St. Aloysius College Manglore

Christ university banglore | Media Meet | MCMS
best journalism college in south india
ΜΕDΙA M Έ Ε Τ ചരിത്ര വിജയത്തിന്റെ അലയൊലികൾ കഴിയും മുമ്പേ നാം പരീക്ഷയിലേക്കെന്ന ചിന്ത നമ്മെ അലട്ടുന്നുണ്ടായിരുന്നു. ഒരുപക്ഷേ പരീക്ഷാ കാലഘട്ടമാണ് സുവർണ കാലഘട്ടമെന്ന് മനസ്സിലാക്കാൻ നാം വൈകിപ്പോയതാവാം അതിനു കാരണം. പക്ഷേ ഹർമത്ത് അത് ആദ്യമേ മനസിലാക്കിയിരുന്നു. നമ്മളിൽ ചിലർ കാഞ്ഞ പഠിത്തക്കാറായിരുന്നു ആദ്യമൊക്കെ, പക്ഷെ അതിനധികം ആയുസുണ്ടായിരുന്നില്ല, beyond the syllabus എന്ന തിയറി നാം ഏറ്റെടുക്കുകയായിരുന്നു. ഒാരോരുത്തരുടെ അഭിരുചിക്കനുസൃതമായ മേഖലകൾ തിരെഞ്ഞെടുക്കാൻ നാം നിർബന്ധിതരായി.

എന്ത് തന്നെ പറഞ്ഞാലും ആര് തന്നെ പറഞ്ഞാലും media meet നമ്മിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല, അവിടത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ നമ്മിൽ അസൂയ്യ കലർന്നൊരു വാശി ജനിപ്പിക്കാൻ കാരണമായി എന്നത് നിസ്തർക്കമാണ്. നമ്മളത്ര ഒൗട്ട്പുട്ട് അവർക്കില്ലെന്ന വാദഗതികൾ നമ്മുടെ മനസ്സിനെ പറഞ്ഞറിയിക്കാൻ നാമേവരും കിണഞ്ഞു പണിപ്പെട്ടു, ഒരുപക്ഷേ mcms എന്നത് മനസിലാക്കാൻ വൈകിയതും അതിനു കാരണമാവാം.
ആൽഫിയുടെയും നയൻതാരയുടെയും ലീഡർഷിപ്പിലുള്ള ആദ്യവർഷം, ഒരു NRK(non residential kerala) ആണ് നയൻസ്, ഒരു ഉൗരുചുറ്റിപ്പെണ്ണ്, അമ്മ മിൽട്രിയിൽ നേഴ്സ് ആയതിനാൽ ഇവൾ വളർന്നതും പഠിച്ചതുമൊക്കെ പുറത്ത്, മൈ ബോസിലെ മംമതയെ പോലെയൊന്നുമല്ലട്ടൊ തനി കൂറക്കളിയുള്ള മലയാളിക്കുട്ടി, പാട്ടുപാടലാണ് മെയ്ൻ ഹോബി അതിനൊരു വമ്പിച്ചൊരു പാട്ടുകാരൻ കൂടെയുള്ളതായിരുന്നു അവളുടെ ഏക ആശ്വാസം(ഈ ഞാൻ തന്നെ)(നാവ് ഫുള്ളും പുറത്ത് ചാടിയ സ്റ്റിക്കർ രണ്ടെണ്ണം)
പരീക്ഷാ സമയങ്ങളിൽ പഠിക്കാനെന്ന പേരിൽ ഞാനും നിജുമൊക്കെ വൈകുന്നേരങ്ങളിൽ നടക്കാൻ പോവും അടുത്തുളള പാർക്കുകളിൽ വിശ്രമിക്കലാണ് പതിവ് പിന്ന അങ്ങിട് തൊടങ്ങും ഒാന്റെ വളിച്ച കഥകൾ ഒാൻ ആടപ്പൊയതും ഇബ്ടപ്പോയതുമൊക്കെ, ചർച്ചകൾ പലതും കാടുകയറലാണ് പതിവ്(കാടുകേറിയ ചർച്ച എന്നതിന് കാട്ടിലെ പ്രശ്നങ്ങളെന്നും അർത്ഥം). എന്നെന്നും പകച്ചു പോവുന്ന ഒാർമകൾ സമ്മാനിച്ച അത്തരം സായംസന്ധ്യകൾ ഒാർത്തിടുന്നു ഞാൻ നഷ്ട ബോധത്തോടെ ഒരിക്കലും തിരികയില്ലെന്ന വിശ്വാസത്തിൽ.

