Wildlife Sanctuary | mudumalai national park stay | bandipur national park stay | mudumalai jungle resort | greenwoods nature camp mudumalai tamil nadu | bangalore to mudumalai | mudumalai cottage | bandipur wildlife resort | Masinagudi | karnataka government guest house in bandipur | masinagudi jungle hut
ഏകദേശം പതിനഞ്ച് കിലോമീറ്റർ സഞ്ചരിക്കണം ഗോപാൽസ്വാമി ഹിൽസിന്റെ താഴ്വരയിലെത്താൻ. ബന്ദീപൂർ കടുവാ സങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ മുടിയാണ് ഗോപാൽസ്വാമി ഹിൽ. അയ്യായിരത്തോളം അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മലയുടെ മുകളിലോട്ട് പോവാൻ സ്വകാര്യ വാഹനങ്ങൾക്ക് അനുവാദമില്ല, കർണാടക സർക്കാറിന്റെ ബസ് ഉണ്ട് അരമണിക്കൂർ ഇടവെട്ട്. ഞങ്ങളെത്തിയത് ഉച്ചസമയമായതിനാൽ സന്ദർശകർ വളരെ കുറവായിരുന്നു. കഷ്ടിച്ച് ഒരു ബസ്സിന് മാത്രം കടന്നുപോവാൻ പറ്റുന്ന വീതിയിലുള്ള ചെറിയൊരു റോഡ്. അവിടുന്നങ്ങോട്ട് കുത്തനെ മലകയറ്റമാണ്, ബന്ദീപൂരിന്റെ കാനന ഭംഗി ഉയരത്തിലിരുന്ന് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോവാൻ പറ്റിയ ഒരിടമാണിവിടം. വളഞ്ഞുപുളഞ്ഞ് പോവുന്ന ഈ റോഡിൽ ഇടയ്ക്കിടയ്ക്ക് വന്യമൃഗങ്ങൾ ഇറങ്ങി വരാറുണ്ട്. അതിനാലാണ് സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നിഷേധിക്കുന്നത്. അപകടം പിടിച്ച വളവുകൾ താണ്ടി മുകളിലെത്തിയാൽ മുകളിൽ വലിയൊരു ക്ഷേത്രമുണ്ട്. ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഗുണ്ടൽപേട്ട ഊട്ടി റോഡിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
Great post.
ReplyDeletehttp://placeofnaturalbeauty.flazio.com/
Really an awesome article.
ReplyDeleteThank you for sharing the valuable information about best government resort, to know more details about best Family resort around Bangalore just visit hereFamily resort around mysore