Himavad gopalaswamy betta the home of tiger and elephant

himavad gopalaswamy temple
himavad gopalaswamy temple gopalswami hills karnataka | venugopala swamy temple | himavad gopalaswamy betta  | himavad gopalaswamy betta temple elephant | himavad gopalaswamy betta tripadvisor | gopalaswamy hills, Bandipur forest | Muthumalai forest tamilnadu, Gundelpetta | Flower valley, Muthanga, Kuttiady churam

കടുവകളുടെ തറവാട്ടിൽ ഒരു മലകയറ്റം

RK Nadapuram
കടുവയും പുലിയും ആനയും സ്വര്യവിഹാരം നടത്തുന്ന കാട്ടിലൂടെ നാം ഏവരും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്, എന്നാൽ അത്തരമൊരു കാടിന്റെ ഹൃദയ ഭാഗത്ത് അതും 5000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊടുമുടിയിലൂടെയുള്ള യാത്രയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടൊ, ഉത്തരം അതെ എന്നാണെങ്കിൽ കുറഞ്ഞ ചിലവിൽ കാണാൻ പറ്റിയ അധികമാളുകൾക്കൊന്നും പരിചിതമല്ലാത്ത ഒരിടം ഉണ്ട് ബന്ദീപൂർ കാട്ടിനുള്ളിൽ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാ സങ്കേതങ്ങളിലൊന്നാണ് ബന്ദീപൂർ നാഷനൽ പാർക്ക്, കർണാടകയുടെയും തമിഴ്നാടിന്റേയും കേരളത്തിന്റെയും വനാതിർത്തി.
himavad gopalaswamy temple

ബന്ദീപൂർ വനത്തിലെ ഏറ്റവും ഉയരം കൂടിയ മുടിയാണ് ഗോപാൽസ്വാമി ബേട്ട്. പ്രൈവറ്റ് വാഹനങ്ങൾ മലകയറിയുണ്ടാകുന്ന ശബ്ദമലിനീകരണവും ബ്ലോക്കും കാരണം കർണാടക സ്റ്റേറ്റ് ബസ്സുകൾക്ക് മാത്രമാണ് മുകളിലോട്ട് പോവാൻ അനുവാദമുള്ളത്. ഗുണ്ടൽ പേട്ടയിൽ നിന്നും ഊട്ടിയിലേക്കുള്ള ദേശീയ പാതയിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോ മീറ്റർ സഞ്ചരിച്ച് വേണം ഇവിടേയ്ക്ക് എത്താൻ. റോഡിന്റെ ഇരുവശങ്ങളിലും സൂര്യകാന്തിയുടെയും ചെണ്ടുമല്ലിയുടെയും പാടങ്ങൾ. ഗപാൽസ്വാമി ഹിൽസിന്റെ താഴ്വവര യഥാതത്തിൽ ഒരു മഞ്ഞക്കടലാണ്.
himavad gopalaswamy temple

നാം ചെന്നെത്തുക ഫോറസ്റ്റുകാർ കാവലിരിക്കുന്ന വലിയൊരു കവാടത്തിലാണ്, അവിടെ നമ്മുടെ വാഹനം പാർക്ക് ചെയ്തുവേണം മുകളിലോട്ട് പോവാൻ. പതിനഞ്ചു മിമുട്ട് ഇടവെട്ട് ബസ്സുണ്ട്, കഷ്ടിച്ച് ഒരു ബസ്സിനെ മാത്രം ഉൾക്കൊള്ളാനുള്ള വീതിയെ ആ റോഡിനുള്ളു. വളഞ്ഞും പുളഞ്ഞും പോവുന്ന ചെറിയ ഒരു റോഡ്, റോഡിലെങ്ങും ആനപിണ്ടങ്ങൾ, ഇരു വശങ്ങളിലും ബന്ദീപൂരിന്റെ കാനനക്കാഴ്ചകൾ. കാനന പാതയിലൂടെ അങ്ങനെ പോയാൽ ചെന്നെത്തുന്നത് മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഗോപാൽസ്വാമി ബേട്ട് ക്ഷേത്രത്തിലേക്കാണ്. ചോല രാജാവായിരുന്ന ബല്ലാലയാണ് 1315ൽ ഈ ക്ഷേത്രം നിർമിച്ചത്.

himavad gopalaswamy temple
തീർത്ഥടകരാണ് സഞ്ചാരികളിലധികവും. വന്യമൃഗങ്ങളുടെ വാസസ്ഥലമായതിനാൽ ഫോറസ്റ്റ് ഗാർഡിന്റെ കനത്ത കാവലിലാണ് ക്ഷേത്രവും പരിസരവും, മലമുകളിൽ നിന്നുള്ള കാഴ്ചകൾ വിവരണാധീതമാണ്. മലമുകളിൽ നിന്ന് ഉദയവും അസ്തമയവും കാണാൻ കഴിയുന്നതിനാൽ രാവിലയും വൈകുന്നേരവും നല്ല തിരക്കാണിവിടം.
himavad gopalaswamy temple
himavad gopalaswamy temple
himavad gopalaswamy temple

