RURAL CAMP-2
മറ്റൊന്നുമായിരുന്നില്ല സാറിന് പറയാനുണ്ടായിരുന്നത്. അച്ചും നയൻസും സബയുമൊക്കെ സന്തോഷക്കൊടുമുടിയിലെത്തിയ നിമിഷം അവിസ്മരണീയമാണ്. സാർ തുടർന്നു നിങ്ങടെ കൂടെ വരുന്നത് ഫുഡ് സയൻസ് & ടെക്നോളജി ആണെന്നും അവരിൽ 22 ബോയിസും ഒരു ഗേളുമാണുള്ളത് എന്നതായിരുന്നു സാറ് പറഞ്ഞതിന്റെ സാരാംശം. പിന്ന അച്ചൂന് സന്തോഷം ഉണ്ടായതിന് തെറ്റ് പറയാൻ പറ്റില്ലാലൊ.
ആ സമയം ഹർമത്തിന്റെ മുഖം ഒന്ന് കാണണമായിരുന്നു. ക്ഷണിക്കാത്ത കല്ല്യാണത്തിന് ചോറ് തിന്നാൻ ഇരുന്നപ്പോൾ വീട്ടുകാരൻ കല്ല്യാണക്കുറി ചോദിച്ചപോലെ. പിന്ന റോബിൻ പറഞ്ഞു സമാധാനിപ്പിച്ചതൊക്കെ നാം എങ്ങനെയാല്ലെ മറന്നു പോവുക. നീ പേടിക്കണ്ടടാ എംഎ ഇഗ്ലീഷിലെ പുള്ളാർ ഉണ്ടാവൂടാ എന്നു പറഞ്ഞാണ് നീ അവന് ധൈര്യം കൊടുത്തത് എന്നറിയാൻ ഞങ്ങളിച്ചിരി വൈകിപ്പോയട.
അതിനകം തന്നെ നാം പോലുമറിയാതെ നമുക്കിടയിലെ സംസ്കാരത്തിന്റെ അതിർ വരമ്പുകൾ ബേധിച്ച് നമ്മുടെ സൗഹൃദം അത്രമേൽ ദൃഡമായിക്കഴിഞ്ഞിരുന്നു. കാംപിന് പോവേണ്ട ദിവസം കോളജ് ഉച്ചയ്ക്ക് വിട്ടതും നേരെ നിജൂന്റെ റൂമിലോട്ട് പോയതും ഞാൻ ഒാർക്കുന്നു.
രാത്രി എട്ടുമണിക്ക് തന്നെ എല്ലാവരും കോളജിൽ എത്തിയിരുന്നു. വിശാൽ സാറായിരുന്നു ഞങ്ങളുടെ കപ്പിത്താൻ. ബസ്സിലോട്ട് പോവാനുള്ള കൽപന വന്നു. അവിടെയുണ്ടായ ട്യിസ്റ്റ് ജീവിതത്തിലൊരിക്കലും നാം മറക്കില്ലെന്നത് നിസ്തർക്കമാണ്. ദാ കിടക്കുന്നു സാറ് പറഞ്ഞതിന്റെ ഉൾട്ട . 22 ഗേൾസും ഒരു ബോയൂം. ഹർമത്തിനെ ടെൻഷനാക്കാൻ മനപൂർവം പറഞ്ഞതാണ് സാറ് പിന്നീട് പറഞ്ഞു. ഇങ്ങള് കാസർഗോട്ടെ പെൺപുള്ളാരെ കണ്ടിക്കാ ഇങ്ങള് പയ്യന്നൂരിലെ മൊഞ്ചത്ത്യേള കണ്ടിക്ക.... എന്ന തരത്തിലുള്ള പാട്ടുകൾ വ്യാപകമായി ഇറങ്ങുന്ന ഒരു സമയമായിരുന്നു അത്.
ഏക ആൺ തരിയോഫ്ദി ഡിപ്പാർട്ട്മെന്റ് സൽഗുണ സമ്പന്നൻ മൊഞ്ചാണെങ്കിൽ പിന്ന പറയണ്ട അത് അവനെ കഴിച്ചിട്ടെ ബാക്കിയുള്ളു ഒരു നല്ല കാസർഗോട്ടുകാരന്റെ എല്ലാഗുണങ്ങളും അവനിൽ ഇൻബിൽട്ടാണെന്ന് വഴിയേ ഞാൻ അറിഞ്ഞു. ആത്മബന്ധത്തിന്റെ പട്ടികയിൽ എന്നന്നേക്കുമായി അങ്ങനെ ആ പേരുകൂടി ഞാൻ കുറിച്ചിട്ടു ഉദൈഫ് ..... എെടി ബ്ലോക്കിലെ MCMSൽ നിന്ന് Arupe ബ്ലോക്കിലുള്ള FST ഡിപ്പാർമെന്റിലേക്ക് അവിട്ന്നങ്ങോട്ട് ദൂരം കുറയുകയായിരുന്നു. നല്ല സൗഹൃദത്തിന്റെ പടവുകൾ അതിവേകം നാം പടുത്തുയർത്തു. പകരം നമുക്കിടയിലുണ്ടായിരുന്ന അകൽച്ചയുടെ മതിൽ നാം നിലംപരിശാക്കുകയും ചെയ്തു.
ബസ് ഒാടിത്തുടങ്ങിയതും അത് അൻപതിൽപരം കിലോമീറ്റർ താണ്ടിയതൊന്നും നാം അറിഞ്ഞിരുന്നില്ല അല്ലെങ്കിൽ നാം ശ്രദ്ധിച്ചിരുന്നില്ല. രണ്ട് ഡിപ്പാർട്ട്മെന്റുകാരുടെയും വാശിയേറിയ ഡാൻസും പാട്ടും ഒാർക്കുമ്പോൾ ഇപ്പോഴും ആ നിമിഷങ്ങളോട് അസൂയ്യ തോന്നുന്നു. MCMSന്റെ മുത്ത് ജിഷ്ണു ഉള്ളോണ്ട് ഞങ്ങൾ ആരോടും തോൽക്കാൻ തയ്യാറല്ലായിരുന്നു. അതിരാവിലെ തന്നെ ഞങ്ങൾ ലക്ഷ്യസ്ഥലത്ത് എത്തി ഭക്ഷണം കഴിച്ച് ഹോളിലേക്ക് വരാൻ പറഞ്ഞു. വില്ലേജിലേക്ക് പോവാനുള്ള ഡീമുകൾ സെറ്റ് ചെയ്യാൻ വേണ്ടി...
തുടരും....
mcms | rk nadapuram | jishnu s menon | dr juby thomas | vishal nayak | rayees koodatt


















