Solapur Sugar Factories | Sugar Farms in Solapur | Mandrup Village in Maharashtra | solapur famous food | JD Patil | JD Patil English Medium School Mandrup, Mandrup, Solapur - CBSE,
ആ പ്രദേശത്തുകാര്‍ ശ്വസിക്കുന്നത്
പോലും മധുരമാണ്
മധുരം മാത്രം മണക്കുന്ന ഒരു പ്രദേശം, ഫാക്ടറിയുടെ ഒരു ഡോറിലൂടെ കരിമ്പ് കയറിപ്പോയി അത് പഞ്ചസാരയായി മറ്റൊരു ഡോറിലൂടെ ഇറങ്ങിവരുന്ന കാഴ്ച ലൈവായിക്കണ്ടു. ഇന്ത്യയിലെ അറിയപ്പെടുന്ന ഷുഗര്‍ ഫാകടറികള്‍ നിലനില്‍ക്കുന്നത് ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ സോളാപൂര്‍ (Solapur Maharashtra) ജില്ലയിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഷുഗര്‍ ഫാക്ടറികള്‍ നിലനില്‍ക്കുന്നതും മഹാരാഷ്ട്രയിലാണ്. 1945ലാണ് മഹാരാഷ്ട്രയില്‍ ആദ്യമായി ഷുഗര്‍ ഫാകടറി (Sugar Factory) നിലവില്‍ വന്നത്. ലോകത്ത് കരിമ്പ് ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ അറിയപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.1824ല്‍ ഫ്രഞ്ചുകാരാണ് ഇന്ത്യയില്‍ ആദ്യമായി കരിമ്പ് കൃഷിക്ക് തുടക്കം കുറിക്കുന്നത്. സര്‍ക്കാറിന്റെയും സ്വകാര്യ മേഖലയിലുമായി ഏകദേശം 453 വലിയ ഷുഗര്‍ മില്ലുകളാണ് നമ്മുടെ രാജ്യത്തുള്ളത്. ഏകദേശം രണ്ടരക്കോടി ജനങ്ങളാണ് രാജ്യത്ത് കരിമ്പ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മഹാരാഷട്ര കഴിഞ്ഞാല്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, തമിഴ്‌നാട്, പഞ്ചാബ്, കര്‍ണാടക, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. കൂടുതല്‍ ഫാകടറികള്‍ നിലനില്‍ക്കുന്നതും ഈ സംസ്ഥാനങ്ങളിലാണ്. (Sugar Mills in India).
സോളാപൂരിന്റെ ഗ്രാമങ്ങള്‍ അതി സുന്ദരമാണ്, എങ്ങും പച്ചവിരിച്ച കരിമ്പിന്റെയും മുന്തിരിയുടെയും പാടങ്ങള്‍. സോളാപൂരിലെ ഭംഗിയുള്ള ഗ്രാമങ്ങളിലൊന്നാണ് മന്‍ഡ്രൂബ്. ഈ ഗ്രാമത്തിലെ പ്രധാന കൃഷികളില്‍ ഒന്നാണ് കരിമ്പ്. കരിമ്പ് കൂടാതെ മുന്തിരി, ഉറുമാമ്പഴം, പയറു വര്‍ഗങ്ങള്‍ എന്നിവയും ഇവിടുത്തുകാരുടെ പ്രധാന കൃഷികളില്‍ ചിലതാണ്. മഹാരാഷ്ട്രയിലെ തന്നെ അറിയപ്പെടുന്ന കരിമ്പ് ഫാക്ടറിയായ ലോക്മന്‍ഗല്‍ ഷുഗര്‍ ഫാക്ടറി (Lokmangal Group) മന്‍ഡ്രുബ് ഗ്രാമത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഫാക്ടറിക്കുള്ളില്‍ മൊബൈല്‍ അലൗഡ് അല്ലാത്തോണ്ട് കൂടുതല്‍ ചിത്രങ്ങളൊന്നും പകര്‍ത്താന്‍ കഴിഞ്ഞില്ല
.
Great post.
ReplyDeletehttps://www.mycustomer.com/profile/garima81