ഗോപാൽസ്വാമി ഹിൽസ്- ബന്ദീപൂർ കടുവാ സങ്കേതത്തിനരികിലെ പൂക്കളുടെ താഴ്വര | Gopalaswamy Hills | Bandipur
പുഴയും വെള്ളച്ചാട്ടവും കൊടും കാടും, മഴ നനഞ്ഞ് പശുക്കടവെന്ന മലയോര ഗ്രാമത്തിലേക്ക് ഒരു യാത്ര പോവാം | Pashukkadav Kuttiady
മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ട്, വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന കൊടും കാടും പുഴകളും വെള്ളച്ചാട്ടവുമൊക്കെയുള്ള കോഴിക്കോടിന്റെ വടക്ക് കിഴക്കായി പുഴകളുടെ തലോടലിൽ പച്ചപുതയ്ച്ച് കിടക്കുന്ന ഒരു ഉൾനാടൻ മലയോര ഗ്രാമമാണ് പശുക്കടവ്.
ഇവിടെ നിന്ന് മലകൾ കയറി ചെല്ലുന്നത് മലവയൽ നാടായ വയനാട്ടിലേക്കാണ്. മഴക്കാല യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണിവിടം, മഴ തുടങ്ങിയാൽ തോരാൻ സമയമെടുക്കുന്ന സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു പശുക്കടവ്. പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വന്ന മലവെള്ളത്തിൽപ്പെട്ട് 6 പേർ മരിക്കാനിടയായ സംഭവത്തോടെയാണ് പശുക്കടവ് എന്ന ചെറിയൊരു മലയോര ഗ്രാമത്തെ കേരളമറിഞ്ഞത്. കുറ്റ്യാടിയിൽ നിന്ന് വടക്ക് ഭാഗത്തേക്ക് 20 കിലോ മീറ്റർ സഞ്ചരിച്ചാൽ വയനാടിന്റെ മലഞ്ചെരുവിൽ സ്ഥിതിചെയ്യുന്ന പശുക്കടവിലെത്താം.
പ്രധാനപ്പെട്ട രണ്ട് പുഴകളുടെ ഉൽഭവ കേന്ദ്രമാണിവിടം. അതിലൊന്നാണീ ചതിയൻ പുഴ എന്നറിയപ്പെടുന്ന കടന്തറ പുഴ. വയനാടൻ കാടുകളിൽ മഴ പെയ്യുമ്പോൾ പുഴയിലെ വെള്ളം പെട്ടെന്ന് കൂടുകയും കാര്യങ്ങൾ നിയന്ത്രണാധീതമാവുകയും ചെയ്യും. അത് കാരണമാണീ പുഴയ്ക്ക് ചതിയൻ പുഴ എന്ന് പേര് ലഭിച്ചത്. പൂഴിത്തോട് പവർ ഹൗസ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. പശുക്കടവിൽ നിന്ന് ഏകദേശം 4കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
പശുക്കടവ് കുരുടന്‍ കടവ് പാലം |
പ്രസിദ്ധമായ വട്ടിപ്പനമല കോറി സ്ഥിതിചെയ്യുന്നത് പശുക്കടവിലാണ്. നാട്ടുകാരുടെ നിരന്തരമായ സമരം കാരണം നിരവധി തവണ പാറപൊട്ടിക്കുന്നതിന് അധികാരികൾ വിലക്കേർപ്പെടുത്തിയിരുന്നു. കോറിയുടെ ഒരു കിലോമീറ്ററിനുള്ളിൽ സംരക്ഷിത വനമേഖല ഉണ്ടെങ്കിൽ മലതുരന്ന് പാറപൊട്ടിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തിയാണ് കോറി പ്രവർത്തിക്കുന്നതെന്നാണ് സമരക്കാരുടെ ഭാഷ്യം.
മാത്രവുമല്ല കോറി പ്രവർത്തിക്കുന്ന മലയുടെ ഏതാനും അകലെ സ്ഥിതിചെയ്യുന്ന മറ്റൊരു മലയാണ് വയനാട്ടിലെ ബാണാസുറ സാഗർ ഡാമിന്റെ റിസർവെയറെന്നാണ് ഇവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വാദം, ഇത് വലിയ രീതിയിലുള്ള അപകടം അതിവിദൂരമല്ലാത്ത ഭാവിയിൽ വിളിച്ചുവരുത്തുമെന്നും സമരക്കാർ ഉന്നയിക്കുന്നു.