തുടരും...

അക്ഷരം; ഒരു എഡിറ്റര്‍ക്കും മായ്ക്കാനാവാത്ത വസ്തുത



ബല്‍മാറ്റ എന്ന പുരാതനമായ പ്രസ് കാണാനായി ഞാനും എന്റെ ക്ലാസ്‌മേറ്റ്‌സും കൂടെ ഞങ്ങളുടെ ലക്ഷ്മി ടീച്ചറും സെന്റ് അലോഷ്യസ് കോളേജില്‍ നിന്നും പുറപ്പെട്ടു. മീഡിയാ സ്റ്റുഡന്‍സ് ആയത് കൊണ്ടായിരിക്കാം വളരെ ആവേശത്തിലായിരുന്നു.അങ്ങനെ ബല്‍മാറ്റ പ്രസ്സ് ലക്ഷ്യമാക്കി വില്‍സനെന്ന ഞങ്ങളുടെ ക്ലാസ്‌മേറ്റ്‌സിന്റെ പിന്നിലായി ഞങ്ങള്‍ നടന്നു നീങ്ങി.ഞാന്‍ എന്നും കോളേജിലേക്ക് പോവുന്ന വഴിലായിരുന്നു ഈ പ്രസ്സ്.
ഒരു മതില്‍ക്കെട്ടിനുള്ളില്‍ കുറെ പഴയ കെട്ടിടങ്ങള്‍ വളര പ്രതീക്ഷയോടെ ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു. പ്രസ്സ് കൂടാതെ മറ്റുചില സ്ഥാപനങ്ങളും അവിടെ ഉണ്ടായിരുന്നു കംപ്യൂട്ടര്‍ സെന്റെര്‍,കര്‍ണാടക ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കൊമേഴ്‌സ്. ഞങ്ങള്‍ പ്രസ്സിന്റെ ഭാഗത്തേക്ക് പോയി. പ്രസ്സിന് വലിയ ഒരു കഥ തന്നെ ഞങ്ങളോട് പറയാനുണ്ടായിരുന്നു.

1841 ല്‍ ജര്‍മനിയിലെ ക്രിസ്റ്റ്യന്‍ മിഷ്‌നറിമാരാണ് ബേസില്‍ മിഷന്‍ എന്ന ഈ പ്രസ്സിന്റെ സ്ഥാപകര്‍.ബൈബിളും ജര്‍മന്‍ പുസ്തകങ്ങളും പ്രചരിപ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ആദ്യമവര്‍ കല്ലുകള്‍ക്കൊണ്ടുള്ള അക്ഷരങ്ങള്‍ ഉപയോഗിച്ചു.പിന്നീട് അച്ചടിക്കായി ഉപയോഗിക്കുന്ന ടൈപ്‌സ് ബ്ലോക്‌സ് ജര്‍മനിയില്‍ നിന്ന് കൊണ്ടുവന്നു.പഴയ മെഷീനുകള്‍ അടക്കിവെച്ച മുറിയിലേക്ക് മാനേജര്‍ ഞങ്ങളെ കൊണ്ടുപോയി. ആ മുറിയില്‍ ഞങ്ങള്‍ ചിലവഴിച്ച അരമണിക്കൂര്‍ 175 വര്‍ഷത്തെ ചരിത്രം ഞങ്ങള്‍ക്ക് വരച്ചു തരുന്നതായിരുന്നു. ഇന്‍സി ഇടയ്ക്കിടയ്ക്ക് ഇറ്റ്‌സ് ഫ്രം ജര്‍മനീ സാര്‍ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മാനേജര്‍ ഞങ്ങളുടെ ഒപ്പംനിന്ന് എല്ലാം വിവരിച്ചു തന്നു.