Attappadi-Mulli Hairpin, one of the best way to otty

mulli to ooty

mulli kerala | mulli to ooty | malappuram to mulli | anaikatti to mulli | Manjoor | Mulli hairpin | Mannarkkad to Attappadi 


ആ നാൽപതാം വളവിലെ സൗഹൃദം  

എന്നും മായാതെ കിടക്കും 


RK Nadapuram

അട്ടപ്പാടിയിൽ നിന്നും താവളം വഴി ഊടുവഴികൾ താണ്ടി മുള്ളിചുരം വഴി പോവുന്നതിനിടയിലാണ് നാൽപതം വളവിൽ നിന്നും കൈകൊട്ടിയും ഡ്രമ്മുകളിൽ വ്യത്യസ്ഥ താളങ്ങൾ തീർത്തും പാട്ടുകൾപാടി ആഘോഷിക്കുന്നവരെ ശ്രദ്ധയിൽപ്പെട്ടത്.
mulli to ooty
നീലഗിരി മലനിരകളിൽ താമസിക്കുന്ന 'ബഡുഗാസ്' സമുദായക്കാരുടെ ഒരുകൊച്ചു ആഘോഷമായിരുന്നു അത്. നീലഗിരി ഹിൽസിലെ പ്രബല വിഭാഗമായ ഇവർ ഏകദേശം അഞ്ഞൂറോളം ഗ്രാമങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ഇവർക്ക് സ്വന്തമായി ഒരു ഭാഷാ സംസ്കാരം തന്നെയുണ്ട്, 'ബഡുഗു' എന്നുപേരുള്ള ഈ ഭാഷയ്ക്ക് ലിപിയൊന്നുമില്ലെങ്കിലും അവർക്കിടയിലതിന് നല്ല പ്രചാരമാണ്. 
mulli to ooty

വിദ്യഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരാണ് ഇതിലധികമെങ്കിലും പുറം നാട്ടുകാരുമായി സംസാരിക്കാൻ ഇംഗ്ലീഷും ചെറുതായി വശമുണ്ടിവർക്ക്. ഡ്രസ്സിനു മുകളിൽ വെളുത്ത തുണി പുതച്ചാണ് സ്ത്രീകൾ പുറത്തിറങ്ങുന്നത്. സ്നേഹിക്കാൻ മാത്രമേ ഇവർക്ക് അറിയു, അവരുടെ തിരക്കിനിടയിലും കേരളത്തിലെ ദുരിതത്തെക്കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്. 
mulli to ooty

ഒടുവിൽ ഭക്ഷണം കഴിക്കാതെ വിടില്ല എന്നായി, അവിട നടക്കുന്ന പൂജയൊന്നും കഴിയാതെ അവർ ഭക്ഷണം കഴിക്കില്ല. ഞങ്ങളെ രണ്ടുപേരേയും മരംകൊണ്ടു നിർമിച്ച ഒരു കൊച്ചുവീട്ടിൽ കൊണ്ടിരുത്തി ഞങ്ങൾക്കുള്ളതിങ്ങ് തന്നു, കുറേ സമയം അവരുടെ ആഘോഷങ്ങളിൽ ഞങ്ങളും പങ്കുചേർന്നു. മുള്ളി ചുരത്തിലെ ആ സൗഹൃദം എന്നും മായാതെ നിൽക്കും
mulli to ooty

mulli to ooty


Mandrup, the land of fruits and vegetable | solapur maharashtra

grape farm in solapur, mandrup
solapur fruits | solapur fruit market | Mandrup solapur | vegetables and fruits in mandrup solapur | 

By RK Nadapram

തണുപ്പടിച്ച് തുടങ്ങിയതോടെ പച്ചക്കറികൾക്ക് പുറമേ പഴവർഗങ്ങളും സജീവമാവുകയാണ് മൻഡ്രൂബിലും പരിസരങ്ങളിലും, കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മുന്തിരിത്തോപ്പുകൾ പച്ചിലകൾക്ക് മൊഞ്ചേകി ചുവപ്പൻ ഉറുമാമ്പഴവും. സീസണെല്ലാഞ്ഞിട്ട് പോലും കിലോയ്ക്ക് 20 രൂപയാണ് അനാറിന്റെ വില
--അതും തേനിന്റെ രുചിയുള്ള അനാറിന്-- 
ഗ്രാമീണരുടെ സ്വപ്നങ്ങളാണ് ചെടികളിൽ
പൂത്തുലഞ്ഞ് നിൽക്കുന്നത്

grape farm in solapur, mandrup
pomegranate farm in solapur, mandrup

pomegranate farm in solapur, mandrup

grape farm in solapur, mandrup

pomegranate farm in solapur, mandrup