മഴക്കാലമായാൽ പശുക്കടവെന്ന മലയോര ഗ്രാമത്തിന്റെ സൗന്ദര്യം വിവരണാധീതമാണ്. നിറഞ്ഞുകവിഞ്ഞൊഴുകുന്ന അരുവിയും പുഴയും വെള്ളച്ചാട്ടവും പച്ചവിരിച്ച മലയോര പാതകളും ആ കൊച്ചു ഗ്രാമത്തിന്റെ തനിനാടൻ ഭംഗി തെല്ലും ചോരാതെ നിലനിർത്തുന്നു.
pashukkadav kuttiady, rk nadapuram, kakkayam dam, vattippana mala pashukkavu, maruthongara panchayath, kavilumpara panchayath, rayees koodatt
കുറ്റ്യാടിയിൽ നിന്ന് 10 കിലോമീറ്റർ അകലെ വന്യ ജീവികൾ സ്വൈര്യ വിഹാരം നടത്തുന്ന കൊടുംകാട് | Kuttiady Forest | Janakikkadu Eco-Tourism
കുറ്റ്യാടി ടൗണിൽ നിന്നും മരുതോങ്കര-പെരുവണ്ണാമുഴി റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ മലബാർ വന്യജീവി സങ്കേതത്തിലൂടെ കന്നുപോവുന്ന കാനനപാതയിലൂടെ ആനയേയും കാട്ടുപോത്തിനേയും കണ്ട് ഒരു അടിപൊളി യാത്രപോവാം. കാട് കഴിഞ്ഞ് നേരെ ചെന്നെത്തുന്നത് പെരുവണ്ണാമുഴി ഡാമിലേക്കാണ്.
കാനന ഭംഗിയുടെ നാട് കൂടിയാണ് കുറ്റ്യാടി. കൊട്ടിയൂർ റിസർവ്ട് വനത്തോട് ചേർന്ന് നിൽക്കുന്ന മലബാർ വന്യജീവി സങ്കേതം കോഴിക്കോടിന്റെ മലയോര കാഴ്ചകളെ വേറിട്ടതാക്കുന്നു. പക്രംതളത്തിൽ നിന്ന് ആരംഭിച്ച് താമരശ്ശേരി ചുരംവരെ നീണ്ടുകിടക്കുന്നുണ്ട് കോഴിക്കോട്ടെ വനത്തിനോട് ചേർന്ന പ്രധാന മലയോര ഗ്രാമങ്ങൾ.
ചെമ്പനോടയിൽ നിന്ന് വയനാട്ടിലെ പടിഞ്ഞാറ തറയിലേക്ക് ഒരു പ്രൊപോസിഡ് സംസ്ഥാന പാതയുണ്ട്. പണ്ടെങ്ങൊ ആരംഭിച്ച് അപ്പോൾ തന്നെ പദ്ധതി അവസാനിപ്പിച്ചൊരു സംസ്ഥാന പാത. ഈ പാതയിലൂടെ കുറേ അങ്ങ് ചെല്ലുമ്പോൾ മലമുകളിൽ ഒരു അത്ഭുത ഗ്രാമം നമ്മെ കാത്തിരിപ്പുണ്ട്. പൂഴിത്തോട് എന്ന ഈ മലയോര ഗ്രാത്തിൽ നിന്നാണ് കുറ്റ്യാടി പുഴയുടേയും കടന്തറ പുഴയുടേയും പ്രധാന ഉൽഭവ കേന്ദ്രം. പൂഴിത്തോട് കോഴിക്കോട് ജില്ലയിലെ റോഡ് അവസാനിക്കുന്ന ഗ്രാമങ്ങളിലൊന്നാണ്. കൊടും കാടിനടുത്ത് വച്ച് റോഡ് അവസാനിക്കുന്നു. കാടിന് അക്കരെ വയനാട് ആണ്, ചെന്ന് കയറുന്നതൊ പ്രസിദ്ധമായ കളിമണ്ണിൽ തീർത്ത ബാണാസുറ സാഗർ ഡാമിലേക്ക്.
ചെമ്പനോടയിലെ തന്നെ മറ്റൊരു മലയോര ഗ്രാമമാണ് ആലമ്പാറ. വർഷാവർഷം ഇന്നാട്ടിൽ പുലി ഇറങ്ങുന്നതിനാൽ പുലി ഊര് എന്നും ഈ നാടിനെ ചിലർ വിളിക്കാറുണ്ട്. വനപാലകർ നിരവധി തവണ കൂട് വച്ച് പുലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെയും പിടിക്കാറായിട്ടില്ല.
കാനന ഭംഗിയും, വെള്ളച്ചാട്ടവും, നിരവധി പുഴയുടെ ഉൽഭവ കേന്ദ്രവും, പെരുവണ്ണാമുഴി ഡാമും തുടങ്ങി ഒരു യാത്രികന് വേണ്ടതെല്ലാം ഒരുക്കിവച്ച് കാത്തിരിക്കുകയാണ് കുറ്റ്യാടി മലയോരകാഴ്ചകൾ.
kuttiady forest | Pashukkadav kuttiady | Janakikkadu eco tourism kuttiady | Peruvannamuzhi dam | maruthonkara panchayath | Kavilumpara panchayath | rk nadapuram | rayees koodatt