ഡൽഹി സുൽത്താന്മാരുമായുള്ള കൂട്ടുഭരണം ഉപേക്ഷിച്ചതിന് ശേഷമാണ് അലാഹുദ്ദീൻ ഹസൻ ബഹ്മാൻ ഷാ ഗുൽബർഗ കേന്ദ്രമാക്കി അദ്ദേഹത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ഹൈദരാബാദിൽ നിന്ന് 200ഉം ബാംഗ്ലൂരിൽ നിന്ന് 623 കിലോ മീറ്ററും അകലെയായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു നഗരമാണ് ഗുൽബർഗ കൽബുർഗി.
യൂറോപ്യൻ മിലിട്ടറി നിർമാണ ശൈലിയിൽ ബഹ്മാൻ ഷാ നിർമിച്ച ഭരണസിരാ കേന്ദ്രമായിരുന്നു ഗുൽബർഗ ഫോർട്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നീണ്ടുപരന്നു കിടക്കുന്ന ഈ കോട്ട അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതം തന്നെയാണ്. ഇരുവത്തി ആറോളം പടുകൂറ്റൻ പീരങ്കികൾ അതും ലോകത്തിലെ തന്നെ ഏറ്റവും വലിയ പീരങ്കി ഉള്ളതും ഈ കോട്ടയിലാണ്. കോട്ടയുടെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത ഇതിനുള്ളിലെ Jamia Masjid ആണ് (പള്ളിയെ കുറിച്ച് മറ്റൊരു പോസ്റ്റിൽ പറയാം). ഇരുന്നൂറിൽപരം കുടുംബങ്ങൾ ഇന്നും ഈ കോട്ടക്കുള്ളിൽ താമസിച്ചുവരുന്നു. ചരിത്ര യാത്രകൾ നടത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണിവിടം. ഗുൽബർഗ റയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
ഇനിഅൽപം ഗുൽബർഗയെക്കുറിച്ച്
ഗുൽബർഗ എന്നാൽ പൂക്കളുടെ നഗരം എന്ന് അർത്ഥം വരുന്ന ഒരു ഉർദു വാക്കാണ്. കൽബുർഗി എന്നാൽ കല്ലുകളുടെ കോട്ട എന്ന കന്നട വാക്കിൽ നിന്നുമാണ് ഈ നഗരത്തിന് ഈ പേരുകൾ ലഭിച്ചത്. 1347ലാണ് ബഹ്മാൻ ഷാ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന് തുടക്കം കുറിക്കുന്നത്, ഗുൽബർഗ കേന്ദ്രമാക്കിയായിരുന്നു ഷായുടെ ഭരണം. 1428ൽ അദ്ദേഹത്തിന്റെ ഭരണം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ സാമ്രാജ്യം Bijapur, Bidar, Berar, Ahmednager, and Golconda എന്നിങ്ങനെ അഞ്ച് സ്വതന്ത്രഭരണ പ്രദേശങ്ങളായി മാറിയിരുന്നു. ഗുൽബർഗ ബിജാപൂരിന്റെ അധീനതയിലും പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് ഗുൽബർഗ ഗോൽക്കൊണ്ട സാമ്രാജ്യത്തിന്റെ കീഴിലുമായിരുന്നു.
gulbarga fort | gulbarga masjid | kalaburagi | rk nadapuram
No comments:
Post a Comment