കൊയ്ത്തുൽസവം

ഒരു നല്ല പകൽ അങ്ങനെ കഴിഞ്ഞുപോയി...
കോളജ് ജീവിതത്തിൽ അത്യപൂർവമായി മാത്രം കിട്ടുന്ന ചില നിമിഷങ്ങൾ. നെല്ല് കൊയ്തും വയൽവരമ്പിലിരുന്ന് കളിതമാശകൾ പറഞ്ഞും നമ്മുടെ തലമുറയ്ക്ക് കൈമോശം വന്നുപോവുന്ന ആ അപൂർവം നിമിഷങ്ങൾ നാമൊരു വാശിയെന്നോണം വീണ്ടെടുക്കുകയായിരുന്നു ഇന്ന് ശ്രീകല മിസ്സിന്റെ വീട്ടിൽ.

നല്ല നാടൻ കപ്പയും കാന്താരിചമ്മന്തിയും മുരിങ്ങയില തോരനുമൊക്കെയായി ഒരു ഉഗ്രൻ ഫുഡും.

ഒരു ബിഗ് ഡേ സമ്മാനിച്ച മിസ്സിന് പ്രത്യേക നന്ദി.
കൂടെ നമ്മളെ കൂട്ടാർക്കും...

MA COMPARATIVE LITERATURE
CALICUT UNIVERSITY CAMPUS












No comments:

Post a Comment