മനസ്സിനെ വിശ്വസിപ്പിക്കാന്‍ പറ്റാത്ത വിധത്തിലുള്ള അത്രയും പഴക്കംചെന്ന മെഷീനുകള്‍ ഒരു തിരക്കഥ പോല ഞങ്ങളത് കണ്ടുനിന്നു. ചെറിയ ചെറിയ കല്ലുകളിലും പലകളിലും തീര്‍ത്ത അക്ഷരക്കൂട്ടങ്ങളായിരുന്നു അതിലധികവും. പ്രസ്സ് പൂര്‍ണ്ണമായി ആധുനിക വല്‍ക്കരിച്ചുവെന്ന് പറയാന്‍ പറ്റില്ല കാരണം പുരാതനമായ എംപോസിങ് പോലുള്ള മെഷീനുകള്‍ ഇന്നും പ്രസ്സില്‍ ഉപയോഗിച്ചു വരുന്നു.തേക്കിന്‍ തടികള്‍ക്കൊണ്ടും ഓടു കൊണ്ടും നിര്‍മ്മിച്ച ഉയരത്തിലുള്ള ആ പഴയ കെട്ടിടം പഴയമയുടെ പ്രൗഢി ഇന്നും നിലനിര്‍ത്തുന്നു. കയറ്റിറക്കങ്ങളുടെ മറുകര കണ്ട ഈ പ്രസ്സ് മലയാളം,കന്നട,ഇംഗ്ലീഷ് ഭാഷകള്‍ക്ക് ഇന്നും വെളിച്ചം പകരുന്നു.
പ്രസ്സിങ്,മോണോടൈപ്പ്,ബ്ലോക്ക് മേക്കിങ്,ഹാന്‍ഡ് പ്രൂഫ് റീഡിങ്,ബോക്ക് കട്ടിങ്,റൂളിങ്,ഗോള്‍ഡ് എംപോസിങ്,കംപോസിങ് ലീഡ് ടൈപര്‍ തുടങ്ങിയ അനവധി മെഷീനുകള്‍ നിധിപോലെ തലമുറകളായി ഒരു മുറിക്കുള്ളില്‍ സൂക്ഷിച്ചു വരുന്നു.

ജര്‍മനിയില്‍ നിന്നുള്ള 150 തൊഴിലാളികളായിരുന്നു തുടക്കത്തില്‍ ഇവിടെ ജോലി ചെയ്തിരുന്നത. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് കുറച്ചു പേര്‍ ജര്‍മനിയിലേക്ക് മടങ്ങിപ്പോയതോടു കൂടി പ്രസ്സ് പ്രതിസന്ധിയിലായി.തുടര്‍ന്ന് കര്‍ണാടക ക്രിസ്റ്റന്‍ സൊസൈറ്റി ഏറ്റെടുത്തു.1950കളില്‍ മാംഗ്ലൂര്‍ സമാചാര്‍ എന്ന ദിനപത്രം ഇവിടെ പ്രിന്റെ് ചെയ്തു.ഈ പ്രസ്സില്‍ പ്രിന്റെ് ചെയ്ത ആദ്യ ദിനപത്രമായിരുന്നു അത്. വസ്തുതകള്‍ ജനങ്ങളിലെത്തിക്കുക എന്ന ആത്യന്തിക ലക്ഷമായിരുന്നു പത്രാധിപര്‍ക്ക് .സ്‌കൂളുകളിലും കോളജുകളിലും സൗജ്യന്യമായി വിതരണം ചെയ്തു.ചെറിയൊരു കര്യം പോലും അപവാദമായി ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ആ കാലത്ത് കാര്യങ്ങള്‍ വ്യക്തമായി ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യമായിരുന്നു മാംഗ്ലൂര്‍ സമാചാറിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. പഴയതും പുതിയതുമായ മെഷീനുകള്‍ ഉപയോഗിച്ച് ഇന്നും ഈ പ്രസ്സില്‍ പാഠ്യപുസ്തകങ്ങളും മറ്റും പ്രിന്റെ് ചെയ്യുന്നു. 2016 ആവുമ്പോഴത്തേയ്ക്കും ഒരു പൈതൃക സെന്റെറായി ഉയര്‍ത്താനാണ് ആഗ്രഹമെന്ന് മാനേജര്‍ ഞങ്ങളോട് പറഞ്ഞു.

