ഇനി വയനാട്ടില്‍ പോവാന്‍ ചുരം കയറേണ്ട | BEST OFF ROAD RIDE TO WAYANAD | BEST TREKKING PLACE IN CALICUT | WAYANAD

best trekking in calicut
BEST TREKKING PLACE IN KERALA | BEST TOURIST PLACE IN CALICUT | WAYANAD | NADAPURAM MUDI | KARINGAD MALA | LADAK MALA | KORANGAPPARA |

വയനാട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക വളഞ്ഞു പുളഞ്ഞുപോവുന്ന ചുരങ്ങളും അതില്‍ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങളുമായിരിക്കും. വയനാട് ജില്ലയിലോട്ട് പോവണമെങ്കില്‍ ചുരം
കയറല്‍ നിര്‍ബന്ധമാണ്. താമരശ്ശേരി ചുരം, പാല്‍ ചുരം, നാടുകാണി ചുരം, കുറ്റ്യാടി ചുരം തുടങ്ങിയവയാണ് വയനാട്ടിലേക്കുള്ള പ്രധാന മാര്‍ഗങ്ങള്‍. എന്നാല്‍ ചുരമില്ലാതെ വയനാട്ടിലേക്കെത്താവുന്ന ഒരു വഴിയാണ് പരിചയപ്പെടുത്തുന്നത്. തൊട്ടില്‍പാലത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാം കുറ്റ്യാടി ചുരത്തിലെത്തും. കുറ്റ്യാടി ചുരത്തിന് തൊട്ടില്‍പാലം ചുരമെന്നും പക്രംതളം ചുരമെന്നൊക്കെ പേരുണ്ട്. താമരശ്ശേരി ചുരം കഴിഞ്ഞാല്‍ വയനാട്, മൈസൂര്‍, ബാംഗ്ലൂര്‍, തുടങ്ങിയ സ്ഥലങ്ങലിലേക്ക് പോവാന്‍ കോഴിക്കോട് ജില്ലയിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് കുറ്റ്യാടി ചുരമാണ്.
best trekking in calicut
ചുരം തുടങ്ങുന്നതിന്റെ കുറച്ച് മുമ്പ് പൂതംമ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് ഇടത്തോട്ട് പോവുന്ന ചെറിയൊരു റോഡ്‌, ആ വഴിയില്‍ ഏകദേശം 9കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെത്താം. മെയിന്‍ റോഡില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ നല്ല താറിങ് ചെയ്ത റോഡ് കിട്ടും പിന്നിടങ്ങോട്ട് പോവുമ്പോല്‍ നല്ല പൊട്ടിപ്പൊളിഞ്ഞ റോഡാണ്. റോഡിന്റെ ഇരുവശങ്ങളിലും നല്ല ഭംഗിയുള്ള പ്രദേങ്ങളാണ്, ചിലയിടങ്ങളില്‍ പച്ചക്കറി കൃഷിയും മറ്റും കാണാം
best trekking in calicut
പിന്നിടങ്ങോട്ട് മലഞ്ചെരുവിലൂടെയുള്ള യാത്രയാണ്. വളരെ ചുരുങ്ങിയ വീടുകളാണ് ഈ പ്രദേശങ്ങളിലുള്ളത്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന റൂട്ടാണിത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് കയറിപ്പോവാന്‍ നിരവധി ചെറിയ കുന്നുകളും മലനിരകളും ഈ വഴിയിലുണ്ട്. പ്രസിദ്ധമായ നാദാപുരം മുടിയിലോട്ട് പോവേണ്ട പ്രധാന വഴികളിലൊന്ന് ഈ റോഡില്‍ നിന്നാണ് തുടങ്ങുന്നത്. കൂടാതെ കരിങ്ങാട് മല കൊരണപ്പാറ ലടാക്ക് മല തുടങ്ങിയ മല നിരകളിലേക്കുള്ള വഴികളെല്ലാം തുടങ്ങുന്നത് ഈ വഴിയില്‍ നിന്നാണ്‌. കൂറെ മുകളിലെത്തുമ്പോള്‍ വീതി കൂടിയ വലിയൊരു റോഡ് കിട്ടും തൊട്ടടുത്തായി വലിയൊരു ക്രഷര്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവിടേക്കുള്ള വഴിയാണ് മുകളിലോട്ട് പോവുന്നത്, വലിയ റോഡില്‍ നിന്ന് താഴോട്ട് കാണുന്ന റോഡിലാണ് നമുക്ക് പോവാനുള്ളത്.  
best trekking in calicut
സ്ഥലത്തെക്കുറിച്ച് ചോദിക്കാനും മറ്റും വഴിയിലൊന്നും ആരേയും കണ്ടില്ല. കഴിഞ്ഞ ശക്തമായ മഴയില്‍ ഉരുള്‍ പൊട്ടിയതിന്റെ ബാക്കി പത്രങ്ങള്‍ വഴിയില്‍ അങ്ങിങ്ങായി കാണാം. ഏകദേശം ഒമ്പതാം വളവിന് സമാന്തരമായി എത്തുന്ന സ്ഥലത്ത് നല്ലരീതിയില്‍ സജീകരിച്ച ചെറിയൊരു റിസോര്‍ട്ട് കാണാം, അതിന്റെ തൊട്ട് മുകളിലായി മറ്റൊരു വീട് കൂടിയുണ്ട്, പക്ഷെ അവിടങ്ങളിലൊന്നും ആരും ഉണ്ടായിരുന്നില്ല. അവിടെ നിന്ന് കുറച്ച് ദൂരം മാത്രമാണ് മെയിന്‍ റോഡിലെത്താനുള്ളത്. പക്രംതളത്തിലെ കപ്പല്‍ ബില്‍ഡിങ് ഒരു വൈഡ് ഫ്രയിമില്‍ കാണാം. കാട്ടുവഴികള്‍ താണ്ടി മെയിന്‍ റോഡില്‍ എത്തുമ്പോള്‍ വല്ലാത്തൊരു ഫീലാണ്. ബൈക്ക് യാത്രക്കാര്‍ക്ക് അടിപൊളിയായി പോയി ആസ്വദിക്കാന്‍ പറ്റിയ സൂപ്പര്‍ സ്ഥലമാണിത്‌.
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut


BANDIPUR FOREST FIRE | MUTHUMALAI TIGER RESERVE CLOSED DUE TO FIRE


bandipur forest fire
മനസിൽ കൂരമ്പ് തറയ്ക്കുന്ന കാഴ്ചകൾ

രണ്ടു ദിവസമായി അഗ്നി ഭക്ഷിക്കുന്ന കാടുകളെയാണ് കാണുന്നത്. വനമെന്നത് ഒഴിവ് സമയങ്ങളിൽ നമുക്ക് കുളിർമ പകരാൻ മാത്രമുള്ള ടൂറിസ്റ്റു സ്പോട്ടുകൾ മാത്രമല്ല മറിച്ച് ഭൂമിയുടെ ശ്വാസകോശം കൂടിയാണ്. പ്രകൃതി സംരക്ഷണത്തെ പണ്ട് മുതലേ സിലബസിന്റെ ഭാഗമാക്കി പഠിച്ച നമുക്ക് അറിവില്ലായ്മ എന്ന് പറയുവാൻ സാധിക്കില്ല. അറിഞ്ഞു കൊണ്ട് ചെയ്യുന്നതിനെ അബദ്ധം എന്നും വിളിക്കാൻ സാധിക്കില്ല. ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ഉണ്ടായ തീ പിടുത്തത്തിൽ ഹെക്ടറോളം വനഭൂമി ഓർമയായി കൂടെ ഒട്ടേറെ മൃഗങ്ങളും.
bandipur forest fire
മുളക്കൂട്ടങ്ങളും മരച്ചില്ലകളും തമ്മിലുരസി കാട്ടു തീ ഉണ്ടായി എന്ന് നൂറു ശതമാനം ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല. വെറുതെ വലിച്ചെറിയുന്ന സിഗററ്റ് കുറ്റി കൊണ്ടും ഒരു കാട് സംഹരിക്കപ്പെടാം. ഇത് വേനൽ കാലമാണ് ഒരു 10 മിനിറ്റ് വേനലിൽ നടന്നാൽ നാം തളരുന്നു അപ്പോൾ ദാഹ ജലത്തിന് വേണ്ടി പായുന്ന വൃക്ഷ വേരുകളുടെയും വന്യ മൃഗങ്ങളുടെയും കാര്യമോ!! കൊടും പട്ടിണിയിലായ സസ്യ ഭുക്കുകൾ കാട്ടിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറും കഴിക്കുന്നു. മാംസ ഭുക്കുകളായ മൃഗങ്ങൾ കടന്നു കയറുന്ന നമ്മളെ തന്നെ ആഹാരമാക്കിയേക്കാം.

പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്ക് വേനലിൽ ഉണങ്ങി കരിഞ്ഞു നിൽക്കുന്ന കാട്ടു മരങ്ങളും പുൽമേടുകളും ഒരു മന സുഖവും തരില്ല . വേനലിൽ കാടിനെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്. ഒരു കാടും നമുക്ക് അതിഥി ദേവോ ഭവ: പറയില്ല കാരണം അത് സംരക്ഷിച്ചു കൊണ്ട് പോകുന്ന പ്രകൃതിയുടെ സന്തുലിനാവസ്ഥയിൽ കൈ കടത്താൻ നമ്മളിൽ ചിലത് മതിയെന്ന് അതിനറിയാം. ബഹു:വനം വന്യ ജീവി വകുപ്പ് നിലവിലുള്ള നിയമങ്ങൾ പ്രബലമാക്കുക.

