽക്കൊണ്ട സാമ്രാജ്യത്തിന്റെ കീഴിലുമായിരുന്നു.

Gulbarga Fort

ഔറംഗസീന്റെ പിൻതുടർച്ചയായി വന്ന അഫ്സൽ ഷായുടെ മുഗൾ ഭരണം ഹൈദരാബാദ് സംസ്ഥാനം രൂപീകരിക്കുകയും ഗുൽബർഗ അതിന്റെ ഭാഗമാവുകയും ചെയ്തു. പിന്നീട് സ്വതന്ത്ര്യ ലബ്ദിക്കു ശേഷം ഹൈദരാബാദ് ഇന്ത്യൻ യൂനിയനോട് കൂട്ടിച്ചേർക്കുകയും ഗുൽബർഗ ഉൾപ്പെടുന്ന ഭാഗങ്ങൾ 1956ൽ മൈസൂരിന്റെ ഭാഗമാവുകയും ചെയ്തു.
gulbarga fort | gulbarga masjid | kalaburagi | rk nadapuram
RK Nadapuram
Gulbarga Fort

Gulbarga Fort