College Diary‬-4 Media Meet-2013

ബസ്സിൽ പോവാം എന്ന് Rj Sudeep ഉം Jishnu S Menon നും വേണ്ട ട്രെയിനിൽ പോവാന്ന് ജാനറ്റും ജീനയും ഏതിലായാലും പോയാൽ മതിയെന്ന് സൈഡിലിരുന്ന് ഇടറിയ ശബ്ദത്തിൽ ഹർമത്തും, ബ്ലാംഗ്ലൂർ ക്രൈസ്റ്റ് യൂനിവേയ്സിറ്റിയിൽ വർഷന്തോറൂം നടക്കുന്ന നാഷനൽ മീഡിയ മീറ്റിന് പോകാനുള്ള തയ്യാറെടുപ്പുകളുടെ അവസാനഘട്ട ചർച്ച തകൃതിയായി നടക്കുകയാണ് ഡിപ്പാർട്ട്മെന്റെിൽ.

മുൻപിലുള്ള ചെയറിൽ നിന്നും Arun Lucas(junior Arnab Goswami) ഈ പ്രാവശ്യം അർണബ് ആണ് ചീഫ് ഗസ്റ്റ് അത് കൊണ്ട് ആരും വരാതിരിക്കരുത് സൈഡീന്ന് ഹർമത്ത് നിജൂനോട് ഒരു ചോദ്യം ആരാ മോനെ ഈ അർണബ് നിജു അറിയാവുന്ന മട്ടിൽ നിനക്കറിയില്ല കഷ്ഠം തന്നെ, നമ്മളീ ഹിന്ദിപ്പടങ്ങളൊന്നും ബല്ലാണ്ട് കാണലില്ലപ്പാന്ന് ഹർമത്തും, ഇത് കേട്ട് അച്ചു സൈഡീന്ന് പൂരച്ചിരി സബയുടെ ഭാഷയിൽ(മഹ്സൂമാന്റെ മറ്റൊരു പേരാണ് സബ അവൾ വിളിക്കാൻ ഇഷ്ടപ്പെടുന്ന പേര്) പറഞ്ഞ ഒാള് ബെല്ലാത്തൊരു ഫേനാണ് ഹിന്ദി പടങ്ങളുടെ അത് കൊണ്ട് ഞാനും കരുതി ഒാള് പറഞ്ഞത് ശരിയായിരിക്കൂന്ന് പൊട്ടന്മാരെ അതൊരു ബംഗാളി ഡയറക്ടറാന്ന് അച്ചു, എനിക്കറിയായിരുന്നു ഞാൻ നിന്നെ പറ്റിച്ചതാണെന്ന് നിജു അല്ലെലും വീണ പായിൽ ഉരുളൽ അവന്റെ കൂടപ്പിറപ്പ, എല്ലാറ്റിനും തീർപ്പ് കൽപിച്ച് റോബിന്റെ മറുപടി അർണബ് സാഹിത്യകാരന വിശ്വസിക്കാതിരിക്കാൻ യാതൊരു നിർവാഹവും ഇല്ല കാരണം ഉറങ്ങാതെ സിനിമ കാണുന്നവനാണല്ലൊ ലവൻ...
അങ്ങനെ ഭൂരിപക്ഷം മാനിച്ച് ബസ്സിൽ പോവാൻ തീരുമാനിച്ചു.

on stageൽ തകർക്കാൻ Rj Sudeep Jishnu S Menon Robin Chittuparambil Maxy Pia Fernandez...എന്നിവരൊക്കെ ഉള്ളത് കൊണ്ട് ഒരു ധൈര്യമായിരുന്നു.
അങ്ങനെ പോവേണ്ട ആ ദിവസം വന്നണഞ്ഞു, ബസ്സ് കൃത്യം 8 മണിക്ക് പുറപ്പെടുമെന്ന് Laxmi Shenoy നിന്നും വിവരം വന്നു, മാമിനായിരുന്നു യാത്രയുടെ ഇൻചാർജ് . ബസ്സ് യാത്രയിൽ റൂറൽ ക്യാബ്ബ് യാത്ര മാറ്റി നിർത്തിയാൽ മറക്കാനാവാത്ത ഒാർമ്മകൾ സമ്മാനിച്ച ഒന്നായിരുന്നു അത്. സുന്ദരമായതെന്ന് അവർ മാത്രം വിശ്വസിക്കുന്ന നിജൂന്റെയും അച്ചൂന്റെയൊക്കെ വളിച്ച പാട്ടുകൾ അതിന് വലിയ കാരണങ്ങളായി വർത്തിക്കുന്നു.

