കുറ്റ്യാടി ടൗണിൽ നിന്നും മരുതോങ്കര-പെരുവണ്ണാമുഴി റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ മലബാർ വന്യജീവി സങ്കേതത്തിലൂടെ കന്നുപോവുന്ന കാനനപാതയിലൂടെ ആനയേയും കാട്ടുപോത്തിനേയും കണ്ട് ഒരു അടിപൊളി യാത്രപോവാം. കാട് കഴിഞ്ഞ് നേരെ ചെന്നെത്തുന്നത് പെരുവണ്ണാമുഴി ഡാമിലേക്കാണ്.
കാനന ഭംഗിയുടെ നാട് കൂടിയാണ് കുറ്റ്യാടി. കൊട്ടിയൂർ റിസർവ്ട് വനത്തോട് ചേർന്ന് നിൽക്കുന്ന മലബാർ വന്യജീവി സങ്കേതം കോഴിക്കോടിന്റെ മലയോര കാഴ്ചകളെ വേറിട്ടതാക്കുന്നു. പക്രംതളത്തിൽ നിന്ന് ആരംഭിച്ച് താമരശ്ശേരി ചുരംവരെ നീണ്ടുകിടക്കുന്നുണ്ട് കോഴിക്കോട്ടെ വനത്തിനോട് ചേർന്ന പ്രധാന മലയോര ഗ്രാമങ്ങൾ.
ചെമ്പനോടയിൽ നിന്ന് വയനാട്ടിലെ പടിഞ്ഞാറ തറയിലേക്ക് ഒരു പ്രൊപോസിഡ് സംസ്ഥാന പാതയുണ്ട്. പണ്ടെങ്ങൊ ആരംഭിച്ച് അപ്പോൾ തന്നെ പദ്ധതി അവസാനിപ്പിച്ചൊരു സംസ്ഥാന പാത. ഈ പാതയിലൂടെ കുറേ അങ്ങ് ചെല്ലുമ്പോൾ മലമുകളിൽ ഒരു അത്ഭുത ഗ്രാമം നമ്മെ കാത്തിരിപ്പുണ്ട്. പൂഴിത്തോട് എന്ന ഈ മലയോര ഗ്രാത്തിൽ നിന്നാണ് കുറ്റ്യാടി പുഴയുടേയും കടന്തറ പുഴയുടേയും പ്രധാന ഉൽഭവ കേന്ദ്രം. പൂഴിത്തോട് കോഴിക്കോട് ജില്ലയിലെ റോഡ് അവസാനിക്കുന്ന ഗ്രാമങ്ങളിലൊന്നാണ്. കൊടും കാടിനടുത്ത് വച്ച് റോഡ് അവസാനിക്കുന്നു. കാടിന് അക്കരെ വയനാട് ആണ്, ചെന്ന് കയറുന്നതൊ പ്രസിദ്ധമായ കളിമണ്ണിൽ തീർത്ത ബാണാസുറ സാഗർ ഡാമിലേക്ക്.
ചെമ്പനോടയിലെ തന്നെ മറ്റൊരു മലയോര ഗ്രാമമാണ് ആലമ്പാറ. വർഷാവർഷം ഇന്നാട്ടിൽ പുലി ഇറങ്ങുന്നതിനാൽ പുലി ഊര് എന്നും ഈ നാടിനെ ചിലർ വിളിക്കാറുണ്ട്. വനപാലകർ നിരവധി തവണ കൂട് വച്ച് പുലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെയും പിടിക്കാറായിട്ടില്ല.
കാനന ഭംഗിയും, വെള്ളച്ചാട്ടവും, നിരവധി പുഴയുടെ ഉൽഭവ കേന്ദ്രവും, പെരുവണ്ണാമുഴി ഡാമും തുടങ്ങി ഒരു യാത്രികന് വേണ്ടതെല്ലാം ഒരുക്കിവച്ച് കാത്തിരിക്കുകയാണ് കുറ്റ്യാടി മലയോരകാഴ്ചകൾ.
kuttiady forest | Pashukkadav kuttiady | Janakikkadu eco tourism kuttiady | Peruvannamuzhi dam | maruthonkara panchayath | Kavilumpara panchayath | rk nadapuram | rayees koodatt