22 പെൺപുള്ളേരും അവർക്കൊരു ആൺതരിയും FST ഡിപ്പാർട്ട്മെന്റ് പൊളിയല്ലെ | st aloysius college mangalore | college diary- 10

st aloysius college mangalore, rk nadapuram, rayees koodatt  (1)

 
RURAL CAMP-2

മറ്റൊന്നുമായിരുന്നില്ല സാറിന് പറയാനുണ്ടായിരുന്നത്. അച്ചും നയൻസും സബയുമൊക്കെ സന്തോഷക്കൊടുമുടിയിലെത്തിയ നിമിഷം അവിസ്മരണീയമാണ്. സാർ തുടർന്നു നിങ്ങടെ കൂടെ വരുന്നത് ഫുഡ് സയൻസ് & ടെക്നോളജി ആണെന്നും അവരിൽ 22 ബോയിസും ഒരു ഗേളുമാണുള്ളത് എന്നതായിരുന്നു സാറ് പറഞ്ഞതിന്റെ സാരാംശം. പിന്ന അച്ചൂന് സന്തോഷം ഉണ്ടായതിന് തെറ്റ് പറയാൻ പറ്റില്ലാലൊ.

st aloysius college mangalore, rk nadapuram, rayees koodatt  (1)
st aloysius college mangalore, rk nadapuram, rayees koodatt  (1)

ആ സമയം ഹർമത്തിന്റെ മുഖം ഒന്ന് കാണണമായിരുന്നു. ക്ഷണിക്കാത്ത കല്ല്യാണത്തിന് ചോറ് തിന്നാൻ ഇരുന്നപ്പോൾ വീട്ടുകാരൻ കല്ല്യാണക്കുറി ചോദിച്ചപോലെ. പിന്ന റോബിൻ പറഞ്ഞു സമാധാനിപ്പിച്ചതൊക്കെ നാം എങ്ങനെയാല്ലെ മറന്നു പോവുക. നീ പേടിക്കണ്ടടാ എംഎ ഇഗ്ലീഷിലെ പുള്ളാർ ഉണ്ടാവൂടാ എന്നു പറഞ്ഞാണ് നീ അവന് ധൈര്യം കൊടുത്തത് എന്നറിയാൻ ഞങ്ങളിച്ചിരി വൈകിപ്പോയട.

st aloysius college mangalore, rk nadapuram, rayees koodatt  (1)

അതിനകം തന്നെ നാം പോലുമറിയാതെ നമുക്കിടയിലെ സംസ്കാരത്തിന്റെ അതിർ വരമ്പുകൾ ബേധിച്ച് നമ്മുടെ സൗഹൃദം അത്രമേൽ ദൃഡമായിക്കഴിഞ്ഞിരുന്നു. കാംപിന് പോവേണ്ട ദിവസം കോളജ് ഉച്ചയ്ക്ക് വിട്ടതും നേരെ നിജൂന്റെ റൂമിലോട്ട് പോയതും ഞാൻ ഒാർക്കുന്നു. 

st aloysius college mangalore, rk nadapuram, rayees koodatt  (1)

രാത്രി എട്ടുമണിക്ക് തന്നെ എല്ലാവരും കോളജിൽ എത്തിയിരുന്നു. വിശാൽ സാറായിരുന്നു ഞങ്ങളുടെ കപ്പിത്താൻ. ബസ്സിലോട്ട് പോവാനുള്ള കൽപന വന്നു. അവിടെയുണ്ടായ ട്യിസ്റ്റ് ജീവിതത്തിലൊരിക്കലും നാം മറക്കില്ലെന്നത് നിസ്തർക്കമാണ്. ദാ കിടക്കുന്നു സാറ് പറഞ്ഞതിന്റെ  ഉൾട്ട . 22 ഗേൾസും ഒരു ബോയൂം. ഹർമത്തിനെ ടെൻഷനാക്കാൻ മനപൂർവം പറഞ്ഞതാണ് സാറ് പിന്നീട് പറഞ്ഞു. ഇങ്ങള് കാസർഗോട്ടെ പെൺപുള്ളാരെ കണ്ടിക്കാ ഇങ്ങള് പയ്യന്നൂരിലെ മൊഞ്ചത്ത്യേള കണ്ടിക്ക.... എന്ന തരത്തിലുള്ള പാട്ടുകൾ വ്യാപകമായി ഇറങ്ങുന്ന ഒരു സമയമായിരുന്നു അത്.

st aloysius college mangalore, rk nadapuram, rayees koodatt  (1)

ഏക ആൺ തരിയോഫ്ദി ഡിപ്പാർട്ട്മെന്റ് സൽഗുണ സമ്പന്നൻ മൊഞ്ചാണെങ്കിൽ പിന്ന പറയണ്ട അത് അവനെ കഴിച്ചിട്ടെ ബാക്കിയുള്ളു ഒരു നല്ല കാസർഗോട്ടുകാരന്റെ എല്ലാഗുണങ്ങളും അവനിൽ ഇൻബിൽട്ടാണെന്ന് വഴിയേ ഞാൻ അറിഞ്ഞു. ആത്മബന്ധത്തിന്റെ പട്ടികയിൽ എന്നന്നേക്കുമായി അങ്ങനെ ആ പേരുകൂടി ഞാൻ കുറിച്ചിട്ടു ഉദൈഫ് ..... എെടി ബ്ലോക്കിലെ MCMSൽ നിന്ന് Arupe ബ്ലോക്കിലുള്ള FST ഡിപ്പാർമെന്റിലേക്ക് അവിട്ന്നങ്ങോട്ട് ദൂരം കുറയുകയായിരുന്നു. നല്ല സൗഹൃദത്തിന്റെ പടവുകൾ അതിവേകം നാം പടുത്തുയർത്തു. പകരം നമുക്കിടയിലുണ്ടായിരുന്ന അകൽച്ചയുടെ മതിൽ നാം നിലംപരിശാക്കുകയും ചെയ്തു.

st aloysius college mangalore, rk nadapuram, rayees koodatt  (1)

ബസ് ഒാടിത്തുടങ്ങിയതും അത് അൻപതിൽപരം കിലോമീറ്റർ താണ്ടിയതൊന്നും നാം അറിഞ്ഞിരുന്നില്ല അല്ലെങ്കിൽ നാം ശ്രദ്ധിച്ചിരുന്നില്ല. രണ്ട് ഡിപ്പാർട്ട്മെന്റുകാരുടെയും വാശിയേറിയ ഡാൻസും പാട്ടും ഒാർക്കുമ്പോൾ ഇപ്പോഴും ആ നിമിഷങ്ങളോട് അസൂയ്യ തോന്നുന്നു. MCMSന്റെ മുത്ത് ജിഷ്ണു ഉള്ളോണ്ട് ഞങ്ങൾ ആരോടും തോൽക്കാൻ തയ്യാറല്ലായിരുന്നു. അതിരാവിലെ തന്നെ ഞങ്ങൾ ലക്ഷ്യസ്ഥലത്ത് എത്തി ഭക്ഷണം കഴിച്ച് ഹോളിലേക്ക് വരാൻ പറഞ്ഞു. വില്ലേജിലേക്ക് പോവാനുള്ള ഡീമുകൾ സെറ്റ് ചെയ്യാൻ വേണ്ടി...

തുടരും....

mcms | rk nadapuram | jishnu s menon | dr juby thomas | vishal nayak | rayees koodatt

നോർത്ത് കന്നടയിലെ ഒരു കുഗ്രാമത്തിലെ ഏഴു ദിനരാത്രങ്ങൾ | st aloysius college mangalore | college diary- 9

st aloysius college mangalore, rk nadapuram, rayees koodatt (3)

ആകാശത്ത് നിലാവെളിച്ചം പ്രത്യക്ഷപ്പെടും പോലെ ഒാരോ അലോഷിയുടെയും മനസ്സിൽ ഇടയ്ക്കിടെ നാമ്പിടുന്ന മങ്ങാത്ത ഒാർമകൾ സമ്മാനിച്ച റൂറൽ ക്യാംപിലെ ഏഴുദിനരാത്രങ്ങളുമായി വില്ലേജ് ഡെയ്സ് ആരംഭിക്കുന്നു....

Rural Camp

അലോഷ്യസിലെ ഒാരോ പിജി വിദ്യാർഥിയും നിർബന്ധമായും പങ്കെടുത്തിരിക്കേണ്ട ഒന്നാണ് ഏഴു ദിവസത്തെ വില്ലേജ് ക്യാംപ്.  ഉത്തരകന്നടയിലെ ഗോവയുമായി അടുത്തു നിൽക്കുന്ന ഹംഗലും മുംഡുഗോടുമാണ് ക്യാംപിനായി കോളജ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ. കോളജ് ട്രസ്റ്റ് സേവന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്ത ഗ്രാമങ്ങൾ എന്ന പ്രത്രേകതയും ഇവയ്ക്കുണ്ട്. 

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt

കോളജിലെ ഇരുപതോളമുള്ള പിജി ഡിപ്പാർമെന്റുകളെ രണ്ട് ഘട്ടങ്ങളിലായാണ് ക്യാംപിന് കൊണ്ടുപോവുന്നത് . യഥാക്രമം സെമസ്റ്റർ വെക്കേഷനിലും ക്രിസ്മസ് വെക്കേഷനിലും. പരസ്പരം പരിചിതരല്ലാത്ത എട്ടുപേരടങ്ങുന്ന ഗ്രൂപ്പുകളായി ഡിവൈട് ചെയ്യുന്നു എന്നതാണ് ക്യാംപിന്റെ ഏറ്റവും വലിയ പ്രത്യേകത(ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ട് ഉണ്ടായാലും പിന്നങ്ങോട്ട് പൊളിക്കും...ഹർമത്തിനൊന്നും ഒരു പ്രയാസവും നേരിടേണ്ടി വന്നിട്ടില്ല ഒാനിക്ക് അറിഞ്ഞൂടാത്ത പെൺപുള്ളേർ അലോഷ്യസിലില്ലാർന്നു എന്നത് മാത്രമാണ് അതിന്റെ വിപക്ഷ)

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt

വെള്ളവും വെളിച്ചവും നെറ്റ് വർക്കുമൊന്നുമില്ലാത്ത കുഗ്രാമങ്ങളിൽ പോയി രാപ്പാർക്കുവിൻ, ഇതര ഡിപ്പാർട്ട്മെന്റെിലുള്ളവരുമായി ചങ്ങാത്തമുണ്ടാക്കാൻ ഇതിലും വലിയൊരു അവസരം നിങ്ങൾക്ക് ജീവിതത്തിൽ കിട്ടില്ല എന്നൊക്കെ ഇടയ്ക്കിടെ സീനിയേർസ് ഒാർപ്പിക്കുമായിരുന്നു.

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt

അങ്ങനെ യാത്രപോവേണ്ട ദിവസം അടുത്തുവന്നു, നിങ്ങൾ എണ്ണത്തിൽ കുറവായതിനാൽ കൂടെ മറ്റേതെങ്കിലും ഡിപ്പും കൂടെയുണ്ടാവുമെന്ന് എച്ചോഡി വന്ന് സൊല്ലിയാച്ചും പോയി. ലാലാലാലാല..... മനസ്സിൽ ലഡു പൊട്ടി.... എന്നും കാണുന്ന ഹമ്ക്കീങ്ങള തന്നെ കാണണ്ടാലൊ എന്നോർത്തപ്പോൾ ഒരു ഇത് ആയിരുന്നു. ആ ഒരു ഇതിന്റെ അത് ആഘോഷിച്ചു തീരും മുമ്പേ എച്ചോഡി വീണ്ടും വന്നു. ഞങ്ങള് കരുതിയത് ഞങ്ങളുടെ അലച്ചിൽ കേട്ട് പച്ച തെറി വിളിക്കാൻ വന്നതാന്ന. അവിചാരിതമായാണ് സാറിന്റെ നാവീന്ന്  കിടിലം കൊള്ളിച്ച ആ വാർത്ത കേട്ടത് 

തുടരും...

mcms | jishnu s menon | dr juby thomas | vishal nayak | rayees koodatt | rk nadapuram 

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt



കോളജിന്റെ വോളിബോൾ കിരീടം കൈക്കലാക്കിയ സുന്ദര നിമിഷം | st aloysius college mangalore | college diary- 8

st aloysius college mangalore, rk nadapuram, rayees koodatt

സ്പോർട്സിലൂടെ MCMS ഡിപ്പാർട്ട്മെന്റെിനെ  കോളജ് തലത്തിൽ പ്രസിദ്ധമാക്കുന്നതിൽ ഒരു ചാലക ശക്തിയെന്നോണം രാപ്പകൽ അധ്വാനിച്ച റോബിനച്ചന് സമർപ്പിക്കുന്നു...

ആദ്യമൊക്കെ മടിയായിരുന്നു കോളജ് ഗ്രൗണ്ടിൽ പോയി കളി കാണുന്നതൊക്കെ. പ്രത്യേകിച്ച് നിജൂന് അവനത് ഇതുവരെയും മാറിയിട്ടുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഞങ്ങളുടെ അവസാനം നടന്ന സ്പോർട്സ് ഡേയുടെ ഭാഗമായുള്ള ബാസ്കറ്റ് ബോൾ. അന്ന് അവൻ ഉണ്ടായാരുന്നുവെങ്കിൽ നമ്മൾ ജയിക്കുമായിരുന്നുവെടാ എന്ന് പലവട്ടം റോബിൻ പറയുന്നത് കേട്ടിട്ടുണ്ട്. ചിലസമയങ്ങളിൽ എനിക്കും തോന്നിയിട്ടുണ്ട് ഈ കാര്യം. കാരണം അച്ചുവിന്റെടുത്തും സബയുടെ(മഹ്സൂമ) അടുത്തും ഇടയ്ക്കിടെ പുള്ളി പറയുന്നത് കേൾക്കാം ഞാൻ സെമിനാരിയിൽ ആയിരുന്നപ്പോൾ വമ്പിച്ച കളിക്കാരനായിരുന്നു എന്നൊക്കെ. അച്ചൂനെ സംബന്ധിച്ചിടത്തോളം നിജുവണ്ണൻ എന്ത് പറഞ്ഞാലും അതാണ് ഫൈനൽ.

jishnu s menon, st aloysius college mangalore, rk nadapuram, rayees koodatt

ഈ കാര്യത്തിൽ വളരെ വിഭിന്നമാണ് റോബിന്റെ പ്രകൃതം. എന്താണോ  സ്പോർട്സ് സംബന്ധമായി അവൻ ഞങ്ങളടുത്ത് പറഞ്ഞത് അത് അക്ഷരം പ്രതി അവൻ ഗ്രൗണ്ടിൽ കാണിച്ചു. ഒരുകാലത്തും മനസ്സിൽ നിന്നും മായാത്ത ഒാർമകൾ സമ്മാനിച്ച ദിനമായിരുന്ന ആദ്യവർഷത്തെ സ്പോർട്സ് ഡേ. എല്ലാ ഇനങ്ങളിലും പങ്കടുക്കാൻ പ്രാപ്തരായ ഒരു സംഘം ഞങ്ങൾക്കുണ്ടായിരുന്നു.