അതിരാവിലത്തന്നെ യാത്രയുടെ ലക്ഷ്യസ്ഥാനത്ത് എത്തി. പല്ലുതേപ്പും കുളിയും മറ്റു പ്രഭാത ശീലങ്ങളൊന്നും കഴിയാത്ത ഞങ്ങൾ ബല്ലാത്തൊരു കോലത്തിലായിരുന്നു, ഇതൊന്നും കഴിയാതെ ഒരു യൂനിവേയ്സിറ്റിയുടെ മുൻ ഗേറ്റ് കടന്നതിന്റെ സന്തോഷം ഹർമത്തുമായി പങ്ക് വച്ചപ്പോൾ ഇതൊക്കെ എന്ത് എത്ര പ്രാവശ്യം ഇമ്മള് പോയിക്കിണ് എന്നായിരുന്നു അവന്റെ മറുപടി.
ഫുഡ് നല്ലതല്ലായിരുന്നെങ്കിലും പോഷ് റൂമായിരുന്നു(അതേ റൂമുകൾ കിട്ടുമെന്ന് കരുതി പിറ്റേ വർഷവും പോയി ഡോർമറ്ററിയിൽ കിടന്ന് ശശിയായവരുടെ കഥ പിന്നെ പറയാം. കളി ചിരിയുടെയും ഉറക്കൻ പ്രസംഗങ്ങളുടെയും മൽസരങ്ങളുടെയും കുറേ മണിക്കൂറുകൾ കടന്ന് പോയി...
സൂപ്പർ സീനിയേർസിലെ Dona George ചേച്ചിയെയൊക്കേ അവിടുന്നാണ് പരിചയപ്പെടുന്നത്, കട്ട സപ്പോർട്ടായിരുന്നു അവരൊക്കെ.

വേദിയിൽ അവസാനഘട്ട ചടങ്ങുകൾ തുടങ്ങി, നമ്മളേവരും അന്തം വിട്ട് മുഖത്തോട് മുഖം നോക്കി നിന്ന നിമിഷംfirst place goes to St Aloysius college mangalore...കിട്ടില്ലാ എന്ന ഉറച്ച വിശ്വാസം നമ്മിലുള്ളതാവാം നാം മൗനിയാവാൻ കാരണം... രണ്ടാമത്തെ വിളിയും ജിഷ്ണൂന്റെയും ഹർമത്തിന്റെയൊക്കെ അലറിയുള്ള ചാട്ടവും ഒരേ സമയത്തായിരുന്നു...
പിന്നെയൊന്നും പറയണ്ട കെയ്ക് മുറിക്കലും യാതൊരു ഇന്നവേഷനില്ലാത്ത ഇന്നവേഷൻ ഫിലിം സിറ്റിയിൽ പോകും...ഒാർക്കുന്പോൾ ഒന്ന് കൂടി ആ സൂന്ദര നിമിഷങ്ങളിൽ രാപ്പാർക്കാൻ കൊതിച്ചു പോവുന്നു...

miss u vishal sir juby maam laxmi maam seniors....

>to watch trip video
>you tube/ RK Nadapuram/ mcms hd video



തുടരും...

LIFE TO CHERISH IN ST ALOYSIUS COLLEGE MANGLORE | BEST EDUCATIONAL INSTITUTE IN MANGALURU

ST ALOYSIUS COLLEGE MANGLORE | MANGALURU | MEDIA STUDENTS | JOURNALISM STUDENTS IN MANGALORE | BEST MEDIA INSTITUTE IN SOUTH INDIA | 

എഴുത്തിനിടയിൽ വിളിച്ച് താളുകൾ നഷ്ടപ്പെടുത്തിയ അച്ചുവിന്‬ അനിഷ്ടത്തോടെ_സമർപ്പിക്കുന്നു‬...

അപ്രതീക്ഷിതമായി ഞങ്ങക്ക് കിട്ടിയൊരനുഗ്രഹമായിരുന്നു സീനിയേർസ്, വിവിധങ്ങളായ മേഖലകളിൽ കഴിവ് തെളീച്ചവർഅറിവ് പകർന്നു തരുന്നതിൽ ഒട്ടും വിമുഗത കാണിക്കാത്തവർ, അറിവിൽ തെല്ലും അഹങ്കാരംതൊട്ടു തീണ്ടാത്തവർ,അവർക്കിടയിൽ പാകിയ ഒരു വിത്ത് മാത്രമായിരുന്നു ഞങ്ങൾ, നിങ്ങൾ വെള്ളവും വളവും തളിച്ച് വളർത്തിയെടുത്ത പടു വൃക്ഷമാണ് ഞങ്ങളെന്ന് അഭിമാനത്തോടെ എന്നും ഞങ്ങൾ പറയും, തീർത്താൽ തീരാത്ത കടപ്പാടുണ്ട് നിങ്ങളിൽ ചിലരുമായി ഞങ്ങൾക്ക്, അതിരില്ലാത്ത വർക്കുകൾക്കിടയിലും തോരാതെ കാത്തു വച്ചു നാം നമ്മുടെ സൗഹൃദം. പഠനവും അതിനോട് തുലനം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള മറ്റ് പ്രവർത്തനങ്ങളും നമ്മുടെ ഉയർച്ചയ്ക്ക് മാറ്റ് കൂട്ടി. നമുക്കിടയിൽ ഒരുപാട് സുവർണ്ണ നിമിഷങ്ങളുണ്ടായിരുന്നു നമ്മൾ ഇടകലർന്ന ജീവിച്ച മനോഹരമായ നാളുകൾ.

ക്യാമറയുടെ ചലനവും എഡിറ്റിങ്ങെന്ന അനുഗ്രഹിത കലയും സ്വായത്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നിങ്ങൾക്ക് നന്ദി
ഫ്രഷേർസ് ഡേ(ഞാൻ പങ്ക് ചേരാതെ പോയ ഒരു അപൂർവ്വ നിമിഷം, മായാതെ കിടക്കുന്ന ചിത്രങ്ങളിൽ നിന്നും ഇന്നും ഞാൻ വായിച്ചെടുക്കുന്നു...
ഗോൾഡൻ ഇൻസിഗ്നിയ,മീഡിയാ മന്തൻ(മറക്കാനാവാത്ത ഡാൻസ് -തൂനെമാരിയെൻഡ്രിയാരെ,പാനി പാനി പാനി...ജിഷ്ണുവെന്ന മഹാ ഡാൻസറെ നേരിൽക്കണ്ട ദിവസം, പിന്നെ ലിജോ ദാലു നിങ്ങളുടെ തൊലിക്കട്ടി സമ്മദച്ച്ക്ക്) ഫിലിം ക്ലബ്-സീനാമ്മയുടെ ഉറക്ക സമയം) 30s 40s സിനിമകൾ ക്ഷമയോടെ കാണാൻ പഠിപ്പിച്ച വിഷാൽ സാറിനും ജിഷ്ണുവിനും ജാനമ്മയ്ക്കും അരുൺ സാറിനും പ്രത്യേക നന്ദി...ക്രൈസ്റ്റ് സെമിനാറിനായി നിങ്ങളോടൊത്ത് യാത്ര ചെയ്ത നിമിഷങ്ങൾ, പിജി ഡേ.....
എല്ലാം മായാത്ത ഒാർമകളായി ഹൃദയത്തിലെവിടയോ തറച്ചു നിൽക്കുന്നു.നമ്മുടെ ഒാരോ ഫോട്ടോകൾക്കും ഒരായിരം കഥകൾ പറയാനുണ്ട്, ലോകത്ത് ഏതെങ്കിലും കഥകളോട് എനിക്ക് അസൂയ്യ തോന്നുന്നുവെങ്കിൽ അത് അത്തരം ഒാർമകളോടാണ്.

ജിഷ്ണു‬-ക്യാമറാമേനോൻ‬

ക്യാമറയും എഡിറ്റിങ്ങും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നത് കണ്ട് അന്തം വിട്ടിട്ടുണ്ട് പലവട്ടം, നാഷനൽ ഡാൻസ് ഫെയിം....അങ്ങനെ ഒാർത്തിരിക്കാൻ ഒരുപാടുണ്ട് നിന്നെക്കുറിച്ച്

സീനാമ്മ‬-ശ്രുതി‬

വൈകിയെത്തിയ ഞാനുമായി സൗഹൃദം കൂടിയ ആദ്യ സീനിയേർസ്, ‪‎റയ്യു‬ എന്ന വിളിയിൽ ലോകത്തിലെ ഒരു സീനിയേർസും ഒരു ജൂനിയറിനെ ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല
എന്ന് തോന്നിപ്പോവും,അവരുടെ കുഞ്ഞനുജനായിക്കഴിഞ്ഞ നിമിഷങ്ങളോട് എനിക്കസൂയ്യ തോന്നീട്ടുണ്ട് പലപ്പോഴായി .

ജാനമ്മ

വെറുതെ നിൽക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിത്വത്തിനുടമ, പെണ്ണിന്റ ശരീരവും ആണിന്റെ മനക്കരുത്തും, ഒരു പഴയ NCC കാഡറ്റായത് കൊണ്ടാവാം എന്ന പ്രഭലമായ അഭിപ്രായക്കാരുമുണ്ട്.

miss‬ u‬ Arun Lucas Rj Sudeep Jeena Elizabeth John Dalu Jose Lijo Abraham shiga‬


മങ്ങലേൽക്കാത്ത‬ ‪‎ഒാർമകളായി‬ കാത്തുവെക്കും ഞാനെൻ ഹൃദയത്തിലെപ്പോഴും‬

/RK Nadapuram

തുടരും‬

‎College Diary-2

രാവിലത്തെ ഉണരൽ ചടപ്പ് മാറ്റി നിർത്തിയാൽ കൊള്ളാമായിരുന്നു കോളജ്...
പകുതി മലയാളികളും ബാക്കി പാതി മറ്റുള്ളവരും ഉൾക്കൊള്ളുന്നതായിരുന്നു ഞങ്ങൾ. മംഗലാപുരത്തിന്റെ ഒരറ്റമായ(അപ്പുറം കടല അത) ബന്തറിലായിരുന്നു എന്റെ ആദ്യകാല സുഖവാസം. പേരു കേട്ട സൗത്ത് ഇന്ത്യയിലെ ഹാർബർ കൂടിയാണ് ബന്തർ, മൽസ്യ ബന്ധനത്തിനാവശ്യമായ ബോട്ടുകൾ നിർമ്മിക്കുന്ന ഫാക്ടറികളും ഇവിടെ സജീവം, മംഗലാപുരത്തിന്റെ ധാന്യപ്പുര എന്ന് വിശേഷിപ്പിക്കുന്ന ബന്തർ പുരാതന മംഗലാപുരത്തിന്റെ പ്രൗഢി തെല്ലും ചോർന്നു പോവാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു. 
പഴയ ഒാടു മേന്ന കെട്ടിടങ്ങൾ അതിനിടയിലൂടെ ഇടുങ്ങിയ ചെറിയ റോഡുകൾ എങ്ങും തിങ്ങി നിൽക്കുന്ന ഗോഡൗണുകൾ മാത്രം. 
 ഹർമത്തും ബന്തറും കട്ട കട്ട ബന്ധമാണെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്, ഒാന്റെ കപ്പൽ നങ്കൂരമിടുന്നത് അവിടാത്രെ, അശ്വതിയാണെ കേട്ടിട്ട് പോലുമില്ല ആ സ്ഥലം. നിജൂന് അറിയാം സ്ഥലം അവൻ മുൻപ് വ്യജ്ജരിപ്പിക്കാൻ പോയിട്ടിൻണ്ടത്രെ, ഒരു മുളക് ഗോഡൗണ്ണിന്റെ രണ്ടാം നിലയിലായിരുന്നു ഈയുള്ളവന്റെ അന്തിയുറക്കം, അവിടുന്ന് നീരാടലൊക്കെ കഴിഞ്ഞ് ക്ലാസിലേത്തുബോഴേക്കും ജൂബി മാം കളരി തുടങ്ങീട്ടുണ്ടാവും. എച്ചോഡിയുടെയും ഡീനിന്റെയുമൊക്കെ ടെസ്റ്റുകൾ പാസായാൽ മാത്രമേ ക്ലാസിലെത്തു ചുരുക്കിപ്പറഞ്ഞ ഒരി സീൻ കോൺണ്ട്ര മോണിങ്. ഹർമത്ത് ഇതൊന്നും അറിയാറില്ല(എണീറ്റിട്ട് വേണ്ടെ കോളജിലെത്താൻ)

ജൂബീമാം‬

ഞങ്ങളുടെ ഒരേയൊരു മലയാളി ടീച്ചർ(ആള് പുലിയാട്ട) ഷില്ലോങ്ങിൽ നിന്ന് ജേർണലിസത്തിൽ ബിരുദവും ക്രൈസ്റ്റ് യൂനിവേയ്സിറ്റിയൽ നിന്ന് അതേ വിഷയത്തിൽ പിജിയും അതേ വർഷം തന്നെ നെറ്റും ക്ലിയർ ചെയ്തു.റിസേർച്ചാണ് പ്രധാന ഹോബി അതിനായി രാവും പകലും ലൈബ്രറികളിൽ. ഞങ്ങൾക്കുമുണ്ട് ഒത്തിരി പഠിപ്പിക്കാൻ.ആദ്യമൊക്കെ എന്റെ പ്രൻസിപ്പിൾസും മാമിന്റെ പ്രൻസിപ്പിൾസും തമ്മിൽ ഒത്ത് പോയെങ്കിലും അതിനതികം ആയുസ്സ് ഉണ്ടായിരുന്നില്ല.

തുടരും...


College‬ ‪‎Diary‬ -1

ഐക്യമൊന്ന് മാത്രമായിരുന്നു ഞങ്ങളെ മുന്നോട്ട് നയിച്ച ചാലക ശക്തി ഞങ്ങൾക്കിടയിൽ തെലുങ്കും കന്നടയും ഹിന്ദിയും മറാത്തിയും മലയാളവും ബ്യാരിയും തുളുവും കൊങ്കിണിയും തമിഴും തുടങ്ങി ദേശീയവും പ്രാദേശികവുമായ ഒട്ടനവധി ഭാഷാ സംസ്ക്കാരങ്ങൾ, കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഞങ്ങളൊരു സമ്മിശ്ര സംസ്കാരത്തിനുടമയായിത്തീർന്നു. 
അതായിരുന്നു ഞങ്ങളുടെ കലാലയം, തികച്ചും കേരളത്തിലെ കോളജ് ശൈലിയോട് തുലനം ചെയ്യാൻ പറ്റുന്ന അന്തരീക്ഷം(പുള്ളേരിൽ കൂടുതലും നമ്മളെന്ന്യാട്ട) മംഗളൂരിന്റെ ഹൃദയ ഭാഗത്തായി ബ്രിട്ടീഷ് ഇന്ത്യയുടെ ഒാർമകളെ അയവിറപ്പിക്കുന്ന തരത്തിൽ 135 വർഷത്തോളം പഴക്കമുള്ളൊരു കെട്ടിടം അതാണ് ഞങ്ങളുടെ ‪‎അലോഷ്യസ്‬ കോളജ്‬
ജേർണലിസം തലക്കു പിടിച്ചു നടക്കുന്ന ഹർമത്തിന്റെയും(ജന്മംക്കൊണ്ടൊരു ലക്ഷ്വദ്വീപ് കാരനാണെങ്കിലും ഒരു തനി മലയാളി പയ്യൻ പിന്നെ സ്വഭാവം അതിന്റെ കാര്യം പറയുകയേ വേണ്ട തങ്കപ്പെട്ട വ്യക്തിത്വത്തിനുടമ) അശ്വതിയുടെയും പിന്നെ യാതൊരു തൊലിക്കട്ടിയുമില്ലാതെ ഡിഗ്രിയും അതേ കോളജിൽ തന്നെ പിജിയും ചെയ്യാൻ തയ്യാറായ മഹ്സൂമയും(സമ്മദിച്ചരിക്കിന്ന് മളേ) പിന്നെ സഹിക്കാൻ പറ്റാത്ത രണ്ട് സൈക്കോളജിസ്റ്റുകൾ ഇവരായിരുന്നു ആദ്യകാല സുഹൃത്തുക്കൾ
(തുടരും)

ഇവിടെ തീരുകയാണ് ഞങ്ങളുടെ രണ്ട് വര്‍ഷം....

പഠനത്തിന്റെയും അതിലുപരി കളിചിരിയുടെയും രണ്ട് വര്‍ഷത്തിന് ഇവിടെ വിരാമമിടുന്നു. MCMS ഓര്‍മയാവുകയാണ്, പക്ഷെ മറക്കാനാവാത്ത ഒരായിരം അനുഭങ്ങളും ഹ്യദയത്തില്‍ കുറിച്ചിട്ടുകൊണ്ടാണ് ഞങ്ങളില്‍ ഓരോരുത്തരും അലോഷ്യസ് കോളജിന്റെ പടിയിങ്ങുന്നത്.




Media Tour in Hyderabad film city

A Documentary on Kallayi River 
A Radio Feature about AR Rahman