കോളജിന്റെ വോളിബോൾ കിരീടം കൈക്കലാക്കിയ സുന്ദര നിമിഷം | st aloysius college mangalore | college diary- 8

st aloysius college mangalore, rk nadapuram, rayees koodatt

സ്പോർട്സിലൂടെ MCMS ഡിപ്പാർട്ട്മെന്റെിനെ  കോളജ് തലത്തിൽ പ്രസിദ്ധമാക്കുന്നതിൽ ഒരു ചാലക ശക്തിയെന്നോണം രാപ്പകൽ അധ്വാനിച്ച റോബിനച്ചന് സമർപ്പിക്കുന്നു...

ആദ്യമൊക്കെ മടിയായിരുന്നു കോളജ് ഗ്രൗണ്ടിൽ പോയി കളി കാണുന്നതൊക്കെ. പ്രത്യേകിച്ച് നിജൂന് അവനത് ഇതുവരെയും മാറിയിട്ടുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഞങ്ങളുടെ അവസാനം നടന്ന സ്പോർട്സ് ഡേയുടെ ഭാഗമായുള്ള ബാസ്കറ്റ് ബോൾ. അന്ന് അവൻ ഉണ്ടായാരുന്നുവെങ്കിൽ നമ്മൾ ജയിക്കുമായിരുന്നുവെടാ എന്ന് പലവട്ടം റോബിൻ പറയുന്നത് കേട്ടിട്ടുണ്ട്. ചിലസമയങ്ങളിൽ എനിക്കും തോന്നിയിട്ടുണ്ട് ഈ കാര്യം. കാരണം അച്ചുവിന്റെടുത്തും സബയുടെ(മഹ്സൂമ) അടുത്തും ഇടയ്ക്കിടെ പുള്ളി പറയുന്നത് കേൾക്കാം ഞാൻ സെമിനാരിയിൽ ആയിരുന്നപ്പോൾ വമ്പിച്ച കളിക്കാരനായിരുന്നു എന്നൊക്കെ. അച്ചൂനെ സംബന്ധിച്ചിടത്തോളം നിജുവണ്ണൻ എന്ത് പറഞ്ഞാലും അതാണ് ഫൈനൽ.

jishnu s menon, st aloysius college mangalore, rk nadapuram, rayees koodatt

ഈ കാര്യത്തിൽ വളരെ വിഭിന്നമാണ് റോബിന്റെ പ്രകൃതം. എന്താണോ  സ്പോർട്സ് സംബന്ധമായി അവൻ ഞങ്ങളടുത്ത് പറഞ്ഞത് അത് അക്ഷരം പ്രതി അവൻ ഗ്രൗണ്ടിൽ കാണിച്ചു. ഒരുകാലത്തും മനസ്സിൽ നിന്നും മായാത്ത ഒാർമകൾ സമ്മാനിച്ച ദിനമായിരുന്ന ആദ്യവർഷത്തെ സ്പോർട്സ് ഡേ. എല്ലാ ഇനങ്ങളിലും പങ്കടുക്കാൻ പ്രാപ്തരായ ഒരു സംഘം ഞങ്ങൾക്കുണ്ടായിരുന്നു.

st aloysius college mangalore, rk nadapuram, rayees koodatt

ഒാട്ടമൽസരങ്ങളിൽ  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവൻ, കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്നവരുടെ പ്രതിനിധിയായി, ചീറിയടിക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റി ഒാളങ്ങൾക്കു മുകളിൽ ചടുല നൃത്തം ചവിട്ടുന്ന, കപ്പലാണോ എന്ന് ചോദിച്ചാൽ കപ്പൽ എന്ന് പറയാൻ പറ്റുന്ന, ഫിക്ഷൻ സ്റ്റോറികളിലെ കഥാപാത്രത്തെ പോലും വെല്ലാൻ കഴിവുള്ള ജീവിതാനുഭവങ്ങളുമായി, നിർഭയത്തത്തോടെ ഒാളങ്ങൾക്കു മുകളിലൂടെ യാത്രചെയ്ത് ഒരു നിയോഗം പോലെ നമ്മളിലേക്ക് വന്നണഞ്ഞ ഒരു മൾട്ടി ടാസ്കർ ആയിരുന്നു ഹറി ഹോപ്സ്.

st aloysius college mangalore, rk nadapuram, rayees koodatt

അത് പോലെ കേരളക്കരയിലെ വോളിബോൾ പ്രേമികളുടെ രോമാഞ്ചമായ കിരണിനോടും ടോമിനോടൊപ്പവുമെല്ലാം കളിച്ച അനുഭവ സമ്പത്തുമായി റോബിനും താൻ വമ്പിച്ച കളിയാന്ന് നാഴികയ്ക്ക് നാൽപത് വട്ടം അച്ചൂന്റെടുത്ത് ഗീർവാണം മുഴക്കുന്ന നിജുവണ്ണനും ഉണ്ടായിരുന്നു ടീമിൽ. പക്ഷെ ഗ്രൗണ്ടിലിറക്കാതെ അവനെ കരയ്ക്കിരുത്തി. ടാ നീ മനേജറാടാന്ന് തട്ടിവിടുകയും ചെയ്തു. നീ കളിക്കണ്ടാന്ന് മുഖത്ത് നോക്കി എങ്ങനയാ പറയാ😜

st aloysius college mangalore, rk nadapuram, rayees koodatt

ഞങ്ങളൊക്കെ വരുന്നതിന് മുൻപ് തന്നെ കോളജിൽ അറിയപ്പെടുന്ന ഒരു താരമായിരുന്നു ജിഷ്ണു ചേട്ടൻ. പിന്നെ ഞാനും ഉണ്ടല്ലൊ ഏത്😋😜 അമ്മു😍അങ്ങനെ  കോളജിലെ വമ്പൻ ശ്രാവുകളെയൊക്കെ പരാജയപ്പെടുത്തി  വോളിബോൾ കീരീടം ഞങ്ങൾ അടിച്ചെടുത്തു. ഞാൻ വീണ്ടും പറയുന്നു റോബിനാവുന്നു അതിന്റെ ഫുൾ ക്രഡിറ്റും. എനിക്കേറ്റവും പ്രിയപ്പെട്ട ജൂനിയേർസ് നിങ്ങൾക്ക് ആ ദിവസം നഷ്ടം തന്നെയാണ് കാരണം നമുക്കത് പിറ്റേ വർഷം നിലനിർത്താനായില്ലാലൊ😪

st aloysius college mangalore, rk nadapuram, rayees koodatt
st aloysius college mangalore, rk nadapuram, rayees koodatt
പറയാതിരിക്കാൻ യാതൊരു നിർവാഹവുമില്ല, my dear seniors നിങ്ങളായിരുന്നു ഞങ്ങളുടെ കരുത്ത്. യഥാർത്ഥത്തിൽ ഞങ്ങൾ ഗ്രൗണ്ടിൽ ചിലവഴിച്ചത്ര തന്നെ ഉൗർജം ഞങ്ങളെ ആവേശഭരിതരക്കാനായി കരയ്ക്കിരുന്ന നിങ്ങളും  ചിലവയിച്ചു എന്നതായിരുന്നു ആ വിജയത്തിന്റെ സൂത്രവാക്യം. 

തുടരും...

mcms | dr juby thomas | jishnu s menon | harmath khan | rk nadapuram | rayees koodatt

അമ്റീനെന്ന സീനിയറുമായി പ്രണയത്തിലായ കഥ അത് വല്ലാത്തൊരു കഥയാണ് 😜 | st aloysius college mangalore | college diary- 6

st aloysius college mangalore, rayees koodatt (5)

ഏതാണ്ട് ആഷികി-2 ഒക്കെ ഇറങ്ങുന്നതിന് കുറച്ച് മുമ്പ് , മനുഷ്യന്റെ മനസമാധാനം കളയാനായി പി.ജി ഒാഫിസിലെ ചേച്ചി വന്നു ക്ലാസ്സിന്റെ വാതിലിൽ മുട്ടി, ചേച്ചിയെ കണ്ടതും എല്ലാരുടെയും കണ്ണുകൾ എന്നിലേക്കു തിരിഞ്ഞു, മറ്റൊന്നും കൊണ്ടല്ല ഞാൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ മുഴുവനായി സബ്മിറ്റ് ചെയ്യാത്തതിനാൽ പതിവാണ് എന്നെ അന്വേഷിച്ചുള്ള ഈ വരവ് (അച്ചു കരുതിക്കാണും ഞാൻ മറ്റേ സംഭവം പറയാൻ പോവുവാന്ന്, അമ്പട പുളുസു😜)

പക്ഷെ സർവ്വരുടെയും പ്രതീക്ഷകൾ അസ്ഥാനത്താക്കി ആദ്യ സെമസ്റ്ററിലെ ആദ്യ ഇന്റേണൺ എക്സം ഡെയ്റ്റും തന്ന് ചേച്ചി പോയി. ചേച്ചി ദാ വന്ന് ദേ പോയി പണികിട്ടിയത് നമ്മക്കും ദാ കിടക്കുന്നു പെരുന്നാളിന്റെ തലേന്നും പിറ്റേന്നും പരീക്ഷ, ഹയവാനാത്ത് പിജി ഒാഫിസിലെ ചേച്ചി ജിബ്രലക്ക പകച്ചു പോയി എന്റെ പെരുന്നാളുകൾ. ഏതായാലും നാട്ടിൽ പോവാൻ ഞാൻ തീരുമാനിച്ചു കൂടെ സീനിയറിലെ ലിജോന്റെ ഉപദേശവും നീ പോയി അടിച്ചു പൊളിച്ച് വാടാ അതൊക്കെ നമുക്ക് റീ ടെസ്റ്റ് എഴുത നമ്മളൊക്കെ എത്ര എഴുതീക്കിണ് , അതുകേട്ടപ്പൊ എന്തെന്നില്ലാത്ത സന്തോഷം തോന്നി എനിക്ക്.  