*വേനൽ കാലത്ത് ട്രെക്കിങ് വേണ്ട

*വന്യ ജീവി സങ്കേതങ്ങളിലേക്കും റിസർവുകളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുക

*കാടിനുള്ളിൽ കൂടിയുള്ള ഗതാഗതം നിയന്ത്രിക്കുക. വന അതിർത്തിയിൽ നിർത്തിയിട്ടുള്ള ഭക്ഷണ പാകം ചെയ്യൽ എന്നിവ വേണ്ട. പെർ കിലോമീറ്ററിൽ നിന്ന് ഒരു 500 പ്ലാസ്റ്റിക് കുപ്പിയെങ്കിലും കാണും.

* നേരിയ പുക എങ്കിലും കണ്ടാൽ ഫോറെസ്റ് അധികൃതരെ അറിയിക്കുന്നതിലൂടെ ഹെക്ടറോളം വന ഭൂമിയെ രക്ഷിക്കാനാകും. കാട്ടു തീ നിയന്ത്രണത്തിലും അപ്പുറം പോകാം. കാട്ടിൽ അഗ്നി രക്ഷാ ഉപകരണങ്ങൾക്ക് പരിമിതിയുണ്ട്. വിദേശ രാജ്യങ്ങളിലെന്ന പോലെ കാട്ടു തീ ഹെലികോപ്റ്ററിൽ കൂടി കെടുത്തുന്ന സംവിധാനം അടിയന്തിരമായി നമുക്കില്ല.
പച്ചയുടുത്ത് നിൽക്കുന്ന വന്യ സൗന്ദര്യം ഒരു  ലഹരി തന്നെയാണ്. അതിന് ഈ വേനൽ കഴിയട്ടെ!! അത് വരെ നമുക്ക് കാടിനെ അതിന്റെ വഴിക്ക് വിടാം

#Prevent Forest Fire

#Save Wild Life
-unni

കുറ്റ്യാടിയില്‍ ഇങ്ങനൊരു സ്ഥലം നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല | KUTTIADY FOREST | PANNIKKOTTURE | JANAKIKKADU

BEST TOURIST PLACE IN CALICUT
KUTTIADY FOREST | JANAKIKKADU | KUTTIADY RIVER | PERUVANNAMUZYI DAM |  PASHUKKADAV | PANNIKKOTTURE | KAKKAYAM | KARIYATHUMPARA | MARUTHONGARA PANCHAYATH | RK NADAPURAM | KL18 TIMES | 

കുറ്റ്യാടിയില്‍ ഇങ്ങനൊരു സ്ഥലം നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല

കുറ്റ്യാടിയില്‍ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന അധി മനോഹരമായൊരു പ്രദേശമാണ് പന്നിക്കോട്ടൂര്‍. കുറ്റ്യാടിയില്‍ നിന്ന് പശുക്കടവ് റൂട്ടില്‍ ഏകദേശം 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ജാനകിക്കാട്‌ ഇക്കോ ടൂറിസത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന പാലത്തിനടിയിലൂടെയുള്ള ചെറിയ വഴിയില്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പന്നിക്കോട്ടുരിലെത്താം.
JANAKIKKADU
കുറ്റ്യാടി പുഴയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഭംഗിയുള്ള കുറേ തുരുത്തുകളാണ് മലഞ്ചെരുവിനും പുഴയ്ക്കിടയിലുമായി സ്ഥിതി ചെയ്യുന്ന പന്നിക്കോട്ടൂരെന്ന ഗ്രാമത്തിന്റെ  പ്രധാന ആകര്‍ഷണം. പുഴയില്‍ അങ്ങിങ്ങായുള്ള  പാറക്കെട്ടുകള്‍ വിവിധങ്ങളായ മരങ്ങള്‍ എന്നിവയൊക്കെ പന്നിക്കോട്ടൂരിനെ കൂടുതല്‍ ആകര്‍ഷമുള്ളതാക്കുന്നു.  കാട്ടില്‍ മഴ പെയ്തത് കാരണമായി പുഴയില്‍ വെള്ളം ഉയര്‍ന്ന് അഞ്ചുപേര്‍ മുങ്ങി മരിച്ച കടവന്തറ പുഴ കുറ്റ്യാടി പുഴയുമായി ലയിച്ച് ചേരുന്നത് ഇതിനടുത്ത് വച്ചാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനും പുഴയില്‍ കുളിക്കാനും നിരവദി ആളുകളാണ് ഇവിടെയെത്തുന്നത്. ജാനകിക്കാട്ടില്‍ പോവുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിവിടം. വിവിധ തരം പക്ഷികളാല്‍ ധന്യമാണ് തുരുത്തുകള്‍, നല്ല ഭംഗിയുങ്ങ വനംപ്രദേശം, പുഴകളുടെ സ്വന്തം നാടായ പശുക്കടവാണ് അടുത്തുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം.
KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU

KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU

KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU

KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU
 KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU