കാൽവരി മൗണ്ടിലിരുന്ന് ഇടുക്കി ഡാമിന്റെ ദൂരക്കാഴ്ചകൾ കാണാം | Kalvari Mount Idukki | RK Nadapuram

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam
ഇടവേളകളിൽ വരുന്ന ചാറ്റൽ മഴയിൽ ഈറനണിയുന്ന പുൽമേടുകളും പച്ചഛായം തേച്ച താഴ്വരകളും മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന കാടും മലയും ഡാമും ഒക്കെയുള്ള കാൽവരി മൗണ്ടിലെ കാഴ്ചകൾക്ക് വല്ലാത്തൊരു സൗന്ദര്യമാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം നാലായിരം അടി ഉയരത്തിൽ അങ്ങ് ഇടുക്കിയുടെ ഹൈറേഞ്ചിൽ കട്ടപ്പനയ്ക്കടുത്താണ് കാൽവരി മൗണ്ട് സ്ഥിതിചെയ്യുന്നത്. 

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam

ഇടുക്കി ഡാം റിസർവെയറിന്റെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന വനം പ്രദേശം, അതിന് മുകളിൽ 700ഒാളം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പുൽമേടുകളാൽ നിറഞ്ഞ കുന്നിൻ പ്രദേശമാണ് കാൽവരി മൗണ്ട്. 

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam

ചെറുതോണിക്കും കട്ടപ്പനയ്ക്കും ഇടയിലാണ് ഈ പ്രദേശം, മെയിൻ റോഡിൽ നിന്ന് ചെറിയ ഒരു ഒാഫ് റോഡ് യാത്രയൊക്കെ ചെയ്ത് വേണം കുന്നിൻ മുകളിലെത്താൻ. ചെന്നുചേരുന്നത് ടുറിസം ഡിപ്പാർട്ട്മെന്റിന്റെ കവാടത്തിലേക്ക്, അവിടുന്ന് പ്രവേശന പാസ് എടുത്താൽ ഉള്ളിലോട്ട് പ്രവേശിക്കാം. നേരം പുലർന്ന് തുടങ്ങിയതെ ഉള്ളു യാത്രക്കാരുടെ നീണ്ട നിരയാണ് ഇവിടെ. 

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam

കുന്നിൻ മുകളിലെ പുൽമേടുകൾക്കിടയിലൂടെ നടന്നിറങ്ങിയാൽ തിങ്ങിനിറഞ്ഞ കാടുകൾക്കിടയിലും മലകൾക്കിടയിലുമായി ഒളിഞ്ഞിരിക്കുന്ന ഇടുക്കി ഡാമിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ കാണാം. ഡാം റിസർവെയറിൽ നിരവധി ചെറിയ തുരുത്തുകളുണ്ട്, ഭാഗ്യമുള്ളവർക്ക് വന്യമൃഗങ്ങളുടെ ദൂരക്കാഴ്ചയും കിട്ടും. രാവിലെ കാൽവരി മൗണ്ടിന്റെ പൂർണമായ കാഴ്ച അസാധ്യമാണ്, മഞ്ഞുകൂനകൾക്കൊണ്ട് പ്രകൃതി മറച്ചുപിടിക്കുന്ന സൗന്ദര്യമാണ് കാൽവരി മൗണ്ടിലേക്ക് സഞ്ചാരികളെ ആകർശിക്കുന്നത്.

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam
Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam

kalvari mount idukki | cheruthony dam | idukki dam | cheruthoni dam | calvari mount | best tourist place in idukki | rayees koodatt | rk nadapuram

No comments:

Post a Comment