st aloysius college mangalore, rayees koodatt (5)

ഇതുകേട്ട് ഹർമത്തും ചാടിപ്പൊറപ്പെട്ടു കൊച്ചിക്ക് പോവാൻ, ഒാൻ ഊര് ലക്ഷദ്വീപ് ആയോണ്ട് ഒാനിക്ക് പെട്ടന്ന് പോയി വരാൻ കജ്ജൂലാലൊ അത് കൊണ്ട് കൊച്ചിക്കാണ് ചാടിപ്പൊറപ്പെടാറ് ഒാനെന്തിന്ന ആടപ്പരിവാടിന്നറിയാൻ ഒാനോടെന്നെ ചോയിക്കെണ്ടേരും. എന്തായാലും ലിജോ അങ്ങനൊക്കെ പറഞ്ഞതല്ലെ എന്നാപ്പിന്ന സംഗതിക്കൊരു ഇത് കെടക്കട്ടേന്ന് കരുതി ഞാൻ പരീക്ഷ കഴിയോളം നാട്ടിൽ പൊരുന്നാളാഘോഷിക്കാൻ തീരുമാനിച്ചു. 

വീട്ടിൽ ഒളിഅറക്കൽ(ബലി) ഉണ്ടായിരുന്നു അതിന് ഞാൻ അവിടെ ഉണ്ടാവൽ നിർബന്ധമായ ഒരു ഇതാണ് എന്നൊക്കെയുള്ള കള്ളക്കഥയുമായി ഞാൻ മംഗലാപുരത്തേക്ക് വണ്ടി കയറി, പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ച സമയത്ത് എന്നും തറാവീഹ് നമസ്കരിക്കാൻ പോവാറുള്ള ഉഡായിപ്പ് വേലകൾ നടപ്പില്ലാന്ന് hodയെ കണ്ട് retest നുള്ള ഫോം കൊടുത്തപ്പത്തന്നെ മനസ്സിലായി, അടുത്ത ഊയം ഡീനിനെ കാണലാണ്, അതാണ് അവസാനത്തെ കച്ചിത്തുരുംമ്പും. 

st aloysius college mangalore, rayees koodatt (5)

അയാള് സമ്മതിക്കൂടാ നുമ്മ സ്വന്തം ആളല്ലെ എന്ന് വീമ്പൂം വിട്ട് ഹർമത്ത് മുമ്പേ നടന്നു, അപ്പൊഴാണ് മനസ്സിലായത് ഞങ്ങളപ്പോലെത്തന്നെ പെരുന്നാളാഘോഷിച്ചവർ കോളജിൽ വേറയും ഉണ്ടെന്ന്, ഞങ്ങൾ അകത്ത് കടന്നു... ദാ കിടക്കുന്നു ട്വിസ്റ്റ്... അനുരാഗത്തിൻ വേളയിൽ വരവായി... മംഗലാപുരത്തെ കടാപുറത്ത് നിന്നുള്ള തണുത്ത കാറ്റൊന്നും തട്ടത്തിലും മുടീലൊന്നും തട്ടിത്തടവാത്തോണ്ട് ചുറ്റുമുള്ളതെല്ലാം കാണാമായിരുന്നു, അങ്ങനെ ഞങ്ങളുടെ സൗഹൃദത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നു, അന്ന് ആ ഡീനിന്റെ മുറീന്ന് മനസ്സിലുറപ്പിച്ചത് കൊണ്ടാവാം വഴിയിൽ വച്ച് വീണ്ടും കാണാനും പരിചയപ്പെടാനും സാധിച്ചത് (ബെർതെ)

പിന്ന ഡീനിനെ കണ്ടതും ഒരു പരീക്ഷ മാത്രം എഴുതാൻ സമ്മതിച്ചതൊക്കെ ഒരു സ്വപ്നം പോലെ ഒാർക്കുന്നു. നല്ല കുറേ നാളുകൾ...ഹംതെരെ ബിനിഅബ് രഹനബി സക്തെ....ഇപ്പം ലാലാ ലല ലാല.ല ലല ലലല...

തുടരും...

mcms | dr juby thomas | rk nadapuram | rayees koodatt

പരീക്ഷയും മംഗലാപുരത്തെ തെരുവുകളും | st aloysius college mangalore | college diary- 5

st aloysius college mangalore, rayees koodatt

സത്യത്തിൽ നീണ്ടൊരു ശ്വാസം വിടൽ സാധ്യമായിരുന്നില്ല media meet  ചരിത്ര വിജയത്തിന്റെ അലയൊലികൾ കഴിയും മുമ്പേ  നാം പരീക്ഷയിലേക്കെന്ന ചിന്ത നമ്മെ അലട്ടുന്നുണ്ടായിരുന്നു. ഒരുപക്ഷേ പരീക്ഷാ കാലഘട്ടമാണ് സുവർണ കാലഘട്ടമെന്ന് മനസ്സിലാക്കാൻ നാം വൈകിപ്പോയതാവാം അതിനു കാരണം. പക്ഷേ ഹർമത്ത് അത് ആദ്യമേ മനസിലാക്കിയിരുന്നു. നമ്മളിൽ ചിലർ കാഞ്ഞ പഠിത്തക്കാറായിരുന്നു ആദ്യമൊക്കെ, പക്ഷെ അതിനധികം ആയുസുണ്ടായിരുന്നില്ല, beyond the syllabus എന്ന തിയറി നാം ഏറ്റെടുക്കുകയായിരുന്നു. ഒാരോരുത്തരുടെ അഭിരുചിക്കനുസൃതമായ മേഖലകൾ തിരെഞ്ഞെടുക്കാൻ നാം നിർബന്ധിതരായി.

എന്ത് തന്നെ പറഞ്ഞാലും ആര് തന്നെ പറഞ്ഞാലും media meet നമ്മിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല, അവിടത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ നമ്മിൽ അസൂയ്യ കലർന്നൊരു വാശി ജനിപ്പിക്കാൻ കാരണമായി എന്നത് നിസ്തർക്കമാണ്. നമ്മളത്ര ഒൗട്ട്പുട്ട് അവർക്കില്ലെന്ന വാദഗതികൾ നമ്മുടെ മനസ്സിനെ പറഞ്ഞറിയിക്കാൻ നാമേവരും കിണഞ്ഞു പണിപ്പെട്ടു, ഒരുപക്ഷേ mcms എന്നത് മനസിലാക്കാൻ വൈകിയതും അതിനു കാരണമാവാം.st aloysius college mangalore, rayees koodattആൽഫിയുടെയും  നയൻതാരയുടെയും ലീഡർഷിപ്പിലുള്ള ആദ്യവർഷം, ഒരു NRK(non residential kerala) ആണ് നയൻസ്, ഒരു ഉൗരുചുറ്റിപ്പെണ്ണ്, അമ്മ മിൽട്രിയിൽ നേഴ്സ് ആയതിനാൽ ഇവൾ വളർന്നതും പഠിച്ചതുമൊക്കെ പുറത്ത്, മൈ ബോസിലെ മംമതയെ പോലെയൊന്നുമല്ലട്ടൊ തനി കൂറക്കളിയുള്ള മലയാളിക്കുട്ടി, പാട്ടുപാടലാണ് മെയ്ൻ ഹോബി അതിനൊരു വമ്പിച്ചൊരു പാട്ടുകാരൻ കൂടെയുള്ളതായിരുന്നു അവളുടെ ഏക ആശ്വാസം(ഈ ഞാൻ തന്നെ)(നാവ് ഫുള്ളും പുറത്ത് ചാടിയ സ്റ്റിക്കർ രണ്ടെണ്ണം)

st aloysius college mangalore, rayees koodatt

പരീക്ഷാ സമയങ്ങളിൽ പഠിക്കാനെന്ന പേരിൽ ഞാനും നിജുമൊക്കെ വൈകുന്നേരങ്ങളിൽ നടക്കാൻ പോവും അടുത്തുളള പാർക്കുകളിൽ വിശ്രമിക്കലാണ് പതിവ് പിന്ന അങ്ങിട് തൊടങ്ങും ഒാന്റെ വളിച്ച കഥകൾ ഒാൻ  ആടപ്പൊയതും ഇബ്ടപ്പോയതുമൊക്കെ, ചർച്ചകൾ പലതും കാടുകയറലാണ് പതിവ്(കാടുകേറിയ ചർച്ച എന്നതിന് കാട്ടിലെ പ്രശ്നങ്ങളെന്നും അർത്ഥം). എന്നെന്നും പകച്ചു പോവുന്ന ഒാർമകൾ സമ്മാനിച്ച അത്തരം സായംസന്ധ്യകൾ ഒാർത്തിടുന്നു ഞാൻ നഷ്ട ബോധത്തോടെ ഒരിക്കലും തിരികയില്ലെന്ന വിശ്വാസത്തിൽ.

തുടരും...


mcms | dr juby thomas| rk nadapuram