st aloysius college mangalore, rk nadapuram, rayees koodatt

ഒാട്ടമൽസരങ്ങളിൽ  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവൻ, കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്നവരുടെ പ്രതിനിധിയായി, ചീറിയടിക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റി ഒാളങ്ങൾക്കു മുകളിൽ ചടുല നൃത്തം ചവിട്ടുന്ന, കപ്പലാണോ എന്ന് ചോദിച്ചാൽ കപ്പൽ എന്ന് പറയാൻ പറ്റുന്ന, ഫിക്ഷൻ സ്റ്റോറികളിലെ കഥാപാത്രത്തെ പോലും വെല്ലാൻ കഴിവുള്ള ജീവിതാനുഭവങ്ങളുമായി, നിർഭയത്തത്തോടെ ഒാളങ്ങൾക്കു മുകളിലൂടെ യാത്രചെയ്ത് ഒരു നിയോഗം പോലെ നമ്മളിലേക്ക് വന്നണഞ്ഞ ഒരു മൾട്ടി ടാസ്കർ ആയിരുന്നു ഹറി ഹോപ്സ്.

st aloysius college mangalore, rk nadapuram, rayees koodatt

അത് പോലെ കേരളക്കരയിലെ വോളിബോൾ പ്രേമികളുടെ രോമാഞ്ചമായ കിരണിനോടും ടോമിനോടൊപ്പവുമെല്ലാം കളിച്ച അനുഭവ സമ്പത്തുമായി റോബിനും താൻ വമ്പിച്ച കളിയാന്ന് നാഴികയ്ക്ക് നാൽപത് വട്ടം അച്ചൂന്റെടുത്ത് ഗീർവാണം മുഴക്കുന്ന നിജുവണ്ണനും ഉണ്ടായിരുന്നു ടീമിൽ. പക്ഷെ ഗ്രൗണ്ടിലിറക്കാതെ അവനെ കരയ്ക്കിരുത്തി. ടാ നീ മനേജറാടാന്ന് തട്ടിവിടുകയും ചെയ്തു. നീ കളിക്കണ്ടാന്ന് മുഖത്ത് നോക്കി എങ്ങനയാ പറയാ😜

st aloysius college mangalore, rk nadapuram, rayees koodatt

ഞങ്ങളൊക്കെ വരുന്നതിന് മുൻപ് തന്നെ കോളജിൽ അറിയപ്പെടുന്ന ഒരു താരമായിരുന്നു ജിഷ്ണു ചേട്ടൻ. പിന്നെ ഞാനും ഉണ്ടല്ലൊ ഏത്😋😜 അമ്മു😍അങ്ങനെ  കോളജിലെ വമ്പൻ ശ്രാവുകളെയൊക്കെ പരാജയപ്പെടുത്തി  വോളിബോൾ കീരീടം ഞങ്ങൾ അടിച്ചെടുത്തു. ഞാൻ വീണ്ടും പറയുന്നു റോബിനാവുന്നു അതിന്റെ ഫുൾ ക്രഡിറ്റും. എനിക്കേറ്റവും പ്രിയപ്പെട്ട ജൂനിയേർസ് നിങ്ങൾക്ക് ആ ദിവസം നഷ്ടം തന്നെയാണ് കാരണം നമുക്കത് പിറ്റേ വർഷം നിലനിർത്താനായില്ലാലൊ😪

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt
പറയാതിരിക്കാൻ യാതൊരു നിർവാഹവുമില്ല, my dear seniors നിങ്ങളായിരുന്നു ഞങ്ങളുടെ കരുത്ത്. യഥാർത്ഥത്തിൽ ഞങ്ങൾ ഗ്രൗണ്ടിൽ ചിലവഴിച്ചത്ര തന്നെ ഉൗർജം ഞങ്ങളെ ആവേശഭരിതരക്കാനായി കരയ്ക്കിരുന്ന നിങ്ങളും  ചിലവയിച്ചു എന്നതായിരുന്നു ആ വിജയത്തിന്റെ സൂത്രവാക്യം. 

തുടരും...

mcms | dr juby thomas | jishnu s menon | harmath khan | rk nadapuram | rayees koodatt